Romans - റോമർ 13 | View All

1. ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല് നിയമിക്കപ്പെട്ടിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 8:15

1. Let every soul be subject to the governing authorities. For there is no authority except from God, and the authorities that exist are appointed by God.

2. ആകയാല് അധികാരത്തോടു മറുക്കുന്നവന് ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.

2. Therefore whoever resists the authority resists the ordinance of God, and those who resist will bring judgment on themselves.

3. വാഴുന്നവര് സല്പ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാന് ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാല് അവനോടു പുകഴ്ച ലഭിക്കും.

3. For rulers are not a terror to good works, but to evil. Do you want to be unafraid of the authority? Do what is good, and you will have praise from the same.

4. നിന്റെ നന്മെക്കായിട്ടല്ലോ അവന് ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവന് വാള് വഹിക്കുന്നതു; അവന് ദോഷം പ്രവര്ത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരന് തന്നേ.

4. For he is God's minister to you for good. But if you do evil, be afraid; for he does not bear the sword in vain; for he is God's minister, an avenger to [execute] wrath on him who practices evil.

5. അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.

5. Therefore [you] must be subject, not only because of wrath but also for conscience' sake.

6. അതുകൊണ്ടു നിങ്ങള് നികുതിയും കൊടുക്കുന്നു. അവര് ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു.

6. For because of this you also pay taxes, for they are God's ministers attending continually to this very thing.

7. എല്ലാവര്ക്കും കടമായുള്ളതു കൊടുപ്പിന് ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം.

7. Render therefore to all their due: taxes to whom taxes [are due,] customs to whom customs, fear to whom fear, honor to whom honor.

8. അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവന് ന്യായപ്രമാണം നിവര്ത്തിച്ചിരിക്കുന്നുവല്ലോ.

8. Owe no one anything except to love one another, for he who loves another has fulfilled the law.

9. വ്യഭിചാരം ചെയ്യരുതു, കുല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തില് സംക്ഷേപിച്ചിരിക്കുന്നു.
പുറപ്പാടു് 20:13-16, ലേവ്യപുസ്തകം 19:18, ആവർത്തനം 5:17-20, ആവർത്തനം 5:18-21, യെശയ്യാ 42:21

9. For the commandments, 'You shall not commit adultery,' 'You shall not murder,' 'You shall not steal,' 'You shall not bear false witness,' 'You shall not covet,' and if [there is] any other commandment, are [all] summed up in this saying, namely, 'You shall love your neighbor as yourself.'

10. സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവര്ത്തിക്കുന്നില്ല; ആകയാല് സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.
യെശയ്യാ 42:21

10. Love does no harm to a neighbor; therefore love [is] the fulfillment of the law.

11. ഇതു ചെയ്യേണ്ടതു ഉറക്കത്തില്നിന്നു ഉണരുവാന് നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങള് സമയത്തെ അറികയാല് തന്നേ; നാം വിശ്വസിച്ച സമയത്തെക്കാള് രക്ഷ ഇപ്പോള് നമുക്കു അധികം അടുത്തിരിക്കുന്നു.

11. And [do] this, knowing the time, that now [it is] high time to awake out of sleep; for now our salvation [is] nearer than when we [first] believed.

12. രാത്രി കഴിവാറായി പകല് അടുത്തിരിക്കുന്നു അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവര്ഗ്ഗം ധരിച്ചുകൊള്ക.

12. The night is far spent, the day is at hand. Therefore let us cast off the works of darkness, and let us put on the armor of light.

13. പകല്സമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.

13. Let us walk properly, as in the day, not in revelry and drunkenness, not in lewdness and lust, not in strife and envy.

14. കര്ത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊള്വിന് . മോഹങ്ങള് ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.

14. But put on the Lord Jesus Christ, and make no provision for the flesh, to [fulfill its] lusts.



Shortcut Links
റോമർ - Romans : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |