Deuteronomy - ആവർത്തനം 26 | View All

1. നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ ചെന്നു അതു കൈവശമാക്കി അവിടെ പാര്ക്കുംമ്പോള്

1. 'When you have come into the land which the LORD, your God, is giving you as a heritage, and have occupied it and settled in it,

2. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിന്റെ നിലത്തില്നിന്നു ഉണ്ടാകുന്നതായി നിലത്തിലെ എല്ലാവക കൃഷിയുടെയും ആദ്യഫലം കുറെശ്ശ എടുത്തു ഒരു കൊട്ടയില് വെച്ചുകൊണ്ടു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന് തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.

2. you shall take some first fruits of the various products of the soil which you harvest from the land which the LORD, your God, gives you, and putting them in a basket, you shall go to the place which the LORD, your God, chooses for the dwelling place of his name.

3. അന്നുള്ള പുരോഹിതന്റെ അടുക്കല് നീ ചെന്നു അവനോടുനമുക്കു തരുമെന്നു യഹോവ നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു ഞാന് വന്നിരിക്കുന്നു എന്നു നിന്റെ ദൈവമായ യഹോവയോടു ഞാന് ഇന്നു ഏറ്റുപറയുന്നു എന്നു പറയേണം.

3. There you shall go to the priest in office at that time and say to him, 'Today I acknowledge to the LORD, my God, that I have indeed come into the land which he swore to our fathers he would give us.'

4. പുരോഹിതന് ആ കൊട്ട നിന്റെ കയ്യില്നിന്നു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പില് വെക്കേണം.

4. The priest shall then receive the basket from you and shall set it in front of the altar of the LORD, your God.

5. പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില് നീ പ്രസ്താവിക്കേണ്ടതു എന്തെന്നാല്എന്റെ പിതാവു ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവന് മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു പരദേശിയായി പാര്ത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീര്ന്നു.

5. Then you shall declare before the LORD, your God, 'My father was a wandering Aramean who went down to Egypt with a small household and lived there as an alien. But there he became a nation great, strong and numerous.

6. എന്നാല് മിസ്രയീമ്യര് ഞങ്ങളോടു തിന്മ ചെയ്തു ഞങ്ങളെ പീഡിപ്പിച്ചു ഞങ്ങളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.

6. When the Egyptians maltreated and oppressed us, imposing hard labor upon us,

7. അപ്പോള് ഞങ്ങള് ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിലവിളിച്ചു; യഹോവ ഞങ്ങളുടെ നിലവിളി കേട്ടു ഞങ്ങളുടെ കഷ്ടതയും പ്രയാസവും ഞെരുക്കവും കണ്ടു.

7. we cried to the LORD, the God of our fathers, and he heard our cry and saw our affliction, our toil and our oppression.

8. യഹോവ ബലമുള്ള കയ്യാലും നീട്ടിയ ഭുജത്താലും മഹാഭയങ്കരപ്രവൃത്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടുംകൂടെ ഞങ്ങളെ മിസ്രയീമില്നിന്നു പുറപ്പെടുവിച്ചു

8. He brought us out of Egypt with his strong hand and outstretched arm, with terrifying power, with signs and wonders;

9. ഞങ്ങളെ ഈ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുവന്നു; പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങള്ക്കു തന്നുമിരിക്കുന്നു.

9. and bringing us into this country, he gave us this land flowing with milk and honey.

10. ഇതാ, യഹോവേ, നീ എനിക്കു തന്നിട്ടുള്ള നിലത്തിലെ ആദ്യഫലം ഞാന് ഇപ്പോള് കെണ്ടു വന്നിരിക്കുന്നു. പിന്നെ നീ അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില് വെച്ചു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില് നമസ്കരിക്കേണം.

10. Therefore, I have now brought you the first fruits of the products of the soil which you, O LORD, have given me.' And having set them before the LORD, your God, you shall bow down in his presence.

11. നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിന്നും തന്നിട്ടുള്ള എല്ലാനന്മയിലും നീയും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കേണം.

11. Then you and your family, together with the Levite and the aliens who live among you, shall make merry over all these good things which the LORD, your God, has given you.

12. ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തില് നിന്റെ അനുഭവത്തിലൊക്കെയും ദശാംശം എടുത്തു ലേവ്യനും പരദേശിയും അനാഥനും വിധവയും നിന്റെ പട്ടണങ്ങളില്വെച്ചു തൃപ്തിയാംവണ്ണം തിന്മാന് കൊടുത്തു തീര്ന്നശേഷം

12. 'When you have finished setting aside all the tithes of your produce in the third year, the year of the tithes, and you have given them to the Levite, the alien, the orphan and the widow, that they may eat their fill in your own community,

13. നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില് നീ പറയേണ്ടതു എന്തെന്നാല്നീ എന്നോടു കല്പിച്ചിരുന്ന കല്പനപ്രകാരമൊക്കെയും ഞാന് വിശുദ്ധമായതു എന്റെ വീട്ടില്നിന്നു കൊണ്ടുവന്നു ലേവ്യന്നും പരദേശിക്കും അനാഥന്നും വിധവേക്കും കൊടുത്തിരിക്കുന്നു; ഞാന് നിന്റെ കല്പന ലംഘിക്കയോ മറന്നുകളകയോ ചെയ്തിട്ടില്ല.

13. you shall declare before the LORD, your God, 'I have purged my house of the sacred portion and I have given it to the Levite, the alien, the orphan and the widow, just as you have commanded me. In this I have not broken or forgotten any of your commandments:

14. എന്റെ ദുഃഖത്തില് ഞാന് അതില് നിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോള് ഞാന് അതില് ഒന്നും നീക്കിവെച്ചിട്ടില്ല; മരിച്ചവന്നു അതില്നിന്നു ഒന്നും കൊടുത്തിട്ടുമില്ല; ഞാന് എന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു നീ എന്നോടു കല്പിച്ചതു പോലെ ഒക്കെയും ചെയ്തിരിക്കുന്നു.

14. I have not eaten any of the tithe as a mourner; I have not brought any of it out as one unclean; I have not offered any of it to the dead. I have thus hearkened to the voice of the LORD, my God, doing just as you have commanded me.

15. നിന്റെ വിശുദ്ധവാസസ്ഥലമായ സ്വര്ഗ്ഗത്തില്നിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ ഞങ്ങള്ക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.

15. Look down, then, from heaven, your holy abode, and bless your people Israel and the soil you have given us in the land flowing with milk and honey which you promised on oath to our fathers.'

16. ഈ ചട്ടങ്ങളും വിധികളും ആചരിപ്പാന് നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കല്പിക്കുന്നു; നീ അവയെ പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കേണം.

16. 'This day the LORD, your God, commands you to observe these statutes and decrees. Be careful, then, to observe them with all your heart and with all your soul.

17. യഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്റെ വഴികളില് നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ചു അവന്റെ വചനം അനുസരിക്കേണമെന്നും നീ ഇന്നു അരുളപ്പാടു കേട്ടിരിക്കുന്നു.

17. Today you are making this agreement with the LORD: he is to be your God and you are to walk in his ways and observe his statutes, commandments and decrees, and to hearken to his voice.

18. യഹോവ അരുളിച്ചെയ്തതുപോലെ നീ അവന്നു സ്വന്തജനമായി അവന്റെ സകലകല്പനകളും പ്രമാണിച്ചു നടക്കുമെന്നും

18. And today the LORD is making this agreement with you: you are to be a people peculiarly his own, as he promised you; and provided you keep all his commandments,

19. താന് ഉണ്ടാക്കിയ സകലജാതികള്ക്കും മീതെ നിന്നെ പുകഴ്ചെക്കും കീര്ത്തിക്കും മാനത്തിന്നുമായി ഉന്നതമാക്കേണ്ടതിന്നു താന് കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവേക്കു വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്റെ വാമൊഴി വാങ്ങിയിരിക്കുന്നു.

19. he will then raise you high in praise and renown and glory above all other nations he has made, and you will be a people sacred to the LORD, your God, as he promised.'



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |