Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 27 | View All

1. ഞങ്ങള് കപ്പല് കയറി ഇതല്യെക്കു പോകേണം എന്നു കല്പനയായപ്പോള് പൌലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യ പട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.

1. As soon as arrangements were complete for our sailing to Italy, Paul and a few other prisoners were placed under the supervision of a centurion named Julius, a member of an elite guard.

2. അങ്ങനെ ഞങ്ങള് ആസ്യക്കര പറ്റി ഔടുവാനുള്ള ഒരു അദ്ര മുത്ത്യകപ്പലില് കയറി നീക്കി; തെസ്സലൊനിക്കയില് നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തര്ഹൊസും ഞങ്ങളുടെക്കുടെ ഉണ്ടായിരുന്നു.

2. We boarded a ship from Adramyttium that was bound for Ephesus and ports west. Aristarchus, a Macedonian from Thessalonica, went with us.

3. പിറ്റെന്നു ഞങ്ങള് സീദോനില് എത്തി; യൂലിയൊസ് പൌലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കല് പോയി സല്ക്കാരം കൈക്കൊള്വാന് അനുവദിച്ചു.

3. The next day we put in at Sidon. Julius treated Paul most decently--let him get off the ship and enjoy the hospitality of his friends there.

4. അവിടെ നിന്നു ഞങ്ങള് നീക്കി, കാറ്റു പ്രതിക്കുലമാകയാല് കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഔടി;

4. Out to sea again, we sailed north under the protection of the northeast shore of Cyprus because winds out of the west were against us,

5. കിലിക്യ പംഫുല്യ കടല്വഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തില് എത്തി.

5. and then along the coast westward to the port of Myra.

6. അവിടെ ശതാധിപന് ഇതല്യെക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പല് കണ്ടു ഞങ്ങളെ അതില് കയറ്റി.

6. There the centurion found an Egyptian ship headed for Italy and transferred us on board.

7. പിന്നെ ഞങ്ങള് ബഹുദിവസം പതുക്കെ ഔടി, ക്നീദൊസ് തൂക്കില് പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാല് ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനെക്കു നേരെ ഔടി,

7. We ran into bad weather and found it impossible to stay on course. After much difficulty, we finally made it to the southern coast of the island of Crete

8. കരപറ്റി പ്രായസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്തു എത്തി.

8. and docked at Good Harbor (appropriate name!).

9. ഇങ്ങനെ വളരെ നാള് ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൌലൊസ്
ലേവ്യപുസ്തകം 16:29

9. By this time we had lost a lot of time. We had passed the autumn equinox, so it would be stormy weather from now on through the winter, too dangerous for sailing. Paul warned,

10. പുരുഷന്മാരേ, ഈ യാത്രയില് ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങള്ക്കും ഏറിയ കഷ്ടനഷ്ടങ്ങള് വരും എന്നു ഞാന് കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു.

10. 'I see only disaster ahead for cargo and ship--to say nothing of our lives!--if we put out to sea now.'

11. ശതാധിപനോ പൌലൊസ് പറഞ്ഞതിനെക്കാള് മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.

11. The centurion set Paul's warning aside and let the ship captain and the shipowner talk him into trying for the next harbor.

12. ആ തുറമുഖം ശീതകാലം കഴിപ്പാന് തക്കതല്ലായ്കയാല് അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കില് ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.

12. But it was not the best harbor for staying the winter. Phoenix, a few miles further on, was more suitable.

13. തെക്കന് കാറ്റു മന്ദമായി ഊതുകയാല് താല്പര്യം സാധിച്ചു എന്നു തോന്നി, അവര് അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഔടി.

13. When a gentle southerly breeze came up, they weighed anchor, thinking it would be smooth sailing.

14. കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലന് എന്ന കൊടങ്കാറ്റു അടിച്ചു.

14. But they were no sooner out to sea than a gale-force wind, the infamous nor'easter, struck.

15. കപ്പല് കാറ്റിന്റെ നേരെ നില്പാന് കഴിയാതവണ്ണം കുടുങ്ങുകയാല് ഞങ്ങള് കൈവിട്ടു അങ്ങനെ പാറിപ്പോയി.

15. They lost all control of the ship. It was a cork in the storm.

16. ക്ളൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഔടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.

16. We came under the lee of the small island named Clauda, and managed to get a lifeboat ready and reef the sails.

17. അതു വലിച്ചുകയറ്റീട്ടു അവര് കപ്പല് ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേല് അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.

17. But rocky shoals prevented us from getting close. We only managed to avoid them by throwing out drift anchors.

18. ഞങ്ങള് കൊടുങ്കാറ്റിനാല് അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവര് ചരകൂ പുറത്തുകളഞ്ഞു.

18. Next day, out on the high seas again and badly damaged now by the storm, we dumped the cargo overboard.

19. മൂന്നാം നാള് അവര് സ്വന്തകയ്യാല് കപ്പല്കോപ്പും കടലില് ഇട്ടുകളഞ്ഞു.

19. The third day the sailors lightened the ship further by throwing off all the tackle and provisions.

20. വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാല് ഞങ്ങള് രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.

20. It had been many days since we had seen either sun or stars. Wind and waves were battering us unmercifully, and we lost all hope of rescue.

21. അവര് വളരെ പട്ടിണി കിടന്നശേഷം പൌലോസ് അവരുടെ നടുവില് നിന്നുകൊണ്ടു പറഞ്ഞതുപുരുഷന്മാരേ, എന്റെ വാക്കു അനുസരിച്ചു ക്രേത്തയില്നിന്നു നീക്കാതെയും ഈ കഷ്ട നഷ്ടങ്ങള് സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു.

21. With our appetite for both food and life long gone, Paul took his place in our midst and said, 'Friends, you really should have listened to me back in Crete. We could have avoided all this trouble and trial.

22. എങ്കിലും ഇപ്പോള് ധൈര്യത്തോടിരിപ്പാന് ഞാന് നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളില് ആരുടെയും പ്രാണന്നു ഹാനി വരികയില്ല.

22. But there's no need to dwell on that now. From now on, things are looking up! I can assure you that there'll not be a single drowning among us, although I can't say as much for the ship--the ship itself is doomed.

23. എന്റെ ഉടയവനും ഞാന് സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതന് ഈ രാത്രിയില് എന്റെ അടുക്കല്നിന്നു

23. 'Last night God's angel stood at my side, an angel of this God I serve,

24. പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പില് നില്ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.

24. saying to me, 'Don't give up, Paul. You're going to stand before Caesar yet--and everyone sailing with you is also going to make it.'

25. അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിന് ; എന്നോടു അരുളിച്ചെയ്തതു പോലെ തന്നേ സംഭവിക്കും എന്നു ഞാന് ദൈവത്തെ വിശ്വസിക്കുന്നു.

25. So, dear friends, take heart. I believe God will do exactly what he told me.

26. എങ്കിലും നാം ഒരു ദ്വീപിന്മേല് മുട്ടി വീഴേണ്ടതാകുന്നു.

26. But we're going to shipwreck on some island or other.'

27. പതിന്നാലാം രാത്രിയായപ്പോള് ഞങ്ങള് അദ്രിയക്കടലില് അലയുന്നേരം അര്ദ്ധരാത്രിയില് ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പല്ക്കാര്ക്കും തോന്നി.

27. On the fourteenth night, adrift somewhere on the Adriatic Sea, at about midnight the sailors sensed that we were approaching land.

28. അവര് ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മറ്റൊന്നു കണ്ടു.

28. Sounding, they measured a depth of one hundred twenty feet, and shortly after that ninety feet.

29. പാറ സ്ഥലങ്ങളില് അകപ്പെടും എന്നു പേടിച്ചു അവര് അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാന് ആഗ്രഹിച്ചുകൊണ്ടിരുന്നു.

29. Afraid that we were about to run aground, they threw out four anchors and prayed for daylight.

30. എന്നാല് കപ്പല്ക്കാര് കപ്പല് വിട്ടു ഔടിപ്പോകുവാന് വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാന് പോകുന്നു എന്നുള്ള ഭാവത്തില് തോണി കടലില് ഇറക്കി.

30. Some of the sailors tried to jump ship. They let down the lifeboat, pretending they were going to set out more anchors from the bow.

31. അപ്പോള് പൌലൊസ് ശതാധിപനോടും പടയാളികളോടുംഇവര് കപ്പലില് താമസിച്ചല്ലാതെ നിങ്ങള്ക്കു രക്ഷപ്പെടുവാന് കഴിയുന്നതല്ല എന്നു പറഞ്ഞു.

31. Paul saw through their guise and told the centurion and his soldiers, 'If these sailors don't stay with the ship, we're all going down.'

32. പടയാളികള് തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.

32. So the soldiers cut the lines to the lifeboat and let it drift off.

33. നേരം വെളുക്കാറായപ്പോള് പൌലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചുനിങ്ങള് ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.

33. With dawn about to break, Paul called everyone together and proposed breakfast: 'This is the fourteenth day we've gone without food. None of us has felt like eating!

34. അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാന് നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളില് ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു.
1 ശമൂവേൽ 14:45, 2 ശമൂവേൽ 14:11

34. But I urge you to eat something now. You'll need strength for the rescue ahead. You're going to come out of this without even a scratch!'

35. ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാണ്കെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.

35. He broke the bread, gave thanks to God, passed it around,

36. അപ്പോള് എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു.

36. and they all ate heartily--

37. കപ്പലില് ഞങ്ങള് ആകപ്പാടെ ഇരുനൂറ്റെഴുപത്താറു ആള് ഉണ്ടായിരുന്നു.

37. two hundred seventy-six of us, all told!

38. അവര് തിന്നു തൃപ്തിവന്നശേഷം ധാന്യം കടലില് കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു.

38. With the meal finished and everyone full, the ship was further lightened by dumping the grain overboard.

39. വെളിച്ചമായപ്പോള് ഇന്ന ദേശം എന്നു അവര് അറിഞ്ഞില്ല എങ്കിലും കരയുള്ളോരു തുറ കണ്ടു, കഴിയും എങ്കില് കപ്പല് അതിലേക്കു ഔടിക്കേണം എന്നു ഭാവിച്ചു.

39. At daybreak, no one recognized the land--but then they did notice a bay with a nice beach. They decided to try to run the ship up on the beach.

40. നങ്കൂരം അറുത്തു കടലില് വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഔടി.

40. They cut the anchors, loosed the tiller, raised the sail, and ran before the wind toward the beach.

41. ഇരുകടല് കൂടിയോരു സ്ഥലത്തിന്മേല് ചെന്നു കയറുകയാല് കപ്പല് അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താല് ഉടഞ്ഞുപോയി.

41. But we didn't make it. Still far from shore, we hit a reef and the ship began to break up.

42. തടവുകാരില് ആരും നീന്തി ഔടിപ്പോകാതിരിപ്പാന് അവരെ കൊല്ലേണം എന്നു പടയാളികള് ആലോചിച്ചു.

42. The soldiers decided to kill the prisoners so none could escape by swimming,

43. ശതാധിപനോ പൌലൊസിനെ രക്ഷിപ്പാന് ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാന് കഴിയുന്നവര് ആദ്യം ചാടി കരെക്കു പറ്റുവാനും

43. but the centurion, determined to save Paul, stopped them. He gave orders for anyone who could swim to dive in and go for it,

44. ശേഷമുള്ളവര് പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയില് എത്തി രക്ഷപ്പെടുവാന് സംഗതിവന്നു.

44. and for the rest to grab a plank. Everyone made it to shore safely.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |