1 Kings - 1 രാജാക്കന്മാർ 18 | View All

1. ഏറിയനാള് കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തില് ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായിനീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാന് ഭൂതലത്തില് മഴ പെയ്യിപ്പാന് പോകുന്നു എന്നു പറഞ്ഞു.
ലൂക്കോസ് 4:25

1. And after a longe season came ye worde of the LORDE vnto Elias in the thirde yeare, & sayde: Go thy waye, & shewe yi selfe vnto Achab, yt I maye cause it for to rayne vpon earth.

2. ഏലീയാവു ആഹാബിന്നു തന്നെത്താന് കാണിപ്പാന് പോയി; ക്ഷാമമോ ശമര്യയില് കഠിനമായിരുന്നു.

2. And Elias wente to shewe him selfe vnto Achab. But there was a greate derth i Samaria.

3. ആകയാല് ആഹാബ് തന്റെ ഗൃഹവിചാരകനായ ഔബദ്യാവെ ആളയച്ചുവരുത്തി; ഔബദ്യാവോ യഹോവയിങ്കല് മഹാഭക്തനായിരുന്നു.

3. And Achab called Abdia his chefe officer: (As for Abdia, he feared ye LORDE greatly:

4. ഈസേബെല് യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള് ഔബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഔരോ ഗുഹയില് അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
എബ്രായർ 11:38

4. for wha Iesabel roted out ye prophetes of ye LORDE, Abdia toke an C. prophetes, and hyd them in caues, here fiftye, & there fiftye, & prouyded for them wt bred and water.)

5. ആഹാബ് ഔബദ്യാവോടുനീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങള് എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവര്കഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാന് നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.

5. Achab now sayde vnto Abdia: Go thorow the londe vnto all the welles of water & ryuers, yf happlye we maye finde hay, & to saue ye horses & mules, yt all the catell perishe not.

6. അവര് ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന്നു അതിനെ തമ്മില് പകുത്തു; ആഹാബ് തനിച്ചു ഒരു വഴിക്കു പോയി, ഔബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി,

6. And they parted the selues into the londe, to go thorow it. Achab departed the one waye alone, and Abdia ye other waye alone.

7. ഔബദ്യാവു വഴിയില് ഇരിക്കുമ്പോള് ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗം വീണുഎന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.

7. Now whan Abdia was on ye waye, Elias met him. And whan he knewe him, he fell downe vpon his face, & sayde: Art not thou my lorde Elias?

8. അവന് അവനോടുഅതേ, ഞാന് തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.

8. He sayde: yee, go thy waye, and tell yi lorde: beholde, Elias is here.

9. അതിന്നു അവന് പറഞ്ഞതുഅടിയനെ കൊല്ലേണ്ടതിന്നു അഹാബിന്റെ കയ്യില് ഏല്പിപ്പാന് അടിയന് എന്തു പാപം ചെയ്തു?

9. But he sayde: What haue I offended, that thou wilt delyuer thy seruaunt in to the handes of Achab, that he maye slaye me?

10. നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാന് എന്റെ യജമാനന് ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവര് പറഞ്ഞപ്പോള് അവന് ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.

10. As truly as the LORDE thy God lyueth, there is no people ner kingdome, but my lorde hath sent thither to seke the. And whan they sayde: He is not here, he toke an ooth of the same kyngdome and nacion, that they had not founde the.

11. ഇങ്ങനെയിരിക്കെ നീ എന്നോടുചെന്നു നിന്റെ യജമാനനോടുഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ.

11. And now thou sayest: Go tell yi LORDE: beholde, Elias is here.

12. ഞാന് നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാന് അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാന് ആഹാബിനോടു ചെന്നറിയിക്കയും അവന് നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താല് അവന് എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതല് യഹോവഭക്തന് ആകുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 8:39

12. Now whan I were gone from the, the sprete of the LORDE shulde take ye awaye, I can not tell whither: and yf I then came and tolde Achab, and founde the not, he shulde slaye me: But thy seruaunt feareth the LORDE from his youth vp.

13. ഈസേബെല് യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള് ഞാന് യഹോവയുടെ പ്രവാചകന്മാരില് നൂറുപേരെ ഔരോ ഗുഹയില് അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനന് അറിഞ്ഞിട്ടില്ലയോ?
എബ്രായർ 11:38

13. Hath it not bene tolde my lorde what I dyd, whan Iesabel slewe the prophetes of the LORDE, how that I hyd an hundreth of the LORDES prophetes, here fiftye, and there fiftye in the caues, and prouyded for them with bred and water?

14. അങ്ങനെയിരിക്കെ നീ എന്നോടുചെന്നു നിന്റെ യജമാനനോടുഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവന് എന്നെ കൊല്ലുമല്ലോ.

14. And thou sayest now: Go thy waye, tell thy lorde: Elias is here, that he maye slaye me.

15. അതിന്നു ഏലീയാവുഞാന് സേവിച്ചുനിലക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാന് ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.

15. Elias saide: As truly as ye LORDE Zebaoth lyueth, before whom I stode, I wil shewe my selfe vnto him this daye.

16. അങ്ങനെ ഔബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാന് ചെന്നു.

16. Then wete Abdia to mete Achab, & tolde him. And Achab wete for to mete Elias.

17. ആഹാബ് ഏലീയാവെ കണ്ടപ്പോള് അവനോടുആര് ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 16:20

17. And whan Achab sawe Elias, Achab sayde vnto him: Art thou he that troublest Israel?

18. അതിന്നു അവന് പറഞ്ഞതുയിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങള് യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാല്വിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.

18. He sayde: I trouble not Israel, but it is thou and thy fathers house, because ye haue forsaken the commaundementes of the LORDE, and walke after Baal.

19. എന്നാല് ഇപ്പോള് ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കല് ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കര്മ്മേല്പര്വ്വതത്തില് എന്റെ അടുക്കല് കൂട്ടിവരുത്തുക.

19. Go to, sende forth now, and gather me all Israel together vnto mount Carmell, and the foure hundreth and fiftye prophetes of Baal, and the foure hundreth prophetes of ye groue, which eate of Iesabels table.

20. അങ്ങനെ ആഹാബ് എല്ലായിസ്രായേല്മക്കളുടെയും അടുക്കല് ആളയച്ചു കര്മ്മേല്പര്വ്വതത്തില് ആ പ്രവാചകന്മാരെ കൂട്ടിവരുത്തി.

20. So Achab sent vnto all the children of Israel, & gathered the prophetes together vnto mount Carmell.

21. അപ്പോള് ഏലീയാവു അടുത്തുചെന്നു സര്വ്വജനത്തോടുംനിങ്ങള് എത്രത്തോളം രണ്ടു തോണിയില് കാല്വേക്കും? യഹോവ ദൈവം എങ്കില് അവനെ അനുഗമിപ്പിന് ; ബാല് എങ്കിലോ അവനെ അനുഗമിപ്പിന് എന്നു പറഞ്ഞു; എന്നാല് ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.

21. Then stepte Elias vnto all the people, & sayde: How longe halte ye on both ye sydes? Yf the LORDE be God, the walke after him: but yf Baal be he, the folowe him. And the people gaue him no answere.

22. പിന്നെ ഏലീയാവു ജനത്തോടു പറഞ്ഞതുയഹോവയുടെ പ്രവാചകനായി ഞാന് ഒരുത്തന് മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പതുപേരുണ്ടു.

22. The sayde Elias vnto the people: I onely am lefte a prophet of ye LORDE: but Baals prophetes are foure C. and fiftie me.

23. ഞങ്ങള്ക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവര് തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേല് വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേല് വെക്കാം;

23. Geue vs now two bullockes, & let them chose one bullocke, & hewe him in peces, & laye him vpo the wod, & put no fyre theron: so wil I take ye other bullock, & laye him vpo the wod, & put no fyre theron also:

24. നിങ്ങള് നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിന് ; ഞാന് യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ; അതിന്നു ജനം എല്ലാം
വെളിപ്പാടു വെളിപാട് 13:13

24. call ye then vpo the name of yor god, & I wil call vpo the name of the LORDE: loke which God now answereth with fyre, let the same be God. And all the people answered & sayde: That is righte.

25. അതു നല്ലവാക്കു എന്നു ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവു ബാലിന്റെ പ്രവാചകന്മാരോടുനിങ്ങള് ഒരു കാളയെ തിരഞ്ഞെടുത്തു ആദ്യം ഒരുക്കിക്കൊള്വിന് ; നിങ്ങള് അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിന് എന്നു പറഞ്ഞു.

25. And Elias sayde vnto Baals prophetes: Chose ye one bullock, and do ye it first (for ye are many) and call ye vpon the name of youre god, & laye no fyre theron.

26. അങ്ങനെ അവര്ക്കും കൊടുത്ത കാളയെ അവര് എടുത്തു ഒരുക്കിബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങള് ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവര് തുള്ളിച്ചാടിക്കൊണ്ടിരുന്നു.

26. And they toke the bullock which he gaue them, & prepared it, & called vpon the name of Baal from the mornynge vntyll the noone daye, and sayde: O Baal heare vs. But there was nether voyce ner answere. And they hopped aboute the altare, as their vse was to do.

27. ഉച്ചയായപ്പോള് ഏലീയാവു അവരെ പരിഹസിച്ചുഉറക്കെ വിളിപ്പിന് ; അവന് ദേവനല്ലോ; അവന് ധ്യാനിക്കയാകുന്നു; അല്ലെങ്കില് വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കില് യാത്രയിലാകുന്നു; അല്ലെങ്കില് പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണര്ത്തേണം എന്നു പറഞ്ഞു.

27. Now whan it was noone daye, Elias mocked them, and sayde: Crye loude. For he is a god, peradueture he is musynge, or hath somwhat to do, or is gone some iourneye, or happlye he slepeth, so that he wolde be waked vp.

28. അവര് ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാള്കൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.

28. And they cried loude, and prouoked the selues with knyues & botkens, (as their maner was) tyll ye bloude folowed.

29. ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവര് വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.

29. But whan ye noone daye was past, they prophecied vntyll the tyme that the meatofferynge shulde be offered, & there was nether voyce ner answere, ner one to regarde them.

30. അപ്പോള് ഏലീയാവുഎന്റെ അടുക്കല് വരുവിന് എന്നു സര്വ്വജനത്തോടും പറഞ്ഞു. സര്വ്വജനവും അവന്റെ അടുക്കല് ചേര്ന്നു. അവന് ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;

30. Then sayde Elias vnto all the people: Come hither all ye people vnto me. And whan all ye people came to him, he repayred ye altare of the LORDE yt was broken,

31. നിനക്കു യിസ്രായേല് എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു,

31. & toke twolue stones acordinge to the nombre of ye trybes of the childre of Iacob (vnto whom the worde of the LORDE spake, and sayde: Thy name shal be Israel)

32. കല്ലുകൊണ്ടു യഹോവയുടെ നാമത്തില് ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാന് മതിയായ വിസ്താരത്തില് ഒരു തോടു ഉണ്ടാക്കി.

32. and of ye stones he buylded an altare in the name of the LORDE, & made a pytt rounde aboute the altare, like two forowes in the corne londe,

33. പിന്നെ അവന് വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന് മീതെ വെച്ചു; നാലു തൊട്ടിയില് വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിന് എന്നു പറഞ്ഞു.

33. & prepared the wod, & hewed ye bullock in peces, and layed him vpon the wod, & sayde: Fetch foure pitchers full of water, and poured it vpo the burntofferynge, and vpon the wod.

34. രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്വിന് എന്നു അവന് പറഞ്ഞു. അവര് രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷംമൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്വിന് എന്നു അവന് പറഞ്ഞു. അവര് മൂന്നാം പ്രാവശ്യവും ചെയ്തു.

34. And he sayde: Do it yet once. And they dyd it once agayne. And he sayde: Do it ye thirde tyme. And they dyd it the thirde tyme.

35. വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവന് തോട്ടിലും വെള്ളം നിറെച്ചു.

35. And ye water ranne aboute the altare, and ye pytt was full of water also.

36. ഭോജനയാഗം കഴിക്കുന്ന നേരമായപ്പോള് ഏലീയാപ്രവാചകന് അടുത്തുചെന്നുഅബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവയമായ യഹോവേ, യിസ്രയേലില് നീ ദൈവമെന്നും ഞാന് നിന്റെ ദാസന് എന്നും ഈ കാര്യങ്ങളൊക്കെയും ഞാന് നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.

36. And whan the tyme was to offer ye meatofferynge, Elias stepte forth, and sayde: O LORDE God of Abraham, of Isaac and of Israel, let it be knowne this daye, that thou art God in Israel, and I thy seruaunt, and that I haue done all this acordinge vnto yi worde.

37. യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു.

37. Heare me O LORDE, O heare me, yt this people maye knowe, how that thou art the LORDE God, that thou mayest afterwarde turne their hertes.

38. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.

38. Then fell downe the fyre of the LORDE, and consumed the burntofferinge, the wodd, the stones and the earth, and licked vp the water that was in the pytt.

39. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണുയഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.

39. Whan all the people sawe that, they fell vpon their faces, and sayde: The LORDE is God, ye LORDE is God.

40. ഏലീയാവു അവരോടുബാലിന്റെ പ്രവാചകന്മാരെ പിടിപ്പിന് ; അവരില് ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവര് അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോന് തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.

40. Elias sayde vnto them: Laye handes vpon Baals prophetes, yt none of them escape. And they toke them. And Elias broughte them downe vnto ye broke Cyson, & slewe the there.

41. പിന്നെ ഏലീയാവു ആഹാബിനോടുനീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു.

41. And Elias sayde vnto Achab: Go vp, eate & drynke, for it soundeth as though it wolde rayne sore.

42. ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കര്മ്മേല് പര്വ്വതത്തിന്റെ മുകളില് കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവില് വെച്ചു തന്റെ ബാല്യക്കാരനോടു
യാക്കോബ് 5:18

42. And whan Achab wete vp to eate & drinke. Elias asceded vp to the toppe of Carmel, & bowed him selfe downe to the earth, & put his heade betwene his knees,

43. നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവന് ചെന്നു നോക്കീട്ടുഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവന് പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു.

43. & sayde vnto his lad: Go vp, and loke towarde the See. He wente vp & loked, & sayde: There is nothinge. He sayde: Go agayne seuen tymes.

44. ഏഴാം പ്രാവശ്യമോ അവന് ഇതാ, കടലില്നിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവന് നീ ചെന്നു ആഹാബിനോടുമഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.

44. And at the seueth tyme he sayde: Beholde, there goeth vp a litle cloude out of the see, like a mans hande. He sayde: Go vp, and saie vnto Achab: Bynde yi charet, & go downe, yt the rayne ouertake the not.

45. ക്ഷണത്തില് ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.

45. And or a ma coulde turne him, the heauen was blacke wt cloudes & wynde, & there came a greate rayne. But Achab rode his waie, & departed vnto Iesrael.

46. എന്നാല് യഹോവയുടെ കൈ ഏലീയാവിന്മേല് വന്നു; അവന് അര മുറുക്കിയുംകൊണ്ടു യിസ്രായേലില് എത്തുംവരെ ആഹാബിന്നു മുമ്പായി ഔടി.
ലൂക്കോസ് 12:35

46. And the hade of ye LORDE came vpo Elias, and he gyrde his loynes, & ranne before Achab, tyll he came vnto Iesrael.



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |