Matthew - മത്തായി 8 | View All

1. അവന് മലയില്നിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന് തുടര്ന്നു.

1. When Jesus came down from the hill, large crowds followed him.

2. അപ്പോള് ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കര്ത്താവേ, നിനക്കു മനസ്സുണ്ടെങ്കില് എന്നെ ശുദ്ധമാക്കുവാന് കഴിയും എന്നു പറഞ്ഞു.

2. Then a man suffering from a dreaded skin disease came to him, knelt down before him, and said, 'Sir, if you want to, you can make me clean.'

3. അവന് കൈ നീട്ടി അവനെ തൊട്ടു“എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക” എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവന് ശുദ്ധമായി.

3. Jesus reached out and touched him. 'I do want to,' he answered. 'Be clean!' At once the man was healed of his disease.

4. യേശു അവനോടു“നോകൂ, ആരോടും പറയരുതു; അവര്ക്കും സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു.
ലേവ്യപുസ്തകം 13:49, ലേവ്യപുസ്തകം 14:2, ലേവ്യപുസ്തകം 14:4-32

4. Then Jesus said to him, 'Listen! Don't tell anyone, but go straight to the priest and let him examine you; then in order to prove to everyone that you are cured, offer the sacrifice that Moses ordered.'

5. അവന് കഫര്ന്നഹൂമില് എത്തിയപ്പോള് ഒരു ശതാധിപന് വന്നു അവനോടു

5. When Jesus entered Capernaum, a Roman officer met him and begged for help:

6. കര്ത്താവേ, എന്റെ ബാല്യക്കാരന് പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടില് കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.

6. 'Sir, my servant is sick in bed at home, unable to move and suffering terribly.'

7. അവന് അവനോടു“ഞാന് വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.”

7. 'I will go and make him well,' Jesus said.

8. അതിന്നു ശതാധിപന് കര്ത്താവേ, നീ എന്റെ പുരെക്കകത്തു വരുവാന് ഞാന് യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാല് എന്റെ ബാല്യക്കാരന്നു സൌഖ്യം വരും.

8. 'Oh no, sir,' answered the officer. 'I do not deserve to have you come into my house. Just give the order, and my servant will get well.

9. ഞാനും അധികാരത്തിന് കീഴുള്ള മനുഷ്യന് ആകുന്നു. എന്റെ കീഴില് പടയാളികള് ഉണ്ടു; ഞാന് ഒരുവനോടുപോക എന്നു പറഞ്ഞാല് പോകുന്നു; മറ്റൊരുത്തനോടുവരിക എന്നു പറഞ്ഞാല് വരുന്നു; എന്റെ ദാസനോടുഇതു ചെയ്ക എന്നു പറഞ്ഞാല് അവന് ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.

9. I, too, am a man under the authority of superior officers, and I have soldiers under me. I order this one, 'Go!' and he goes; and I order that one, 'Come!' and he comes; and I order my slave, 'Do this!' and he does it.'

10. അതു കേട്ടിട്ടു യേശു അതിശയിച്ചു, പിന് ചെല്ലുന്നവരോടു പറഞ്ഞതു“യിസ്രായേലില്കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

10. When Jesus heard this, he was surprised and said to the people following him, 'I tell you, I have never found anyone in Israel with faith like this.

11. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകര് വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്ഗ്ഗരാജ്യത്തില് പന്തിക്കിരിക്കും.
സങ്കീർത്തനങ്ങൾ 107:3, യെശയ്യാ 59:19, മലാഖി 1:11

11. I assure you that many will come from the east and the west and sit down with Abraham, Isaac, and Jacob at the feast in the Kingdom of heaven.

12. രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാന് നിങ്ങളോടു പറയുന്നു.”

12. But those who should be in the Kingdom will be thrown out into the darkness, where they will cry and gnash their teeth.'

13. പിന്നെ യേശു ശതാധിപനോടു“പോക, നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അ നാഴികയില് തന്നേ അവന്റെ ബാല്യക്കാരന്നു സൌഖ്യം വന്നു.

13. Then Jesus said to the officer, 'Go home, and what you believe will be done for you.' And the officer's servant was healed that very moment.

14. യേശു പത്രോസിന്റെ വീട്ടില് വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.

14. Jesus went to Peter's home, and there he saw Peter's mother-in-law sick in bed with a fever.

15. അവന് അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവള് എഴുന്നേറ്റു അവര്ക്കും ശുശ്രൂഷ ചെയ്തു.

15. He touched her hand; the fever left her, and she got up and began to wait on him.

16. വൈകുന്നേരം ആയപ്പോള് പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കല് കൊണ്ടുവന്നു; അവന് വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാര്ക്കും സൌഖ്യം വരുത്തി.

16. When evening came, people brought to Jesus many who had demons in them. Jesus drove out the evil spirits with a word and healed all who were sick.

17. അവന് നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകന് പറഞ്ഞതു നിവൃത്തിയാകുവാന് തന്നേ.
യെശയ്യാ 53:4

17. He did this to make come true what the prophet Isaiah had said, 'He himself took our sickness and carried away our diseases.'

18. എന്നാല് യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാന് കല്പിച്ചു.

18. When Jesus noticed the crowd around him, he ordered his disciples to go to the other side of the lake.

19. അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കല് വന്നുഗുരോ, നീ എവിടെ പോയാലും ഞാന് നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.

19. A teacher of the Law came to him. 'Teacher,' he said, 'I am ready to go with you wherever you go.'

20. യേശു അവനോടു“കുറുനരികള്ക്കു കുഴികളും ആകാശത്തിലെ പറവകള്ക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാന് ഇടം ഇല്ല എന്നു പറഞ്ഞു.”

20. Jesus answered him, 'Foxes have holes, and birds have nests, but the Son of Man has no place to lie down and rest.'

21. ശിഷ്യന്മാരില് വേറൊരുത്തന് അവനോടുകര്ത്താവേ, ഞാന് മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്വാന് അനുവാദം തരേണം എന്നുപറഞ്ഞു.
1 രാജാക്കന്മാർ 19:20

21. Another man, who was a disciple, said, 'Sir, first let me go back and bury my father.'

22. യേശു അവനോടു“നീ എന്റെ പിന്നാലെ വരിക; മരിച്ചവര് തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ” എന്നു പറഞ്ഞു.

22. 'Follow me,' Jesus answered, 'and let the dead bury their own dead.'

23. അവന് ഒരു പടകില് കയറിയപ്പോള് അവന്റെ ശിഷ്യന്മാര് കൂടെ ചെന്നു.

23. Jesus got into a boat, and his disciples went with him.

24. പിന്നെ കടലില് വലിയ ഔളം ഉണ്ടായിട്ടു പടകു തിരകളാല് മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.

24. Suddenly a fierce storm hit the lake, and the boat was in danger of sinking. But Jesus was asleep.

25. അവര് അടുത്തുചെന്നുകര്ത്താവേ രക്ഷിക്കേണമേഞങ്ങള് നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്ത്തി.

25. The disciples went to him and woke him up. 'Save us, Lord!' they said. 'We are about to die!'

26. അവന് അവരോടു“അല്പവിശ്വാസികളെ, നിങ്ങള് ഭീരുക്കള് ആകുവാന് എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോള് വലിയ ശാന്തതയുണ്ടായി.

26. Why are you so frightened?' Jesus answered. 'What little faith you have!' Then he got up and ordered the winds and the waves to stop, and there was a great calm.

27. എന്നാറെ ആ മനുഷ്യര് അതിശയിച്ചുഇവന് എങ്ങനെയുള്ളവന് ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

27. Everyone was amazed. 'What kind of man is this?' they said. 'Even the winds and the waves obey him!'

28. അവന് അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തര് ശവക്കല്ലറകളില് നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവര് അത്യുഗ്രന്മാര് ആയിരുന്നതുകൊണ്ടു ആര്ക്കും ആ വഴി നടന്നുകൂടാഞ്ഞു.

28. When Jesus came to the territory of Gadara on the other side of the lake, he was met by two men who came out of the burial caves there. These men had demons in them and were so fierce that no one dared travel on that road.

29. അവര് നിലവിളിച്ചുദൈവപുത്രാ, ഞങ്ങള്ക്കും നിനക്കും തമ്മില് എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാന് ഇവിടെ വന്നുവോ എന്നു പറഞ്ഞു.
1 രാജാക്കന്മാർ 17:18

29. At once they screamed, 'What do you want with us, you Son of God? Have you come to punish us before the right time?'

30. അവര്ക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

30. Not far away there was a large herd of pigs feeding.

31. ഭൂതങ്ങള് അവനോടുഞങ്ങളെ പുറത്താക്കുന്നു എങ്കില് പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു

31. So the demons begged Jesus, 'If you are going to drive us out, send us into that herd of pigs.'

32. “പൊയ്ക്കൊള്വിന് ” എന്നു അവന് അവരോടു പറഞ്ഞു; അവര് പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തില് മുങ്ങി ചത്തു.

32. 'Go,' Jesus told them; so they left and went off into the pigs. The whole herd rushed down the side of the cliff into the lake and was drowned.

33. മേയക്കുന്നവര് ഔടി പട്ടണത്തില് ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.

33. The men who had been taking care of the pigs ran away and went into the town, where they told the whole story and what had happened to the men with the demons.

34. ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിര് വിട്ടു പോകേണമെന്നു അപേക്ഷിച്ചു.

34. So everyone from the town went out to meet Jesus; and when they saw him, they begged him to leave their territory.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |