Luke - ലൂക്കോസ് 19 | View All

1. അവന് യെരീഹോവില് എത്തി കടന്നു പോകുമ്പോള്

1. And Jhesus `goynge yn, walkide thorou Jericho.

2. ചുങ്കക്കാരില് പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷന് ,

2. And lo! a man, Sache bi name, and this was a prince of pupplicans, and he was riche.

3. യേശു എങ്ങനെയുള്ളവന് എന്നു കാണ്മാന് ശ്രമിച്ചു, വളര്ച്ചയില് കുറിയവന് ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.

3. And he souyte to se Jhesu, who he was, and he myyte not, for the puple, for he was litil in stature.

4. എന്നാറെ അവന് മുമ്പോട്ടു ഔടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേല് കയറി. യേശു ആ വഴിയായി വരികയായിരുന്നു.

4. And he ran bifore, and stiyede in to a sicomoure tree, to se hym; for he was to passe fro thennus.

5. അവന് ആ സ്ഥലത്തു എത്തിയപ്പോള് മേലോട്ടു നോക്കിസക്കായിയേ, വേഗം ഇറങ്ങിവാ; ഞാന് ഇന്നു നിന്റെ വീട്ടില് പാര്ക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു.

5. And Jhesus biheld vp, whanne he cam to the place, and saiy hym, and seide to hym, Sache, haste thee, and come doun, for to dai Y mot dwelle in thin hous.

6. അവന് ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.

6. And he hiyynge cam doun, and ioiynge resseyuede hym.

7. കണ്ടവര് എല്ലാംഅവന് പാപിയായോരു മനുഷ്യനോടുകൂടെ പാര്പ്പാന് പോയി എന്നു പറഞ്ഞു പിറുപിറുത്തു.

7. And whanne alle men sayn, thei grutchiden seiynge, For he hadde turned to a synful man.

8. സക്കായിയോ നിന്നു കര്ത്താവിനോടുകര്ത്താവേ, എന്റെ വസ്തുവകയില് പാതി ഞാന് ദരിദ്രര്ക്കും കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കില് നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.
പുറപ്പാടു് 22:1

8. But Sache stood, and seide to the Lord, Lo! Lord, Y yyue the half of my good to pore men; and if Y haue ony thing defraudid ony man, Y yelde foure so myche.

9. യേശു അവനോടുഇവനും അബ്രാഹാമിന്റെ മകന് ആകയാല് ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.

9. Jhesus seith to hym, For to dai heelthe is maad to this hous, for that he is Abrahams sone;

10. കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രന് വന്നതു എന്നു പറഞ്ഞു.
യേഹേസ്കേൽ 34:16

10. for mannus sone cam to seke, and make saaf that thing that perischide.

11. അവര് ഇതു കേട്ടുകൊണ്ടിരിക്കുമ്പോള് അവന് യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തില് വെളിപ്പെടും എന്നു അവര്ക്കും തോന്നുകയാലും അവന് ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാല്

11. Whanne thei herden these thingis, he addide, and seide a parable, for that he was nyy Jerusalem, `and for thei gessiden, that anoon the kyngdom of God schulde be schewid.

12. കുലീനനായോരു മനുഷ്യന് രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി.

12. Therfor he seide, A worthi man wente in to a fer cuntre, to take to hym a kyngdom, and to turne ayen.

13. അവന് പത്തു ദാസന്മാരെ വിളിച്ചു അവര്ക്കും പത്തു റാത്തല് വെള്ളി കൊടുത്തു ഞാന് വരുവോളം വ്യാപാരം ചെയ്തുകൊള്വിന് എന്നു അവരോടു പറഞ്ഞു.

13. And whanne hise ten seruauntis weren clepid, he yaf to hem ten besauntis; and seide to hem, Chaffare ye, til Y come.

14. അവന്റെ പൌരന്മാരോ അവനെ പകെച്ചു അവന്റെ പിന്നൊലെ പ്രതിനിധികളെ അയച്ചുഅവന് ഞങ്ങള്ക്കു രാജാവായിരിക്കുന്നതു ഞങ്ങള്ക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.

14. But hise citeseyns hatiden hym, and senten a messanger aftir hym, and seiden, We wolen not, that he regne on vs.

15. അവന് രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോള് താന് ദ്രവ്യം കൊടുത്തിരുന്ന ദാസന്മാര് വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാന് കല്പിച്ചു.

15. And it was don, that he turnede ayen, whan he hadde take the kyngdom; and he comaundide hise seruauntis to be clepid, to whiche he hadde yyue monei, to wite, hou myche ech hadde wonne bi chaffaryng.

16. ഒന്നാമത്തവന് അടുത്തു വന്നു; കര്ത്താവേ, നീ തന്ന റാത്തല്കൊണ്ടു പത്തുറാത്തല് സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു.

16. And the firste cam, and seide, Lord, thi besaunt hath wonne ten besauntis.

17. അവന് അവനോടുനന്നു നല്ല ദാസനേ, നീ അത്യല്പത്തില് വിശ്വസ്തന് ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവന് ആയിരിക്ക എന്നു കല്പിച്ചു.

17. He seide to hym, Wel be, thou good seruaunt; for in litil thing thou hast be trewe, thou schalt be hauynge power on ten citees.

18. രണ്ടാമത്തവന് വന്നുകര്ത്താവേ, നീ തന്ന റാത്തല്കൊണ്ടു അഞ്ചു റാത്തല് സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.

18. And the tother cam, and seide, Lord, thi besaunt hath maad fyue besauntis.

19. നീയും അഞ്ചു പട്ടണത്തിന്നു മേല്വിചാരകന് ആയിരിക്ക എന്നു അവന് അവനോടു കല്പിച്ചു.

19. And to this he seide, And be thou on fyue citees.

20. മറ്റൊരുവന് വന്നുകര്ത്താവേ, ഇതാ നിന്റെ റാത്തല്; ഞാന് അതു ഒരു ഉറുമാലില് കെട്ടി വെച്ചിരുന്നു.

20. And the thridde cam, and seide, Lord, lo! thi besaunt, that Y hadde, put vp in a sudarie.

21. നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന് ആകകൊണ്ടു ഞാന് നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.

21. For Y dredde thee, for thou art `a sterne man; thou takist awey that that thou settidist not, and thou repist that that thou hast not sowun.

22. അവന് അവനോടുദുഷ്ട ദാസനേ, നിന്റെ വായില് നിന്നു തന്നേ ഞാന് നിന്നെ ന്യായം വിധിക്കും. ഞാന് വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന് എന്നു നീ അറിഞ്ഞുവല്ലോ.

22. He seith to hym, Wickid seruaunt, of thi mouth Y deme thee. Wistist thou, that Y am `a sterne man, takynge awei that thing that Y settide not, and repyng ethat thing that Y sewe not?

23. ഞാന് വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തില് ഏല്പിക്കാഞ്ഞതു എന്തു?

23. and whi hast thou not youun my money to the bord, and Y comynge schulde haue axid it with vsuris?

24. പിന്നെ അവന് അരികെ നിലക്കുന്നവരോടുആ റാത്തല് അവന്റെ പക്കല് നിന്നു എടുത്തു പത്തു റാത്തലുള്ളവന്നു കൊടുപ്പിന് എന്നു പറഞ്ഞു.

24. And he seide to men stondynge nyy, Take ye awei fro hym the besaunt, and yyue ye to hym that hath ten beyauntis:

25. കര്ത്താവേ, അവന്നു പത്തു റാത്തല് ഉണ്ടല്ലോ എന്നു അവന് പറഞ്ഞു.

25. And thei seiden to hym, Lord, he hath ten besauntis.

26. ഉള്ളവന്നു ഏവന്നു കൊടുക്കും ഇല്ലാത്തവനോടു ഉള്ളതുംകൂടെ എടുത്തു കളയും എന്നു ഞാന് നിങ്ങളോടു പറയുന്നു.

26. And Y seie to you, to ech man that hath, it schal be youun, and he schal encreese; but fro him that hath not, also that thing that he hath, schal be takun of hym.

27. എന്നാല് ഞാന് തങ്ങള്ക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പില്വെച്ചു കൊന്നുകളവിന് എന്നു അവന് കല്പിച്ചു.

27. Netheles brynge ye hidur tho myn enemyes, that wolden not that Y regnede on hem, and sle ye bifor me.

28. ഇതു പറഞ്ഞിട്ടു അവന് മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു.

28. And whanne these thingis weren seid, he wente bifore, and yede vp to Jerusalem.

29. അവന് ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോള് ശിഷ്യന്മാരില് രണ്ടുപേരെ അയച്ചു

29. And it was don, whanne Jhesus cam nyy to Bethfage and Betanye, at the mount, that is clepid of Olyuete, he sente hise twei disciplis, and seide,

30. നിങ്ങള്ക്കു എതിരെയുള്ള ഗ്രാമത്തില് ചെല്ലുവിന് ; അതില് കടക്കുമ്പോള് ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകൂട്ടിയെ കെട്ടീയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിന് .

30. Go ye in to the castel, that is ayens you; in to which as ye entren, ye schulen fynde a colt of an asse tied, on which neuer man sat; vntye ye hym, and brynge ye to me.

31. അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാല്കര്ത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന് എന്നു പറഞ്ഞു.

31. And if ony man axe you, whi ye vntien, thus ye schulen seie to hym, For the Lord desirith his werk.

32. അയക്കപ്പെട്ടവര് പോയി തങ്ങളോടു പറഞ്ഞതു പോലെ കണ്ടു.

32. And thei that weren sent, wenten forth, and fonden as he seide to hem, a colt stondynge.

33. കഴുതകുട്ടിയെ അഴിക്കുമ്പോള് അതിന്റെ ഉടയവര്കഴുതകൂട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു

33. And whanne thei vntieden the colt, the lordis of hym seiden to hem, What vntien ye the colt?

34. കര്ത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവര് പറഞ്ഞു.

34. And thei seiden, For the Lord hath nede to hym.

35. അതിനെ യേശുവിന്റെ അടുക്കല് കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതകൂട്ടിമേല് ഇട്ടു യേശുവിനെ കയറ്റി.

35. And thei ledden hym to Jhesu; and thei castynge her clothis on the colt, setten Jhesu on hym.

36. അവന് പോകുമ്പോള് അവര് തങ്ങളുടെ വസ്ത്രം വഴിയില് വിരിച്ചു.
2 രാജാക്കന്മാർ 9:13

36. And whanne he wente, thei strowiden her clothis in the weie.

37. അവന് ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോള് ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങള് കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തില് ദൈവത്തെ പുകഴ്ത്തി

37. And whanne he cam nyy to the comyng doun of the mount of Olyuete, al the puple that cam doun bygunnen to ioye, and to herie God with greet vois on alle the vertues, that thei hadden sayn,

38. കര്ത്താവിന്റെ നാമത്തില് വരുന്ന രാജാവു വാഴ്ത്തപ്പെട്ടവന് ; സ്വര്ഗ്ഗത്തില് സമാധാനവും അത്യുന്നതങ്ങളില് മഹത്വവും എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 118:25-26

38. and seiden, Blessid be the king, that cometh in the name of the Lord; pees in heuene, and glorie in hiye thingis.

39. പുരുഷാരത്തില് ചില പരീശന്മാരോ അവനോടുഗുരോ, നിന്റെ ശീഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു.

39. And sum of the Farisees of the puple seiden to hym, Maister, blame thi disciplis.

40. അതിന്നു അവന് ഇവര് മണ്ടാതിരുന്നാല് കല്ലുകള് ആര്ത്തുവിളിക്കും എന്നു ഞാന് നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.

40. And he seide to hem, Y seie to you, for if these ben stille, stoonus schulen crye.

41. അവന് നഗരത്തിന്നു സമീപിച്ചപ്പോള് അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു

41. And whanne he neiyede, `he seiy the citee,

42. ഈ നാളില് നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കില് കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.
ആവർത്തനം 32:29, യെശയ്യാ 6:9-10

42. and wepte on it, and seide, For if thou haddist knowun, thou schuldist wepe also; for in this dai the thingis ben in pees to thee, but now thei ben hid fro thin iyen.

43. നിന്റെ സന്ദര്ശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കള് നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി

43. But daies schulen come in thee, and thin enemyes schulen enuyroun thee with a pale, and thei schulen go aboute thee, and make thee streit on alle sidis,

44. നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കല് കല്ലിന്മേല് കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
സങ്കീർത്തനങ്ങൾ 137:9

44. and caste thee doun to the erthe, and thi sones that ben in thee; and thei schulen not leeue in thee a stoon on a stoon, for thou hast not knowun the tyme of thi visitacioun.

45. പിന്നെ അവന് ദൈവാലയത്തില് ചെന്നു വില്ക്കുന്നവരെ പുറത്താക്കിത്തുടങ്ങി

45. And he entride in to the temple, and bigan to caste out men sellynge ther inne and biynge,

46. എന്റെ ആലയം പ്രാര്ത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തിര്ത്തു എന്നു അവരോടു പറഞ്ഞു.
യെശയ്യാ 56:7, യിരേമ്യാവു 7:11

46. and seide to hem, It is writun, That myn hous is an hous of preyer, but ye han maad it a den of theues.

47. അവന് ദിവസേന ദൈവാലയത്തില് ഉപദേശിച്ചുപോന്നു; എന്നാല് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തില് പ്രധാനികളായവരും അവനെ നശിപ്പിപ്പാന് തക്കം നോക്കി.

47. And he was techynge euerydai in the temple. And the princis of prestis, and the scribis, and the princis of the puple souyten to lese hym;

48. എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാല് എന്തു ചെയ്യേണ്ടു എന്നു അവര് അറിഞ്ഞില്ല.

48. and thei founden not, what thei schulden do to hym, for al the puple was ocupied, and herde hym.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |