Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 19 | View All

1. അപ്പൊല്ലോസ് കൊരിന്തില് ഇരിക്കുമ്പോള് പൌലോസ് ഉള്പ്രദേശങ്ങളില് കൂടി സഞ്ചരിച്ചു എഫെസോസില് എത്തി ചില ശിഷ്യന്മാരെ കണ്ടു

1. While Apollos was at Corinth, Paul took the road through the interior and arrived at Ephesus. There he found some disciples

2. നിങ്ങള് വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നുപരിശുദ്ധാത്മാവു ഉണ്ടന്നെുപോലും ഞങ്ങള് കേട്ടിട്ടില്ല എന്നു അവര് പറഞ്ഞു.

2. and asked them, 'Did you receive the Holy Spirit when you believed?' They answered, 'No, we have not even heard that there is a Holy Spirit.'

3. എന്നാല് ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവന് അവരോടു ചോദിച്ചതിന്നുയോഹന്നാന്റെ സ്നാനം എന്നു അവര് പറഞ്ഞു.

3. So Paul asked, 'Then what baptism did you receive?' 'John's baptism,' they replied.

4. അതിന്നു പൌലൊസ്യോഹന്നാന് മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവില് വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.

4. Paul said, 'John's baptism was a baptism of repentance. He told the people to believe in the one coming after him, that is, in Jesus.'

5. ഇതു കേട്ടാറെ അവര് കര്ത്താവായ യേശുവിന്റെ നാമത്തില് സ്നാനം ഏറ്റു.

5. On hearing this, they were baptized into the name of the Lord Jesus.

6. പൌലൊസ് അവരുടെ മേല് കൈവെച്ചപ്പോള് പരിശുദ്ധാത്മാവു അവരുടെമേല് വന്നു അവര് അന്യഭാഷകളില് സംസാരിക്കയും പ്രവചിക്കയും ചെയ്തു.

6. When Paul placed his hands on them, the Holy Spirit came on them, and they spoke in tongues and prophesied.

7. ആ പുരുഷന്മാര് എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.

7. There were about twelve men in all.

8. പിന്നെ അവന് പള്ളിയില് ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.

8. Paul entered the synagogue and spoke boldly there for three months, arguing persuasively about the kingdom of God.

9. എന്നാല് ചിലര് കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാര്ഗ്ഗത്തെ ദുഷിച്ചപ്പോള് അവന് അവരെ വിട്ടു ശിഷ്യന്മാരെ വേര്തിരിച്ചു, തുറന്നൊസിന്റെ പാഠശാലയില് ദിനംപ്രതി സംവാദിച്ചുപോന്നു.

9. But some of them became obstinate; they refused to believe and publicly maligned the Way. So Paul left them. He took the disciples with him and had discussions daily in the lecture hall of Tyrannus.

10. അതു രണ്ടു സംവത്സരത്തോളം നടക്കയാല് ആസ്യയില് പാര്ക്കുംന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കര്ത്താവിന്റെ വചനം കേള്പ്പാന് ഇടയായി.

10. This went on for two years, so that all the Jews and Greeks who lived in the province of Asia heard the word of the Lord.

11. ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്

11. God did extraordinary miracles through Paul,

12. അവന്റെ മെയ്മേല്നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല് കൊണ്ടുവന്നിടുകയും വ്യാധികള് അവരെ വിട്ടുമാറുകയും ദുരാത്മാക്കള് പുപ്പെടുകയും ചെയ്തു.

12. so that even handkerchiefs and aprons that had touched him were taken to the sick, and their illnesses were cured and the evil spirits left them.

13. എന്നാല് ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യഹൂദന്മാര്പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില് ഞാന് നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാന് തുനിഞ്ഞു.

13. Some Jews who went around driving out evil spirits tried to invoke the name of the Lord Jesus over those who were demon-possessed. They would say, 'In the name of Jesus, whom Paul preaches, I command you to come out.'

14. ഇങ്ങനെ ചെയ്തവര് മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യേഹൂദന്റെ ഏഴു പുത്രന്മാര് ആയിരുന്നു.

14. Seven sons of Sceva, a Jewish chief priest, were doing this.

15. ദുരാത്മാവു അവരോടുയേശുവിനെ ഞാന് അറിയുന്നു; പൌലൊസിനെയും പരിചയമുണ്ടു; എന്നാല് നിങ്ങള് ആര് എന്നു ചോദിച്ചു.

15. [One day] the evil spirit answered them, 'Jesus I know, and I know about Paul, but who are you?'

16. പിന്നെ ദുരാത്മാവുള്ള മനുഷ്യന് അവരുടെമേല് ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാല് അവര് നഗ്നരും മുറിവേറ്റവരുമായി ആ വീട്ടില്നിന്നു ഔടിപ്പോയി.

16. Then the man who had the evil spirit jumped on them and overpowered them all. He gave them such a beating that they ran out of the house naked and bleeding.

17. ഇതു എഫേസൊസില് പാര്ക്കുംന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവര്ക്കും ഒക്കെയും ഭയം തട്ടി, കര്ത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു

17. When this became known to the Jews and Greeks living in Ephesus, they were all seized with fear, and the name of the Lord Jesus was held in high honor.

18. വിശ്വസിച്ചവരില് അനേകരും വന്നു തങ്ങളുടെ പ്രവര്ത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു.

18. Many of those who believed now came and openly confessed their evil deeds.

19. ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാണ്കെ ചുട്ടുകളഞ്ഞു; അവയുടെ വില കണകൂ കൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു.

19. A number who had practiced sorcery brought their scrolls together and burned them publicly. When they calculated the value of the scrolls, the total came to fifty thousand drachmas.

20. ഇങ്ങനെ കര്ത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.

20. In this way the word of the Lord spread widely and grew in power.

21. ഇതു കഴിഞ്ഞിട്ടു പൌലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സില് നിശ്ചയിച്ചുഞാന് അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു.

21. After all this had happened, Paul decided to go to Jerusalem, passing through Macedonia and Achaia. 'After I have been there,' he said, 'I must visit Rome also.'

22. തനിക്കു ശുശ്രൂഷ ചെയ്യുന്നവരില് തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താന് കുറെക്കാലം ആസ്യയില് താമസിച്ചു.

22. He sent two of his helpers, Timothy and Erastus, to Macedonia, while he stayed in the province of Asia a little longer.

23. ആ കാലത്തു ഈ മാര്ഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.

23. About that time there arose a great disturbance about the Way.

24. വെള്ളികൊണ്ടു അര്ത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീര്ക്കുംന്ന ദെമേത്രിയൊസ് എന്ന തട്ടാന് തൊഴില്ക്കാര്ക്കും വളരെ ലാഭം വരുത്തി വന്നു.

24. A silversmith named Demetrius, who made silver shrines of Artemis, brought in no little business for the craftsmen.

25. അവന് അവരെയും ആ വകയില് ഉള്പ്പെട്ട വേലക്കാരെയും കൂട്ടിവരുത്തിപുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴില്കൊണ്ടു ആകുന്നു എന്നു നിങ്ങള്ക്കു ബോദ്ധ്യമല്ലോ.

25. He called them together, along with the workmen in related trades, and said: 'Men, you know we receive a good income from this business.

26. എന്നാല് ഈ പൌലൊസ് എന്നവന് കയ്യാല് തീര്ത്തതു ദേവന്മാര് അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസില് മാത്രമല്ല, മിക്കവാറും ആസ്യയില് ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങള് കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.

26. And you see and hear how this fellow Paul has convinced and led astray large numbers of people here in Ephesus and in practically the whole province of Asia. He says that man-made gods are no gods at all.

27. അതിനാല് നമ്മുടെ ഈ കാര്യം ആക്ഷേപത്തില് ആകുവാന് അടുത്തിരിക്കുന്നതുമല്ലാതെ അര്ത്തെമിസ് മഹാദേവിുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.

27. There is danger not only that our trade will lose its good name, but also that the temple of the great goddess Artemis will be discredited, and the goddess herself, who is worshiped throughout the province of Asia and the world, will be robbed of her divine majesty.'

28. അവര് ഇതു കേട്ടു ക്രോധം നിറഞ്ഞവരായിഎഫെസ്യരുടെ അര്ത്തെമിസ് മഹാദേവി എന്നു ആര്ത്തു.

28. When they heard this, they were furious and began shouting: 'Great is Artemis of the Ephesians!'

29. പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവര് പൌലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തര്ഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.

29. Soon the whole city was in an uproar. The people seized Gaius and Aristarchus, Paul's traveling companions from Macedonia, and rushed as one man into the theater.

30. പൌലൊസ് ജനസമൂഹത്തില് ചെല്ലുവാന് ഭാവിച്ചാറെ ശിഷ്യന്മാര് അവനെ വിട്ടില്ല.

30. Paul wanted to appear before the crowd, but the disciples would not let him.

31. ആസ്യധിപന്മാരില് ചിലര് അവന്റെ സ്നേഹിതന്മാര് ആകയാല്രംഗസ്ഥലത്തു ചെന്നു പോകരുത് എന്നു അവരും അവന്റെ അടുക്കല് ആളയച്ചു അപേക്ഷിച്ചു.

31. Even some of the officials of the province, friends of Paul, sent him a message begging him not to venture into the theater.

32. ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങള് വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാല് ചിലര് ഇങ്ങനെയും ചിലര് അങ്ങനെയും ആര്ത്തു.

32. The assembly was in confusion: Some were shouting one thing, some another. Most of the people did not even know why they were there.

33. യെഹൂദന്മാര് മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തില് ചിലര് സംസാരിപ്പാന് ഉത്സാഹിപ്പിച്ചു; അലക്സാന്തര് ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാന് ഭാവിച്ചു.

33. The Jews pushed Alexander to the front, and some of the crowd shouted instructions to him. He motioned for silence in order to make a defense before the people.

34. എന്നാല് അവന് യെഹൂദന് എന്നു അറിഞ്ഞപ്പോള്എഫെസ്യരുടെ അര്ത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആര്ത്തുകൊണ്ടിരുന്നു.

34. But when they realized he was a Jew, they all shouted in unison for about two hours: 'Great is Artemis of the Ephesians!'

35. പിന്നെ പട്ടണമേനവന് പുരുഷാരത്തെ അമര്ത്തി പറഞ്ഞതുഎഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അര്ത്തെമിസ് മഹാദേവിക്കും ദ്യോവില്നിന്നു വീണ ബിംബത്തിന്നും ക്ഷേത്രപലക എന്നു അറിയാത്ത മനുഷ്യന് ആര്?

35. The city clerk quieted the crowd and said: 'Men of Ephesus, doesn't all the world know that the city of Ephesus is the guardian of the temple of the great Artemis and of her image, which fell from heaven?

36. ഇതു എതിര്മൊഴിയില്ലാത്തതാകയാല് നിങ്ങള് തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാര്ക്കേണ്ടതാകുന്നു.

36. Therefore, since these facts are undeniable, you ought to be quiet and not do anything rash.

37. ഈ പുരുഷന്മാരെ നിങ്ങള് കൂട്ടികൊണ്ടുവന്നുവല്ലോ; അവര് ക്ഷേത്രം കവര്ച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.

37. You have brought these men here, though they have neither robbed temples nor blasphemed our goddess.

39. വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കില് ധര്മ്മസഭയില തീര്ക്കാമല്ലോ.

39. If there is anything further you want to bring up, it must be settled in a legal assembly.

40. ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാല് അതു നിമിത്തം നമ്മുടെ പേരില് കുറ്റം ചുമത്തുവാന് ഇടയുണ്ടു സ്പഷ്ടം; ഈ ആള്ക്കൂട്ടത്തിന്നു ഉത്തരം പറവാന് നമുക്കു വക ഒന്നുമില്ലല്ലോ.

40. As it is, we are in danger of being charged with rioting because of today's events. In that case we would not be able to account for this commotion, since there is no reason for it.'

41. ഇങ്ങനെ പറഞ്ഞു അവന് സഭയയെ പിരിച്ചുവിട്ടു.

41. After he had said this, he dismissed the assembly.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |