Daniel - ദാനീയേൽ 10 | View All

1. പാര്സിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടില് ബേല്ത്ത് ശസ്സര് എന്നു പേരുള്ള ദാനീയേലിന്നു ഒരു കാര്യം വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവന് ആ കാര്യം ചിന്തിച്ചു ദര്ശനത്തിന്നു ശ്രദ്ധവെച്ചു.

1. In the third year of the reign of King Cyrus of Persia, a message was made plain to Daniel, whose Babylonian name was Belteshazzar. The message was true. It dealt with a big war. He understood the message, the understanding coming by revelation:

2. ആ കാലത്തു ദാനീയേല് എന്ന ഞാന് മൂന്നു ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.

2. During those days, I, Daniel, went into mourning over Jerusalem for three weeks.

3. മൂന്നു ആഴ്ചവട്ടം മുഴവനും കഴിയുവോളം ഞാന് സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.

3. I ate only plain and simple food, no seasoning or meat or wine. I neither bathed nor shaved until the three weeks were up.

4. എന്നാല് ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി ഞാന് ഹിദ്ദേക്കല് എന്ന മഹാ നദീതീരത്തു ഇരിക്കയില് തലപൊക്കി നോക്കിപ്പോള്,

4. 'On the twenty-fourth day of the first month I was standing on the bank of the great river, the Tigris.

5. ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.
വെളിപ്പാടു വെളിപാട് 1:13

5. I looked up and to my surprise saw a man dressed in linen with a belt of pure gold around his waist.

6. അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നല് പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വര്ണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.
വെളിപ്പാടു വെളിപാട് 1:14, വെളിപ്പാടു വെളിപാട് 2:18, വെളിപ്പാടു വെളിപാട് 14:2, വെളിപ്പാടു വെളിപാട് 19:6-12

6. His body was hard and glistening, as if sculpted from a precious stone, his face radiant, his eyes bright and penetrating like torches, his arms and feet glistening like polished bronze, and his voice, deep and resonant, sounded like a huge choir of voices.

7. ദാനീയേല് എന്ന ഞാന് മാത്രം ഈ ദര്ശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകള് ദര്ശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവര്ക്കും പിടിച്ചിട്ടു അവര് ഔടിയൊളിച്ചു.

7. I, Daniel, was the only one to see this. The men who were with me, although they didn't see it, were overcome with fear and ran off and hid, fearing the worst.

8. അങ്ങനെ ഞാന് തനിച്ചു ശേഷിച്ചിരുന്നു ഈ മഹാദര്ശനം കണ്ടു; എന്നില് ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്കു ഒട്ടും ബലം ഇല്ലാതെയും ആയി.

8. Left alone after the appearance, abandoned by my friends, I went weak in the knees, the blood drained from my face.

9. എന്നാല് ഞാന് അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോള് ഞാന് ബോധംകെട്ടു നിലത്തു കവിണ്ണുവീണു.

9. I heard his voice. At the sound of it I fainted, fell flat on the ground, face in the dirt.

10. എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നിലക്കുമാറാക്കി.

10. A hand touched me and pulled me to my hands and knees.

11. അവന് എന്നോടുഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാന് നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിര്ന്നുനില്ക്ക; ഞാന് ഇപ്പോള് നിന്റെ അടുക്കല് അയക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവന് ഈ വാക്കു എന്നോടു സംസാരിച്ചപ്പോള് ഞാന് വിറെച്ചുകൊണ്ടു നിവിര്ന്നുനിന്നു.

11. ''Daniel,' he said, 'man of quality, listen carefully to my message. And get up on your feet. Stand at attention. I've been sent to bring you news.' 'When he had said this, I stood up, but I was still shaking.

12. അവന് എന്നോടു പറഞ്ഞതുദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതല് നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാന് വന്നിരിക്കുന്നു.

12. ''Relax, Daniel,' he continued, 'don't be afraid. From the moment you decided to humble yourself to receive understanding, your prayer was heard, and I set out to come to you.

13. പാര്സിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിര്ത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരില് ഒരുത്തനായ മീഖായേല് എന്നെ സഹായിപ്പാന് വന്നുഅവനെ ഞാന് പാര്സിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,
യൂദാ യുദാസ് 1:9, വെളിപ്പാടു വെളിപാട് 12:7

13. But I was waylaid by the angel-prince of the kingdom of Persia

14. നിന്റെ ജനത്തിന്നു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു ഇപ്പോള് വന്നിരിക്കുന്നു; ദര്ശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.

14. and was delayed for a good three weeks. But then Michael, one of the chief angel-princes, intervened to help me. I left him there with the prince of the kingdom of Persia. And now I'm here to help you understand what will eventually happen to your people. The vision has to do with what's ahead.'

15. അവന് ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോള് ഞാന് മുഖം കുനിച്ചു ഊമനായ്തീര്ന്നു.

15. 'While he was saying all this, I looked at the ground and said nothing.

16. അപ്പോള് മനുഷ്യരോടു സദൃശനായ ഒരുത്തന് എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാന് വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പില് നിന്നവനോടുയജമാനനേ, ഈ ദര്ശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.
വെളിപ്പാടു വെളിപാട് 14:14

16. Then I was surprised by something like a human hand that touched my lips. I opened my mouth and started talking to the messenger: 'When I saw you, master, I was terror-stricken. My knees turned to water. I couldn't move.

17. അടിയന്നു യജമാനനോടു സംസാരിപ്പാന് എങ്ങനെ കഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല എന്നു പറഞ്ഞു.

17. How can I, a lowly servant, speak to you, my master? I'm paralyzed. I can hardly breathe!'

18. അപ്പോള് മനുഷ്യസാദൃശ്യത്തിലുള്ളവന് പിന്നെയും വന്നു എന്നെ തൊട്ടു ബലപ്പെടുത്തി

18. Then this humanlike figure touched me again and gave me strength.

19. ഏറ്റവും പ്രിയപുരുഷാ, ഭിയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക എന്നു പറഞ്ഞു; അവന് എന്നോടു സംസാരിച്ചപ്പോള് ഞാന് ബലപ്പെട്ടുയജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
വെളിപ്പാടു വെളിപാട് 1:17

19. He said, 'Don't be afraid, friend. Peace. Everything is going to be all right. Take courage. Be strong.' 'Even as he spoke, courage surged up within me. I said, 'Go ahead, let my master speak. You've given me courage.'

20. അതിന്നു അവന് എന്നോടു പറഞ്ഞതുഞാന് നിന്റെ അടുക്കല് വന്നിരിക്കുന്നതു എന്തിനെന്നു നീ അറിയുന്നുവോ? ഞാന് ഇപ്പോള് പാര്സിപ്രഭുവിനോടു യുദ്ധംചെയ്വാന് മടങ്ങിപ്പോകും; ഞാന് പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.
വെളിപ്പാടു വെളിപാട് 12:7

20. 'He said, 'Do you know why I've come here to you? I now have to go back to fight against the angel-prince of Persia, and when I get him out of the way, the angel-prince of Greece will arrive.

21. എന്നാല് സത്യഗ്രന്ഥത്തില് എഴുതിയിരിക്കുന്നതു ഞാന് നിന്നെ അറിയിക്കാംനിങ്ങളുടെ പ്രഭുവായ മീഖായേല് അല്ലാതെ ഈ കാര്യങ്ങളില് എന്നോടുകൂടെ ഉറെച്ചുനിലക്കുന്നവന് ആരും ഇല്ല.
യൂദാ യുദാസ് 1:9, വെളിപ്പാടു വെളിപാട് 12:7

21. But first let me tell you what's written in The True Book. No one helps me in my fight against these beings except Michael, your angel-prince.



Shortcut Links
ദാനീയേൽ - Daniel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |