Luke - ലൂക്കോസ് 16 | View All

1. പിന്നെ അവന് ശിഷ്യന്മാരോടു പറഞ്ഞതുധനവാനായോരു മനുഷ്യന്നു ഒരു കാര്യവിചാരകന് ഉണ്ടായിരുന്നു; അവന് അവന്റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലര് അവനെ കുറ്റം പറഞ്ഞു.

1. Then he also said to his disciples, 'A rich man had a steward who was reported to him for squandering his property.

2. അവന് അവനെ വിളിച്ചുനിന്നെക്കൊണ്ടു ഈ കേള്ക്കുന്നതു എന്തു? നിന്റെ കാര്യവിചാരത്തിന്റെ കണകൂ ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാന് പാടില്ല എന്നു പറഞ്ഞു.

2. He summoned him and said, 'What is this I hear about you? Prepare a full account of your stewardship, because you can no longer be my steward.'

3. എന്നാറെ കാര്യ വിചാരകന് ഞാന് എന്തു ചെയ്യേണ്ടു? യജമാനന് കാര്യവിചാരത്തില് നിന്നു എന്നെ നീക്കുവാന് പോകുന്നു; കിളെപ്പാന് എനിക്കു പ്രാപ്തിയില്ല; ഇരപ്പാന് ഞാന് നാണിക്കുന്നു.

3. The steward said to himself, 'What shall I do, now that my master is taking the position of steward away from me? I am not strong enough to dig and I am ashamed to beg.

4. എന്നെ കാര്യവിചാരത്തില്നിന്നു നീക്കിയാല് അവര് എന്നെ തങ്ങളുടെ വീടുകളില് ചേര്ത്തുകൊള്വാന് തക്കവണ്ണം ഞാന് ചെയ്യേണ്ടതു എന്തു എന്നു എനിക്കു അറിയാം എന്നു ഉള്ളുകൊണ്ടു പറഞ്ഞു.

4. I know what I shall do so that, when I am removed from the stewardship, they may welcome me into their homes.'

5. പിന്നെ അവന് യജമാനന്റെ കടക്കാരില് ഔരോരുത്തനെ വരുത്തി ഒന്നാമത്തവനോടുനീ യജമാനന്നു എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു.

5. He called in his master's debtors one by one. To the first he said, 'How much do you owe my master?'

6. നൂറു കുടം എണ്ണ എന്നു അവന് പറഞ്ഞു. അവന് അവനോടുനിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു.

6. He replied, 'One hundred measures of olive oil.' He said to him, 'Here is your promissory note. Sit down and quickly write one for fifty.'

7. അതിന്റെ ശേഷം മറ്റൊരുത്തനോടുനീ എത്ര കടം പെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പു എന്നു അവന് പറഞ്ഞു; അവനോടുനിന്റെ കൈച്ചീട്ടു വാങ്ങി എണ്പതു എന്നു എഴുതുക എന്നു പറഞ്ഞു.

7. Then to another he said, 'And you, how much do you owe?' He replied, 'One hundred kors of wheat.' He said to him, 'Here is your promissory note; write one for eighty.'

8. ഈ അനീതിയുള്ള കാര്യവിചാരകന് ബുദ്ധിയോടെ പ്രവര്ത്തിച്ചതുകൊണ്ടു യജമാനന് അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാള് ഈ ലോകത്തിന്റെ മക്കള് തങ്ങളുടെ തലമുറയില് ബുദ്ധിയേറിയവരല്ലോ.

8. And the master commended that dishonest steward for acting prudently. 'For the children of this world are more prudent in dealing with their own generation than are the children of light.

9. അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങള്ക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊള്വിന് എന്നു ഞാന് നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോള് അവര് നിത്യ കൂടാരങ്ങളില് നിങ്ങളെ ചേര്ത്തുകൊള്വാന് ഇടയാകും.

9. I tell you, make friends for yourselves with dishonest wealth, so that when it fails, you will be welcomed into eternal dwellings.

10. അത്യല്പത്തില് വിശ്വസ്തനായവന് അധികത്തിലും വിശ്വസ്തന് ; അത്യല്പത്തില് നീതികെട്ടവന് അധികത്തിലും നീതി കെട്ടവന് .

10. The person who is trustworthy in very small matters is also trustworthy in great ones; and the person who is dishonest in very small matters is also dishonest in great ones.

11. നിങ്ങള് അനീതിയുള്ള മമ്മോനില് വിശ്വസ്തരായില്ല എങ്കില് സത്യമായതു നിങ്ങളെ ആര് ഭരമേല്പിക്കും?

11. If, therefore, you are not trustworthy with dishonest wealth, who will trust you with true wealth?

12. അന്യമായതില് വിശ്വസ്തരായില്ല എങ്കില് നിങ്ങള്ക്കു സ്വന്തമായതു ആര് തരും?

12. If you are not trustworthy with what belongs to another, who will give you what is yours?

13. രണ്ടു യജമാനന്മാരെ സേവിപ്പാന് ഒരു ഭൃത്യന്നും കഴികയില്ല; അവന് ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില് ഒരുത്തനോടു പറ്റിച്ചേര്ന്നു മറ്റവനെ നിരസിക്കും. നിങ്ങള്ക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാന് കഴികയില്ല.

13. No servant can serve two masters. He will either hate one and love the other, or be devoted to one and despise the other. You cannot serve God and mammon.'

14. ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാര് കേട്ടു അവനെ പരിഹസിച്ചു.

14. The Pharisees, who loved money, heard all these things and sneered at him.

15. അവന് അവരോടു പറഞ്ഞതുനിങ്ങള് നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവര് ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയില് ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.

15. And he said to them, 'You justify yourselves in the sight of others, but God knows your hearts; for what is of human esteem is an abomination in the sight of God.

16. ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാന് വരെ ആയിരുന്നു; അന്നുമുതല് ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്ക്കാരേണ അതില് കടപ്പാന് നോക്കുന്നു.

16. 'The law and the prophets lasted until John; but from then on the kingdom of God is proclaimed, and everyone who enters does so with violence.

17. ന്യായപ്രമാണത്തില് ഒരു പുള്ളി വീണുപോകുന്നതിനെക്കാള് ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.

17. It is easier for heaven and earth to pass away than for the smallest part of a letter of the law to become invalid.

18. ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന് എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭര്ത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

18. 'Everyone who divorces his wife and marries another commits adultery, and the one who marries a woman divorced from her husband commits adultery.

19. ധനവാനായോരു മനുഷ്യന് ഉണ്ടായിരുന്നു; അവന് ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനന്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.

19. 'There was a rich man who dressed in purple garments and fine linen and dined sumptuously each day.

20. ലാസര് എന്നു പേരുള്ളോരു ദരിദ്രന് വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കല് കിടന്നു

20. And lying at his door was a poor man named Lazarus, covered with sores,

21. ധനവാന്റെ മേശയില് നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാന് ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.

21. who would gladly have eaten his fill of the scraps that fell from the rich man's table. Dogs even used to come and lick his sores.

22. ആ ദരിദ്രന് മരിച്ചപ്പോള് ദൂതന്മാര് അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.

22. When the poor man died, he was carried away by angels to the bosom of Abraham. The rich man also died and was buried,

23. ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തില് യാതന അനുഭവിക്കുമ്പോള് മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയില് ലാസരിനെയും കണ്ടു

23. and from the netherworld, where he was in torment, he raised his eyes and saw Abraham far off and Lazarus at his side.

24. അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസര് വിരലിന്റെ അറ്റം വെള്ളത്തില് മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാന് ഈ ജ്വാലയില് കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.

24. And he cried out, 'Father Abraham, have pity on me. Send Lazarus to dip the tip of his finger in water and cool my tongue, for I am suffering torment in these flames.'

25. അബ്രാഹാംമകനേ, നിന്റെ ആയുസ്സില് നീ നന്മയും ലാസര് അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഔര്ക്ക; ഇപ്പോള് അവന് ഇവിടെ ആശ്വസിക്കുന്നുനീയോ വേദന അനുഭവിക്കുന്നു.

25. Abraham replied, 'My child, remember that you received what was good during your lifetime while Lazarus likewise received what was bad; but now he is comforted here, whereas you are tormented.

26. അത്രയുമല്ല ഞങ്ങള്ക്കും നിങ്ങള്ക്കും നടുവെ വലിയോരു പിളര്പ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കല് കടന്നുവരുവാന് ഇച്ഛിക്കുന്നവര്ക്കും കഴിവില്ല; അവിടെ നിന്നു ഞങ്ങളുടെ അടുക്കല് കടന്നു വരുവാന് ഇച്ഛിക്കുന്നവര്ക്കും കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കല് കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.

26. Moreover, between us and you a great chasm is established to prevent anyone from crossing who might wish to go from our side to yours or from your side to ours.'

27. അതിന്നു അവന് എന്നാല് പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടില് അയക്കേണമെന്നു ഞാന് അപേക്ഷിക്കുന്നു;

27. He said, 'Then I beg you, father, send him to my father's house,

28. എനിക്കു അഞ്ചു സഹോദരന്മാര് ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാന് അവന് അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.

28. for I have five brothers, so that he may warn them, lest they too come to this place of torment.'

29. അബ്രാഹാം അവനോടുഅവര്ക്കും മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവര് കേള്ക്കട്ടെ എന്നു പറഞ്ഞു.

29. But Abraham replied, 'They have Moses and the prophets. Let them listen to them.'

30. അതിന്നു അവന് അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരില്നിന്നു ഒരുത്തന് എഴുന്നേറ്റു അവരുടെ അടുക്കല് ചെന്നു എങ്കില് അവര് മാനസാന്തരപ്പെടും എന്നു പറഞ്ഞു.

30. He said, 'Oh no, father Abraham, but if someone from the dead goes to them, they will repent.'

31. അവന് അവനോടുഅവര് മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്ക്കാഞ്ഞാല് മരിച്ചവരില് നിന്നു ഒരുത്തന് എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.

31. Then Abraham said, 'If they will not listen to Moses and the prophets, neither will they be persuaded if someone should rise from the dead.''



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |