Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 | View All

1. അവര് അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു നെസ്സലൊനീക്കയില് എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.

1. As they made their iorney thorow Amphipolis and Appolonia they came to Thessalonica where was a synagoge of the Iewes.

2. പൌലൊസ് പതിവു പോലെ അവരുടെ അടുക്കല് ചെന്നു മൂന്നു ശബ്ബത്തില് തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.

2. And Paul as his maner was went in vnto them and thre saboth doyes declared oute of the scripture vnto them

3. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേലക്കുയും ചെയ്യേണ്ടതു എന്നും ഞാന് നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നു തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.

3. openynge and allegynge that Christ must nedes have suffred and rysen agayne from deeth and that this Iesus was Christ whom (sayde he) I preache to you.

4. അവരില് ചിലരും ഭക്തിയുള്ള യവനന്മാരില് ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളില് അനേകരും വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേര്ന്നു.

4. And some of them beleved and came and companyed with Paul and Sylas: also of the honourable Grekes a greate multitude and of the chefe wemen not a feawe.

5. യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേര്ത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തില് കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തില് കൊണ്ടുവരുവാന് ശ്രമിച്ചു.

5. But the Iewes which beleved not havynge indignacio toke vnto the evyll men which were vagabondes and gadered a company and set all the cite on a roore and made asaute vnto the housse of Iason and sought to bringe the out to the people.

6. അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടുഭൂലോകത്തെ കലഹിപ്പിച്ചവര് ഇവിടെയും എത്തി;

6. But when they founde them not they drue Iason and certayne brethren vnto the heedes of the cite cryinge: these that trouble the worlde are come hydder also

7. യാസോന് അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവര് ഒക്കെയും യേശു എന്ന മറ്റൊരുവന് രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങള്ക്കു പ്രതിക്കുലമായി പ്രവര്ത്തിക്കുന്നു എന്നു നിലവിളിച്ചു.

7. which Iason hath receaved prevely. And these all do contrary to the elders of Cesar affirmynge another kynge one Iesus.

8. ഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.

8. And they troubled the people and the officers of the cite when they hearde these thinges.

9. യാസോന് മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.

9. And when they were sufficiently answered of Iason and of the other they let the goo.

10. സഹോദരന്മാര് ഉടനെ, രാത്രിയില് തന്നേ, പൌലൊസിനെയും ശീലാസിനെയും ബെരോവേക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവര് യെഹൂദന്മാരുടെ പള്ളിയില് പോയി.

10. And the brethren immediatly sent awaye Paul and Sylas by nyght vnto Berrea. Which when they were come thyther they entred into ye synagoge of the Iewes.

11. അവര് തെസ്സലോനീക്കയിലുള്ളവരെക്കാള് ഉത്തമന്മാരായിരുന്നു. അവര് വചനം പൂര്ണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.

11. These were the noblest of byrthe amonge the of Thessalonia which receaved the worde wt all diligence of mynde and searched ye scriptures dayly whether those thinges were even so.

12. അവരില് പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.

12. And many of the beleved: also of worshipfull weme which were Grekes and of men not a feawe.

13. പൌലൊസ് ബെരോവയിലും ദൈവവചനം അറിയച്ചതു തെസ്സലൊനീക്കയിലെ യെഹൂദന്മാര് അറിഞ്ഞു അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.

13. When the Iewes of Thessalonia had knowledge that ye worde of God was preached of Paul at Berrea they came there and moved the people.

14. ഉടനെ സഹോദരന്മാര് പൌലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നേ പാര്ത്തു.

14. And then by and by ye brethre sent awaye Paul to goo as it were to ye see: but Sylas and Timotheus abode there still.

15. പൌലൊസിനോടുകൂടെ വഴിത്തുണ പോയവര് അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തില് തന്റെ അടുക്കല് വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.

15. And they that gyded Paul brought him vnto Attens and receaved a comaundment vnto Sylas and Timotheus for to come to him at once and came their waye.

16. അഥേനയില് പൌലൊസ് അവര്ക്കായി കാത്തിരിക്കുമ്പോള് നഗരത്തില് ബിംബങ്ങള് നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.

16. Whyll Paul wayted for them at Attens his sprete was moved in him to se the cite geven to worshippinge of ymages.

17. അവന് പള്ളിയില്വെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു.

17. Then he disputed in the synagoge wt the Iewes and with the devout persones and in the market dayly with the that came vnto him.

18. എപ്പിക്കൂര്യ്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളില് ചിലര് അവനോടു വാദിച്ചുഈ വിടുവായന് എന്തു പറവാന് പോകുന്നു എന്നു ചിലരും അവന് യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്ക കൊണ്ടുഇവന് അന്യദേവതകളെ ഘോഷിക്കുന്നവന് എന്നു തോന്നുന്നു മറ്റു ചിലരും പറഞ്ഞു

18. Certayne philosophers of ye Epicures and of ye stoyckes disputed with him. And some ther were which sayde: what will this babler saye. Other sayd: he semeth to be a tydynges bringer of newe devyls because he preached vnto them Iesus and the resurreccion.

19. പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേല് കൊണ്ടുചെന്നുനീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നതു എന്നു ഞങ്ങള്ക്കു അറിയാമോ?

19. And they toke him and brought him into Marsestrete sayinge: maye we not knowe what this newe doctrine wher of thou speakest is?

20. നീ ചില അപൂര്വങ്ങളെ ഞങ്ങളുടെ ചെവിയില് കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാന് ഞങ്ങള് ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

20. For thou bringest straunge tydynges to oure eares. We wolde knowe therfore what these thinges meane.

21. എന്നാല് അഥേനര് ഒക്കെയും അവിടെ വന്നു പാര്ക്കുംന്ന പരദേശികളും വല്ല പുതുമയും പറകയോ കേള്ക്കയോ ചെയ്വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല.

21. For all the Attenians and straungers which were there gave the selves to nothinge els but ether to tell or to heare newe tydynges.

22. പൌലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങള് എല്ലാറ്റിലും അതിഭക്തന്മാര് എന്നു ഞാന് കാണുന്നു.

22. Paul stode in the myddes of Marse strete and sayde: ye men of Attens I perceave that in all thinges ye are to supersticious.

23. ഞാന് ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോള് “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാല് നിങ്ങള് അറിയാതെ പൂജിക്കുന്നതു തന്നേ ഞാന് നിങ്ങളോടു അറിയിക്കുന്നു.

23. For as I passed by and behelde the maner how ye worship youre goddes I founde an aultre wher in was written: vnto ye vnknowen god. Whom ye then ignoratly worship him shewe I vnto you.

24. ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വര്ഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു
1 രാജാക്കന്മാർ 8:27, 2 ദിനവൃത്താന്തം 6:18, സങ്കീർത്തനങ്ങൾ 146:6, യെശയ്യാ 42:5

24. God that made the worlde and all that are in it seynge that he is Lorde of heven and erth he dwelleth not in temples made with hondes

25. കൈപ്പണിയായ ക്ഷേത്രങ്ങളില് വാസം ചെയ്യുന്നില്ല. താന് എല്ലാവര്ക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവന് ആകയാല് വല്ലതിന്നും മുട്ടുള്ളവന് എന്നപോലെ മാനുഷ്യകൈകളാല് ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
സങ്കീർത്തനങ്ങൾ 50:12, യെശയ്യാ 42:5

25. nether is worshipped with mennes hondes as though he neded of eny thinge seinge he him selfe geveth lyfe and breeth to all men every where

26. ഭൂതലത്തില് എങ്ങു കുടിയിരിപ്പാന് അവന് ഒരുത്തനില്നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.
ആവർത്തനം 32:8

26. and hath made of one bloud all nacions of men for to dwell on all the face of the erthe and hath assigned before how longe tyme and also the endes of their inhabitacion

27. അവര് ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവന് നമ്മില് ആര്ക്കും അകന്നിരിക്കുന്നവനല്ലതാനും.
യെശയ്യാ 55:6, യിരേമ്യാവു 23:23

27. that they shuld seke God yf they myght fele and fynde him though he be not farre from every one of vs.

28. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലര് “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.

28. For in him we lyve move and have oure beynge as certayne of youre awne Poetes sayde. For we are also his generacion.

29. നാം ദൈവത്തിന്റെ സന്താനം എന്നു വരികയാല് ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീര്ക്കുംന്ന പൊന് , വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.
ഉല്പത്തി 1:27, യെശയ്യാ 40:18-20, യെശയ്യാ 44:10-17

29. For as moche then as we are the generacion of God we ought not to thynke that the godhed is lyke vnto golde silver or stone graven by crafte and ymaginacion of man.

30. എന്നാല് അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോള് എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.

30. And the tyme of this ignoraunce God regarded not: but now he byddeth all men every where repent

31. താന് നിയമിച്ച പുരുഷന് മുഖാന്തരം ലോകത്തെ നീതിയില് ന്യായം വിധിപ്പാന് അവന് ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരില്നിന്നു ഉയിര്ത്തെഴുന്നേല്പിച്ചതിനാല് എല്ലാവര്ക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 9:8, സങ്കീർത്തനങ്ങൾ 72:2-4, സങ്കീർത്തനങ്ങൾ 96:13, സങ്കീർത്തനങ്ങൾ 98:9, യെശയ്യാ 2:4

31. because he hath apoynted a daye in the which he will iudge the worlde acordynge to ryghtewesses by that man whom he hath apoynted and hath offered faith to all men after that he had raysed him from deeth.

32. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലര് പരിഹസിച്ചു; മറ്റുചിലര്ഞങ്ങള് ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേള്ക്കാം എന്നു പറഞ്ഞു.

32. When they hearde of ye resurreccion from deeth some mocked and other sayde: we will heare the agayne of this matter.

33. അങ്ങനെ പൌലൊസ് അവരുടെ നടുവില് നിന്നു പോയി

33. So Paul departed from amonge them.

34. ചില പുരുഷന്മാര് അവനോടു ചേര്ന്നു വിശ്വസിച്ചു; അവരില് അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.

34. Howbeit certayne men clave vnto Paul and beleved amonge the which was Dionysius a senatour and a woman named Damaris and other with them.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |