15. ശമൂവേല് ശൌലിനോടുനീ എന്നെ വിളിച്ചതിനാല് എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൌല്ഞാന് മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യര് എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാന് എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാന് നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.
15. Samuel said to Saul, 'Why have you disturbed me? Why did you make me come back?' Saul answered, 'I am in great trouble! The Philistines are at war with me, and God has abandoned me. He doesn't answer me any more, either by prophets or by dreams. And so I have called you, for you to tell me what I must do.'