Mark - മർക്കൊസ് 6 | View All

1. അവന് അവിടെ നിന്നു പുറപ്പെട്ടു, തന്റെ പിതൃനഗരത്തില് ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു.

1. He left there and returned to his hometown. His disciples came along.

2. ശബ്ബത്തായപ്പോള് അവന് പള്ളിയില് ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചുഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാല് നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?

2. On the Sabbath, he gave a lecture in the meeting place. He made a real hit, impressing everyone. 'We had no idea he was this good!' they said. 'How did he get so wise all of a sudden, get such ability?'

3. ഇവന് മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോന് എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കല് ഇടറിപ്പോയി.

3. But in the next breath they were cutting him down: 'He's just a carpenter--Mary's boy. We've known him since he was a kid. We know his brothers, James, Justus, Jude, and Simon, and his sisters. Who does he think he is?' They tripped over what little they knew about him and fell, sprawling. And they never got any further.

4. യേശു അവരോടുഒരു പ്രവാചകന് തന്റെ പിതൃനഗരത്തിലും ചാര്ച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന് അല്ല എന്നു പറഞ്ഞു.

4. Jesus told them, 'A prophet has little honor in his hometown, among his relatives, on the streets he played in as a child.'

5. ഏതാനും ചില രോഗികളുടെ മേല് കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്വാന് കഴിഞ്ഞില്ല.

5. Jesus wasn't able to do much of anything there--he laid hands on a few sick people and healed them, that's all.

6. അവരുടെ അവിശ്വാസം ഹേതുവായി അവന് ആശ്ചര്യപ്പെട്ടു. അവന് ചുറ്റുമുള്ള ഊരുകളില് ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.

6. He couldn't get over their stubbornness. He left and made a circuit of the other villages, teaching.

7. അനന്തരം അവന് പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവര്ക്കും അശുദ്ധാത്മാക്കളുടെ മേല് അധികാരം കൊടുത്തു.

7. Jesus called the Twelve to him, and sent them out in pairs. He gave them authority and power to deal with the evil opposition.

8. അവര് വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയില് കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;

8. He sent them off with these instructions: 'Don't think you need a lot of extra equipment for this. You are the equipment. No special appeals for funds. Keep it simple.

9. രണ്ടു വസ്ത്രം ധരിക്കരുതു എന്നിങ്ങനെ അവരോടു കല്പിച്ചു.

9. (SEE 6:8)

10. നിങ്ങള് എവിടെയെങ്കിലും ഒരു വീട്ടില് ചെന്നാല് അവിടം വിട്ടു പുറപ്പെടുവോളം അതില് തന്നേ പാര്പ്പിന് .

10. 'And no luxury inns. Get a modest place and be content there until you leave.

11. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേള്ക്കാതെയും ഇരുന്നാല് അവിടം വിട്ടു പോകുമ്പോള് നിങ്ങളുടെ കാലിലെ പൊടി അവര്ക്കും സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിന് എന്നും അവരോടു പറഞ്ഞു.

11. 'If you're not welcomed, not listened to, quietly withdraw. Don't make a scene. Shrug your shoulders and be on your way.'

12. അങ്ങനെ അവര് പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;

12. Then they were on the road. They preached with joyful urgency that life can be radically different;

13. വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികള്ക്കു എണ്ണതേച്ചു സൌഖ്യം വരുത്തുകയും ചെയ്തു.

13. right and left they sent the demons packing; they brought wellness to the sick, anointing their bodies, healing their spirits.

14. ഇങ്ങനെ അവന്റെ പേര് പ്രസിദ്ധമായി വരികയാല് ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാന് സ്നാപകന് മരിച്ചവരുടെ ഇടയില് നിന്നു ഉയിര്ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികള് അവനില് വ്യാപരിക്കുന്നു എന്നു പറഞ്ഞു.

14. King Herod heard of all this, for by this time the name of Jesus was on everyone's lips. He said, 'This has to be John the Baptizer come back from the dead--that's why he's able to work miracles!'

15. അവന് ഏലീയാവാകുന്നു എന്നു മറ്റു ചിലര് പറഞ്ഞു. വേറെ ചിലര്അവന് പ്രവാചകന്മാരില് ഒരുത്തനെപ്പോലെ ഒരു പ്രവാചകന് എന്നു പറഞ്ഞു.

15. Others said, 'No, it's Elijah.' Others said, 'He's a prophet, just like one of the old-time prophets.'

16. അതു ഹെരോദാവു കേട്ടാറെഞാന് തലവെട്ടിച്ച യോഹന്നാന് ആകുന്നു അവന് ; അവന് ഉയിര്ത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.

16. But Herod wouldn't budge: 'It's John, sure enough. I cut off his head, and now he's back, alive.'

17. ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവള്നിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവില് ആക്കിയിരുന്നു.

17. Herod was the one who had ordered the arrest of John, put him in chains, and sent him to prison at the nagging of Herodias, his brother Philip's wife.

18. സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാന് ഹെരോദാവോടു പറഞ്ഞിരുന്നു.
ലേവ്യപുസ്തകം 18:16

18. For John had provoked Herod by naming his relationship with Herodias 'adultery.'

19. ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.

19. Herodias, smoldering with hate, wanted to kill him, but didn't dare

20. യോഹന്നാന് നീതിയും വിശുദ്ധിയുമുള്ള പുരുഷന് എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊള്കയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോകുന്നു.

20. because Herod was in awe of John. Convinced that he was a holy man, he gave him special treatment. Whenever he listened to him he was miserable with guilt--and yet he couldn't stay away. Something in John kept pulling him back.

21. എന്നാല് ഹെരോദാവു തന്റെ ജനനോത്സവത്തില് തന്റെ മഹത്തുക്കള്ക്കും സഹസ്രാധിപന്മാര്ക്കും ഗലീലയിലെ പ്രമാണികള്ക്കും വിരുന്നു കഴിച്ചപ്പോള് ഒരു തരം വന്നു.

21. But a portentous day arrived when Herod threw a birthday party, inviting all the brass and bluebloods in Galilee.

22. ഹെരോദ്യയുടെ മകള് അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയംമനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊള്ക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.

22. Herodias's daughter entered the banquet hall and danced for the guests. She dazzled Herod and the guests. The king said to the girl, 'Ask me anything. I'll give you anything you want.'

23. എന്തു ചോദിച്ചാലും, രാജ്യത്തില് പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.
Ester 5 3-6, Ester 7 2

23. Carried away, he kept on, 'I swear, I'll split my kingdom with you if you say so!'

24. അവള് പുറത്തിറങ്ങി അമ്മയോടുഞാന് എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നുയോഹന്നാന് സ്നാപകന്റെ തല എന്നു അവള് പറഞ്ഞു.

24. She went back to her mother and said, 'What should I ask for?' 'Ask for the head of John the Baptizer.'

25. ഉടനെ അവള് ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കല് ചെന്നുഇപ്പോള് തന്നെ യോഹന്നാന് സ്നാപകന്റെ തല ഒരു തളികളയില് തരേണം എന്നു പറഞ്ഞു.

25. Excited, she ran back to the king and said, 'I want the head of John the Baptizer served up on a platter. And I want it now!'

26. രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാന് മനസ്സില്ലാഞ്ഞു.

26. That sobered the king up fast. But unwilling to lose face with his guests, he caved in and let her have her wish.

27. ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാന് കല്പിച്ചു.

27. The king sent the executioner off to the prison with orders to bring back John's head. He went, cut off John's head,

28. അവന് പോയി തടവില് അവനെ ശിര:ഛേദം ചെയ്തു; അവന്റെ തല ഒരു തളികയില് കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.

28. brought it back on a platter, and presented it to the girl, who gave it to her mother.

29. അവന്റെ ശിഷ്യന്മാര് അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയില് വെച്ചു.

29. When John's disciples heard about this, they came and got the body and gave it a decent burial.

30. പിന്നെ അപ്പൊസ്തലന്മാര് യേശുവിന്റെ അടുക്കല് വന്നുകൂടി തങ്ങള് ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.

30. The apostles then rendezvoused with Jesus and reported on all that they had done and taught.

31. വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാല് അവര്ക്കും ഭക്ഷിപ്പാമ്പോലും സമയം ഇല്ലായ്കകൊണ്ടു അവന് അവരോടുനിങ്ങള് ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊള്വിന് എന്നു പറഞ്ഞു.

31. Jesus said, 'Come off by yourselves; let's take a break and get a little rest.' For there was constant coming and going. They didn't even have time to eat.

32. അങ്ങനെ അവര് പടകില് കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി.

32. So they got in the boat and went off to a remote place by themselves.

33. അവര് പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളില് നിന്നും കാല്നടയായി അവിടേക്കു ഔടി, അവര്ക്കും മുന്പ് എത്തി.

33. Someone saw them going and the word got around. From the surrounding towns people went out on foot, running, and got there ahead of them.

34. അവന് പടകില് നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവര് ഇടയന് ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരില് മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.
സംഖ്യാപുസ്തകം 27:17, 1 രാജാക്കന്മാർ 22:17, 2 ദിനവൃത്താന്തം 18:16, യേഹേസ്കേൽ 34:5, യേഹേസ്കേൽ 34:8, സെഖർയ്യാവു 10:2

34. When Jesus arrived, he saw this huge crowd. At the sight of them, his heart broke--like sheep with no shepherd they were. He went right to work teaching them.

35. പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാര് അവന്റെ അടുക്കല് വന്നു; ഇതു നിര്ജ്ജനപ്രദേശം അല്ലോ;

35. When his disciples thought this had gone on long enough--it was now quite late in the day--they interrupted: 'We are a long way out in the country, and it's very late.

36. നേരവും നന്നേ വൈകി; ഭക്ഷിപ്പാന് ഇല്ലായ്കയാല് അവര് ചുറ്റുമുള്ള കുടിലുകളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാന് വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

36. Pronounce a benediction and send these folks off so they can get some supper.'

37. അവന് അവരോടുനിങ്ങള് അവര്ക്കും ഭക്ഷിപ്പാന് കൊടുപ്പിന് എന്നു കല്പിച്ചതിന്നുഞങ്ങള് പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവര്ക്കും തിന്മാന് കൊടുക്കയോ എന്നു അവനോടു പറഞ്ഞു.

37. Jesus said, 'You do it. Fix supper for them.' They replied, 'Are you serious? You want us to go spend a fortune on food for their supper?'

38. അവന് അവരോടുനിങ്ങള്ക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിന് എന്നു പറഞ്ഞു; അവര് നോക്കിട്ടുഅഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.

38. But he was quite serious. 'How many loaves of bread do you have? Take an inventory.' That didn't take long. 'Five,' they said, 'plus two fish.'

39. പിന്നെ അവന് അവരോടുഎല്ലാവരെയും പച്ചപ്പുല്ലില് പന്തിപന്തിയായി ഇരുത്തുവാന് കല്പിച്ചു.

39. Jesus got them all to sit down in groups of fifty or a hundred--they looked like a patchwork quilt of wildflowers spread out on the green grass!

40. അവര് നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.

40. (SEE 6:39)

41. അവന് ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വര്ഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവര്ക്കും വിളമ്പുവാന് തന്റെ ശിഷ്യന്മാര്ക്കും കൊടുത്തു; ആ രണ്ടു മീനും എല്ലാവര്ക്കും വിഭാഗിച്ചുകൊടുത്തു.

41. He took the five loaves and two fish, lifted his face to heaven in prayer, blessed, broke, and gave the bread to the disciples, and the disciples in turn gave it to the people. He did the same with the fish.

42. എല്ലാവരും തിന്നു തൃപ്തരായി.

42. They all ate their fill.

43. കഷണങ്ങളും മീന് നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

43. The disciples gathered twelve baskets of leftovers.

44. അപ്പം തിന്നവരോ അയ്യായിരം പുരുഷാന്മാര് ആയിരുന്നു.

44. More than five thousand were at the supper.

45. താന് പുരുഷാരത്തെ പറഞ്ഞയക്കുന്നതിനടയില് തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാന് നിര്ബന്ധിച്ചു.

45. As soon as the meal was finished, Jesus insisted that the disciples get in the boat and go on ahead across to Bethsaida while he dismissed the congregation.

46. അവരെ പറഞ്ഞച്ചു വിട്ടശേഷം താന് പ്രാര്ത്ഥിപ്പാന് മലയില് പോയി.

46. After sending them off, he climbed a mountain to pray.

47. വൈകുന്നേരം ആയപ്പോള് പടകു കടലിന്റെ നടുവിലും താന് ഏകനായി കരയിലും ആയിരുന്നു.

47. Late at night, the boat was far out at sea; Jesus was still by himself on land.

48. കാറ്റു പ്രതിക്കുലം ആകകൊണ്ടു അവര് തണ്ടുവലിച്ചു വലയുന്നതു അവന് കണ്ടു ഏകദേശം രാത്രാ നാലാം യാമത്തില് കടലിന്മേല് നടന്നു അവരുടെ അടുക്കല് ചെന്നു അവരെ കടന്നുപോകുവാന് ഭാവിച്ചു.

48. He could see his men struggling with the oars, the wind having come up against them. At about four o'clock in the morning, Jesus came toward them, walking on the sea. He intended to go right by them.

49. അവന് കടലിന്മേല് നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവര് നിരൂപിച്ചു നിലവിളിച്ചു.

49. But when they saw him walking on the sea, they thought it was a ghost and screamed, scared out of their wits.

50. എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവന് അവരോടു സംസാരിച്ചുധൈര്യപ്പെടുവിന് ; ഞാന് തന്നേ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.

50. Jesus was quick to comfort them: 'Courage! It's me. Don't be afraid.'

51. പിന്നെ അവന് അവരുടെ അടുക്കല് ചെന്നു പടകില് കയറി, കാറ്റു അമര്ന്നു; അവര് ഉള്ളില് അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു.

51. As soon as he climbed into the boat, the wind died down. They were stunned, shaking their heads, wondering what was going on.

52. അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവര് ഗ്രഹിച്ചില്ല.

52. They didn't understand what he had done at the supper. None of this had yet penetrated their hearts.

53. അവര് അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.

53. They beached the boat at Gennesaret and tied up at the landing.

54. അവര് പടകില് നിന്നു ഇങ്ങിയ ഉടനെ ജനങ്ങള് അവനെ അറിഞ്ഞു.

54. As soon as they got out of the boat, word got around fast.

55. ആ നാട്ടില് ഒക്കെയും ചുറ്റി ഔടി, അവന് ഉണ്ടു എന്നു കേള്ക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയില് എടുത്തുംകൊണ്ടുവന്നു തുടങ്ങി.

55. People ran this way and that, bringing their sick on stretchers to where they heard he was.

56. ഊരുകളിലോ പട്ടണങ്ങിലോ കുടികളിലോ അവന് ചെന്നെടത്തൊക്കെയും അവര് ചന്തകളില് രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങല് എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവര്ക്കും ഒക്കെയും സൌഖ്യം വരികയും ചെയ്തു.

56. Wherever he went, village or town or country crossroads, they brought their sick to the marketplace and begged him to let them touch the edge of his coat--that's all. And whoever touched him became well.



Shortcut Links
മർക്കൊസ് - Mark : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |