1 Chronicles - 1 ദിനവൃത്താന്തം 15 | View All

1. അവന് തനിക്കു ദാവീദിന്റെ നഗരത്തില് അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിന്നായി ഒരു സ്ഥലം ഒരുക്കി, അതിന്നു ഒരു കൂടാരവും അടിച്ചു.

1. David built houses for himself in the City of David. Then he built a place to put the Box of the Agreement. He set up a tent for it.

2. അന്നു ദാവീദ്ലേവ്യരല്ലാതെ ആരും ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമപ്പാനും തനിക്കു എന്നും ശുശ്രൂഷചെയ്വാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു എന്നു പറഞ്ഞു.

2. Then he said, 'Only the Levites are permitted to carry the Box of the Agreement. The Lord chose them to carry it and to serve him forever.'

3. അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താന് അതിന്നു ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാന് എല്ലായിസ്രായേലിനെയും യെരൂശലേമില് കൂട്ടിവരുത്തി.

3. David told all the Israelites to meet together at Jerusalem {while the Levites carried} the Box of the Agreement to the place he had made for it.

4. ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.

4. He called together the descendants of Aaron and the Levites.

5. കെഹാത്യരില് പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും

5. There were 120 people from the tribe of Kohath. Uriel was their leader.

6. മെരാര്യ്യരില് പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും

6. There were 220 people from the tribe of Merari. Asaiah was their leader.

7. ഗേര്ശോമ്യരില് പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും

7. There were 130 people from the tribe of Gershon. Joel was their leader.

8. എലീസാഫാന്യരില് പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറുപേരെയും

8. There were 200 people from the tribe of Elizaphan. Shemaiah was their leader.

9. ഹെബ്രോന്യരില് പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എണ്പതു പേരെയും

9. There were 80 people from the tribe of Hebron. Eliel was their leader.

10. ഉസ്സീയേല്യരില് പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും തന്നെ.

10. There were 112 people from the tribe of Uzziel. Amminadab was their leader.

11. ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേല്, അസായാവു, യോവേല്, ശെമയ്യാവു, എലീയേല്, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞതു

11. Then David asked the priests, Zadok and Abiathar, to come to him. David also asked these Levites to come to him: Uriel, Asaiah, Joel, Shemaiah, Eliel, and Amminadab.

12. നിങ്ങള് ലേവ്യരുടെ പിതൃഭവനങ്ങളില് തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാന് അതിന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാന് നിങ്ങളെത്തന്നേ ശുദ്ധീകരിച്ചുകൊള്വിന് .

12. David said to them, 'You are the leaders from the tribe of Levi. You and the other Levites must make yourselves holy. Then bring the Box of the Agreement to the place I have made for it.

13. ആദിയില് നിങ്ങള് തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.

13. The last time we did not ask the Lord how to carry the Box of the Agreement. You Levites did not carry it, and that is why the Lord punished us.'

14. അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാന് തങ്ങളെ തന്നേ ശുദ്ധീകരിച്ചു.

14. Then the priests and Levites made themselves holy so that they could carry the Box of the Agreement of the Lord, the God of Israel.

15. ലേവ്യരുടെ പുത്രന്മാര് യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകള് തങ്ങളുടെ ചുമലില് കൊണ്ടു ചുമന്നു.

15. The Levites used the special poles to carry the Box of the Agreement on their shoulders, the way Moses commanded. They carried the Box just as the Lord had said.

16. പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാല് സന്തോഷനാദം ഉച്ചത്തില് ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാന് കല്പിച്ചു.

16. David told the Levite leaders to get their brothers, the singers. The singers were to take their lyres, harps, and cymbals and sing happy songs.

17. അങ്ങനെ ലേവ്യര് യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരില് ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്യ്യരില് കൂശായാവിന്റെ മകനായ ഏഥാനെയും

17. Then the Levites got Heman and his brothers, Asaph and Ethan. Heman was Joel's son. Asaph was Berekiah's son. Ethan was Kushaiah's son. These men were from the Merari tribe.

18. അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്യ്യാവു, ബേന് , യാസീയേല്, ശെമീരാമോത്ത്, യെഹീയേല്, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഔബേദ്-എദോം, യെയീയേല് എന്നിവരെ വാതില് കാവല്ക്കാരായും നിയമിച്ചു.

18. There was also a second group of Levites. They were Zechariah, Jaaziel, Shemiramoth, Jehiel, Unni, Eliab, Benaiah, Maaseiah, Mattithiah, Eliphelehu, Mikneiah, Obed Edom, and Jeiel. These men were the Levite guards.

19. സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും

19. The singers Heman, Asaph, and Ethan played bronze cymbals.

20. സെഖര്യ്യാവു, അസീയേല്, ശെമീരാമോത്ത്, യെഹീയേല്, ഉന്നി, എലീയാബ്, മയസേയാവു, ബെനായാവു എന്നിവര് അലാമോത്ത് രാഗത്തില് വീണകളെയും ധ്വനിപ്പിപ്പാനും

20. Zechariah, Jaaziel, Shemiramoth, Jehiel, Unni, Eliab, Maaseiah, and Benaiah played the alamoth harps.

21. മത്ഥിഥ്യവു, എലീഫേലേഹൂ, മിക്നേയാവു, ഔബേദ്-എദോം, യെയീയേല്, അസസ്യാവു എന്നിവര് ശെമീനീത്ത് രാഗത്തില് കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.

21. Mattithiah, Eliphelehu, Mikneiah, Obed Edom, Jeiel, and Azaziah played the sheminith harps. This was their job forever.

22. വാഹകന്മാരായ ലേവ്യരില് പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേല്വിചാരകനായിരുന്നു; അവന് അതില് സമര്ത്ഥനായിരുന്നു.

22. The Levite leader Kenaniah was in charge of the singing. Kenaniah had this job because he was very skilled at singing.

23. ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിന്നു വാതില്കാവല്ക്കാര് ആയിരുന്നു.

23. Berekiah and Elkanah were two of the guards for the Box of the Agreement.

24. ശെബന്യാവു, യോശാഫാത്ത്, നെഥനയേല്, അമാസായി, സെഖര്യ്യാവു, ബെനായാവു, എലെയാസാര് എന്നീ പുരോഹിതന്മാര് ദൈവത്തിന്റെ പെട്ടകത്തിന്മുമ്പില് കാഹളം ഊതി; ഔബേദ്-എദോമും യെഹീയാവും പെട്ടകത്തിന്നു വാതില്കാവല്ക്കാര് ആയിരുന്നു.

24. The priests Shebaniah, Joshaphat, Nethanel, Amasai, Zechariah, Benaiah, and Eliezer had the job of blowing trumpets as they walked in front of the Box of the Agreement. Obed Edom and Jehiah were the other guards for the Box of the Agreement.

25. ഇങ്ങനെ ദാവീദും യിസ്രായേല്മൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഔബേദ്-എദോമിന്റെ വീട്ടില്നിന്നു സന്തോഷത്തോടെ കൊണ്ടുവരുവാന് പോയി.

25. David, the elders of Israel, and the generals went to get the Box of the Agreement. They brought it out from Obed Edom's house. Everyone was very happy!

26. യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യര്ക്കും ദൈവം സഹായിച്ചതുകൊണ്ടു അവര് ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും യാഗംകഴിച്ചു.

26. God helped the Levites who carried the Box of the Agreement. They sacrificed seven bulls and seven rams.

27. ദാവീദ് പെട്ടകവാഹകന്മാരായ ലേവ്യര് ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടം കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണം കൊണ്ടുള്ള എഫോദ് ധരിച്ചു.

27. All the Levites who carried the Box wore robes made from fine linen. Kenaniah, the man in charge of the singing, and all the singers had robes made from fine linen. David wore a robe and an ephod made of fine linen.

28. അങ്ങനെ യിസ്രായേലൊക്കയും ആര്പ്പോടും കാഹളനാദത്തോടും തൂര്യ്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടുംകൂടി കിന്നരവും വീണയും വായിച്ചുകൊണ്ടു യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.

28. So all the Israelites brought up the Box of the Agreement. They shouted, they blew rams' horns and trumpets, and they played cymbals, lyres, and harps.

29. എന്നാല് യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തില് എത്തിയപ്പോള് ശൌലിന്റെ മകളായ മീഖള് കിളിവാതിലില്കൂടി നോക്കി, ദാവീദ് രാജാവു നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തില് അവനെ നിന്ദിച്ചു

29. When the Box of the Agreement arrived at the City of David, Saul's daughter Michal looked through a window. When she saw King David dancing and playing, she lost her respect for him.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |