1 Samuel - 1 ശമൂവേൽ 28 | View All

1. ആ കാലത്തു ഫെലിസ്ത്യര് യിസ്രായേലിനോടു പടവെട്ടേണ്ടതിന്നു തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോള് ആഖീശ് ദാവീദിനോടുനീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന്നു പോരേണം എന്നു അറിഞ്ഞുകൊള്ക എന്നു പറഞ്ഞു.

1. Samuel had died some time earlier, and people from all over Israel had attended his funeral in his hometown of Ramah. Meanwhile, Saul had been trying to get rid of everyone who spoke with the spirits of the dead. But one day the Philistines brought their soldiers together to attack Israel. Achish told David, 'Of course, you know that you and your men must fight as part of our Philistine army.' David answered, 'That will give you a chance to see for yourself just how well we can fight!' 'In that case,' Achish said, 'you and your men will always be my bodyguards.'

2. എന്നാറെ ദാവീദ് ആഖീശിനോടുഅടിയന് എന്തു ചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞു. ആഖീശ് ദാവീദിനോടുഅതു കെണ്ടു ഞാന് നിന്നെ എപ്പോഴും എന്റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു.

2. (SEE 28:1)

3. എന്നാല് ശമൂവേല് മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു അവന്റെ സ്വന്തപട്ടണമായ രാമയില് അവനെ അടക്കം ചെയ്തിരുന്നു. ശൌലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു.

3. (SEE 28:1)

4. എന്നാല് ഫെലിസ്ത്യര് ഒന്നിച്ചുകൂടി ശൂനേമില് പാളയം ഇറങ്ങി; ശൌലും എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗില്ബോവയില് പാളയം ഇറങ്ങി.

4. The Philistines went to Shunem and set up camp. Saul called the army of Israel together, and they set up their camp in Gilboa.

5. ശൌല് ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്റെ ഹൃദയം ഏറ്റവും വിറെച്ചു.

5. Saul took one look at the Philistine army and started shaking with fear.

6. ശൌല് യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.

6. So he asked the LORD what to do. But the LORD would not answer, either in a dream or by a priest or a prophet.

7. അപ്പോള് ശൌല് തന്റെ ഭൃത്യന്മാരോടുഎനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിന് ; ഞാന് അവളുടെ അടുക്കല് ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാര് അവനോടുഏന് -ദോരില് ഒരു വെളിച്ചപ്പാടത്തി ഉണ്ടു എന്നു പറഞ്ഞു.

7. Then Saul told his officers, 'Find me a woman who can talk to the spirits of the dead. I'll go to her and find out what's going to happen.' His servants told him, 'There's a woman at Endor who can talk to spirits of the dead.'

8. ശൌല് വേഷംമാറി വേറെ വസ്ത്രം ധരിച്ചു രണ്ടാളെയും കൂട്ടി പോയി രാത്രിയില് ആ സ്ത്രീയുടെ അടുക്കല് എത്തിവെളിച്ചപ്പാടാത്മാവുകൊണ്ടു നീ എനിക്കായി പ്രശ്നം നോക്കുകയും ഞാന് പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു.

8. That night, Saul put on different clothing so nobody would recognize him. Then he and two of his men went to the woman, and asked, 'Will you bring up the ghost of someone for us?'

9. സ്ത്രീ അവനോടുശൌല് ചെയ്തിട്ടുള്ളതു, അവന് വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നേ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാന് നീ എന്റെ ജീവന്നു കണി വെക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.

9. The woman said, 'Why are you trying to trick me and get me killed? You know King Saul has gotten rid of everyone who talks to the spirits of the dead!'

10. യഹോവയാണ ഈ കാര്യംകൊണ്ടു നിനക്കു ഒരു ദോഷവും ഭവിക്കയില്ല എന്നു ശൌല് യഹോവയുടെ നാമത്തില് അവളോടു സത്യം ചെയ്തു പറഞ്ഞു.

10. Saul replied, 'I swear by the living LORD that nothing will happen to you because of this.'

11. ഞാന് ആരെ വരുത്തിത്തരേണ്ടു എന്നു സ്ത്രീ ചോദിച്ചതിന്നുശമൂവേലിനെ വരുത്തിത്തരേണം എന്നു അവന് പറഞ്ഞു.

11. Who do you want me to bring up?' she asked. 'Bring up the ghost of Samuel,' he answered.

12. സ്ത്രീ ശമൂവേലിനെ കണ്ടപ്പോള് ഉച്ചത്തില് നിലവിളിച്ചു, ശൌലിനോടുനീ എന്നെ ചതിച്ചതു എന്തു? നീ ശൌല് ആകുന്നുവല്ലോ എന്നു പറഞ്ഞു.

12. When the woman saw Samuel, she screamed. Then she turned to Saul and said, 'You've tricked me! You're the king!'

13. രാജാവു അവളോടുഭയപ്പെടേണ്ടാ; നീ കാണുന്നതു എന്തു എന്നു ചോദിച്ചതിന്നുഒരു ദേവന് ഭൂമിയില്നിന്നു കയറിവരുന്നതു ഞാന് കാണുന്നു എന്നു സ്ത്രീ ശൌലിനോടു പറഞ്ഞു.

13. Don't be afraid,' Saul replied. 'Just tell me what you see.' She answered, 'I see a spirit rising up out of the ground.'

14. അവന് അവളോടുഅവന്റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവള്ഒരു വൃദ്ധന് കയറിവരുന്നു; അവന് ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേല് എന്നറിഞ്ഞു ശൌല് സാഷ്ടാംഗം വീണു നമസ്കരിച്ചു.

14. What does it look like?' 'It looks like an old man wearing a robe.' Saul knew it was Samuel, so he bowed down low.

15. ശമൂവേല് ശൌലിനോടുനീ എന്നെ വിളിച്ചതിനാല് എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൌല്ഞാന് മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യര് എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാന് എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാന് നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.

15. Why are you bothering me by bringing me up like this?' Samuel asked. 'I'm terribly worried,' Saul answered. 'The Philistines are about to attack me. God has turned his back on me and won't answer any more by prophets or by dreams. What should I do?'

16. അതിന്നു ശമൂവേല് പറഞ്ഞതുദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായ്തീര്ന്നിരിക്കെ നീ എന്തിന്നു എന്നോടു ചോദിക്കുന്നു?

16. Samuel said: If the LORD has turned away from you and is now your enemy, don't ask me what to do.

17. യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവന് നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യില്നിന്നു പറിച്ചെടുത്തു നിന്റെ കൂട്ടുകാരനായ ദാവീദിന്നു കൊടുത്തിരിക്കുന്നു.

17. I've already told you: The LORD has sworn to take the kingdom from you and give it to David. And that's just what he's doing!

18. നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേല് അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ടു യഹോവ ഈ കാര്യം ഇന്നു നിന്നോടു ചെയ്തിരിക്കുന്നു.

18. When the LORD was angry with the Amalekites, he told you to destroy them, but you didn't do it. That's why the LORD is doing this to you.

19. യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യില് ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേല്പാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യില് ഏല്പിക്കും.

19. Tomorrow the LORD will let the Philistines defeat Israel's army, then you and your sons will join me down here in the world of the dead.

20. പെട്ടെന്നു ശൌല് നെടുനീളത്തില് നിലത്തു വീണു ശമൂവേലിന്റെ വാക്കുകള് നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനില് ഒട്ടും ബലമില്ലാതെയായി; അന്നു രാവും പകലും മുഴുവന് അവന് ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.

20. At once, Saul collapsed and lay stretched out on the floor, terrified at what Samuel had said. He was weak because he had not eaten anything since the day before.

21. അപ്പോള് ആ സ്ത്രീ ശൌലിന്റെ അടുക്കല് വന്നു, അവന് ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ടു അവനോടുഅടിയന് നിന്റെ വാക്കു കേട്ടു ജീവനെ ഉപേക്ഷിച്ചുംകൊണ്ടു, നീ എന്നോടു പറഞ്ഞ വാക്കു അനുസരിച്ചിരിക്കുന്നുവല്ലോ.

21. The woman came over to Saul, and when she saw that he was completely terrified, she said, 'Your Majesty, I listened to you and risked my life to do what you asked.

22. ആകയാല് അടിയന്റെ വാക്കു നീയും കേള്ക്കേണമേ. ഞാന് ഒരു കഷണം അപ്പം നിന്റെ മുമ്പില് വെക്കട്ടെ; നീ തിന്നേണം; എന്നാല് നിന്റെ വഴിക്കു പോകുവാന് നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു.

22. Now please listen to me. Let me get you a little something to eat. It will give you strength for your walk back to camp.'

23. അതിന്നു അവന് വേണ്ടാ, ഞാന് തിന്നുകയില്ല എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിര്ബന്ധിച്ചു; അവന് അവരുടെ വാക്കു കേട്ടു നിലത്തുനിന്നു എഴുന്നേറ്റു മെത്തമേല് ഇരുന്നു.

23. No, I won't eat!' But his officers and the woman kept on urging Saul, until he finally agreed. He got up off the floor and sat on the bed.

24. സ്ത്രീയുടെ വീട്ടില് ഒരു തടിച്ച പശുക്കിടാവു ഉണ്ടായിരുന്നു; അവള് ക്ഷണത്തില് അതിനെ അറുത്തു മാവും എടുത്തുകുഴെച്ചു പുളിപ്പില്ലാത്ത അപ്പം ചുട്ടു.

24. Right away the woman killed a calf that she had been fattening up. She cooked part of the meat and baked some thin bread.

25. അവള് അതു ശൌലിന്റെയും ഭൃത്യന്മാരുടെയും മുമ്പില് വെച്ചു. അവര് തിന്നു എഴുന്നേറ്റു രാത്രിയില് തന്നേ പോയി.

25. Then she served the food to Saul and his officers, who ate and left before daylight.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |