Numbers - സംഖ്യാപുസ്തകം 33 | View All

1. മോശെയുടെയും അഹരോന്റെയും കൈക്കീഴില് ഗണംഗണമായി മിസ്രയീം ദേശത്തുനിന്നു പുറപ്പെട്ട യിസ്രായേല്മക്കളുടെ പ്രയാണങ്ങള് ആവിതു

1. These are the iurneyes of the childern of Israel which went out of the lande of Egipte with their armies vnder Moses ad Aaron.

2. മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തില് അവരുടെ താവളങ്ങള് എഴുതിവെച്ചു; താവളം താവളമായി അവര് ചെയ്ത പ്രയാണങ്ങള് ആവിതു

2. And Moses wrote their goenge out by their iurneyes at ye comaundment of the Lorde: euen these are ye iurneyes of their goenge out.

3. ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവര് രമെസേസില്നിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാള് യിസ്രായേല്മക്കള് എല്ലാമിസ്രയീമ്യരും കാണ്കെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.

3. The childern of Israel departed from Raheses the .xv. daye of the first moneth on ye morowe after Passeouer and went out with an hye hande in the syghte of all Egipte

4. മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയില് സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.ഭ

4. while the Egiptians buried all their firstborne which the Lorde had smoten amonge the. And vppo their goddes also the Lorde dyd execucion.

5. യിസ്രായേല്മക്കള് രമെസേസില്നിന്നു പുറപ്പെട്ടു സുക്കോത്തില് പാളയമിറങ്ങി.

5. And ye childern of Israel remoued from Rahemses and pitched in Sucoth.

6. സുക്കോത്തില്നിന്നു അവര് പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമില് പാളയമിറങ്ങി.

6. And they departed fro Sucoth and pitched their tentes in Etha which is in the edge of ye wyldernesse.

7. ഏഥാമില്നിന്നു പുറപ്പെട്ടു ബാല്-സെഫോന്നെതിരെയുള്ള പീഹഹീരോത്തിന്നു തിരിഞ്ഞുവന്നു; അവര് മിഗ്ദോലിന്നു കിഴക്കു പാളയമിറങ്ങി.

7. And they remoued fro Etha ad turned vnto the entrynge of Hiroth which is before baall Zephon and pitched before Migdol.

8. പീഹഹീരോത്തിന്നു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടവില്കൂടി മരുഭൂമിയില് കടന്നു ഏഥാമരുഭൂമിയില് മൂന്നു ദിവസത്തെ വഴിനടന്നു മാറയില് പാളയമിറങ്ങി.

8. And they departed fro before Hiroth and went thorow the myddes of the see in to the wildernesse and wet .iij. dayes iurney in ye wildernesse of Etha and pitched in Marah.

9. മാറയില്നിന്നു പുറപ്പെട്ടു ഏലീമില് എത്തി; ഏലീമില് പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നതു കൊണ്ടു അവര് അവിടെ പാളയമിറങ്ങി.

9. And they remoued fro Marah and wet vnto Elim where were .xij. fountaynes ad .lxx. datetrees and they pitched there.

10. ഏലീമില്നിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെ പാളയമിറങ്ങി.

10. And they remoued from Elim and laye fast by the red see.

11. ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീന് മരുഭൂമിയില് പാളയമിറങ്ങി.

11. And they remoued fro the red see and laye in ye wildernesse of Sin.

12. സീന് മരുഭൂമിയില്നിന്നു പുറപ്പെട്ടു ദൊഫ്ക്കുയില് പാളയമിറങ്ങി.

12. And they toke their iurney out of ye wildernesse of Sin and sett vpp their tentes in Daphka.

13. ദൊഫ്ക്കുയില് നിന്നു പുറപ്പെട്ടു ആലൂശില് പാളയമിറങ്ങി.

13. And they departed from Daphka and laye in Alus.

14. ആലൂശില് നിന്നു പുറപ്പെട്ടു രെഫീദീമില് പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാന് വെള്ളമില്ലായിരുന്നു.

14. And they remoued from Alus and laye at Raphedim where was no water for the people to drynke.

15. രെഫീദീമില് നിന്നു പുറപ്പെട്ടു സീനായിമരുഭൂമിയില് പാളയമിറങ്ങി.

15. And they departed from Raphedim and pitched in the wildernesse of Sinai

16. സീനായിമരുഭൂമിയില്നിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയില് പാളയമിറങ്ങി.

16. And they remoued from the deserte of Sinai and lodged at the graues of lust.

17. കിബ്രോത്ത്-ഹത്താവയില് നിന്നു പുറപ്പെട്ടു ഹസേരോത്തില് പാളയമിറങ്ങി.

17. And they departed from the sepulchres of lust ad laye at Haseroth.

18. ഹസേരോത്തില്നിന്നു പുറപ്പെട്ടു രിത്ത്മയില് പാളയമിറങ്ങി.

18. And they departed from Hazeroth and pitched in Rithma.

19. രിത്തമയില്നിന്നു പുറപ്പെട്ടു രിമ്മോന് -പേരെസില് പാളയമിറങ്ങി.

19. And departed fro Rithma and pitched at Rimon Parez.

20. രിമ്മോന് -പേരെസില്നിന്നു പുറപ്പെട്ടു ലിബ്നയില് പാളയമിറങ്ങി.

20. And they departed from Rimon Parez and pitched in Libna.

21. ലിബ്നയില്നിന്നു പുറപ്പെട്ടു രിസ്സയില് പാളയമിറങ്ങി.

21. And they remoued from Libna and pitched at Rissa.

22. രിസ്സയില്നിന്നു പുറപ്പെട്ടു കെഹേലാഥയില് പാളയമിറങ്ങി.

22. And they iurneyed fro Rissa ad pitched in Kehelatha.

23. കെഹേലാഥയില്നിന്നു പുറപ്പെട്ടു ശാഫേര്മലയില് പാളയമിറങ്ങി.

23. And they went fro Kehelatha and pitched in mout Sapher

24. ശാഫേര്മലയില്നിന്നു പുറപ്പെട്ടു ഹരാദയില് പാളയമിറങ്ങി.

24. And they remoued from mount Sapher and laye in Harada.

25. ഹരാദയില്നിന്നു പുറപ്പെട്ടു മകഹേലോത്തില് പാളയമിറങ്ങി.

25. And they remoued from Harada and pitched in Makeheleth.

26. മകഹേലോത്തില്നിന്നു പുറപ്പെട്ടു തഹത്തില് പാളയമിറങ്ങി.

26. And they remoued from Makeheloth and laye at Tahath

27. തഹത്തില്നിന്നു പുറപ്പെട്ടു താരഹില് പാളയമിറങ്ങി.

27. ad they departed fro Tahath and pitched at Tharath

28. താരഹില്നിന്നു പുറപ്പെട്ടു മിത്ത്ക്കുയില് പാളയമിറങ്ങി.

28. And they remoued fro Tharath and pitched in Mithca.

29. മിത്ത്ക്കുയില്നിന്നു പുറപ്പെട്ടു ഹശ്മോനയില് പാളയമിറങ്ങി.

29. And they went from Mithca and lodged in Hasmona.

30. ഹശ്മോനയില്നിന്നു പുറപ്പെട്ടു മോസേരോത്തില് പാളയമിറങ്ങി.

30. And they departed from Hasmona and laye at Moseroth.

31. മോസേരോത്തില്നിന്നു പുറപ്പെട്ടു ബെനേയാക്കാനില് പാളയമിറങ്ങി.

31. And they departed from Moseroth and pitched amonge the childern of Iaecon.

32. ബെനേയാക്കാനില്നിന്നു പുറപ്പെട്ടു ഹോര്-ഹഗ്ഗിദ്ഗാദില് പാളയമിറങ്ങി.

32. And they remoued from the childern of Iaecon ad laye at Hor gidgad.

33. ഹോര്-ഹഗ്ഗിദ്ഗാദില് നിന്നു പുറപ്പെട്ടു യൊത്ബാഥയില് പാളയമിറങ്ങി.

33. And they went from Hor gidgad and pitched in Iathbatha.

34. യൊത്ബാഥയില്നിന്നു പുറപ്പെട്ടു അബ്രോനയില് പാളയമിറങ്ങി.

34. And they remoued from Iathbatha and laye at Abrona.

35. അബ്രോനയില്നിന്നു പുറപ്പെട്ടു എസ്യോന് -ഗേബെരില് പാളയമിറങ്ങി.

35. And they departed from Abrona and laye at Ezeon gaber.

36. എസ്യോന് -ഗേബെരില്നിന്നു പുറപ്പെട്ടു സീന് മരുഭൂമിയില് പാളയമിറങ്ങി. അതാകുന്നു കാദേശ്.

36. And they remoued from Ezeon gaber and pitched in the wildernesse of Zin which is Cades.

37. അവര് കാദേശില്നിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കല് ഹോര്പര്വ്വതത്തിങ്കല് പാളയമിറങ്ങി.

37. And they remoued from Cades and pitched in mount Hor in ye edge of the londe of Moab.

38. പുരോഹിതനായ അഹരോന് യഹോവയുടെ കല്പനപ്രകാരം ഹോര് പര്വ്വതത്തില് കയറി, യിസ്രായേല്മക്കള് മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു.

38. And Aaron the preast went vpp in to mount Hor at the commaudment of ye Lorde and dyed there euen in the fortieth yere after the childern of Israel were come out of ye londe of Egipte and in the first daye of the fyfte moneth.

39. അഹരോന് ഹോര് പര്വ്വതത്തില്വെച്ചു മരിച്ചപ്പോള് അവന്നു നൂറ്റിരുപത്തിമൂന്നു വയസ്സായിരുന്നു.

39. And Aaron was an hundred ad xxxiij. yere olde when he dyed in mount Hor

40. എന്നാല് കനാന് ദേശത്തു തെക്കു പാര്ത്തിരുന്ന കനാന്യനായ അരാദ്രാജാവു യിസ്രായേല് മക്കളുടെ വരവിനെക്കുറിച്ചു കേട്ടു.

40. And kinge Erad the canaanite which dwelt in ye south of ye lond of canaa herd yt the childern of Israel were come.

41. ഹോര് പര്വ്വതത്തിങ്കല്നിന്നു അവര് പുറപ്പെട്ടു സല്മോനയില് പാളയമിറങ്ങി.

41. And they departed fro mount Hor and pitched in Zalmona.

42. സല്മോനയില് നിന്നു പറപ്പെട്ടു പൂനോനില് പാളയമിറങ്ങി.

42. And they departed from Zalmona and pitched in Phimon

43. പൂനോനില്നിന്നു പുറപ്പെട്ടു ഔബോത്തില് പാളയമിറങ്ങി.

43. and they departed from Phimon and pitched in Oboth.

44. ഔബോത്തില്നിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കല് ഈയേ-അബാരീമില് പാളയമിറങ്ങി.

44. And they departed fro Oboth and pitched in Igim Abarim in the borders of Moab.

45. ഈയീമില്നിന്നു പുറപ്പെട്ടു ദീബോന് ഗാദില് പാളയമിറങ്ങി.

45. And they departed from Igim and pitched in Dibon Gad.

46. ദീബോന് ഗാദില്നിന്നു പുറപ്പെട്ടു അല്മോദിബ്ളാഥയീമില് പാളയമിറങ്ങി.

46. And they remoued from Dibon Gad and laye in Almon Diblathama.

47. അല്മോദിബ്ളാഥയീമില്നിന്നു പുറപ്പെട്ടു നെബോവിന്നു കിഴക്കു അബാരീംപര്വ്വതത്തിങ്കല് പാളയമിറങ്ങി.

47. And they remoued from Almon Diblathama ad pitched in ye mountaynes of Abarim before Nibo.

48. അബാരീംപര്വ്വതത്തിങ്കല് നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോര്ദ്ദാന്നരികെ മോവാബ് സമഭൂമിയില് പാളയമിറങ്ങി.

48. And they departed from the mountaynes of Abarim and pitched in the feldes of Moab fast by Iordane nye to Iericho.

49. യോര്ദ്ദാന്നരികെ മോവാബ് സമഭൂമിയില് ബേത്ത്-യെശീമോത്ത് മുതല് ആബേല്-ശിത്തീംവരെ പാളയമിറങ്ങി.

49. And they pitched apon Iordayne from Beth Haiesmoth vnto ye playne of Sitim in ye feldes of Moab

50. യെരീഹോവിന്നെതിരെ യോര്ദ്ദാന്നരികെ മോവാബ് സമഭൂമിയില്വെച്ചു യഹോവ മോശെയോടു അരുളിച്ചെയ്തതു

50. And the Lorde spake vnto Moses in the feldes of Moab by Iordayne nye vnto Iericho sayege:

51. നീ യിസ്രായേല്മക്കളോടു പറയേണ്ടുന്നതെന്തെന്നാല്നിങ്ങള് യോര്ദ്ദാന്നക്കരെ കനാന് ദേശത്തേക്കു കടന്നശേഷം

51. speake vnto the childern of Israel and saye vnto them: when ye are come ouer Iordane in to the londe of Canaan

52. ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പില്നിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകര്ത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം.

52. se that ye dryue out all the inhabiters of the londe before you and destroy their Ymaginacions and all their Ymages of Metall ad plucke downe all their alters bylt on hilles:

53. നിങ്ങള് ദേശം കൈവശമാക്കി അതില് കുടിപാര്ക്കേണം; നിങ്ങള് കൈവശമാക്കേണ്ടതിന്നു ഞാന് ആ ദേശം നിങ്ങള്ക്കു തന്നിരിക്കുന്നു.

53. And possesse ye londe and dwell therein for I haue geuen you the londe to enioye it.

54. നിങ്ങള് കുടുംബംകുടുംബമായി ദേശം ചീട്ടിട്ടു അവകാശമാക്കേണം; ആളേറെയുള്ളവര്ക്കും ഏറെയും കുറെയുള്ളവകൂ കുറെയും അവകാശം കൊടുക്കേണം; അവന്നവന്നു ചീട്ടു എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങള്ക്കു അവകാശം ലഭിക്കേണം.

54. And ye shall deuyde the enheritaunce of the londe by lott amonge youre kynreddes ad geue to the moo the moare enheritaunce and to the fewer the lesse enheritaunce. And youre enheritaunce shalbe in ye trybes of youre fathers in ye place where euery mans lott falleth.

55. എന്നാല് ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പില്നിന്നു നീക്കിക്കളയാതിരുന്നാല് നിങ്ങള് അവരില് ശേഷിപ്പിക്കുന്നവര് നിങ്ങളുടെ കണ്ണുകളില് മുള്ളുകളും പാര്ശ്വങ്ങളില് കണ്ടകങ്ങളുമായി നിങ്ങള് പാര്ക്കുംന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും.

55. But and yf ye will not dryue out the inhabiters of ye londe before you then these which ye let remayne of the shalbe thornes in youre eyes and dartes in youre sydes and shall vexe you in the lode wherein ye dwell.

56. അത്രയുമല്ല, ഞാന് അവരോടു ചെയ്വാന് നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.

56. Moreouer it will come to passe yt I shall doo vnto you as I thought to doo vnto them.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |