Matthew - മത്തായി 19 | View All

1. ഈ വചനങ്ങളെ പറഞ്ഞു തീര്ന്നിട്ടു യേശു ഗലീല വിട്ടു,

1. Now when Jesus finished these sayings, he left Galilee and went to the region of Judea beyond the Jordan River.

2. യോര്ദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിന് ചെന്നുഅവന് അവിടെവെച്ചു അവരെ സൌഖ്യമാക്കി.

2. Large crowds followed him, and he healed them there.

3. പരീശന്മാര് അവന്റെ അടുക്കല് വന്നുഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു.

3. Then some Pharisees came to him in order to test him. They asked, 'Is it lawful to divorce a wife for any cause?'

4. അതിന്നു അവന് “സൃഷ്ടിച്ചവന് ആദിയില് അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും
ഉല്പത്തി 1:27, ഉല്പത്തി 5:2

4. He answered, 'Have you not read that from the beginning the Creator made them male and female,

5. അതു നിമിത്തം മനുഷ്യന് അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങള് വായിച്ചിട്ടില്ലയോ?
ഉല്പത്തി 2:24

5. and said, 'For this reason a man will leave his father and mother and will be united with his wife, and the two will become one flesh'?

6. അതുകൊണ്ടു അവര് മേലാല് രണ്ടല്ല, ഒരു ദേഹമത്രേ; ആകയാല് ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേര്പിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു.

6. So they are no longer two, but one flesh. Therefore what God has joined together, let no one separate.'

7. അവര് അവനോടുഎന്നാല് ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാന് മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു.
ആവർത്തനം 24:1-3

7. They said to him, 'Why then did Moses command us to give a certificate of dismissal and to divorce her?'

8. അവന് അവരോടു“നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാന് മോശെ അനുവദിച്ചതു; ആദിയില് അങ്ങനെയല്ലായിരുന്നു.

8. Jesus said to them, 'Moses permitted you to divorce your wives because of your hard hearts, but from the beginning it was not this way.

9. ഞാനോ നിങ്ങളോടു പറയുന്നതുപരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന് വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.”

9. Now I say to you that whoever divorces his wife, except for immorality, and marries another commits adultery.'

10. ശിഷ്യന്മാര് അവനോടുസ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കില് വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.

10. The disciples said to him, 'If this is the case of a husband with a wife, it is better not to marry!'

11. അവന് അവരോടു“വരം ലഭിച്ചവര് അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
ആവർത്തനം 5:16

11. He said to them, 'Not everyone can accept this statement, except those to whom it has been given.

12. അമ്മയുടെ ഗര്ഭത്തില്നിന്നു ഷണ്ഡന്മാരായി ജനിച്ചവര് ഉണ്ടു; മനുഷ്യര് ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വര്ഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാന് കഴിയുന്നവന് ഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.

12. For there are some eunuchs who were that way from birth, and some who were made eunuchs by others, and some who became eunuchs for the sake of the kingdom of heaven. The one who is able to accept this should accept it.'

13. അവന് കൈവെച്ചു പ്രാര്ത്ഥിക്കേണ്ടതിന്നു ചിലര് ശിശുക്കളെ അവന്റെ അടുക്കല് കൊണ്ടുവന്നു; ശിഷ്യന്മാര് അവരെ വിലക്കി.

13. Then little children were brought to him for him to lay his hands on them and pray. But the disciples scolded those who brought them.

14. യേശുവോ“ശിശുക്കളെ എന്റെ അടുക്കല് വരുവാന് വിടുവിന് ; അവരെ തടുക്കരുതു; സ്വര്ഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.

14. But Jesus said, 'Let the little children come to me and do not try to stop them, for the kingdom of heaven belongs to such as these.'

15. അങ്ങനെ അവന് അവരുടെ മേല് കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി.

15. And he placed his hands on them and went on his way.

16. അനന്തരം ഒരുത്തന് വന്നു അവനോടുഗുരോ, നിത്യജീവനെ പ്രാപിപ്പാന് ഞാന് എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു

16. Now someone came up to him and said, 'Teacher, what good thing must I do to gain eternal life?'

17. അവന് “എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവന് ഒരുത്തനേ ഉള്ളു. ജീവനില് കടപ്പാന് ഇച്ഛിക്കുന്നു എങ്കില് കല്പനകളെ പ്രമാണിക്ക” എന്നു അവനോടു പറഞ്ഞു.
ലേവ്യപുസ്തകം 18:5

17. He said to him, 'Why do you ask me about what is good? There is only one who is good. But if you want to enter into life, keep the commandments.'

18. ഏവ എന്നു അവന് ചോദിച്ചതിന്നു യേശു“കുല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;
പുറപ്പാടു് 20:13-16, ആവർത്തനം 5:17-20

18. 'Which ones?' he asked. Jesus replied, 'Do not murder, do not commit adultery, do not steal, do not give false testimony,

19. അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.”
പുറപ്പാടു് 20:12, ലേവ്യപുസ്തകം 19:18

19. honor your father and mother, and love your neighbor as yourself.'

20. യൌവനക്കാരന് അവനോടുഇവ ഒക്കെയും ഞാന് പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.

20. The young man said to him, 'I have wholeheartedly obeyed all these laws. What do I still lack?'

21. യേശു അവനോടു“സല്ഗുണപൂര്ണ്ണന് ആകുവാന് ഇച്ഛിക്കുന്നു എങ്കില് നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രര്ക്കും കൊടുക്ക; എന്നാല് സ്വര്ഗ്ഗത്തില് നിനക്കു നിക്ഷേപം ഉണ്ടാകും;” പിന്നെ വന്നു “എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.

21. Jesus said to him, 'If you wish to be perfect, go sell your possessions and give the money to the poor, and you will have treasure in heaven. Then come, follow me.'

22. യൌവനക്കാരന് വളരെ സമ്പത്തുള്ളവനാകയാല് ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
സങ്കീർത്തനങ്ങൾ 62:10

22. But when the young man heard this he went away sorrowful, for he was very rich.

23. യേശു തന്റെ ശിഷ്യന്മാരോടുധനവാന് സ്വര്ഗ്ഗരാജ്യത്തില് കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

23. Then Jesus said to his disciples, 'I tell you the truth, it will be hard for a rich person to enter the kingdom of heaven!

24. ധനവാന് ദൈവരാജ്യത്തില് കടക്കുന്നതിനെക്കാള് ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാന് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

24. Again I say, it is easier for a camel to go through the eye of a needle than for a rich person to enter into the kingdom of God.'

25. അതുകേട്ടു ശിഷ്യന്മാര് ഏറ്റവും വിസ്മയിച്ചുഎന്നാല് രക്ഷിക്കപ്പെടുവാന് ആര്ക്കും കഴിയും എന്നു പറഞ്ഞു.

25. The disciples were greatly astonished when they heard this and said, 'Then who can be saved?'

26. യേശു അവരെ നോക്കി“അതു മനുഷ്യര്ക്കും അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം” എന്നു പറഞ്ഞു.
ഉല്പത്തി 18:14, ഇയ്യോബ് 42:2, സെഖർയ്യാവു 8:6

26. Jesus looked at them and replied, 'This is impossible for mere humans, but for God all things are possible.'

27. പത്രൊസ് അവനോടുഞങ്ങള് സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങള്ക്കു എന്തു കിട്ടും എന്നു ചോദിച്ചു.

27. Then Peter said to him, 'Look, we have left everything to follow you! What then will there be for us?'

28. യേശു അവരോടു പറഞ്ഞതു“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങള് പുനര്ജ്ജനനത്തില് മനുഷ്യപുത്രന് തന്റെ മഹത്വത്തിന്റെ സിംഹാസനത്തില് ഇരിക്കുമ്പോള് നിങ്ങളും പന്ത്രണ്ടു സിംഹാസനത്തില് ഇരുന്നു യിസ്രായേല് ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു
ദാനീയേൽ 7:9-10

28. Jesus said to them, 'I tell you the truth: In the age when all things are renewed, when the Son of Man sits on his glorious throne, you who have followed me will also sit on twelve thrones, judging the twelve tribes of Israel.

29. എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവന് നിത്യജീവനെയും അവകാശമാക്കും.

29. And whoever has left houses or brothers or sisters or father or mother or children or fields for my sake will receive a hundred times as much and will inherit eternal life.

30. എങ്കിലും മുമ്പന്മാര് പലര് പിമ്പന്മാരും പിമ്പന്മാര് മുമ്പന്മാരും ആകും.”

30. But many who are first will be last, and the last first.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |