Matthew - മത്തായി 8 | View All

1. അവന് മലയില്നിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന് തുടര്ന്നു.

2. അപ്പോള് ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കര്ത്താവേ, നിനക്കു മനസ്സുണ്ടെങ്കില് എന്നെ ശുദ്ധമാക്കുവാന് കഴിയും എന്നു പറഞ്ഞു.

3. അവന് കൈ നീട്ടി അവനെ തൊട്ടു“എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക” എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവന് ശുദ്ധമായി.

4. യേശു അവനോടു“നോകൂ, ആരോടും പറയരുതു; അവര്ക്കും സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു.

லேவியராகமம் 13:49 കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തില്‍ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോല്‍കൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളമ്പച്ചയോ ഇളഞ്ചുവപ്പോ ആയിരുന്നാല്‍ അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കേണം.

லேவியராகமம் 14:2 കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തില്‍ അവനെ സംബന്ധിച്ചുള്ള പ്രമാണമാവിതുഅവനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.

லேவியராகமம் 14:4-32 പുരോഹിതന്‍ ഒരു പക്ഷിയെ ഒരു മണ്‍പാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാന്‍ കല്പിക്കേണം.ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂല്‍, ഈസോപ്പു എന്നിവയെ അവന്‍ എടുത്തു ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തില്‍ മുക്കികുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്റെ മേല്‍ ഏഴു പ്രാവശ്യം തളിച്ചു അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയില്‍ വിടുകയും വേണം.ശുദ്ധീകരണം കഴിയുന്നവന്‍ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൌരം ചെയ്യിച്ചു വെള്ളത്തില്‍ കുളിക്കേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവനാകും; അതിന്റെ ശേഷം അവന്‍ പാളയത്തില്‍ ചെന്നു തന്റെ കൂടാരത്തിന്നു പുറമേ ഏഴു ദിവസം പാര്‍ക്കേണം.ഏഴാം ദിവസം അവന്‍ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവന്‍ സകല രോമവും ക്ഷൌരം ചെയ്യിച്ചു വസ്ത്രം അലക്കുകയും ദേഹം വെള്ളത്തില്‍ കഴുകുകയും വേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവനാകും.ശുദ്ധീകരണം കഴിക്കുന്ന പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയില്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ നിര്‍ത്തേണം.പുരോഹിതന്‍ ആണ്‍കുഞ്ഞാടുകളില്‍ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അര്‍പ്പിച്ചു യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം.അവന്‍ വിശുദ്ധമന്ദിരത്തില്‍ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗം പോലെ പുരോഹിതന്നുള്ളതു ആകുന്നു; അതു അതിവിശുദ്ധം.എട്ടാം ദിവസം അവന്‍ ഊനമില്ലാത്ത രണ്ടു ആണ്‍കുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെണ്‍കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേര്‍ത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം.പുരോഹിതന്‍ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തു കയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.പിന്നെ പുരോഹിതന്‍ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യില്‍ ഒഴിക്കേണം.പുരോഹിതന്‍ ഇടങ്കയ്യില്‍ ഉള്ള എണ്ണയില്‍ വലങ്കയ്യുടെ വിരല്‍ മുക്കി വിരല്‍കൊണ്ടു ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയില്‍ എണ്ണ തളിക്കേണം.ഉള്ളങ്കയ്യില്‍ ശേഷിച്ച എണ്ണ കുറെ പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം.പുരോഹിതന്റെ ഉള്ളങ്കയ്യില്‍ ശേഷിപ്പുള്ള എണ്ണ അവന്‍ ശുദ്ധീകരണം കഴിയുന്നവന്റെ തലയില്‍ ഒഴിച്ചു യഹോവയുടെ സന്നിധിയില്‍ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.പുരോഹിതന്‍ പാപയാഗം അര്‍പ്പിച്ചു അശുദ്ധിപോക്കി ശുദ്ധീകരിക്കപ്പെടുന്നവന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം.പുരോഹിതന്‍ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണം; അങ്ങനെ പുരോഹിതന്‍ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവന്‍ ആകും.അവന്‍ ദരിദ്രനും അത്രെക്കു വകയില്ലാത്തവനും ആകുന്നു എങ്കില്‍ തനിക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീരാജനത്തിന്നായി അകൃത്യയാഗമായിട്ടു ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേര്‍ത്ത ഒരിടങ്ങഴി നേരിയ മാവുംഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും എടുത്തു തന്റെ ശുദ്ധീകരണത്തിന്നായിഎട്ടാം ദിവസം സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.പുരോഹിതന്‍ അകൃത്യയാഗത്തിന്നുള്ള ആട്ടിന്‍ കുട്ടിയെയും എണ്ണയും എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം;അവന്‍ അകൃത്യയാഗത്തിന്നുള്ള ആട്ടിന്‍ കുട്ടിയെ അറുക്കേണം; പുരോഹിതന്‍ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.പുരോഹിതന്‍ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യില്‍ ഒഴിക്കേണം.പുരോഹിതന്‍ ഇടത്തുകയ്യില്‍ ഉള്ള എണ്ണ കുറെ വലത്തുകയ്യുടെ വിരല്‍കൊണ്ടു യഹോവയുടെ സന്നിധിയില്‍ ഏഴു പ്രാവശ്യം തളിക്കേണം.പുരോഹിതന്‍ ഉള്ളങ്കയ്യിലുള്ള എണ്ണ കുറെശുദ്ധികരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളേടത്തു പുരട്ടേണം.പുരോഹിതന്‍ ഉള്ളങ്കയ്യില്‍ ശേഷിപ്പുള്ള എണ്ണ അവന്‍ ശുദ്ധീകരണം കഴിയുന്നവന്റെ തലയില്‍ ഒഴിച്ചു അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിക്കേണം.അവന്‍ പ്രാപ്തിപോലെ കുറുപ്രാവുകളിലോപ്രാവിന്‍ കുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടെ അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിക്കേണം.ഇതു ശുദ്ധീകരണത്തിന്നുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാല്‍

5. അവന് കഫര്ന്നഹൂമില് എത്തിയപ്പോള് ഒരു ശതാധിപന് വന്നു അവനോടു

6. കര്ത്താവേ, എന്റെ ബാല്യക്കാരന് പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടില് കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.

7. അവന് അവനോടു“ഞാന് വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.”

8. അതിന്നു ശതാധിപന് കര്ത്താവേ, നീ എന്റെ പുരെക്കകത്തു വരുവാന് ഞാന് യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാല് എന്റെ ബാല്യക്കാരന്നു സൌഖ്യം വരും.

9. ഞാനും അധികാരത്തിന് കീഴുള്ള മനുഷ്യന് ആകുന്നു. എന്റെ കീഴില് പടയാളികള് ഉണ്ടു; ഞാന് ഒരുവനോടുപോക എന്നു പറഞ്ഞാല് പോകുന്നു; മറ്റൊരുത്തനോടുവരിക എന്നു പറഞ്ഞാല് വരുന്നു; എന്റെ ദാസനോടുഇതു ചെയ്ക എന്നു പറഞ്ഞാല് അവന് ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.

10. അതു കേട്ടിട്ടു യേശു അതിശയിച്ചു, പിന് ചെല്ലുന്നവരോടു പറഞ്ഞതു“യിസ്രായേലില്കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

11. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകര് വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്ഗ്ഗരാജ്യത്തില് പന്തിക്കിരിക്കും.

சங்கீதம் 107:3 ദേശങ്ങളിൽനിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ

ஏசாயா 59:19 അങ്ങനെ അവര്‍‍ പടിഞ്ഞാടു യഹോവയുടെ നാമത്തെയും കിഴക്കു അവന്റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവന്‍ വരും

மல்கியா 1:11 സൂര്യന്റെ ഉദയംമുതല്‍ അസ്തമനംവരെ എന്റെ നാമം ജാതികളുടെ ഇടയില്‍ വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിന്നു ധൂപവും നിര്‍മ്മലമായ വഴിപാടും അര്‍പ്പിച്ചുവരുന്നു; എന്റെ നാമം ജാതികളുടെ ഇടയില്‍ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

12. രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാന് നിങ്ങളോടു പറയുന്നു.”

13. പിന്നെ യേശു ശതാധിപനോടു“പോക, നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അ നാഴികയില് തന്നേ അവന്റെ ബാല്യക്കാരന്നു സൌഖ്യം വന്നു.

14. യേശു പത്രോസിന്റെ വീട്ടില് വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.

15. അവന് അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവള് എഴുന്നേറ്റു അവര്ക്കും ശുശ്രൂഷ ചെയ്തു.

16. വൈകുന്നേരം ആയപ്പോള് പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കല് കൊണ്ടുവന്നു; അവന് വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാര്ക്കും സൌഖ്യം വരുത്തി.

17. അവന് നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകന് പറഞ്ഞതു നിവൃത്തിയാകുവാന് തന്നേ.

ஏசாயா 53:4 സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു; നമ്മുടെ ദേവനകളെ അവന്‍ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു

18. എന്നാല് യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാന് കല്പിച്ചു.

19. അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കല് വന്നുഗുരോ, നീ എവിടെ പോയാലും ഞാന് നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.

20. യേശു അവനോടു“കുറുനരികള്ക്കു കുഴികളും ആകാശത്തിലെ പറവകള്ക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാന് ഇടം ഇല്ല എന്നു പറഞ്ഞു.”

21. ശിഷ്യന്മാരില് വേറൊരുത്തന് അവനോടുകര്ത്താവേ, ഞാന് മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്വാന് അനുവാദം തരേണം എന്നുപറഞ്ഞു.

1 இராஜாக்கள் 19:20 അവന്‍ കാളയെ വിട്ടു ഏലീയാവിന്റെ പിന്നാലെ ഔടിഞാന്‍ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചു കൊള്ളട്ടെ; അതിന്റെശേഷം ഞാന്‍ നിന്റെ പിന്നാലെ വരാം എന്നു പറഞ്ഞു. അതിന്നു അവന്‍ പോയി വരിക; എന്നാല്‍ ഞാന്‍ നിനക്കു എന്തു ചെയ്തിരിക്കുന്നു എന്നോര്‍ക്ക എന്നു പറഞ്ഞു.

22. യേശു അവനോടു“നീ എന്റെ പിന്നാലെ വരിക; മരിച്ചവര് തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ” എന്നു പറഞ്ഞു.

23. അവന് ഒരു പടകില് കയറിയപ്പോള് അവന്റെ ശിഷ്യന്മാര് കൂടെ ചെന്നു.

24. പിന്നെ കടലില് വലിയ ഔളം ഉണ്ടായിട്ടു പടകു തിരകളാല് മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.

25. അവര് അടുത്തുചെന്നുകര്ത്താവേ രക്ഷിക്കേണമേഞങ്ങള് നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്ത്തി.

26. അവന് അവരോടു“അല്പവിശ്വാസികളെ, നിങ്ങള് ഭീരുക്കള് ആകുവാന് എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോള് വലിയ ശാന്തതയുണ്ടായി.

27. എന്നാറെ ആ മനുഷ്യര് അതിശയിച്ചുഇവന് എങ്ങനെയുള്ളവന് ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

28. അവന് അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തര് ശവക്കല്ലറകളില് നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവര് അത്യുഗ്രന്മാര് ആയിരുന്നതുകൊണ്ടു ആര്ക്കും ആ വഴി നടന്നുകൂടാഞ്ഞു.

29. അവര് നിലവിളിച്ചുദൈവപുത്രാ, ഞങ്ങള്ക്കും നിനക്കും തമ്മില് എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാന് ഇവിടെ വന്നുവോ എന്നു പറഞ്ഞു.

1 இராஜாக்கள் 17:18 അപ്പോള്‍ അവള്‍ ഏലീയാവോടുഅയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്റെ പാപം ഔര്‍പ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കല്‍ വന്നതു എന്നു പറഞ്ഞു.

30. അവര്ക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

31. ഭൂതങ്ങള് അവനോടുഞങ്ങളെ പുറത്താക്കുന്നു എങ്കില് പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു

32. “പൊയ്ക്കൊള്വിന് ” എന്നു അവന് അവരോടു പറഞ്ഞു; അവര് പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തില് മുങ്ങി ചത്തു.

33. മേയക്കുന്നവര് ഔടി പട്ടണത്തില് ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.

34. ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിര് വിട്ടു പോകേണമെന്നു അപേക്ഷിച്ചു.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |