Amos - ആമോസ് 1 | View All

1. തെക്കോവയിലെ ഇടയന്മാരില് ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേല്രാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ഭൂകമ്പത്തിന്നു രണ്ടു സംവത്സരം മുമ്പെ യിസ്രായേലിനെക്കുറിച്ചു ദര്ശിച്ച വചനങ്ങള്.

1. Words of Amos one of the shepherds of Tekoa. The visions he had about Israel, in the time of Uzziah king of Judah and Jeroboam son of Joash, king of Israel, two years before the earthquake.

2. അവന് പറഞ്ഞതോ യഹോവ സീയോനില്നിന്നു ഗര്ജ്ജിച്ചു, യെരൂശലേമില്നിന്നു തന്റെ നാദം കേള്പ്പിക്കും. അപ്പോള് ഇടയന്മാരുടെ മേച്ചല്പുറങ്ങള് ദുഃഖിക്കും; കര്മ്മേലിന്റെ കൊടുമുടി വാടിപ്പോകും.

2. He said: Yahweh roars from Zion, and makes himself heard from Jerusalem; the shepherds' pastures mourn, and the crown of Carmel dries up.

3. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര് ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാല് തന്നേ, ഞാന് ശിക്ഷ മടക്കിക്കളകയില്ല.

3. Yahweh says this: For the three crimes, the four crimes of Damascus, I have made my decree and will not relent: because they have threshed Gilead with iron threshing-sledges,

4. ഞാന് ഹസായേല്ഗൃഹത്തില് ഒരു തീ അയക്കും; അതു ബെന് ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.

4. I shall send fire down on the House of Hazael to devour the palaces of Ben-Hadad;

5. ഞാന് ദമ്മേശെക്കിന്റെ ഔടാമ്പല് തകര്ത്തു, ആവെന് താഴ്വരയില്നിന്നു നിവാസിയെയും ഏദെന് ഗൃഹത്തില്നിന്നു ചെങ്കോല് പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യര് ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.

5. I shall break the gate-bar of Damascus, I shall destroy the inhabitant of Bikath-Aven, the holder of the sceptre in Beth-Eden, and the people of Aram will be deported to Kir, Yahweh says.

6. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര് എദോമിന്നു ഏല്പിക്കേണ്ടതിന്നും ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാല്, ഞാന് ശിക്ഷ മടക്കിക്കളകയില്ല.

6. Yahweh says this: For the three crimes, the four crimes of Gaza, I have made my decree and will not relent: because they have deported entire nations as slaves to Edom,

7. ഞാന് ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.

7. I shall send fire down on the walls of Gaza to devour its palaces;

8. ഞാന് അസ്തോദില്നിന്നു നിവാസിയെയും അസ്കെലോനില്നിന്നു ചെങ്കോല് പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരില് ശേഷിപ്പുള്ളവര് നശിച്ചുപോകും എന്നു യഹോവയായ കര്ത്താവു അരുളിച്ചെയ്യുന്നു.

8. I shall destroy the inhabitant of Ashdod, the holder of the sceptre in Ashkelon; I shall turn my hand against Ekron and the remnant of the Philistines will perish, says the Lord Yahweh.

9. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര് സഹോദരസഖ്യത ഔര്ക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാല്, ഞാന് ശിക്ഷ മടക്കിക്കളകയില്ല.
മത്തായി 11:21-22, ലൂക്കോസ് 10:13-14

9. Yahweh says this: For the three crimes, the four crimes of Tyre, I have made my decree and will not relent: because they have handed hosts of captives over to Edom, heedless of a covenant of brotherhood,

10. ഞാന് സോരിന്റെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.

10. I shall send fire down on the walls of Tyre to devour its palaces.

11. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവന് തന്റെ സഹോദരനെ വാളോടുകൂടെ പിന്തുടര്ന്നു, തന്റെ കോപം സദാകാലം കടിച്ചുകീറുവാന് തക്കവണ്ണം സഹതാപം വിട്ടുകളകയും ദ്വേഷ്യം സദാകാലം വെച്ചുകൊള്കയും ചെയ്തിരിക്കയാല്, ഞാന് ശിക്ഷ മടക്കിക്കളകയില്ല.

11. Yahweh says this: For the three crimes, the four crimes of Edom, I have made my decree and will not relent: because he has pursued his brother with the sword, because he has stifled any sense of pity, and perpetually nursed his anger and constantly cherished his rage,

12. ഞാന് തേമാനില് ഒരു തീ അയക്കും; അതു ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.

12. I shall send fire down on Teman to devour the palaces of Bozrah.

13. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅമ്മോന്യരുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവര് തങ്ങളുടെ അതിര് വിസ്താരമാക്കേണ്ടതിന്നു ഗിലെയാദിലെ ഗര്ഭിണികളെ പിളര്ന്നുകളഞ്ഞിരിക്കയാല്, ഞാന് ശിക്ഷ മടക്കിക്കളകയില്ല.

13. Yahweh says this: For the three crimes, the four crimes of the Ammonites, I have made my decree and will not relent: because they have disembowelled the pregnant women of Gilead in order to extend their own frontiers,

14. ഞാന് രബ്ബയുടെ മതിലിന്നകത്തു ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആര്പ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.

14. I shall light a fire against the walls of Rabbah to devour its palaces amid war cries on the day of battle, in a whirlwind on the day of storm,

15. അവരുടെ രാജാവു പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നേ എന്നു യഹോവ അരുളിച്ചെയ്യുന്നു.

15. and their king shall go into captivity, he and his chief men with him, says Yahweh.



Shortcut Links
ആമോസ് - Amos : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |