8. ദൈവത്തോടു അടുത്തു ചെല്ലുവിന്‍ ; എന്നാല്‍ അവന് നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍ ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍ ;ஏசாயா 1:16 നിങ്ങളെ കഴുകി വെടിപ്പാക്കുവിന്‍ ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പില്‍നിന്നു നീക്കിക്കളവിന്‍ ; തിന്മ ചെയ്യുന്നതു മതിയാക്കുവിന്‍ .
சகரியா 1:3 ആകയാല്‍ നീ അവരോടു പറയേണ്ടതുസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎങ്കലേക്കു തിരിവിന് എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാല്‍ ഞാന്‍ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
மல்கியா 3:7 നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ നിങ്ങള്‍ എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിന്‍ ; ഞാന്‍ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്ഏതില് ഞങ്ങള്‍ മടങ്ങിവരേണ്ടു എന്നു ചോദിക്കുന്നു.