Galatians - ഗലാത്യർ ഗലാത്തിയാ 4 | View All

1. അവകാശി സര്വ്വത്തിന്നും യജമാനന് എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാള് ഒട്ടും വിശേഷതയുള്ളവനല്ല,

1. Now I say, That the heir, as long as he is a child, differs nothing from a servant, though he be lord of all;

2. പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാര്ക്കും ഗൃഹവിചാരകന്മാര്ക്കും കീഴ്പെട്ടവനത്രേ എന്നു ഞാന് പറയുന്നു.

2. But is under tutors and governors until the time appointed of the father.

3. അതുപോലെ നാമും ശിശുക്കള് ആയിരുന്നപ്പോള് ലോകത്തിന്റെ ആദി പാഠങ്ങളിന് കീഴ് അടിമപ്പെട്ടിരുന്നു.

3. Even so we, when we were children, were in bondage under the elements of the world:

4. എന്നാല് കാലസമ്പൂര്ണ്ണതവന്നപ്പോള് ദൈവം തന്റെ പുത്രനെ സ്ത്രീയില്നിന്നു ജനിച്ചവനായി ന്യായപ്രമാണത്തിന് കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു

4. But when the fullness of the time was come, God sent forth his Son, made of a woman, made under the law,

5. അവന് ന്യായപ്രമാണത്തിന് കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.

5. To redeem them that were under the law, that we might receive the adoption of sons.

6. നിങ്ങള് മക്കള് ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളില് അയച്ചു.

6. And because you are sons, God has sent forth the Spirit of his Son into your hearts, crying, Abba, Father.

7. അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താല് അവകാശിയും ആകുന്നു.

7. Why you are no more a servant, but a son; and if a son, then an heir of God through Christ.

8. എന്നാല് അന്നു നിങ്ങള് ദൈവത്തെ അറിയാതെ സ്വഭാവത്താല് ദൈവങ്ങളല്ലാത്തവര്ക്കും അടിമപ്പെട്ടിരുന്നു.
2 ദിനവൃത്താന്തം 13:9, യെശയ്യാ 37:19, യിരേമ്യാവു 2:11

8. However, then, when you knew not God, you did service to them which by nature are no gods.

9. ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാല് ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങള് പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവേക്കു പുതുതായി അടിമപ്പെടുവാന് ഇച്ഛിക്കുന്നതു എങ്ങനെ?

9. But now, after that you have known God, or rather are known of God, how turn you again to the weak and beggarly elements, whereunto you desire again to be in bondage?

10. നിങ്ങള് ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.

10. You observe days, and months, and times, and years.

11. ഞാന് നിങ്ങള്ക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാന് ഭയപ്പെടുന്നു.

11. I am afraid of you, lest I have bestowed on you labor in vain.

12. സഹോദരന്മാരേ, ഞാന് നിങ്ങളേപ്പോലെ ആകയാല് നിങ്ങളും എന്നെപ്പോലെ ആകുവാന് ഞാന് നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങള് എന്നോടു ഒരു അന്യായവും ചെയ്തിട്ടില്ല.

12. Brothers, I beseech you, be as I am; for I am as you are: you have not injured me at all.

13. ഞാന് ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാന് സംഗതിവന്നു എന്നു നിങ്ങള് അറിയുന്നുവല്ലോ.

13. You know how through infirmity of the flesh I preached the gospel to you at the first.

14. എന്റെ ശരീരസംബന്ധമായി നിങ്ങള്ക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങള് നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ , ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊള്കയത്രേ ചെയ്തതു.

14. And my temptation which was in my flesh you despised not, nor rejected; but received me as an angel of God, even as Christ Jesus.

15. നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കില് നിങ്ങളുടെ കണ്ണു ചൂന്നെടുത്തു എനിക്കു തരുമായിരുന്നു എന്നതിന്നു ഞാന് സാക്ഷി.

15. Where is then the blessedness you spoke of? for I bear you record, that, if it had been possible, you would have plucked out your own eyes, and have given them to me.

16. അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാന് നിങ്ങള്ക്കു ശത്രുവായിപ്പോയോ?
ആമോസ് 5:10

16. Am I therefore become your enemy, because I tell you the truth?

17. അവര് നിങ്ങളെക്കറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിന്നായിട്ടല്ല; നിങ്ങളും അവരെക്കുറിച്ചു എരിവു കാണിക്കേണ്ടതിന്നു അവര് നിങ്ങളെ പുറത്തിട്ടു അടെച്ചുകളവാന് ഇച്ഛിക്കയത്രെ ചെയ്യുന്നതു.

17. They zealously affect you, but not well; yes, they would exclude you, that you might affect them.

18. ഞാന് നിങ്ങളോടുകൂടെ ഇരിക്കുമ്പോള് മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തില് എരിവു കാണിക്കുന്നതു നന്നു.

18. But it is good to be zealously affected always in a good thing, and not only when I am present with you.

19. ക്രിസ്തു നിങ്ങളില് ഉരുവാകുവോളം ഞാന് പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ,

19. My little children, of whom I travail in birth again until Christ be formed in you,

20. ഇന്നു നിങ്ങളുടെ അടുക്കല് ഇരുന്നു എന്റെ ശബ്ദം മാറ്റുവന് കഴിഞ്ഞിരുന്നു എങ്കില് കൊള്ളായിരുന്നു; ഞാന് നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു.

20. I desire to be present with you now, and to change my voice; for I stand in doubt of you.

21. ന്യായപ്രമാണത്തിന് കീഴിരിപ്പാന് ഇച്ഛിക്കുന്നവരേ, നിങ്ങള് ന്യായപ്രമാണം കേള്ക്കുന്നില്ലയോ?

21. Tell me, you that desire to be under the law, do you not hear the law?

22. എന്നോടു പറവിന് . അബ്രാഹാമിന്നു രണ്ടു പുത്രന്മാര് ഉണ്ടായിരുന്നു; ഒരുവന് ദാസി പ്രസവിച്ചവന് , ഒരുവന് സ്വതന്ത്ര പ്രസവിച്ചവന് എന്നു എഴുതിയിരിക്കുന്നുവല്ലോ.
ഉല്പത്തി 16:5, ഉല്പത്തി 21:2

22. For it is written, that Abraham had two sons, the one by a female slave, the other by a free woman.

23. ദാസിയുടെ മകന് ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.

23. But he who was of the female slave was born after the flesh; but he of the free woman was by promise.

24. ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകള് രണ്ടു നിയമങ്ങള് അത്രേ; ഒന്നു സീനായ്മലയില്നിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗര്.

24. Which things are an allegory: for these are the two covenants; the one from the mount Sinai, which engenders to bondage, which is Agar.

25. ഹാഗര് എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.

25. For this Agar is mount Sinai in Arabia, and answers to Jerusalem which now is, and is in bondage with her children.

26. മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവള് തന്നേ നമ്മുടെ അമ്മ.

26. But Jerusalem which is above is free, which is the mother of us all.

27. “പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആര്ക്കുംക; ഏകാകിനിയുടെ മക്കള് ഭര്ത്താവുള്ളവളുടെ മക്കളെക്കാള് അധികം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
യെശയ്യാ 54:1

27. For it is written, Rejoice, you barren that bore not; break forth and cry, you that travail not: for the desolate has many more children than she which has an husband.

28. നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താല് ജനിച്ച മക്കള് ആകുന്നു.

28. Now we, brothers, as Isaac was, are the children of promise.

29. എന്നാല് അന്നു ജഡപ്രകാരം ജനിച്ചവന് ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നു കാണുന്നു.
ഉല്പത്തി 21:9

29. But as then he that was born after the flesh persecuted him that was born after the Spirit, even so it is now.

30. തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകന് സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.
ഉല്പത്തി 21:10

30. Nevertheless what said the scripture? Cast out the female slave and her son: for the son of the female slave shall not be heir with the son of the free woman.

31. അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.

31. So then, brothers, we are not children of the female slave, but of the free.



Shortcut Links
ഗലാത്യർ ഗലാത്തിയാ - Galatians : 1 | 2 | 3 | 4 | 5 | 6 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |