Habakkuk - ഹബക്കൂക്‍ 2 | View All

1. ഞാന് കൊത്തളത്തില്നിന്നു കാവല്കാത്തുകൊണ്ടുഅവന് എന്നോടു എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാധിസംബന്ധിച്ചു ഞാന് എന്തുത്തരം പറയേണ്ടു എന്നും കാണേണ്ടതിന്നു ദൃഷ്ടിവേക്കും.

1. I will stand upon my watch, and set me upon the tower, and will look forth to see what he will say unto me, and what I shall answer as to my reproof.

2. യഹോവ എന്നോടു ഉത്തരം അരുളിയതുനീ ദര്ശനം എഴുതുക; ഔടിച്ചു വായിപ്പാന് തക്കവണ്ണം അതു പലകയില് തെളിവായി വരെക്കുക.

2. And Jehovah answered me and said, Write the vision, and engrave it upon tablets, that he may run that readeth it.

3. ദര്ശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.
എബ്രായർ 10:37-38, 2 പത്രൊസ് 3:9

3. For the vision is yet for an appointed time, but it hasteth to the end, and shall not lie: though it tarry, wait for it; for it will surely come, it will not delay.

4. അവന്റെ മനസ്സു അവനില് അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താല് ജീവിച്ചിരിക്കും.
റോമർ 1:17, ഗലാത്യർ ഗലാത്തിയാ 3:11

4. Behold, his soul is puffed up, it is not upright within him: but the just shall live by his faith.

5. വീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷന് നിലനില്ക്കയില്ല; അവന് പാതാളംപോലെ വിസ്താരമായി വായ് പിളര്ക്കുംന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവന് സകലജാതികളെയും തന്റെ അടുക്കല് കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കല് ചേര്ക്കുംന്നു.

5. And moreover, the wine is treacherous: he is a proud man, and keepeth not at rest, he enlargeth his desire as Sheol, and he is like death and cannot be satisfied; and he assembleth unto him all nations, and gathereth unto him all peoples.

6. അവര് ഒക്കെയും അവനെക്കുറിച്ചു ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളോരു പഴഞ്ചൊല്ലും ചൊല്ലി; തന്റെതല്ലാത്തതു വര്ദ്ധിപ്പിക്കയും--എത്രത്തോളം?--പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം എന്നു പറകയില്ലയോ?

6. Shall not all these take up a proverb about him, and a taunting riddle against him, and say, Woe to him that increaseth that which is not his! how long? -- and to him that loadeth himself with pledges!

7. നിന്റെ കടക്കാര് പെട്ടെന്നു എഴുന്നേല്ക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവര് ഉണരുകയും നീ അവര്ക്കും കൊള്ളയായ്തീരുകയും ഇല്ലയോ?

7. Shall they not rise up suddenly that shall bite thee, and they awake up that shall vex thee, and thou shalt be for booties unto them?

8. നീ പലജാതികളോടും കവര്ച്ച ചെയ്തതുകൊണ്ടു ജാതികളില് ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസം നിമിത്തവും നിന്നോടും കവര്ച്ച ചെയ്യും.

8. Because thou hast plundered many nations, all the rest of the peoples shall plunder thee; because of men's blood, and for the violence [done] to the land, to the city, and all that dwell therein.

9. അനര്ത്ഥത്തില്നിന്നു വിടുവിക്കപ്പെടുവാന് തക്കവണ്ണം ഉയരത്തില് കൂടുവെക്കേണ്ടതിന്നു തന്റെ വീട്ടിന്നുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന്നു അയ്യോ കഷ്ടം!

9. Woe to him that getteth iniquitous gain to his house, that he may set his nest on high, that he may be delivered from the grasp of evil!

10. പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാല് നീ നിന്റെ വീട്ടിന്നു ലജ്ജ നിരൂപിച്ചു നിന്റെ സ്വന്ത പ്രാണനോടു പാപം ചെയ്തിരിക്കുന്നു.

10. Thou hast devised shame to thy house, by cutting off many peoples, and hast sinned against thine own soul.

11. ചുവരില്നിന്നു കല്ലു നിലവിളിക്കയും മരപ്പണിയില്നിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ.

11. For the stone shall cry out of the wall, and the beam out of the timber shall answer it.

12. രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!

12. Woe to him that buildeth a town with blood, and establisheth a city by unrighteousness!

13. ജാതികള് തീക്കു ഇരയാകുവാന് അദ്ധ്വാനിക്കുന്നതും വംശങ്ങള് വെറുതെ തളര്ന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താല് അല്ലയോ?

13. Behold, is it not of Jehovah of hosts that the peoples labour for the fire, and the nations weary themselves in vain?

14. വെള്ളം സമുദ്രത്തില് നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താല് പൂര്ണ്ണമാകും.

14. For the earth shall be filled with the knowledge of the glory of Jehovah as the waters cover the sea.

15. കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവര്ക്കും കുടിപ്പാന് കൊടുക്കയും നഞ്ചു കൂട്ടിക്കലര്ത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!

15. Woe unto him that giveth his neighbour drink, -- that pourest out thy flask, and makest [him] drunken also, that thou mayest look on their nakedness!

16. നിനക്കു മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടു തന്നേ പൂര്ത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചര്മ്മം അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കല് വരും; മഹത്വത്തിന്നു പകരം നിനക്കു അവമാനം ഭവിക്കും.

16. Thou art filled with shame instead of glory; drink thou also, and let thy foreskin be uncovered: the cup of Jehovah's right hand shall be turned unto thee, and a shameful spewing shall be on thy glory.

17. മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും.

17. For the violence [done] to Lebanon shall cover thee, and the destruction of beasts which made them afraid; because of men's blood, and for the violence [done] to the land, to the city, and all that dwell therein.

18. പണിക്കാരന് ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാന് അതിനാലോ, പണിക്കാരന് വ്യാജം ഉപദേശിക്കുന്ന വാര്പ്പുവിഗ്രഹത്തില് ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂര്ത്തികളെ ഉണ്ടാക്കുവാന് അതിനാലോ എന്തു പ്രയോജനം ഉള്ളു?
1 കൊരിന്ത്യർ 12:2

18. What profiteth the graven image that the maker thereof hath graven it? the molten image, and the teacher of falsehood, that the maker of his work dependeth thereon, to make dumb idols?

19. മരത്തോടുഉണരുക എന്നും ഊമക്കല്ലിനോടുഎഴുന്നേല്ക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളില് ശ്വാസം ഒട്ടും ഇല്ലല്ലോ.
1 കൊരിന്ത്യർ 12:2

19. Woe unto him that saith to the wood, Awake! to the dumb stone, Arise! Shall it teach? Behold it is overlaid with gold and silver, and there is no breath at all in the midst of it.

20. എന്നാല് യഹോവ തന്റെ വിശുദ്ധമന്ദിരത്തില് ഉണ്ടു; സര്വ്വ ഭൂമിയും അവന്റെ സന്നിധിയില് മൌനമായിരിക്കട്ടെ.

20. But Jehovah is in his holy temple. Let all the earth keep silence before him!



Shortcut Links
ഹബക്കൂക്‍ - Habakkuk : 1 | 2 | 3 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |