Genesis - ഉല്പത്തി 14 | View All

1. ശിനാര് രാജാവായ അമ്രാഫെല്, എലാസാര്രാജാവായ അര്യ്യോക്, ഏലാം രാജാവായ കെദൊര്ലായോമെര്, ജാതികളുടെ രാജാവായ തീദാല് എന്നിവരുടെ കാലത്തു

1. And it came to pass in the days of Amraphel king of Shinar, Arioch king of Ellasar, Chedorlaomer king of Elam, and Tidal king of Goiim,

2. ഇവര് സൊദോം രാജാവായ ബേരാ, ഗൊമോരാരാജാവായ ബിര്ശാ, ആദ്മാരാജാവായ ശിനാബ്, സെബോയീം രാജാവായ ശെമേബെര്, സോവര് എന്ന ബേലയിലെ രാജാവു എന്നിവരോടു യുദ്ധം ചെയ്തു.

2. that they made war with Bera king of Sodom, and with Birsha king of Gomorrah, Shinab king of Admah, and Shemeber king of Zeboiim, and the king of Bela (the same is Zoar).

3. ഇവരെല്ലാവരും സിദ്ദീംതാഴ്വരിയില് ഒന്നിച്ചുകൂടി. അതു ഇപ്പോള് ഉപ്പുകടലാകുന്നു.

3. All these joined together in the vale of Siddim (the same is the Salt Sea).

4. അവര് പന്ത്രണ്ടു സംവത്സരം കെദൊര്ലായോമെരിന്നു കീഴടങ്ങിയിരിന്നു; പതിമൂന്നാം സംവത്സരത്തില് മത്സരിച്ചു.

4. Twelve years they served Chedorlaomer, and in the thirteenth year they rebelled.

5. അതുകൊണ്ടു പതിനാലാം സംവത്സരത്തില് കെദൊര്ലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരുംവന്നു, അസ്തെരോത്ത് കര്ന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിര്യ്യാത്തയീമിലെ ഏമ്യരെയും

5. And in the fourteenth year came Chedorlaomer, and the kings that were with him, and smote the Rephaim in Ashteroth-karnaim, and the Zuzim in Ham, and the Emim in Shaveh-kiriathaim,

6. സേയീര്മലയിലെ ഹോര്യ്യരെയും മരുഭൂമിക്കു സമീപമുള്ള ഏല്പാരാന് വരെ തോല്പിച്ചു.

6. and the Horites in their mount Seir, unto Elparan, which is by the wilderness.

7. പിന്നെഅവര് തിരിഞ്ഞു കാദേശ് എന്ന ഏന് മിശ്പാത്തില്വന്നു അമലേക്യരുടെ ദേശമൊക്കെയും ഹസെസോന് -താമാരില് പാര്ത്തിരുന്ന അമോര്യ്യരെയും കൂടെ തോല്പിച്ചു.

7. And they returned, and came to En-mishpat (the same is Kadesh), and smote all the country of the Amalekites, and also the Amorites, that dwelt in Hazazon-tamar.

8. അപ്പോള് സൊദോംരാജാവും ഗൊമോരാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവര് എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ധീംതാഴ്വരയില് വെച്ചു

8. And there went out the king of Sodom, and the king of Gomorrah, and the king of Admah, and the king of Zeboiim, and the king of Bela (the same is Zoar); and they set the battle in array against them in the vale of Siddim;

9. ഏലാംരാജാവായ കെദൊര്ലായോമെര്, ജാതികളുടെ രാജാവായ തീദാല്, ശിനാര്രാജാവായ അമ്രാഫെല്, എലാസാര് രാജാവായ അര്യ്യോക് എന്നിവരുടെ നേരെ പട നിരത്തി; നാലു രാജാക്കന്മാര് അഞ്ചു രാജാക്കന്മാരുടെ നേരെ തന്നെ.

9. against Chedorlaomer king of Elam, and Tidal king of Goiim, and Amraphel king of Shinar, and Arioch king of Ellasar; four kings against the five.

10. സിദ്ദീംതാഴ്വരയില് കീല്കുഴികള് വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാ രാജാവും ഔടിപ്പോയി അവിടെ വീണു; ശേഷിച്ചവര് പര്വ്വതത്തിലേക്കു ഔടിപ്പോയി.

10. Now the vale of Siddim was full of slime pits; and the kings of Sodom and Gomorrah fled, and they fell there, and they that remained fled to the mountain.

11. സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും ഭക്ഷണ സാധനങ്ങളും എല്ലാം അവര്എടുത്തുകൊണ്ടുപോയി.

11. And they took all the goods of Sodom and Gomorrah, and all their victuals, and went their way.

12. അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമില് പാര്ത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവര് കൊണ്ടുപോയി.

12. And they took Lot, Abram's brother's son, who dwelt in Sodom, and his goods, and departed.

13. ഔടിപ്പോന്ന ഒരുത്തന് വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവന് എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോര്യ്യനായ മമ്രേയുടെ തോപ്പില് പാര്ത്തിരുന്നു; അവര് അബ്രാമിനോടു സഖ്യത ചെയ്തവര് ആയിരുന്നു.

13. And there came one that had escaped, and told Abram the Hebrew: now he dwelt by the oaks of Mamre, the Amorite, brother of Eshcol, and brother of Aner; and these were confederate with Abram.

14. തന്റെ സഹോദരനെ ബദ്ധനാക്കികൊണ്ടു പോയി എന്നു അബ്രാം കേട്ടപ്പോള് അവന് തന്റെ വീട്ടില് ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാന് വരെ പിന് തുടര്ന്നു.

14. And when Abram heard that his brother was taken captive, he led forth his trained men, born in his house, three hundred and eighteen, and pursued as far as Dan.

15. രാത്രിയില് അവനും അവന്റെ ദാസന്മാരും അവരുടെ നേരെ ഭാഗംഭാഗമായി പിരിഞ്ഞു ചെന്നു അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന് തുടര്ന്നു.

15. And he divided himself against them by night, he and his servants, and smote them, and pursued them unto Hobah, which is on the left hand of Damascus.

16. അവന് സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.

16. And he brought back all the goods, and also brought back his brother Lot, and his goods, and the women also, and the people.

17. അവന് കെദൊര്ലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോള് സൊദോംരാജാവു രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.
എബ്രായർ 7:1-3

17. And the king of Sodom went out to meet him, after his return from the slaughter of Chedorlaomer and the kings that were with him, at the vale of Shaveh (the same is the King's Vale).

18. ശാലേംരാജാവായ മല്ക്കീസേദെക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവന് അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.

18. And Melchizedek king of Salem brought forth bread and wine: and he was priest of God Most High.

19. അവന് അവനെ അനുഗ്രഹിച്ചുസ്വര്ഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താല് അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;
വെളിപ്പാടു വെളിപാട് 10:5, എബ്രായർ 7:4-6-10

19. And he blessed him, and said, Blessed be Abram of God Most High, possessor of heaven and earth:

20. സൊദോംരാജാവു അബ്രാമിനോടുആളുകളെ എനിക്കു തരിക; സമ്പത്തു നീ എടുത്തുകൊള്ക എന്നുപറഞ്ഞു.
ലൂക്കോസ് 18:12, എബ്രായർ 7:4-6-10

20. and blessed be God Most High, who hath delivered thine enemies into thy hand. And he gave him a tenth of all.

21. അതിന്നു അബ്രാം സൊദോംരാജാവിനോടുപറഞ്ഞതുഞാന് അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാന് ഞാന് ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുള്ളതില് യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാന്

21. And the king of Sodom said unto Abram, Give me the persons, and take the goods to thyself.

22. സ്വര്ഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയര്ത്തിസത്യം ചെയ്യുന്നു.
വെളിപ്പാടു വെളിപാട് 10:5

22. And Abram said to the king of Sodom, I have lifted up my hand unto Jehovah, God Most High, possessor of heaven and earth,

23. ബാല്യക്കാര് ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേര്, എശ്ക്കോല്, മമ്രേ എന്നീ പുരുഷന്മാരുടെ ഔഹരിയും മാത്രമേ വേണ്ടു; ഇവര് തങ്ങളുടെ ഔഹരി എടുത്തുകൊള്ളട്ടെ.

23. that I will not take a thread nor a shoe-latchet nor aught that is thine, lest thou shouldest say, I have made Abram rich:



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |