2 Kings - 2 രാജാക്കന്മാർ 9 | View All

1. എലീശാപ്രവാചകന് ഒരു പ്രവാചകശിഷ്യനെ വിളിച്ചു അവനോടു പറഞ്ഞതുനീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ടു ഗിലെയാദിലെ രാമോത്തിലേക്കു പോക.
ലൂക്കോസ് 12:35

1. And Elisha the prophet called one of the sons of the prophets, and said to him, Gird up your loins, and take this flask of oil in your hand, and go to Ramoth Gilead.

2. അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകന് യേഹൂ എവിടെ ഇരിക്കുന്നു എന്നു നോക്കി അകത്തു ചെന്നു അവന്റെ സഹോദരന്മാരുടെ നടുവില്നിന്നു അവനെ എഴുന്നേല്പിച്ചു ഉള്മുറിയിലേക്കു കൊണ്ടുപോക.

2. And you shall enter there, and there you shall see Jehu the son of Jehoshaphat son of Nimshi. And you shall go in and make him rise up from among his brethren, and shall bring him into a secret chamber.

3. പിന്നെ തൈലപാത്രം എടുത്തു അവന്റെ തലയില് ഒഴിച്ചുഞാന് നിന്നെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞിട്ടു വാതില് തുറന്നു താമസിക്കാതെ ഔടിപ്പോരിക.

3. And you shall take the flask of oil, and pour [it] on his head, and say, Thus says the Lord: I have anointed you king over Israel. And you shall open the door and flee, and do not delay.

4. അങ്ങനെ പ്രവാചകനായ ആ യൌവനക്കാരന് ഗിലെയാദിലെ രാമോത്തിലേക്കു പോയി.

4. And the young man the prophet went to Ramoth Gilead.

5. അവന് അവിടെ എത്തിയപ്പോള് പടനായകന്മാര് മരുമിച്ചു ഇരിക്കുന്നതു കണ്ടുനായകാ, എനിക്കു നിന്നോടു ഒരു കാര്യം അറിയിപ്പാനുണ്ടു എന്നു അവന് പറഞ്ഞതിന്നുഞങ്ങള് എല്ലാവരിലുംവെച്ചു ആരോടു എന്നു യേഹൂ ചോദിച്ചു. നിന്നോടു തന്നേ, നായകാ എന്നു അവന് ഉത്തരം പറഞ്ഞു.

5. And he went in, and behold, the captains of the army were sitting; and he said, I have a message for you, O captain. And Jehu said, To which one of us? And he said, To you, O captain.

6. അവന് എഴുന്നേറ്റു മുറിക്കകത്തു കടന്നു; അപ്പോള് അവന് തൈലം അവന്റെ തലയില് ഒഴിച്ചു അവനോടു പറഞ്ഞതെന്തെന്നാല്യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന് നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു.

6. And he arose, and went into the house, and he poured the oil upon his head, and said to him, Thus says the Lord God of Israel: I have anointed you to be king over the people of the Lord, even over Israel.

7. എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിന്നും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിന്നും ഈസേബെലിനോടു ഞാന് പ്രതികാരം ചെയ്യേണ്ടതിന്നു നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയേണം.
വെളിപ്പാടു വെളിപാട് 6:10, വെളിപ്പാടു വെളിപാട് 19:2

7. And you shall utterly destroy the house of Ahab your master from before Me, and shall avenge the blood of My servants the prophets, and the blood of all the servants of the Lord, at the hand of Jezebel,

8. ആഹാബ്ഗൃഹം അശേഷം മുടിഞ്ഞുപോകേണം; യിസ്രായേലില് ആഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാന് ഛേദിച്ചുകളയും.

8. and at the hand of the whole house of Ahab; and you shall utterly cut off from the house of Ahab every male, and him that is shut up and left in Israel.

9. ഞാന് ആഹാബ്ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.

9. And I will make the house of Ahab like the house of Jeroboam the son of Nebat, and as the house of Baasha the son of Ahijah.

10. ഈസേബെലിനെ യിസ്രെയേല് പ്രദേശത്തുവെച്ചു നായ്ക്കള് തിന്നുകളയും; അവളെ അടക്കം ചെയ്വാന് ആരും ഉണ്ടാകയില്ല. പിന്നെ അവന് വാതില് തുറന്നു ഔടിപ്പോയി.

10. And the dogs shall eat Jezebel in the portion of Jezreel, and there shall be none to bury her. And he opened the door, and fled.

11. യേഹൂതന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കല് പുറത്തു വന്നപ്പോള് ഒരുത്തന് അവനോടുഎന്താകുന്നു വിശേഷം? ആ ഭ്രാന്തന് നിന്റെ അടുക്കല് വന്നതെന്തിന്നു? എന്നു ചോദിച്ചു. അതിന്നു അവന് അവരോടുനിങ്ങള് ആ പുരുഷനെയും അവന് പറഞ്ഞകാര്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു.

11. And Jehu went forth to the servants of his master, and they said to him, [Is] all well? Why has this madman come to you? And he said to them, You know the man, and his babble.

12. എന്നാറെ അവര്അതു നേരല്ല; നീ ഞങ്ങളോടു പറയേണം എന്നു പറഞ്ഞതിന്നു അവന് ഞാന് നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നാദിയായി ഇന്നിന്ന കാര്യങ്ങള് അവന് എന്നോടു സംസാരിച്ചു എന്നു പറഞ്ഞു.

12. And they said, Lie! Tell us now. And Jehu said to them, Thus and thus he spoke to me. And he said, Thus says the Lord: I have anointed you to be king over Israel.

13. ഉടനെ അവര് ബദ്ധപ്പെട്ടു ഔരോരുത്തന് താന്താന്റെ വസ്ത്രം എടുത്തു കോവണിപ്പടികളിന്മേല് അവന്റെ കാല്ക്കല് വിരിച്ചു. കാഹളം ഊതിയേഹൂ രാജാവായി എന്നു പറഞ്ഞു.
ലൂക്കോസ് 19:36

13. And when they heard it, they made haste, and every man took his garment, and put it under him on the top of the stairs, and blew the trumpet, and said, Jehu is king.

14. അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകന് യേഹൂ യോരാമിന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലായിസ്രായേലും അരാംരാജാവായ ഹസായേല്നിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവല് ആക്കി സൂക്ഷിച്ചിരുന്നു.

14. So Jehu the son of Jehoshaphat the son of Nimshi conspired against Joram, and Joram was defending Ramoth Gilead, he and all Israel, because of Hazael king of Syria.

15. അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില് അരാമ്യര് തനിക്കു ഏല്പിച്ച മുറിവുകള്ക്കു യിസ്രെയേലില്വെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോന്നിരുന്നു. എന്നാല് യേഹൂനിങ്ങള്ക്കു സമ്മതമെങ്കില് യിസ്രെയേലില് ചെന്നു ഇതു അറിയിക്കേണ്ടതിന്നു ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കേണം എന്നു പറഞ്ഞു.

15. And King Joram had returned to be healed in Jezreel of the wounds which the Syrians had given him, in his war with Hazael king of Syria. And Jehu said, If your heart is with me, let there not go forth out of the city one fugitive to go and report to Jezreel.

16. അങ്ങനെ യേഹൂ രഥം കയറി യിസ്രെയേലിലേക്കു പോയി; യോരാം അവിടെ കിടക്കുകയായിരുന്നു. യോരാമിനെ കാണ്മാന് യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.

16. And Jehu rode and advanced, and came down to Jezreel, for Joram king of Israel was getting healed in Jezreel of the arrow-wounds in which the Syrians [had] wounded him in Ramoth in the war with Hazael king of Syria; for he [was] strong, and a mighty man. And Ahaziah king of Judah had come down to see Joram.

17. യിസ്രെയേലിലെ ഗോപുരമുകളില് ഒരു കാവല്ക്കാരന് നിന്നിരുന്നു; അവന് യേവഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ടുഞാന് ഒരു കൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോള് യോരാംനീ ഒരു കുതിരച്ചേവകനെ വിളിച്ചു അവരുടെ നേരെ അയക്കേണം; അവന് ചെന്നുസമാധാനമോ എന്നു ചോദിക്കട്ടെ എന്നു കല്പിച്ചു.

17. And there went up a watchman upon the tower of Jezreel, and saw the dust [made by] Jehu as he approached. And he said, I see dust. And Joram said, Take a horseman, and send to meet them, and let him say, Peace.

18. അങ്ങനെ ഒരുത്തന് കുതിരപ്പുറത്തു കയറി അവനെ എതിരേറ്റു ചെന്നുസമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനം കൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകില് വരിക എന്നു യേഹൂ പറഞ്ഞു. അപ്പോള് കാവല്ക്കാരന് ദൂതന് അവരുടെ അടുക്കലോളം ചെന്നിട്ടും മടങ്ങിവരുന്നില്ല എന്നു അറിയിച്ചു.

18. And there went a horseman to meet them, and said, Thus says the king, Peace. And Jehu said, What have you to do with peace? Turn behind me. And the watchman reported, saying, The messenger came up to them, but has not returned.

19. അവന് മറ്റൊരുത്തനെ കുതിരപ്പുറത്തു അയച്ചു; അവനും അവരുടെ അടുക്കല് ചെന്നുസമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകില് വരിക എന്നു യേഹൂ പറഞ്ഞു.

19. And he sent another horseman, and he came to him, and said, Thus says the king, Peace. And Jehu said, What have you to do with peace? Turn behind me.

20. അപ്പോള് കാവല്ക്കാരന് അവനും അവരുടെ അടുക്കലോളം ചെന്നിട്ടു മടങ്ങിവരുന്നില്ല; ആ ഔടിക്കുന്നതു നിംശിയുടെ മകനായ യേഹൂ ഔടിക്കുന്നതുപോലെ ഇരിക്കുന്നു; ഭ്രന്തനപ്പോലെയല്ലോ അവന് ഔടിച്ചുവരുന്നതു എന്നു പറഞ്ഞു.

20. And the watchman reported, saying, He came up to them, but has not returned; and the driver drives like Jehu the son of Nimshi, for it is with furious [haste].

21. ഉടനെ യോരാംരഥം പൂട്ടുക എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേല് രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും താന്താന്റെ രഥത്തില് കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു, യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിങ്കല്വെച്ചു അവനെ എതിരേറ്റു.

21. And Joram said, Make ready. And one made ready the chariot. And Joram the king of Israel went forth, and Ahaziah king of Judah, each in his chariot, and they went to meet Jehu, and found him on the property of Naboth the Jezreelite.

22. യേഹൂവിനെ കണ്ടപ്പോള് യോരാംയേഹൂവേ, സമാധാനമോ എന്നു ചോദിച്ചു. അതിന്നു യേഹൂനിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം എന്നു പറഞ്ഞു.
വെളിപ്പാടു വെളിപാട് 2:20, വെളിപ്പാടു വെളിപാട് 9:21

22. And it came to pass when Joram saw Jehu, that he said, [Is it] peace, Jehu? And Jehu said, How [can it be] peace, as long as [there are] the harlotries of your mother Jezebel, and her abundant witchcrafts?

23. അപ്പോള് യോരാം രഥം തിരിച്ചു ഔടിച്ചുകൊണ്ടു അഹസ്യാവോടുഅഹസ്യാവേ, ഇതു ദ്രോഹം എന്നു പറഞ്ഞു.

23. And Joram turned his hands and fled, and said to Ahaziah, Treachery, Ahaziah!

24. യേഹൂ വില്ലുകുലെച്ചു യോരാമിനെ ഭുജങ്ങളുടെ നടുവെ എയ്തു; അമ്പു അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവന് രഥത്തില് ചുരുണ്ടു വീണു.

24. And Jehu bent his bow with his full strength, and struck Joram between his arms, and his arrow went out at his heart, and he sank down upon his knees.

25. യേഹൂ തന്റെ പടനായകനായ ബിദ്കാരോടു പറഞ്ഞതുഅവനെ എടുത്തു യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തില് എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിന്റെ പിന്നാലെ കുതിരയേറി പോകുമ്പോള്

25. And [Jehu] said to Bidkar his chief officer, Cast him into the portion of ground of Naboth the Jezreelite, for you and I remember, [as we were] riding on chariots after Ahab his father, that the Lord took up this burden against him, [saying],

26. നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാന് കണ്ടിരിക്കുന്നു സത്യം എന്നു യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ചു ഞാന് നിനക്കു പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു എന്നിങ്ങനെ യഹോവയുടെ ഈ അരുപ്പാടു അവന്നു വിരോധമായി ഉണ്ടായെന്നു ഔര്ത്തുകൊള്ക; അവനെ എടുത്തു യഹോവയുടെ വചന പ്രകാരം തന്നേ ഈ നിലത്തില് എറിഞ്ഞുകളക.

26. Surely, I have seen yesterday the blood of Naboth, and the blood of his sons, says the Lord; and I will recompense him on this property, says the Lord. Now then, I pray, take him up and cast him into the plot [of ground], according to the word of the Lord.

27. യെഹൂദാരാജാവായ അഹസ്യാവു ഇതു കണ്ടിട്ടു ഉദ്യാനഗൃഹത്തിന്റെ വഴിയായി ഔടിപ്പോയി. യേഹൂ അവനെ പിന്തുടര്ന്നുഅവനെയും രഥത്തില് വെട്ടിക്കളവിന് എന്നു കല്പിച്ചു. അവര് യിബ്ളെയാമിന്നു സമീപത്തുള്ള ഗൂര്കയറ്റത്തിങ്കല്വെച്ചു അവനെ വെട്ടി; അവന് മെഗിദ്ദോവിലേക്കു ഔടിച്ചെന്നു അവിടെവെച്ചു മരിച്ചുപോയി.
വെളിപ്പാടു വെളിപാട് 16:16

27. But when Ahaziah king of Judah saw [it], he fled by the way of Beth Haggan. And Jehu pursued after him, and said, [Slay] him also. So one shot him in the chariot at the Ascent of Gur, which is by Ibleam. And he fled to Megiddo, and died there.

28. അവന്റെ ഭൃത്യന്മാര് അവനെ രഥത്തില്വെച്ചു യെരൂശലേമിലേക്കു കെണ്ടുപോയി ദാവീദിന്റെ നഗരത്തില് അവന്റെ പിതാക്കന്മാരോടുകൂടെ അവന്റെ കല്ലറയില് അവനെ അടക്കംചെയ്തു.

28. And his servants put him on a chariot, and brought him to Jerusalem, and they buried him in his tomb in the City of David.

29. ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടില് ആയിരുന്നു അഹസ്യാവു യെഹൂദയില് രാജാവായതു.

29. And in the eleventh year of Joram king of Israel, Ahaziah began to reign over Judah.

30. യേഹൂ യിസ്രായേലില് വന്നതു ഈസേബെല് കേട്ടിട്ടു തന്റെ കണ്ണില് മഷിയെഴുതി തലചീകി മിനുക്കിക്കൊണ്ടു കിളിവാതില്ക്കല്കൂടി നോക്കി.

30. Now when Jehu came to Jezreel, Jezebel has heard [of it], and colored her eyes, and adorned her head, and looked out through the window.

31. യേഹൂ പടിവാതില് കടന്നപ്പോള് അവള്യജമാനനെ കൊന്നവനായ സിമ്രിക്കു സമാധാനമോ എന്നു ചോദിച്ചു.

31. And Jehu entered into the city, and she said, [Is it] peace, Zimri, the murderer of his master?

32. അവന് തന്റെ മുഖം കിളിവാതില്ക്കലേക്കു ഉയര്ത്തിആരുള്ളു എന്റെ പക്ഷത്തു? ആരുള്ളു എന്നു ചോദിച്ചു. എന്നാറെ രണ്ടുമൂന്നു ഷണ്ഡന്മാര് പുറത്തേക്കു നോക്കി.

32. And he lifted up his face toward the window, and saw her, and said, Who are you? Come down with me. And two eunuchs looked down towards him.

33. അവളെ താഴെ തള്ളിയിടുവിന് എന്നു അവന് കല്പിച്ചു. ഉടനെ അവര് അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവന് അവളെ ചവിട്ടിക്കളഞ്ഞു.

33. And he said, Throw her [down]. And they threw her [down], and some of her blood was sprinkled on the wall, and on the horses; and they trampled on her.

34. അവന് ചെന്നു ഭക്ഷിച്ചു പാനം ചെയ്തശേഷംആ ശപിക്കപ്പെട്ടവളെ ചെന്നു നോക്കി അടക്കം ചെയ്വിന് ; അവള് രാജകുമാരിയല്ലോ എന്നു പറഞ്ഞു.

34. And [Jehu] went in and ate and drank, and said, Look after this cursed woman and bury her, for she is a king's daughter.

35. അവര് അവളെ അടക്കം ചെയ്വാന് ചെന്നാറെ അവളുടെ തലമണ്ടയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.

35. And they went to bury her; but they found no more of her but the skull and the feet and the palms of her hands.

36. അവര് മടങ്ങിവന്നു അവനോടു അതു അറിയിച്ചു. അപ്പോള് അവന് യിസ്രെയേല് പ്രദേശത്തുവെച്ചു നായ്ക്കള് ഈസേബെലിന്റെ മാംസം തിന്നുകളയും;

36. And they returned and told him. And he said, [It is] the word of the Lord, which He spoke by the hand of Elijah the Tishbite, saying, In the portion of Jezreel shall the dogs eat the flesh of Jezebel.

37. അതു ഈസേബെല് എന്നു പറവാന് കഴിയാതവണ്ണം ഈസേബെലിന്റെ പിണം യിസ്രെയേല്പ്രദേശത്തു വയലിലെ ചാണകം പോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവു എന്ന തന്റെ ദാസന് മുഖാന്തരം അരുളിച്ചെയ്ത വചനം തന്നേ ഇതു എന്നു പറഞ്ഞു.

37. And the carcass of Jezebel shall be as dung on the face of the field in the portion of Jezreel, so that they shall not say, [This is] Jezebel.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |