Luke - ലൂക്കോസ് 21 | View All

1. അവന് തലപൊക്കി ധനവാന്മാര് ഭണ്ഡാരത്തില് വഴിപാടു ഇടുന്നതു കണ്ടു.

1. Jesus looked up and saw some rich people tossing their gifts into the offering box.

2. ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവന്

2. He also saw a poor widow putting in two pennies.

3. ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാന് സത്യമായി നിങ്ങളോടു പറയുന്നു.

3. And he said, 'I tell you that this poor woman has put in more than all the others.

4. എല്ലാവരും തങ്ങളുടെ സമൃദ്ധിയില് നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയില് നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.

4. Everyone else gave what they didn't need. But she is very poor and gave everything she had.'

5. ചിലര് ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോള്

5. Some people were talking about the beautiful stones used to build the temple and about the gifts that had been placed in it. Jesus said,

6. ഈ കാണുന്നതില് ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേല് ശേഷിക്കാത്ത കാലം വരും എന്നു അവന് പറഞ്ഞു.

6. 'Do you see these stones? The time is coming when not one of them will be left in place. They will all be knocked down.'

7. ഗുരോ, അതു എപ്പോള് ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവര് അവനോടു ചോദിച്ചു.

7. Some people asked, 'Teacher, when will all this happen? How can we know when these things are about to take place?'

8. അതിന്നു അവന് ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് . ഞാന് ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകര് എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു.
ദാനീയേൽ 7:22

8. Jesus replied: Don't be fooled by those who will come and claim to be me. They will say, 'I am Christ!' and 'Now is the time!' But don't follow them.

9. നിങ്ങള് യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്ക്കുമ്പോള് ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ. അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു.
ദാനീയേൽ 2:28

9. When you hear about wars and riots, don't be afraid. These things will have to happen first, but that isn't the end.

10. പിന്നെ അവന് അവരോടു പറഞ്ഞതുജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്ക്കും.
2 ദിനവൃത്താന്തം 15:6, യെശയ്യാ 19:2

10. Nations will go to war against one another, and kingdoms will attack each other.

11. വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തില് മഹാ ലക്ഷ്യങ്ങളും ഉണ്ടാകും.

11. There will be great earthquakes, and in many places people will starve to death and suffer terrible diseases. All sorts of frightening things will be seen in the sky.

12. ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവര് നിങ്ങളുടെമേല് കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പില് കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.

12. Before all this happens, you will be arrested and punished. You will be tried in your meeting places and put in jail. Because of me you will be placed on trial before kings and governors.

13. അതു നിങ്ങള്ക്കു സാക്ഷ്യം പറവാന് തരം ആകും.

13. But this will be your chance to tell about your faith.

14. ആകയാല് പ്രതിവാദിപ്പാന് മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന്നു മനസ്സില് ഉറെച്ചുകൊള്വിന് .

14. Don't worry about what you will say to defend yourselves.

15. നിങ്ങളുടെ എതിരികള്ക്കു ആര്ക്കും ചെറുപ്പാനോ എതിര്പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാന് നിങ്ങള്ക്കു തരും.

15. I will give you the wisdom to know what to say. None of your enemies will be able to oppose you or to say that you are wrong.

16. എന്നാല് അമ്മയപ്പന്മാരും സഹോദരന്മാരും ചാര്ച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളില് ചിലരെ കൊല്ലിക്കയും ചെയ്യും.

16. You will be betrayed by your own parents, brothers, family, and friends. Some of you will even be killed.

17. എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.

17. Because of me, you will be hated by everyone.

18. നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.
1 ശമൂവേൽ 14:45

18. But don't worry!

19. നിങ്ങള് ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.

19. You will be saved by being faithful to me.

20. സൈന്യങ്ങള് യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോള് അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊള്വിന് .

20. When you see Jerusalem surrounded by soldiers, you will know that it will soon be destroyed.

21. അന്നു യെഹൂദ്യയിലുള്ളവര് മലകളിലേക്കു ഔടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവര് പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവര് അതില് കടക്കരുതു.

21. If you are living in Judea at that time, run to the mountains. If you are in the city, leave it. And if you are out in the country, don't go back into the city.

22. എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകള് പ്രതികാരകാലം ആകുന്നു.
ആവർത്തനം 32:35, യിരേമ്യാവു 46:10, ഹോശേയ 9:7

22. This time of punishment is what is written about in the Scriptures.

23. ആ കാലത്തു ഗര്ഭിണികള്ക്കും മുല കുടിപ്പിക്കുന്നവര്ക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേല് ക്രോധവും ഉണ്ടാകും.

23. It will be an awful time for women who are expecting babies or nursing young children! Everywhere in the land people will suffer horribly and be punished.

24. അവര് വാളിന്റെ വായ്ത്തലയാല് വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികള് യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.
എസ്രാ 9:6, സങ്കീർത്തനങ്ങൾ 79:1, യെശയ്യാ 63:18, യിരേമ്യാവു 21:7, ദാനീയേൽ 9:26, ദാനീയേൽ 12:7, സെഖർയ്യാവു 12:3, യെശയ്യാ 24:19, യേഹേസ്കേൽ 32:7, യോവേൽ 2:30, യോവേൽ 2:31

24. Some of them will be killed by swords. Others will be carried off to foreign countries. Jerusalem will be overrun by foreign nations until their time comes to an end.

25. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങള് ഉണ്ടാകും; കടലിന്റെയും ഔളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികള്ക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും.
സങ്കീർത്തനങ്ങൾ 46:2-3, സങ്കീർത്തനങ്ങൾ 65:7, യെശയ്യാ 13:10

25. Strange things will happen to the sun, moon, and stars. The nations on earth will be afraid of the roaring sea and tides, and they won't know what to do.

26. ആകാശത്തിന്റെ ശക്തികള് ഇളകിപ്പോകുന്നതിനാല് ഭൂലോകത്തിന്നു എന്തു ഭവിപ്പാന് പോകുന്നു എന്നു പേടിച്ചും നോക്കിപ്പാര്ത്തുംകൊണ്ടു മനുഷ്യര് നിര്ജ്ജീവന്മാര് ആകും.
യെശയ്യാ 34:4, ഹഗ്ഗായി 2:6, ഹഗ്ഗായി 2:21

26. People will be so frightened that they will faint because of what is happening to the world. Every power in the sky will be shaken.

27. അപ്പോള് മനുഷ്യപുത്രന് ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തില് വരുന്നതു അവര് കാണും.
ദാനീയേൽ 7:13

27. Then the Son of Man will be seen, coming in a cloud with great power and glory.

28. ഇതു സംഭവിച്ചുതുടങ്ങുമ്പോള് നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിര്ന്നു തല പൊക്കുവിന് .

28. When all of this starts happening, stand up straight and be brave. You will soon be set free.

29. ഒരുപമയും അവരോടു പറഞ്ഞതുഅത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിന് .

29. Then Jesus told them a story: When you see a fig tree or any other tree

30. അവ തളിര്ക്കുംന്നതു നിങ്ങള് കാണുമ്പോള് വേനല് അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ.

30. putting out leaves, you know that summer will soon come.

31. അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോള് ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിന് .

31. So, when you see these things happening, you know that God's kingdom will soon be here.

32. സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

32. You can be sure that some of the people of this generation will still be alive when all of this takes place.

33. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.

33. The sky and the earth won't last forever, but my words will.

34. നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങള്ക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാന് സൂക്ഷിച്ചു കൊള്വിന് .

34. Don't spend all of your time thinking about eating or drinking or worrying about life. If you do, the final day will suddenly catch you

35. അതു സര്വ്വഭൂതലത്തിലും വസിക്കുന്ന ഏവര്ക്കും വരും.
യെശയ്യാ 24:17

35. like a trap. That day will surprise everyone on earth.

36. ആകയാല് ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പില് നില്പാനും നിങ്ങള് പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണര്ന്നും പ്രാര്ത്ഥിച്ചുംകൊണ്ടിരിപ്പിന് .

36. Watch out and keep praying that you can escape all that is going to happen and that the Son of Man will be pleased with you.

37. അവന് ദിവസേന പകല് ദൈവാലയത്തില് ഉപദേശിച്ചുപോന്നു; രാത്രി ഔലിവ് മലയില് പോയി പാര്ക്കും.

37. Jesus taught in the temple each day, and he spent each night on the Mount of Olives.

38. ജനം എല്ലാം അവന്റെ വചനം കേള്ക്കേണ്ടതിന്നു അതികാലത്തു ദൈവലായത്തില് അവന്റെ അടുക്കല് ചെല്ലും.

38. Everyone got up early and came to the temple to hear him teach.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |