Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 | View All

1. അന്ത്യൊക്ക്യയിലെ സഭയില് ബര്ന്നബാസ്, നീഗര് എന്നു പേരുള്ള ശിമോന് , കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളര്ന്ന മനായേന് , ശൌല് എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.

2. അവര് കര്ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്ഞാന് ബര്ന്നബാസിനെയും ശെഘിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേര്തിരിപ്പിന് എന്നു പരിശുദ്ധാത്മാവു പറഞ്ഞു.

3. അങ്ങനെ അവര് ഉപവസിച്ചു പ്രാര്ത്ഥിച്ചു അവരുടെ മേല് കൈവെച്ചു അവരെ പറഞ്ഞയച്ചു.

4. പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവര് സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പല് കയറി കുപ്രൊസ് ദ്വീപിലേക്കുപോയി

5. സലമീസില് ചെന്നു യെഹൂദന്മാരുടെ പള്ളിയില് ദൈവവചനം അറിയിച്ചു. യോഹന്നാന് അവര്ക്കും ഭൃത്യനായിട്ടു ഉണ്ടായിരുന്നു.

6. അവര് ദ്വീപില്കൂടി പാഫൊസ്വരെ ചെന്നപ്പോള് ബര്യേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.

7. അവന് ബുദ്ധിമാനായ സെര്ഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവര് ബര്ന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേള്പ്പാന് ആഗ്രഹിച്ചു.

8. എന്നാല് എലീമാസ് എന്ന വിദ്വാന് -- ഇതാകുന്നു അവന്റെ പേരിന്റെ അര്ത്ഥം -- അവരോടു എതിര്ത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാന് ശ്രമിച്ചു.

9. അപ്പോള് പൌലൊസ് എന്നും പേരുള്ള ശൌല് പരിശുദ്ധാത്മപൂര്ണ്ണനായി അവനെ ഉറ്റുനോക്കി

10. ഹേ സകലകപടവും സകല ധൂര്ത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സര്വ നീതിയുടെയും ശത്രുവേ, കര്ത്താവിന്റെ നേര്വഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?

நீதிமொழிகள் 10:9 നേരായി നടക്കുന്നവന്‍ നിര്‍ഭയമായി നടക്കുന്നു; നടപ്പില്‍ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.

ஓசியா 14:9 ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനി ആര്‍? ഇതു അറിവാന്‍ തക്ക വിവേകി ആര്‍? യഹോവയുടെ വഴികള്‍ ചൊവ്വുള്ളവയല്ലോ; നീതിമാന്മാര്‍ അവയില്‍ നടക്കും; അതിക്രമക്കാരോ അവയില്‍ ഇടറിവീഴും.

11. ഇപ്പോള് കര്ത്താവിന്റെ കൈ നിന്റെ മേല് വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേല് വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവന് തപ്പിനടന്നു.

12. ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കര്ത്താവിന്റെ ഉപദേശത്തില് വിസ്മയിച്ചു വിശ്വസിച്ചു.

13. പൌലൊസും കൂടെയുള്ളവരും പാഫൊസില്നിന്നു കപ്പല് നീക്കി, പംഫുല്യാദേശത്തിലെ പെര്ഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാന് അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

14. അവരോ പെര്ഗ്ഗയില്നിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയില് എത്തി ശബ്ബത്ത് നാളില് പള്ളിയില് ചെന്നു ഇരുന്നു.

15. ന്യായ പ്രമാണവും പ്രവാചകങ്ങളും വായിച്ചുതീര്ന്നപ്പോള് പള്ളിപ്രമാണികള് അവരുടെ അടുക്കല് ആളയച്ചുസഹോദരന്മാരേ, നിങ്ങകൂ ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കില് പറവിന് എന്നു പറയിച്ചു.

16. പൌലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതുയിസ്രായേല് പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേള്പ്പിന് .

17. യിസ്രായേല്ജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീം ദേശത്തിലെ പ്രവാസകാലത്തു ജനത്തെ വര്ദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു.

யாத்திராகமம் 6:1 യഹോവ മോശെയോടുഞാന്‍ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോള്‍ കാണുംശക്തിയുള്ള കൈ കണ്ടിട്ടു അവന്‍ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്റെ ദേശത്തുനിന്നു ഔടിച്ചുകളയും എന്നു അരുളിച്ചെയ്തു.

யாத்திராகமம் 6:6 അതുകൊണ്ടു നീ യിസ്രായേല്‍ മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഞാന്‍ യഹോവ ആകുന്നു; ഞാന്‍ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയില്‍നിന്നു ഉദ്ധരിച്ചു അവരുടെ അടിമയില്‍ നിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികള്‍കൊണ്ടും നിങ്ങളെ വീണ്ടെടുക്കും.

யாத்திராகமம் 12:51 അന്നു തന്നേ യഹോവ യിസ്രായേല്‍മക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു.

18. മരുഭൂമിയില് നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,

யாத்திராகமம் 16:35 കുടിപാര്‍പ്പുള്ള ദേശത്തു എത്തുവോളം യിസ്രായേല്‍മക്കള്‍ നാല്പതു സംവത്സരം മന്നാ ഭക്ഷിച്ചു. കനാന്‍ ദേശത്തിന്റെ അതിരില്‍ എത്തുവോളം അവര്‍ മന്നാ ഭക്ഷിച്ചു.

எண்ணாகமம் 14:34 ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങള്‍ നിങ്ങളുടെ അകൃത്യങ്ങള്‍ വഹിച്ചു എന്റെ അകല്ച അറിയും.

உபாகமம் 1:31 ഒരു മനുഷ്യന്‍ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങള്‍ ഈ സ്ഥലത്തു എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങള്‍ കണ്ടുവല്ലോ എന്നു പറഞ്ഞു.

19. കനാന് ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവര്ക്കും അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്സരം കഴിഞ്ഞു.

உபாகமம் 7:1 നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാള്‍ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്‍യ്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളകയും

யோசுவா 14:1 കനാന്‍ ദേശത്തു യിസ്രായേല്‍മക്കള്‍ക്കു അവകാശമായി ലഭിച്ച ദേശങ്ങള്‍ ആവിതുപുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്‍ഗോത്രപിതാക്കന്മാരില്‍ തലവന്മാരും ഇവ അവര്‍ക്കും വിഭാഗിച്ചുകൊടുത്തു.

20. അതിന്റെശേഷം അവന് അവര്ക്കും ശമൂവേല് പ്രവാചകന് വരെ ന്യായാധിപതിമാരെ കൊടുത്തു,

நியாயாதிபதிகள் 2:16 എന്നാല്‍ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവര്‍ കവര്‍ച്ചക്കാരുടെ കയ്യില്‍ നിന്നു അവരെ രക്ഷിച്ചു.

1 சாமுவேல் 3:20 ദാന്‍ മുതല്‍ ബേര്‍-ശേബാവരെ ഉള്ള യിസ്രായേലൊക്കെയും ശമൂവേല്‍ യഹോവയുടെ വിശ്വസ്തപ്രവാചകന്‍ എന്നു ഗ്രഹിച്ചു.

21. അനന്തരം അവര് ഒരു രാജാവിനെ ചോദിച്ചു; ദൈവം അവര്ക്കും ബെന്യാമീന് ഗോത്രക്കാരനായ കീശിന്റെ മകന് ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.

1 சாமுவேல் 8:5 നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാര്‍ നിന്റെ വഴിയില്‍ നടക്കുന്നില്ല; ആകയാല്‍ സകല ജാതികള്‍ക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങള്‍ക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.

1 சாமுவேல் 8:19 എന്നാല്‍ ശമൂവേലിന്റെ വാക്കു കൈക്കൊള്‍വാന്‍ ജനത്തിന്നു മനസ്സില്ലാതെഅല്ല, ഞങ്ങള്‍ക്കു ഒരു രാജാവു വേണം

1 சாமுவேல் 10:20-21 അങ്ങനെ ശമൂവേല്‍ യിസ്രായേല്‍ഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീന്‍ ഗോത്രത്തിന്നു ചീട്ടു വീണു.അവന്‍ ബെന്യാമീന്‍ ഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന്നു ചീട്ടു വീണു; പിന്നെ കീശിന്റെ മകനായ ശൌലിന്നു ചീട്ടുവീണു; അവര്‍ അവനെ അന്വേഷിച്ചപ്പോള്‍ കണ്ടില്ല.

1 சாமுவேல் 10:24 അപ്പോള്‍ ശമൂവേല്‍ സര്‍വ്വജനത്തോടുംയഹോവ തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നുവോ? സര്‍വ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാംരാജാവേ, ജയ ജയ എന്നു ആര്‍ത്തു.

1 சாமுவேல் 11:15 അങ്ങനെ ജനമെല്ലാം ഗില്ഗാലില്‍ ചെന്നു; അവര്‍ ശൌലിനെ ഗില്ഗാലില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു രാജാവാക്കി. അവര്‍ അവിടെ യഹോവയുടെ സന്നിധിയില്‍ സമാധാനയാഗങ്ങള്‍ കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.

22. അവനെ നീക്കീട്ടു ദാവീദിനെ അവര്ക്കും രാജാവായി വാഴിച്ചുഞാന് യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവന് എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.

1 சாமுவேல் 13:14 ഇപ്പോഴോ നിന്റെ രാജത്വം നിലനില്‍ക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.

1 சாமுவேல் 16:12-13 ഉടനെ അവന്‍ ആളയച്ചു അവനെ വരുത്തി; എന്നാല്‍ അവന്‍ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോള്‍ യഹോവഎഴുന്നേറ്റു ഇവനെ അഭിഷേകം ചെയ്ക; ഇവന്‍ തന്നേ ആകുന്നു എന്നു കല്പിച്ചു.അങ്ങനെ ശമൂവേല്‍ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവില്‍ വെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതല്‍ ദാവീദിന്മേല്‍ വന്നു. ശമൂവേല്‍ എഴുന്നേറ്റു രാമയിലേക്കു പോയി.

சங்கீதம் 89:20 ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.

ஏசாயா 44:28 കോരെശ് എന്റെ ഇടയന്‍ അവന്‍ എന്റെ ഹിതമൊക്കെയും നിവര്‍ത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാന്‍ കല്പിക്കുന്നു.

23. അവന്റെ സന്തതിയില്നിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.

2 சாமுவேல் 7:12-13 നിന്റെ ഉദരത്തില്‍നിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോള്‍ ഞാന്‍ നിനക്കു പിന്തുടര്‍ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.അവന്‍ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാന്‍ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.

ஏசாயா 11:1 എന്നാല്‍ യിശ്ശായിയുടെ കുറ്റിയില്‍നിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളില്‍നിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.

24. അവന്റെ വരവിന്നു മുമ്പെ യോഹന്നാന് യിസ്രായേല്ജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.

25. യോഹന്നാന് ജീവകാലം തികവാറായപ്പോള്നിങ്ങള് എന്നെ ആര് എന്നു നിരൂപിക്കുന്നു? ഞാന് മശീഹയല്ല; അവന് എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാന് ഞാന് യോഗ്യനല്ല എന്നു പറഞ്ഞു.

26. സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേര്ന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്.

சங்கீதம் 107:20 അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു

27. യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷകൂ വിധിക്കയാല് അവേക്കു നിവൃത്തിവരുത്തി.

28. മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവര് പീലാത്തൊസിനോടു അപേക്ഷിച്ചു.

29. അവനെക്കുറിച്ചിു എഴുതിയിരിക്കുന്നത് ഒക്കെയും തികെച്ചശേഷം അവര് അവനെ മരത്തില്നിന്നു ഇറക്കി ഒരു കല്ലറയില് വെച്ചു.

30. ദൈവമോ അവനെ മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേല്പിച്ചു;

31. അവന് തന്നോടുകൂടെ ഗലീലയില്നിന്നു യെരൂശലേമിലേക്കു വന്നവര്ക്കും ഏറിയ ദിവസം പ്രത്യക്ഷനായി; അവര് ഇപ്പോള് ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികള് ആകുന്നു.

32. ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിര്ത്തെഴുന്നേല്പിച്ചതിനാല് മക്കള്ക്കു നിവര്ത്തിച്ചിരിക്കുന്നു എന്നു ഞങ്ങള് നിങ്ങളോടു സുവിശേഷിക്കുന്നു.

33. നീ എന്റെ പുത്രന് ; ഇന്നു ഞാന് നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീര്ത്തനത്തില് എഴുതിയിരിക്കുന്നു വല്ലോ.

சங்கீதம் 2:7 ഞാന്‍ ഒരു നിര്‍ണ്ണയം പ്രസ്താവിക്കുന്നുയഹോവ എന്നോടു അരുളിച്ചെയ്തതുനീ എന്റെ പുത്രന്‍ ; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

34. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവന് അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവന് ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകെള ഞാന് നിങ്ങള്ക്കു നലകും എന്നു പറഞ്ഞിരിക്കുന്നു

ஏசாயா 55:3 നിങ്ങള്‍ ചെവി ചായിച്ചു എന്റെ അടുക്കല്‍ വരുവിന്‍ ‍; നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊള്‍വിന്‍ ‍; ദാവീദിന്റെ നിശ്ചലകൃപകള്‍ എന്ന ഒരു ശാശ്വത നിയമം ഞാന്‍ നിങ്ങളോടു ചെയ്യും

35. മറ്റൊരു സങ്കിര്ത്തനത്തിലുംനിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന് നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.

சங்கீதம் 16:10 നീ എന്റെ പ്രാണനെ പാതാളത്തില്‍ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ സമ്മതിക്കയുമില്ല.

36. ദാവീദ് തന്റെ തലമുറയില് ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേര്ന്നു ദ്രവത്വം കണ്ടു.

நியாயாதிபதிகள் 2:10 പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേര്‍ന്നു; അവരുടെ ശേഷം യഹോവയെയും അവന്‍ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.

1 இராஜாக்கள் 2:10 പിന്നെ ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കംചെയ്തു.

37. ദൈവം ഉയിര്ത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാല് സഹോദരന്മാരേ,

38. ഇവന് മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും

39. മോശെയുടെ ന്യായപ്രമാണത്താല് നിങ്ങള്ക്കു നീതീകരണം വരുവാന് കഴിയാത്ത സകലത്തില് നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാല് നീതീകരിക്കപ്പെടുന്നു എന്നും നിങ്ങള് അറിഞ്ഞുകൊള്വിന് .

40. “ഹേ നിന്ദക്കാരേ, നോക്കുവിന് ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിന് . നിങ്ങളുടെ കാലത്തു ഞാന് ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാല് നിങ്ങള് വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”

41. എന്നു പ്രവാചകപുസ്തകങ്ങളില് അരുളിച്ചെയ്തിരിക്കുന്നത് നിങ്ങള്ക്കു ഭവിക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് .

ஆபகூக் 1:5 ജാതികളുടെ ഇടയില്‍ ദൃഷ്ടിവെച്ചു നോക്കുവിന്‍ ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിന്‍ ! ഞാന്‍ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല.

42. അവര് പള്ളിവിട്ടു പോകുമ്പോള് പിറ്റെ ശബ്ബത്തില് ഈ വചനം തങ്ങളോടു പറയേണം എന്നു അവര് അപേക്ഷിച്ചു.

43. പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലര് പൌലൊസിനെയും ബര്ന്നാബാസിനെയും അനുഗമിച്ചു; അവര് അവരോടു സംസാരിച്ചു ദൈവ കൃപയില് നിലനില്ക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.

44. പിറ്റെ ശബ്ബത്തില് ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേള്പ്പാന് വന്നു കൂടി.

45. യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിര് പറഞ്ഞു.

46. അപ്പോള് പൌലൊസും ബര്ന്നബാസും ധൈര്യംപൂണ്ടുദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാല് നിങ്ങള് അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യര് എന്നു വിധിച്ചുകളയുന്നതിനാല് ഇതാ, ഞങ്ങള് ജാതികളിലേക്കു തിരിയുന്നു.

47. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാന് നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കര്ത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.

ஏசாயா 49:6 നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലില്‍ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാന്‍ നിന്നെ ജാതികള്‍ക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവന്‍ അരുളിച്ചെയ്യുന്നു.

48. ജാതികള് ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവര് എല്ലാവരും വിശ്വസിച്ചു.

49. കര്ത്താവിന്റെ വചനം ആ നാട്ടില് എങ്ങും വ്യാപിച്ചു.

50. യെഹൂദന്മാരോ ഭക്തിയുള്ള മാന്യ സ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബര്ന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളില് നിന്നു പുറത്താക്കിക്കളഞ്ഞു.

51. എന്നാല് അവര് തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി.

52. ശിഷ്യന്മാര് സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീര്ന്നു.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |