2 Corinthians - 2 കൊരിന്ത്യർ 13 | View All

1. ഈ മൂന്നാം പ്രാവശ്യം ഞാന് നിങ്ങളുടെ അടുക്കല് വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാല് ഏതുകാര്യ്യവും ഉറപ്പാകും”
ആവർത്തനം 19:15

1. This will be my third visit to you. Scripture says, 'Every matter must be proved by the words of two or three witnesses.'--(Deuteronomy 19:15)

2. ഞാന് രണ്ടാം പ്രവാശ്യം നിങ്ങളുടെ ഇടയില് ഇരുന്നപ്പോള്ഞാന് വീണ്ടും വന്നാല് ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാന് ഇപ്പോള് ദൂരത്തിരുന്നുകൊണ്ടു ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുന് കൂട്ടി പറയുന്നു.

2. I already warned you during my second visit. I now say it again while I'm away. When I return, I won't spare those who sinned earlier. I won't spare any of the others either.

3. ക്രിസ്തു എന്നില് സംസാരിക്കുന്നു എന്നതിന്നു നിങ്ങള് തുമ്പു അന്വേഷിക്കുന്നുവല്ലോ അവന് നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളില് ശക്തന് തന്നേ.

3. You are asking me to prove that Christ is speaking through me. He is not weak in dealing with you. He is powerful among you.

4. ബലഹീനതയാല് അവന് ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാല് ജീവിക്കുന്നു; ഞങ്ങളും അവനില് ബലഹീനര് എങ്കിലും അവനോടു കൂടെ ദൈവശക്തിയാല് നിങ്ങള്ക്കു വേണ്ടി ജീവിക്കുന്നു.

4. It is true that Christ was nailed to the cross because he was weak. But he lives by God's power. In the same way, I share his weakness. But by God's power I will live with him to serve you.

5. നിങ്ങള് വിശ്വാസത്തില് ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിന് ; നിങ്ങളെത്തന്നേ ശോധനചെയ്വിന് . നിങ്ങള് കൊള്ളരുതാത്തവര് അല്ല എന്നുവരികില്, യേശുക്രിസ്തു നിങ്ങളില് ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ?

5. Take a good look at yourselves to see if you are really believers. Test yourselves. Don't you realize that Christ Jesus is in you? Unless, of course, you fail the test!

6. ഞങ്ങള് കൊള്ളരുതാത്തവര് അല്ല എന്നു നിങ്ങള് അറിയും എന്നു ഞാന് ആശിക്കുന്നു.

6. I hope you will discover that I haven't failed the test.

7. നിങ്ങള് ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങള് ദൈവത്തോടു പ്രാര്ത്ഥിക്കുന്നു; ഞങ്ങള് കൊള്ളാകുന്നവരായി തോന്നേണ്ടതിന്നല്ല, ഞങ്ങള് കൊള്ളരുതാത്തവര് എന്ന പോലെ ഇരുന്നാലും നിങ്ങള് നന്മ ചെയ്യേണ്ടതിന്നത്രേ.

7. I pray to God that you won't do anything wrong. I don't pray so that people will see that I have passed the test. Instead, I pray so that you will do what is right, even if it seems I have failed.

8. സത്യത്തിന്നു അനുകൂലമല്ലാതെ സത്യത്തിന്നു പ്രതിക്കുലമായി ഞങ്ങള്ക്കു ഒന്നും കഴിവില്ലല്ലോ.

8. I can't do anything to stop the truth. I can only work for the truth.

9. ഞങ്ങള് ബലഹീനരും നിങ്ങള് ശക്തരും ആയിരിക്കുമ്പോള് ഞങ്ങള് സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിന്നായി തന്നേ ഞങ്ങള് പ്രാര്ത്ഥിക്കുന്നു.

9. I'm glad when I am weak but you are strong. I pray that you will become perfect.

10. അതുനിമിത്തം ഞാന് വന്നെത്തിയാല് ഇടിച്ചുകളവാനല്ല പണിവാനത്രേ കര്ത്താവു തന്ന അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിന്നു ദൂരത്തുനിന്നു ഇതു എഴുതുന്നു.

10. That's why I write these things before I come to you. Then when I do come, I won't have to be hard on you when I use my authority. The Lord gave me the authority to build you up. He didn't give it to me to tear you down.

11. തീര്ച്ചെക്കു, സഹോദരന്മാരേ, സന്തോഷിപ്പിന് ; യഥാസ്ഥാനപ്പെടുവിന് ; ആശ്വസിച്ചുകൊള്വിന് ; ഏകമനസ്സുള്ളവരാകുവിന് ; സമാധാനത്തോടെ ഇരിപ്പിന് ; എന്നാല് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.

11. Finally, brothers and sisters, good-by. Try to be perfect. Pay attention to what I'm saying. Agree with one another. Live in peace. And the God who gives love and peace will be with you.

12. വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്വിന് .

12. Greet one another with a holy kiss.

13. വിശുദ്ധന്മാര് എല്ലാവരും നിങ്ങള്ക്കു വന്ദനം ചൊല്ലുന്നു.

13. All of God's people send their greetings.

14. കര്ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

14. May the grace shown by the Lord Jesus Christ, and the love that God has given us, and the sharing of life brought about by the Holy Spirit be with you all.



Shortcut Links
2 കൊരിന്ത്യർ - 2 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |