Joshua - യോശുവ 15 | View All

1. യെഹൂദാമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഔഹരി തെക്കെദേശത്തിന്റെ തെക്കെ അറ്റത്തു എദോമിന്റെ അതിരായ സീന് മരുഭൂമിവരെ തന്നേ.

1. Now the lot for the tribe of the sons of Judah according to their families reached the border of Edom, southward to the wilderness of Zin at the extreme south.

2. അവരുടെ തെക്കെ അതിര് ഉപ്പുകടലിന്റെ അറ്റംമുതല് തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടല്മുതല്തന്നേ ആയിരുന്നു.

2. Their south border was from the lower end of the Salt Sea, from the bay that turns to the south.

3. അതു അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു ചെന്നു സീനിലേക്കു കടന്നു കാദേശ് ബര്ന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോന് കടന്നു ആദാരിലേക്കു കയറി കാര്ക്കയിലേക്കു തിരിഞ്ഞു

3. Then it proceeded southward to the ascent of Akrabbim and continued to Zin, then went up by the south of Kadesh-barnea and continued to Hezron, and went up to Addar and turned about to Karka.

4. അസ്മോനിലേക്കു കടന്നു മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിര് സമുദ്രത്തിങ്കല് അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിര് ആയിരിക്കേണം.

4. It continued to Azmon and proceeded to the brook of Egypt, and the border ended at the sea. This shall be your south border.

5. കിഴക്കെ അതിര് യോര്ദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടല് തന്നേ; വടക്കെ അതിര് യോര്ദ്ദാന്റെ അഴിമുഖമായ

5. The east border [was] the Salt Sea, as far as the mouth of the Jordan. And the border of the north side was from the bay of the sea at the mouth of the Jordan.

6. ഇടക്കടല് തുടങ്ങി ബേത്ത്-ഹൊഗ്ളയിലേക്കു കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്നു, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.

6. Then the border went up to Beth-hoglah, and continued on the north of Beth-arabah, and the border went up to the stone of Bohan the son of Reuben.

7. പിന്നെ ആ അതിര് ആഖോര്താഴ്വരമുതല് ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏന് -ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏന് -രോഗേലിങ്കല് അവസാനിക്കുന്നു.

7. The border went up to Debir from the valley of Achor, and turned northward toward Gilgal which is opposite the ascent of Adummim, which is on the south of the valley; and the border continued to the waters of En-shemesh and it ended at En-rogel.

8. പിന്നെ ആ അതിര് ബെന് -ഹിന്നോംതാഴ്വരയില്കൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോം താഴ്വരയുടെ മുമ്പില് പടിഞ്ഞാറോട്ടും രെഫായീംതാഴ്വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു.

8. Then the border went up the valley of Ben-hinnom to the slope of the Jebusite on the south (that is, Jerusalem); and the border went up to the top of the mountain which is before the valley of Hinnom to the west, which is at the end of the valley of Rephaim toward the north.

9. പിന്നെ ആ അതിര് മലയുടെ മുകളില്നിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോന് മലയിലെ പട്ടണങ്ങള്വരെ ചെന്നു കിര്യ്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.

9. From the top of the mountain the border curved to the spring of the waters of Nephtoah and proceeded to the cities of Mount Ephron, then the border curved to Baalah (that is, Kiriath-jearim).

10. പിന്നെ ആ അതിര് ബാലാമുതല് പടിഞ്ഞാറോട്ടു സേയീര്മലവരെ തിരിഞ്ഞു കെസാലോന് എന്ന യെയാരീംമലയുടെ പാര്ശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.

10. The border turned about from Baalah westward to Mount Seir, and continued to the slope of Mount Jearim on the north (that is, Chesalon), and went down to Beth-shemesh and continued through Timnah.

11. പിന്നെ ആ അതിര് വടക്കോട്ടു എക്രോന്റെ പാര്ശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലില് ചെന്നു സമുദ്രത്തിങ്കല് അവസാനിക്കുന്നു.

11. The border proceeded to the side of Ekron northward. Then the border curved to Shikkeron and continued to Mount Baalah and proceeded to Jabneel, and the border ended at the sea.

12. പടിഞ്ഞാറെ അതിര് നെടുകെ മഹാസമുദ്രം തന്നേ; ഇതു യെഹൂദാമക്കള്ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിര്.

12. The west border [was] at the Great Sea, even [its] coastline. This is the border around the sons of Judah according to their families.

13. യഹോവ യോശുവയോടു കല്പിച്ചതുപോലെ അവന് യെഫുന്നെയുടെ മകനായ കാലേബിന്നു യെഹൂദാമക്കളുടെ ഇടയില് ഔഹരിയായിട്ടു അനാക്കിന്റെ അപ്പനായ അര്ബ്ബയുടെ പട്ടണമായ ഹെബ്രോന് കൊടുത്തു.

13. Now he gave to Caleb the son of Jephunneh a portion among the sons of Judah, according to the command of the LORD to Joshua, [namely], Kiriath-arba, [Arba being] the father of Anak (that is, Hebron).

14. അവിടെനിന്നു കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാന് , തല്മായി എന്നീ മൂന്നു അനാക്യരെ നീക്കിക്കളഞ്ഞു.

14. Caleb drove out from there the three sons of Anak: Sheshai and Ahiman and Talmai, the children of Anak.

15. അവിടെനിന്നു അവന് ദെബീര്നിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേര് മുമ്പെ കിര്യ്യത്ത്-സേഫെര് എന്നായിരുന്നു.

15. Then he went up from there against the inhabitants of Debir; now the name of Debir formerly was Kiriath-sepher.

16. കിര്യ്യത്ത്-സേഫെര് ജയിക്കുന്നവന്നു ഞാന് എന്റെ മകള് അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു.

16. And Caleb said, 'The one who attacks Kiriath-sepher and captures it, I will give him Achsah my daughter as a wife.'

17. കാലേബിന്റെ സഹോദരനായ കെനസിന്റെ മകന് ഒത്നീയേല് അതിനെ പിടിച്ചു; അവന് തന്റെ മകള് അക്സയെ അവന്നു ഭാര്യയായി കൊടുത്തു.

17. Othniel the son of Kenaz, the brother of Caleb, captured it; so he gave him Achsah his daughter as a wife.

18. അവള് വന്നാറെ തന്റെ അപ്പനോടു ഒരു നിലം ചോദിപ്പാന് അവനെ ഉത്സാഹിപ്പിച്ചു; അവള് കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോള് കാലേബ് അവളോടുനിനക്കു എന്തു വേണം എന്നു ചോദിച്ചു.

18. It came about that when she came [to him], she persuaded him to ask her father for a field. So she alighted from the donkey, and Caleb said to her, 'What do you want?'

19. എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവള് ഉത്തരം പറഞ്ഞു അവന് അവള്ക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.

19. Then she said, 'Give me a blessing; since you have given me the land of the Negev, give me also springs of water.' So he gave her the upper springs and the lower springs.

20. യെഹൂദാഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ.

20. This is the inheritance of the tribe of the sons of Judah according to their families.

21. എദോമിന്റെ അതിര്ക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങള്

21. Now the cities at the extremity of the tribe of the sons of Judah toward the border of Edom in the south were Kabzeel and Eder and Jagur,

22. കെബ്സെയേല്, ഏദെര്, യാഗൂര്,

22. and Kinah and Dimonah and Adadah,

23. കീന, ദിമോന, അദാദ, കേദെശ്,

23. and Kedesh and Hazor and Ithnan,

24. ഹാസോര്, യിത്നാന് , സീഫ്, തേലെം,

24. Ziph and Telem and Bealoth,

25. ബയാലോത്ത്, ഹാസോര്, ഹദത്ഥ, കെരീയോത്ത്-ഹാസോര്, എന്ന കെരീയോത്ത്--ഹെസ്രോന് ,

25. and Hazor-hadattah and Kerioth-hezron (that is, Hazor),

26. അമാം, ശെമ, മോലാദ,

26. Amam and Shema and Moladah,

27. ഹസര്-ഗദ്ദ, ഹെശ്മോന് , ബേത്ത്-പേലെത്,

27. and Hazar-gaddah and Heshmon and Beth-pelet,

28. ഹസര്-ശൂവാല്, ബേര്-ശേബ, ബിസോത്യ,

28. and Hazar-shual and Beersheba and Biziothiah,

29. ബാല, ഇയ്യീം, ഏസെം,

29. Baalah and Iim and Ezem,

30. എല്തോലദ്, കെസീല്, ഹോര്മ്മ,

30. and Eltolad and Chesil and Hormah,

31. സിക്ളാഗ്, മദ്മന്ന, സന് സന്ന,

31. and Ziklag and Madmannah and Sansannah,

32. ലെബായോത്ത, ശില്ഹീം, ആയിന് , രിമ്മോന് ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.

32. and Lebaoth and Shilhim and Ain and Rimmon; in all, twenty-nine cities with their villages.

33. താഴ്വീതിയില് എസ്തായോല്, സൊരാ,

33. In the lowland: Eshtaol and Zorah and Ashnah,

34. അശ്ന, സനോഹ, ഏന് -ഗന്നീം, തപ്പൂഹ,

34. and Zanoah and En-gannim, Tappuah and Enam,

35. ഏനാം, യര്മ്മൂത്ത്, അദുല്ലാം, സോഖോ,

35. Jarmuth and Adullam, Socoh and Azekah,

36. അസേക്ക, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം;

36. and Shaaraim and Adithaim and Gederah and Gederothaim; fourteen cities with their villages.

37. ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും; സെനാന് ,

37. Zenan and Hadashah and Migdal-gad,

38. ഹദാശ, മിഗ്ദല്-ഗാദ്, ദിലാന് , മിസ്പെ, യൊക്തെയേല്,

38. and Dilean and Mizpeh and Joktheel,

39. ലാഖിശ്, ബൊസ്കത്ത്,

39. Lachish and Bozkath and Eglon,

40. എഗ്ളോന് , കബ്ബോന് , ലപ്മാസ്, കിത്ത്ളീശ്,

40. and Cabbon and Lahmas and Chitlish,

41. ഗെദേരോത്ത്, ബേത്ത്-ദാഗോന് , നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാങ്ങളും;

41. and Gederoth, Beth-dagon and Naamah and Makkedah; sixteen cities with their villages.

42. ലിബ്ന, ഏഥെര്, ആശാന് ,

42. Libnah and Ether and Ashan,

43. യിപ്താഹ്, അശ്ന, നെസീബ്,

43. and Iphtah and Ashnah and Nezib,

44. കെയില, അക്ളീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും;

44. and Keilah and Achzib and Mareshah; nine cities with their villages.

45. എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;

45. Ekron, with its towns and its villages;

46. എക്രോന് മുതല് സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും;

46. from Ekron even to the sea, all that were by the side of Ashdod, with their villages.

47. അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു.

47. Ashdod, its towns and its villages; Gaza, its towns and its villages; as far as the brook of Egypt and the Great Sea, even [its] coastline.

48. മലനാട്ടില് ശാമീര്, യത്ഥീര്, സോഖോ,

48. In the hill country: Shamir and Jattir and Socoh,

49. ദന്ന, ദെബീര് എന്ന കിര്യ്യത്ത്-സന്ന,

49. and Dannah and Kiriath-sannah (that is, Debir),

50. അനാബ്, എസ്തെമോ, ആനീം, ഗോശെന് ,

50. and Anab and Eshtemoh and Anim,

51. ഹോലോന് , ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും;

51. and Goshen and Holon and Giloh; eleven cities with their villages.

52. അരാബ്, ദൂമ, എശാന് ,

52. Arab and Dumah and Eshan,

53. യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, ഹുമ്ത,

53. and Janum and Beth-tappuah and Aphekah,

54. ഹെബ്രോന് എന്ന കിര്യ്യത്ത്-അര്ബ്ബ, സീയോര് ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.

54. and Humtah and Kiriath-arba (that is, Hebron), and Zior; nine cities with their villages.

55. മാവോന് , കര്മ്മോല്, സീഫ്, യൂത,

55. Maon, Carmel and Ziph and Juttah,

56. യിസ്രെയേല്, യോക്ക് ദെയാം, സാനോഹ,

56. and Jezreel and Jokdeam and Zanoah,

57. കയീന് , ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണവും

57. Kain, Gibeah and Timnah; ten cities with their villages.

58. അവയുടെ ഗ്രാമങ്ങളും; ഹല്ഹൂല് ബേത്ത്--സൂര്

58. Halhul, Beth-zur and Gedor,

59. ഗെദോര്, മാരാത്ത്, ബേത്ത്-അനോത്ത്, എല്തെക്കോന് ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;

59. and Maarath and Beth-anoth and Eltekon; six cities with their villages.

60. കിര്യ്യത്ത്-യെയാരീം എന്ന കിര്യ്യത്ത്-ബാല്, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;

60. Kiriath-baal (that is, Kiriath-jearim), and Rabbah; two cities with their villages.

61. മരുഭൂമിയില് ബേത്ത്-അരാബ,

61. In the wilderness: Beth-arabah, Middin and Secacah,

62. മിദ്ദീന് , സെഖാഖ, നിബ്ശാന് , ഈര്-ഹമേലഹ്, ഏന് -ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.

62. and Nibshan and the City of Salt and Engedi; six cities with their villages.

63. യെരൂശലേമില് പാര്ത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കള്ക്കു നീക്കിക്കളവാന് കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യര് ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമില് പാര്ത്തുവരുന്നു.

63. Now as for the Jebusites, the inhabitants of Jerusalem, the sons of Judah could not drive them out; so the Jebusites live with the sons of Judah at Jerusalem until this day.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |