1 Samuel - 1 ശമൂവേൽ 27 | View All

1. അനന്തരം ദാവീദ്ഞാന് ഒരു ദിവസം ശൌലിന്റെ കയ്യാല് നശിക്കേയുള്ളു; ഫെലിസ്ത്യരുടെ ദേശത്തിലേക്കു ഔടിപ്പോകയല്ലാതെ എനിക്കു വേറെ നിവൃത്തിയില്ല; ശൌല് അപ്പോള് യിസ്രായേല്ദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാന് അവന്റെ കയ്യില്നിന്നു ഒഴിഞ്ഞുപോകും എന്നു മനസ്സില് നിശ്ചയിച്ചു.

1. And David said in his heart, I shall now perish one day by the hand of Saul: there is nothing better for me than that I should escape into the land of the Philistines; and Saul will despair of me, to seek me any more in all the borders of Israel: so shall I escape out of his hand.

2. അങ്ങനെ ദാവീദ് പുറപ്പെട്ടു; താനും കൂടെയുള്ള അറുനൂറുപേരും ഗത്ത്രാജാവായ മാവോക്കിന്റെ മകന് ആഖീശിന്റെ അടുക്കല് ചെന്നു.

2. And David arose, and passed over, he and the six hundred men that were with him, unto Achish the son of Maoch, king of Gath.

3. യിസ്രെയേല്ക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില് എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തില് ആഖീശിന്റെ അടുക്കല് പാര്ത്തു.

3. And David dwelt with Achish at Gath, he and his men, every man with his household, even David with his two wives, Ahinoam the Jezreelitess, and Abigail the Carmelitess, Nabal's wife.

4. ദാവീദ് ഗത്തിലേക്കു ഔടിപ്പോയി എന്നു ശൌലിന്നു അറിവുകിട്ടി; അവന് പിന്നെ അവനെ അന്വേഷിച്ചതുമില്ല.

4. And it was told Saul that David was fled to Gath: and he sought no more again for him.

5. ദാവീദ് ആഖീശിനോടുനിനക്കു എന്നോടു കൃപയുണ്ടെങ്കില് നാട്ടുപുറത്തു ഒരു ഊരില് എനിക്കു ഒരു സ്ഥലം കല്പിച്ചുതരുവിക്കേണം; അവിടെ ഞാന് പാര്ത്തുകൊള്ളാം. രാജനഗരത്തില് നിന്റെ അടുക്കല് അടയിന് പാര്ക്കുംന്നതു എന്തിന്നു എന്നു പറഞ്ഞു.

5. And David said unto Achish, If now I have found favor in thine eyes, let them give me a place in one of the cities in the country, that I may dwell there: for why should thy servant dwell in the royal city with thee?

6. ആഖീശ് അന്നുതന്നെ അവന്നു സിക്ളാഗ് കല്പിച്ചു കൊടുത്തു; അതുകൊണ്ടു സിക്ളാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാര്ക്കുംള്ളതായിരിക്കുന്നു.

6. Then Achish gave him Ziklag that day: wherefore Ziklag pertaineth unto the kings of Judah unto this day.

7. ദാവീദ് ഫെലിസ്ത്യദേശത്തു പാര്ത്തകാലം ഒരു ആണ്ടും നാലു മാസവും ആയിരുന്നു.

7. And the number of the days that David dwelt in the country of the Philistines was a full year and four months.

8. ദാവീദും അവന്റെ ആളുകളും ഗെശൂര്യ്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്നു ആക്രമിച്ചു. ഇവര് ശൂര്വരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂര്വ്വ നിവാസികളായിരുന്നു.

8. And David and his men went up, and made a raid upon the Geshurites, and the Girzites, and the Amalekites; for those [nations] were the inhabitants of the land, who were of old, as thou goest to Shur, even unto the land of Egypt.

9. എന്നാല് ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകള്, കഴുതകള്, ഒട്ടകങ്ങള്, വസ്ത്രങ്ങള് എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവന് ആഖീശിന്റെ അടുക്കല് മടങ്ങിവന്നു.

9. And David smote the land, and saved neither man nor woman alive, and took away the sheep, and the oxen, and the asses, and the camels, and the apparel; and he returned, and came to Achish.

10. നിങ്ങള് ഇന്നു എവിടെയായിരുന്നു പോയി ആക്രമിച്ചതു എന്നു ആഖീശ് ചോദിച്ചതിന്നുയെഹൂദെക്കു തെക്കും യെരപ്മേല്യര്ക്കും തെക്കും കേന്യര്ക്കും തെക്കും എന്നു ദാവീദ് പറഞ്ഞു.

10. And Achish said, Against whom have ye made a raid to-day? And David said, Against the South of Judah, and against the South of the Jerahmeelites, and against the South of the Kenites.

11. ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, അവന് ഫെലിസ്ത്യരുടെ ദേശത്തു പാര്ത്ത കാലമൊക്കെയും അവന്റെ പതിവു ഇതായിരുന്നു എന്നു അവര് നമ്മെക്കുറിച്ചു പറയരുതു എന്നുവെച്ചു ഗത്തില് വിവരം അറിയിപ്പാന് തക്കവണ്ണം ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വെച്ചേച്ചില്ല.

11. And David saved neither man nor woman alive, to bring them to Gath, saying, Lest they should tell of us, saying, So did David, and so hath been his manner all the while he hath dwelt in the country of the Philistines.

12. ദാവീദ് സ്വജനമായ യിസ്രായേലിന്നു തന്നെത്താന് നാറ്റിച്ചതുകൊണ്ടു അവന് എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞു ആഖീശ് അവനില് വിശ്വാസംവെച്ചു.

12. And Achish believed David, saying, He hath made his people Israel utterly to abhor him; therefore he shall be my servant for ever.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |