Romans - റോമർ 14 | View All

1. സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തില് ബലഹീനനായവനെ ചേര്ത്തുകൊള്വിന് .

1. Now accept the one who is weak in faith, [but] not for [the purpose of] passing judgment on his opinions.

2. ഒരുവന് എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.
ഉല്പത്തി 1:29, ഉല്പത്തി 9:3

2. One person has faith that he may eat all things, but he who is weak eats vegetables [only].

3. തിന്നുന്നവന് തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവന് തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.

3. The one who eats is not to regard with contempt the one who does not eat, and the one who does not eat is not to judge the one who eats, for God has accepted him.

4. മറ്റൊരുത്തന്റെ ദാസനെ വിധിപ്പാന് നീ ആര്? അവന് നിലക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവന് നിലക്കുംതാനും; അവന് നിലക്കുമാറാക്കുവാന് കര്ത്താവിന്നു കഴിയുമല്ലോ.

4. Who are you to judge the servant of another? To his own master he stands or falls; and he will stand, for the Lord is able to make him stand.

5. ഒരുവന് ഒരു ദിവസത്തെക്കാള് മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവന് സകലദിവസങ്ങളെയും മാനിക്കുന്നു; ഔരോരുത്തന് താന്താന്റെ മനസ്സില് ഉറെച്ചിരിക്കട്ടെ.

5. One person regards one day above another, another regards every day [alike]. Each person must be fully convinced in his own mind.

6. ദിവസത്തെ ആദരിക്കുന്നവന് കര്ത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവന് കര്ത്താവിന്നായി തിന്നുന്നു; അവന് ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവന് കര്ത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.

6. He who observes the day, observes it for the Lord, and he who eats, does so for the Lord, for he gives thanks to God; and he who eats not, for the Lord he does not eat, and gives thanks to God.

7. നമ്മില് ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നുമില്ല.

7. For not one of us lives for himself, and not one dies for himself;

8. ജീവിക്കുന്നു എങ്കില് നാം കര്ത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കില് കര്ത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കര്ത്താവിന്നുള്ളവര് തന്നേ.

8. for if we live, we live for the Lord, or if we die, we die for the Lord; therefore whether we live or die, we are the Lord's.

9. മരിച്ചവര്ക്കും ജീവിച്ചിരിക്കുന്നവര്ക്കും കര്ത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിക്കയും ചെയ്തതു.

9. For to this end Christ died and lived again, that He might be Lord both of the dead and of the living.

10. എന്നാല് നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നില്ക്കേണ്ടിവരും.
സങ്കീർത്തനങ്ങൾ 72:2-4

10. But you, why do you judge your brother? Or you again, why do you regard your brother with contempt? For we will all stand before the judgment seat of God.

11. “എന്നാണ എന്റെ മുമ്പില് എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കര്ത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
യെശയ്യാ 45:23, യെശയ്യാ 49:18

11. For it is written, 'AS I LIVE, SAYS THE LORD, EVERY KNEE SHALL BOW TO ME, AND EVERY TONGUE SHALL GIVE PRAISE TO GOD.'

12. ആകയാല് നമ്മില് ഔരോരുത്തന് ദൈവത്തൊടു കണകൂ ബോധിപ്പിക്കേണ്ടിവരും.

12. So then each one of us will give an account of himself to God.

13. അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടര്ച്ചയോ തടങ്ങലോ വെക്കാതിരിപ്പാന് മാത്രം ഉറെച്ചുകൊള്വിന്

13. Therefore let us not judge one another anymore, but rather determine this-- not to put an obstacle or a stumbling block in a brother's way.

14. യാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാന് കര്ത്താവായ യേശുവില് അറിഞ്ഞും ഉറെച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവന്നു മാത്രം അതു മലിനം ആകുന്നു.

14. I know and am convinced in the Lord Jesus that nothing is unclean in itself; but to him who thinks anything to be unclean, to him it is unclean.

15. നിന്റെ ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിച്ചാല് നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആര്ക്കുംവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു.

15. For if because of food your brother is hurt, you are no longer walking according to love. Do not destroy with your food him for whom Christ died.

16. നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു.

16. Therefore do not let what is for you a good thing be spoken of as evil;

17. ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില് സന്തോഷവും അത്രേ.

17. for the kingdom of God is not eating and drinking, but righteousness and peace and joy in the Holy Spirit.

18. അതില് ക്രിസ്തുവിനെ സേവിക്കുന്നവന് ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യര്ക്കും കൊള്ളാകുന്നവനും തന്നേ.

18. For he who in this [way] serves Christ is acceptable to God and approved by men.

19. ആകയാല് നാം സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊള്ക.

19. So then we pursue the things which make for peace and the building up of one another.

20. ഭക്ഷണംനിമിത്തം ദൈവനിര്മ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടര്ച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ.

20. Do not tear down the work of God for the sake of food. All things indeed are clean, but they are evil for the man who eats and gives offense.

21. മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടര്ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.

21. It is good not to eat meat or to drink wine, or [to do anything] by which your brother stumbles.

22. നിനക്കുള്ള വിശ്വാസം ദൈവസന്നിധിയില് നിനക്കു തന്നേ ഇരിക്കട്ടെ; താന് സ്വീകരിക്കുന്നതില് തന്നെത്താന് വിധിക്കാത്തവന് ഭാഗ്യവാന് .

22. The faith which you have, have as your own conviction before God. Happy is he who does not condemn himself in what he approves.

23. എന്നാല് സംശയിക്കുന്നവന് തിന്നുന്നു എങ്കില് അതു വിശ്വാസത്തില് നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവന് കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തില് നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.

23. But he who doubts is condemned if he eats, because [his eating is] not from faith; and whatever is not from faith is sin.



Shortcut Links
റോമർ - Romans : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |