Genesis - ഉല്പത്തി 18 | View All

1. അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പില്വെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോള് അവന് കൂടാരവാതില്ക്കല് ഇരിക്കയായിരുന്നു.
എബ്രായർ 13:2

1. And Jehovah appeared to him in the plains of Mamre, as he was sitting in the tent opening in the heat of the day.

3. യജമാനനേ, എന്നോടു കൃപയുണ്ടെങ്കില് അടിയനെ കടന്നുപോകരുതേ.

3. and said, My Lord, if I have now found favor in Your eyes, do not pass on by Your servant.

4. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിന് കീഴില് ഇരിപ്പിന് .
ലൂക്കോസ് 7:44

4. Please let a little water be brought, and wash your feet, and rest yourselves under the tree.

5. ഞാന് ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങള്ക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങള് അടിയന്റെ അടുക്കല് കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവര് പറഞ്ഞു.

5. And I will bring a morsel of bread, that you may strengthen your hearts. After that you may pass on, for this is why you have passed along by your servant. They said, Do as you have said.

6. അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തില് സാറയുടെ അടുക്കല് ചെന്നുനീ ക്ഷണത്തില് മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു.

6. So Abraham hurried into the tent to Sarah and said, Quickly, make ready three measures of fine meal; knead it and make cakes.

7. അബ്രാഹാം പശുക്കൂട്ടത്തില് ഔടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളകൂട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കല് കൊടുത്തു; അവന് അതിനെ ക്ഷണത്തില് പാകം ചെയ്തു.

7. And Abraham ran to the herd, took a tender and good calf, gave it to a young man, and he hastened to prepare it.

8. പിന്നെ അവന് വെണ്ണയും പാലും താന് പാകം ചെയ്യിച്ച കാളകൂട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പില് വെച്ചു. അവരുടെ അടുക്കല് വൃക്ഷത്തിന് കീഴില് ശുശ്രൂഷിച്ചു നിന്നു; അവര് ഭക്ഷണം കഴിച്ചു.

8. And he took butter and milk and the calf which he had prepared, and set it before them; and he stood by them under the tree. And they ate.

9. അവര് അവനോടുനിന്റെ ഭാര്യ സാറാ എവിടെ എന്നു ചോദിച്ചതിന്നുകൂടാരത്തില് ഉണ്ടു എന്നു അവന് പറഞ്ഞു.

9. And they said to him, Where is Sarah your wife? So he said, Here, in the tent.

10. ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാന് നിന്റെ അടുക്കല് മടങ്ങിവരും; അപ്പോള് നിന്റെ ഭാര്യ സാറെക്കു ഒരു മകന് ഉണ്ടാകും എന്നു അവന് പറഞ്ഞു. സാറാ കൂടാരവാതില്ക്കല് അവന്റെ പിന് വശത്തു കേട്ടുകൊണ്ടു നിന്നു.
റോമർ 9:9

10. And He said, I will come back to return to you according to the time of life, and behold, Sarah your wife shall have a son. And Sarah was listening from the tent opening which was behind him.

11. എന്നാല് അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകള്ക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു.
ലൂക്കോസ് 1:18, എബ്രായർ 11:11

11. Now Abraham and Sarah were old, well advanced in age; and it had ceased to be after the manner of women with Sarah.

12. ആകയാല് സാറാ ഉള്ളുകൊണ്ടു ചിരിച്ചുവൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭര്ത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു.
1 പത്രൊസ് 3:6

12. Therefore Sarah laughed within herself, saying, Being worn out, shall I be delighted, my lord, having also become old?

13. യഹോവ അബ്രാഹാമിനോടുവൃദ്ധയായ ഞാന് പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു?

13. And Jehovah said to Abraham, Why has Sarah laughed, saying, Shall I surely give birth, I who have become old?

14. യഹോവയാല് കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോള് ഞാന് നിന്റെ അടുക്കല് മടങ്ങിവരും; സാറെക്കു ഒരു മകന് ഉണ്ടാകും എന്നു അരുളിച്ചെയ്തു.
മത്തായി 19:26, മർക്കൊസ് 10:27, ലൂക്കോസ് 1:37, റോമർ 9:9

14. Is anything beyond the power of Jehovah? At the appointed time I will return to you, according to the time of life, and Sarah shall have a son.

15. സാറാ ഭയപ്പെട്ടുഇല്ല, ഞാന് ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവന് അരുളിച്ചെയ്തു.
1 പത്രൊസ് 3:6

15. But Sarah denied it, saying, I did not laugh, for she was afraid. And He said, No, but you did laugh.

16. ആ പുരുഷന്മാര് അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാന് അവരോടുകൂടെ പോയി.

16. And the men rose up from there and looked toward Sodom, and Abraham went with them to send them on the way.

17. അപ്പോള് യഹോവ അരുളിച്ചെയ്തതുഞാന് ചെയ്വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ?

17. And Jehovah said, Shall I hide from Abraham what I am doing,

18. അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനില് ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 3:25, റോമർ 4:13, ഗലാത്യർ ഗലാത്തിയാ 3:8

18. since Abraham shall surely become a great and mighty nation, and all the nations of the earth shall be blessed in him?

19. യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാന് തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയില് നടപ്പാന് കല്പിക്കേണ്ടതിന്നു ഞാന് അവനെ തിരഞ്ഞെടുത്തിരിക്കുന്നു.

19. For I have known him, in order that he may command his children and his house after him, that they may keep the way of Jehovah, to do righteousness and justice, that Jehovah may bring upon Abraham what He has spoken to him.

20. പിന്നെ യഹോവസൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതി കഠിനവും ആകുന്നു.
ലൂക്കോസ് 17:28, മത്തായി 10:15

20. And Jehovah said, The outcry against Sodom and Gomorrah is great, and their sin is exceedingly heavy.

21. ഞാന് ചെന്നു എന്റെ അടുക്കല് വന്നെത്തിയ നിലവിളിപോലെ അവര് കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു.
വെളിപ്പാടു വെളിപാട് 18:5, ലൂക്കോസ് 17:28

21. I will go down now and see whether they have done altogether according to the outcry against it that has come to Me; and if not, I will know.

22. അങ്ങനെ ആ പുരുഷന്മാര് അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയില് തന്നേ നിന്നു.

22. And the men turned from there and went toward Sodom, but Abraham still stood before Jehovah.

23. അബ്രാഹാം അടുത്തുചെന്നു പറഞ്ഞതുദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?

23. And Abraham approached and said, Would You also sweep away the righteous with the wicked?

24. പക്ഷേ ആ പട്ടണത്തില് അമ്പതു നീതിമാന്മാര് ഉണ്ടെങ്കില് നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാന്മാര് നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ?

24. Suppose there were fifty righteous within the city; would You also destroy the place and not spare it for the fifty righteous that were in it?

25. ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാന് ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സര്വ്വ ഭൂമിക്കും ന്യായാധിപതിയായവന് നീതി പ്രവൃത്തിക്കാതിരിക്കുമോ?
എബ്രായർ 12:23

25. Far be it from You to do such a thing, to slay the righteous with the wicked, so that the righteous should be as the wicked; far be it from You! Shall not the Judge of all the earth do right?

26. അതിന്നു യഹോവഞാന് സൊദോമില്, പട്ടണത്തിന്നകത്തു, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കില് അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്നു അരുളിച്ചെയ്തു.

26. And Jehovah said, If I find in Sodom fifty righteous within the city, then I will spare all the place for their sakes.

27. പൊടിയും വെണ്ണീറുമായ ഞാന് കര്ത്താവിനോടു സംസാരിപ്പാന് തുനിഞ്ഞുവല്ലോ.

27. Then Abraham answered and said, Behold now, I who am but dust and ashes have taken it upon myself to speak to the Lord:

28. അമ്പതു നീതിമാന്മാരില് പക്ഷേ അഞ്ചുപേര് കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേര് കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നുനാല്പത്തഞ്ചു പേരെ ഞാന് അവിടെ കണ്ടാല് അതിനെ നശിപ്പിക്കയില്ല എന്നു അവന് അരുളിച്ചെയ്തു.

28. Suppose there were five less than the fifty righteous; would You destroy all of the city for lack of five? And He said, If I find forty-five there, I will not destroy it.

29. അവന് പിന്നെയും അവനോടു സംസാരിച്ചുപക്ഷേ നാല്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞതിന്നുഞാന് നാല്പതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവന് അരുളിച്ചെയ്തു.

29. And he spoke to Him yet again and said, Suppose there should be forty found there? And He said, I will not do it for the sake of forty.

30. അതിന്നു അവന് ഞാന് പിന്നെയും സംസാരിക്കുന്നു; കര്ത്താവു കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാന് മുപ്പതുപേരെ അവിടെ കണ്ടാല് നശിപ്പിക്കയില്ല എന്നു അവന് അരുളിച്ചെയ്തു.

30. Then he said, Let not the Lord be angry, and I will speak: Suppose thirty should be found there? And He said, I will not do it if I find thirty there.

31. ഞാന് കര്ത്താവിനോടു സംസാരിപ്പാന് തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടാലോ എന്നു അവന് പറഞ്ഞതിന്നുഞാന് ഇരുപതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവന് അരുളിച്ചെയ്തു.

31. And he said, Indeed now, I have taken it upon myself to speak to the Lord: Suppose twenty should be found there? And He said, I will not destroy it for the sake of twenty.

32. അപ്പോള് അവന് കര്ത്താവു കോപിക്കരുതേ; ഞാന് ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാന് പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവന് അരുളിച്ചെയ്തു.

32. And he said, Let not the Lord be angry, and I will speak but once more: Suppose ten should be found there? And He said, I will not destroy it for the sake of ten.

33. യഹോവ അബ്രാഹാമിനോടു അരുളിച്ചെയ്തു തീര്ന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.

33. And Jehovah went His way as soon as He had finished speaking with Abraham; and Abraham returned to his place.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |