Ezekiel - യേഹേസ്കേൽ 14 | View All

1. യിസ്രായേല്മൂപ്പന്മാരില് ചിലര് എന്റെ അടുക്കല് വന്നു എന്റെ മുമ്പില് ഇരുന്നു.

1. And some of the ancients of Israel came to me, and sat before me.

2. അപ്പോള് യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

2. And the word of the Lord came to me, saying:

3. മനുഷ്യപുത്രാ, ഈ പുരുഷന്മാര് തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തില് സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പില് വെച്ചിരിക്കുന്നു; അവര് ചോദിച്ചാല് ഞാന് ഉത്തരമരുളുമോ?

3. Son of man, these men have placed their uncleannesses in their hearts, and have set up before their face the stumblingblock of their iniquity: and shall I answer when they inquire of me?

4. അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്ഗൃഹത്തില് തന്റെ വിഗ്രഹങ്ങളെ ഹൃദയത്തില് സ്മരിച്ചും തന്റെ അകൃത്യഹേതു തന്റെ മുമ്പില് വെച്ചുംകൊണ്ടു പ്രവാചകന്റെ അടുക്കല് വരുന്ന ഏവനോടും

4. Therefore speak to them, and say to them: Thus saith the Lord God: Man, man of the house of Israel that shall place his uncleannesses in his heart, and set up the stumblingblock of his iniquity before his face, and shall come to the prophet inquiring of me by him: I the Lord will answer him according to the multitude of his uncleannesses:

5. യഹോവയായ ഞാന് തന്നേ യിസ്രായേല്ഗൃഹത്തെ അവരുടെ ഹൃദയത്തില് പിടിക്കേണ്ടതിന്നു അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിന്നു തക്കവണ്ണം ഉത്തരം അരുളും; അവര് എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങള്നിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.

5. That the house of Israel may be caught in their own heart, with which they have departed from me through all their idols.

6. ആകയാല് നീ യിസ്രായേല്ഗൃഹത്തോടു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് അനുതപിച്ചു നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിന് ; നിങ്ങളുടെ സകല മ്ളേച്ഛബിംബങ്ങളിലുംനിന്നു നിങ്ങളുടെ മുഖം തിരിപ്പിന് .

6. Therefore say to the house of Israel: Thus saith the Lord God: Be converted, and depart from your idols, and turn away your faces from all your abominations.

7. യിസ്രായേല്ഗൃഹത്തിലും യിസ്രായേലില് വന്നുപാര്ക്കുംന്ന പരദേശികളിലും എന്നെ വിട്ടകന്നു തന്റെ വിഗ്രഹങ്ങളെ ഹൃദയത്തില് സ്മരിച്ചും തന്റെ അകൃത്യഹേതു മുമ്പില് വെച്ചുകൊണ്ടു പ്രവാചകന്റെ അടുക്കല് അരുളപ്പാടു ചോദിപ്പാന് വരുന്ന ഏവനോടും യഹോവയായ ഞാന് തന്നേ ഉത്തരം അരുളും.

7. For every man of the house of Israel, and every stranger among the proselytes in Israel, if he separate himself from me, and place his idols in his heart, and set the stumblingblock of his iniquity before his face, and come to the prophet to inquire of me by him: I the Lord will answer him by myself.

8. ഞാന് ആ മനുഷ്യന്റെനേരെ മുഖംതിരിച്ചു അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാന് അവനെ എന്റെ ജനത്തിന്റെ നടുവില്നിന്നു ഛേദിച്ചുകളയും; ഞാന് യഹോവ എന്നു നിങ്ങള് അറിയും.

8. And I will set my face against that man, and will make him an example, and a proverb, and will cut him off from the midst of my people: and you shall know that I am the Lord.

9. എന്നാല് പ്രവാചകന് വശീകരിക്കപ്പെട്ടിട്ടു ഒരു വാക്കു പ്രസ്താവിച്ചാല് യഹോവയായ ഞാന് ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാന് അവന്റെ നേരെ കൈ നീട്ടി അവനെ യിസ്രായേല്ജനത്തില്നിന്നു സംഹരിച്ചുകളയും.

9. And when the prophet shall err, and speak a word: I the Lord have deceived that prophet: and I will stretch forth my hand upon him, and will cut him off from the midst of my people Israel.

10. യിസ്രായേല്ഗൃഹം ഇനിമേല് എന്നെ വിട്ടു തെറ്റിപ്പോകയും സകലവിധ ലംഘനങ്ങളുംകൊണ്ടു അശുദ്ധരായിത്തീരുകയും ചെയ്യാതെ അവര് എനിക്കു ജനവും ഞാന് അവര്ക്കും ദൈവവും ആയിരിക്കേണ്ടതിന്നു

10. And they shall bear their iniquity: according to the iniquity of him that inquireth, so shall the iniquity of the prophet be.

11. അവര് തങ്ങളുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവന്റെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെ ആയിരിക്കും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

11. That the house of Israel may go no more astray from me, nor be polluted with all their transgressions: but may be my people, and I may be their God, saith the Lord of hosts.

12. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

12. And the word of the Lord came to me, saying:

13. മനുഷ്യപുത്രാ ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോള് ഞാന് അതിന്റെനേരെ കൈ നീട്ടി, അപ്പം എന്ന കോല് ഒടിച്ചു, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതില് നിന്നു ഛേദിച്ചുകളയും.

13. Son of man, when a land shall sin against me, so as to transgress grievously, I will stretch forth my hand upon it, and will break the staff of the bread thereof: and I will send famine upon it, and will destroy man and beast out of it.

14. നോഹ, ദാനീയേല്, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാര് അതില് ഉണ്ടായിരുന്നാലും അവര് തങ്ങളുടെ നീതിയാല് സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

14. And if these three men, Noe, Daniel, and Job, shall be in it: they shall deliver their own souls by their justice, saith the Lord of hosts.

15. ഞാന് ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ചു ആരും വഴിപോകാതവണ്ണം അവ അതിനെ നിര്ജ്ജനമാക്കീട്ടു അതു ശൂന്യമാകയും ചെയ്താല്,

15. And if I shall bring mischievous beasts also upon the land to waste it, and it be desolate, so that there is none that can pass because of the beasts:

16. ആ മൂന്നു പുരുഷന്മാര് അതില് ഉണ്ടായിരുന്നാലും എന്നാണ, അവര് പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ അവര് മാത്രമേ രക്ഷപ്പെടുകയുള്ളു; ദേശമോ ശൂന്യമായിപ്പോകുമെന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

16. If these three men shall be in it, as I live, saith the Lord, they shall deliver neither sons nor daughters: but they only shall be delivered, and the land shall be made desolate.

17. അല്ലെങ്കില് ഞാന് ആ ദേശത്തില് വാള് വരുത്തി വാളേ, നീ ദേശത്തുകൂടി കടക്കുക എന്നു കല്പിച്ചു മനുഷ്യരെയും മൃഗങ്ങളെയും

17. Or if I bring the sword upon that land, and say to the sword: Pass through the land: and I destroy man and beast out of it:

18. അതില്നിന്നു ഛേദിച്ചുകളഞ്ഞാല് ആ മൂന്നു പുരുഷന്മാര് അതില് ഉണ്ടായിരുന്നാലും, എന്നാണ, അവര് പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ, അവര് മാത്രമേ രക്ഷപ്പെടുകയുള്ളു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

18. And these three men be in the midst thereof: as I live, saith the Lord God, they shall deliver neither sons nor daughters, but they themselves alone shall be delivered.

19. അല്ലെങ്കില് ഞാന് ആ ദേശത്തു മഹാമാരി അയച്ചു, അതില്നിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളവാന് തക്കവണ്ണം എന്റെ ക്രോധം രക്തരൂപേണ അതിന്മേല് പകര്ന്നാല്

19. Or if I also send the pestilence upon that land, and pour out my indignation upon it in blood, to cut off from it man and beast:

20. നോഹയും ദാനീയേലും ഇയ്യോബും അതില് ഉണ്ടായിരുന്നാലും, എന്നാണ, അ:വര് പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാല് സ്വന്ത ജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

20. And Noe, and Daniel, and Job be in the midst thereof: as I live, saith the Lord God, they shall deliver neither son nor daughter: but they shall only deliver their own souls by their justice.

21. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് യെരൂശലേമില്നിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന്നു വാള്, ക്ഷാമം ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനര്ത്ഥകരമായ ന്യായവിധികള് നാലും കൂടെ അയച്ചാലോ?
വെളിപ്പാടു വെളിപാട് 6:8

21. For thus saith the Lord: Although I shall send in upon Jerusalem my four grievous judgments, the sword, and the famine, and the mischievous beasts, and the pestilence, to destroy out of it man and beast,

22. എന്നാല് പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതില് ശേഷിച്ചിരിക്കും; അവര് പുറപ്പെട്ടു നിങ്ങളുടെ അടുക്കല് വരും; നിങ്ങള് അവരുടെ നടപ്പും പ്രവൃത്തികളും കണ്ടു, ഞാന് യെരൂശലേമിന്നു വരുത്തിയ അനര്ത്ഥവും അതിന്നു വരുത്തിയ സകലവും ചൊല്ലി ആശ്വാസം പ്രാപിക്കും.

22. Yet there shall be left in it some that shall be saved, who shall bring away their sons and daughters: behold they shall come among you, and you shall see their way, and their doings: and you shall be comforted concerning the evil that I have brought upon Jerusalem, in all things that I have brought upon it.

23. നിങ്ങള് അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോള് നിങ്ങള്ക്കു ആശ്വാസമായിരിക്കും; ഞാന് അതില് ചെയ്തിരിക്കുന്നതൊക്കെയും വെറുതെയല്ല ചെയ്തതു എന്നു നിങ്ങള് അറിയും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

23. And they shall comfort you, when you shall see their ways, and their doings: and you shall know that I have not done without cause all that I have done in it, saith the Lord God.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |