1 Chronicles - 1 ദിനവൃത്താന്തം 2 | View All

1. യിസ്രായേലിന്റെ പുത്രന്മാരാവിതുരൂബേന് , ശിമെയോന് , ലേവി, യെഹൂദാ,
ലൂക്കോസ് 3:31-33

1. These are the sons of Yisra'el: Re'uven, Shim`on, Levi, and Yehudah, Yissakhar, and Zevulun,

2. യിസ്സാഖാര്, സെബൂലൂന് , ദാന് , യോസേഫ്, ബെന്യാമീന് , നഫ്താലി, ഗാദ്, ആശേര്.

2. Dan, Yosef, and Binyamin, Naftali, Gad, and Asher.

3. യെഹൂദയുടെ പുത്രന്മാര്ഏര്, ഔനാന് , ശേലാ; ഇവര് മൂവരും കനാന്യസ്ത്രീയായ ബത്ശൂവയില്നിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏര് യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവന് അവനെ കൊന്നു.

3. The sons of Yehudah: `Er, and Onan, and Shelach; which three were born to him of Shu`a's daughter the Kana`anite. `Er, Yehudah's firstborn, was wicked in the sight of the LORD; and he killed him.

4. അവന്റെ മരുമകള് താമാര് അവന്നു പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാര് ആകെ അഞ്ചു പേര്.
മത്തായി 1:3

4. Tamar his daughter-in-law bore him Peretz and Zerach. All the sons of Yehudah were five.

5. പേരെസ്സിന്റെ പുത്രന്മാര്ഹെസ്രോന് , ഹാമൂല്.
മത്തായി 1:3

5. The sons of Peretz: Hetzron, and Hamul.

6. സേരഹിന്റെ പുത്രന്മാര്സിമ്രി, ഏഥാന് , ഹേമാന് , കല്ക്കോല്, ദാരാ; ഇങ്ങനെ അഞ്ചുപേര്.

6. The sons of Zerach: Zimri, and Etan, and Heman, and Kalkol, and Dara; five of them in all.

7. കര്മ്മിയുടെ പുത്രന്മാര്ശപഥാര്പ്പിതവസ്തുവില് അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാന് തന്നേ.

7. The sons of Karmi: `Akar, the troubler of Yisra'el, who committed a trespass in the devoted thing.

8. ഏഥാന്റെ പുത്രന്മാര്അസര്യ്യാവു. ഹെസ്രോന്നു ജനിച്ച പുത്രന്മാര്യെരഹ്മയേല്, രാം, കെലൂബായി.

8. The sons of Etan: `Azaryah.

9. രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കള്ക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.
മത്തായി 1:3

9. The sons also of Hetzron, who were born to him: Yerachme'el, and Ram, and Keluvai.

10. നഹശോന് ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.
മത്തായി 1:4-5

10. Ram became the father of `Amminadav, and `Amminadav became the father of Nachshon, prince of the children of Yehudah;

11. ബോവസ് ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു.

11. and Nachshon became the father of Salma, and Salma became the father of Bo`az,

12. യിശ്ശായി തന്റെ ആദ്യജാതന് എലിയാബിനെയും രണ്ടാമന് അബിനാദാബിനെയും മൂന്നാമന്

12. and Bo`az became the father of `Oved, and `Oved became the father of Yishai;

13. ശിമെയയേയും നാലാമന് നഥനയേലിനെയും
മത്തായി 1:6

13. and Yishai became the father of his firstborn Eli'av, and Avinadav the second, and Shim`a the third,

14. അഞ്ചാമന് രദ്ദായിയെയും ആറാമന് ഔസെമിനെയും ഏഴാമന് ദാവീദിനെയും ജനിപ്പിച്ചു.

14. Netan'el the fourth, Raddai the fifth,

15. അവരുടെ സഹോദരിമാര് സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാര്അബീശായി, യോവാബ്, അസാഹേല്; ഇങ്ങനെ മൂന്നുപേര്.

15. Otzem the sixth, David the seventh;

16. അബീഗയില് അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പന് യിസ്മായേല്യനായ യേഥെര് ആയിരുന്നു.

16. and their sisters were Tzeru'yah and Avigayil. The sons of Tzeru'yah: Avishai, and Yo'av, and `Asa'el, three.

17. ഹെസ്രോന്റെ മകന് കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാര്യേശെര്, ശോബാബ്, അര്ദ്ദോന് .

17. Avigayil bore `Amasa; and the father of `Amasa was Yeter the Yishme`elite.

18. അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവള് അവന്നു ഹൂരിനെ പ്രസവിച്ചു.

18. Kalev the son of Hetzron became the father of children of `Azuvah his wife, and of Yeri`ot; and these were her sons: Yesher, and Shovav, and Ardon.

19. ഹൂര് ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.

19. `Azuvah died, and Kalev took to him Efrat, who bore him Hur.

20. അതിന്റെ ശേഷം ഹെസ്രോന് ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കല് ചെന്നു അവളെ വിവാഹം ചെയ്തപ്പോള് അവന്നു അറുപതു വയസ്സായിരുന്നു. അവള് അവന്നു സെഗൂബിനെ പ്രസവിച്ചു.

20. Hur became the father of Uri, and Uri became the father of Betzal'el.

21. സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ് ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.

21. Afterward Hetzron went in to the daughter of Makhir the father of Gil`ad, whom he took as wife when he was sixty years old; and she bore him Seguv.

22. എന്നാല് ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യില്നിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.

22. Seguv became the father of Ya'ir, who had twenty-three cities in the land of Gil`ad.

23. ഹെസ്രോന് കാലെബ്-എഫ്രാത്തയില്വെച്ചു മരിച്ചശേഷം ഹെസ്രോന് ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.

23. Geshur and Aram took the towns of Ya'ir from them, with Kenat, and the villages of it, even sixty cities. All these were the sons of Makhir the father of Gil`ad.

24. ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാര്ആദ്യജാതന് രാം, ബൂനാ, ഔരെന് , ഔസെം, അഹിയാവു.

24. After that Hetzron was dead in Kalev-Efratah, then Aviyah Hetzron's wife bore him Ashshur the father of Tekoa.

25. യെരഹ്മയേലിന്നു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവള്ക്കു അതാരാ എന്നു പേര്; അവള് ഔനാമിന്റെ അമ്മ.

25. The sons of Yerachme'el the firstborn of Hetzron were Ram the firstborn, and Bunah, and Oren, and Otzem, Achiyah.

26. യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാര്മയസ്, യാമീന് , ഏക്കെര്.

26. Yerachme'el had another wife, whose name was `Atarah; she was the mother of Onam.

27. ഔനാമിന്റെ പുത്രന്മാര്ശമ്മായി യാദാ. ശമ്മായിയുടെ പുത്രന്മാര്നാദാബ്, അബിശൂര്.

27. The sons of Ram the firstborn of Yerachme'el were Ma`atz, and Yamin, and `Eker.

28. അബിശൂരിന്റെ ഭാര്യെക്കു അബീഹയീല് എന്നു പേര്; അവള് അവന്നു അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു.

28. The sons of Onam were Shammai, and Yada. The sons of Shammai: Nadav, and Avishur.

29. നാദാബിന്റെ പുത്രന്മാര്സേലെദ്, അപ്പയീം; എന്നാല് സേലെദ് മക്കളില്ലാതെ മരിച്ചു.

29. The name of the wife of Avishur was Avichayil; and she bore him Achban, and Molid.

30. അപ്പയീമിന്റെ പുത്രന്മാര്യിശി. യിശിയുടെ പുത്രന്മാര്ശേശാന് . ശേശാന്റെ പുത്രന്മാര്

30. The sons of Nadav: Seled, and Appayim; but Seled died without children.

31. അഹ്ളയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാര്യേഥെര്, യോനാഥാന് ; എന്നാല് യേഥെര് മക്കളില്ലാതെ മരിച്ചു.

31. The sons of Appayim: Yish`i. The sons of Yish`i: Sheshan. The sons of Sheshan: Achlai.

32. യോനാഥാന്റെ പുത്രന്മാര്പേലെത്ത്, സാസാ. ഇവര് യെല്ഹ്മയെലിന്റെ പുത്രന്മാര്.

32. The sons of Yada the brother of Shammai: Yeter, and Yonatan; and Yeter died without children.

33. ശേശാന്നു പുത്രിമാരല്ലാതെ പുത്രന്മാര് ഇല്ലായിരുന്നു. ശേശാന്നു മിസ്രയീമ്യനായ ഒരു ഭൃത്യന് ഉണ്ടായിരുന്നു; അവന്നു യര്ഹാ എന്നു പേര്.

33. The sons of Yonatan: Pelet, and Zaza. These were the sons of Yerachme'el.

34. ശേശാന് തന്റെ മകളെ തന്റെ ഭൃത്യനായ യര്ഹെക്കു ഭാര്യയായി കൊടുത്തു; അവള് അവന്നു അത്ഥായിയെ പ്രസവിച്ചു.

34. Now Sheshan had no sons, but daughters. Sheshan had a servant, a Mitzrian, whose name was Yarcha.

35. അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാന് സാബാദിനെ ജനിപ്പിച്ചു.

35. Sheshan gave his daughter to Yarcha his servant as wife; and she bore him `Attai.

36. സാബാദ് എഫ്ളാലിനെ ജനിപ്പിച്ചു;

36. `Attai became the father of Natan, and Natan became the father of Zavad,

37. എഫ്ളാല് ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യ്യാവെ ജനിപ്പിച്ചു;

37. and Zavad became the father of Eflal, and Eflal became the father of `Oved,

38. അസര്യ്യാവു ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;

38. and `Oved became the father of Yehu, and Yehu became the father of `Azaryah,

39. എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;

39. and `Azaryah became the father of Heletz, and Heletz became the father of El`asah,

40. ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവു എലീശാമയെ ജനിപ്പിച്ചു.

40. and El`asah became the father of Sismai, and Sismai became the father of Shallum,

41. യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാര്അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.

41. and Shallum became the father of Yekamyah, and Yekamyah became the father of Elishama.

42. ഹെബ്രോന്റെ പുത്രന്മാര്കോരഹ്, തപ്പൂഹ് രേക്കെം, ശേമാ.

42. The sons of Kalev the brother of Yerachme'el were Mesha his firstborn, who was the father of Zif; and the sons of Mareshah the father of Hevron.

43. ശേമാ യൊര്ക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.

43. The sons of Hevron: Korach, and Tappuach, and Rekem, and Shema.

44. ശമ്മായിയുടെ മകന് മാവോന് . മാവോന് ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.

44. Shema became the father of Racham, the father of Yorke`am; and Rekem became the father of Shammai.

45. കാലേബിന്റെ വെപ്പാട്ടിയായ ഏഫാഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാന് ഗാസേസിനെ ജനിപ്പിച്ചു.

45. The son of Shammai was Ma`on; and Ma`on was the father of Beit-Tzur.

46. യാദയുടെ പുത്രന്മാര്രേഗെം, യോഥാം, ഗേശാന് , പേലെത്ത്, ഏഫാ, ശയഫ്.

46. `Efah, Kalev's concubine, bore Haran, and Motzah, and Gazez; and Haran became the father of Gazez.

47. കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിര്ഹനയെയും പ്രസവിച്ചു.

47. The sons of Yohdai: Regem, and Yotam, and Geshan, and Pelet, and `Efah, and Sha`af.

48. അവള് മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകള് അക്സാ ആയിരുന്നു. ഇവരത്രോ കാലേബിന്റെ പുത്രന്മാര്.

48. Ma`akhah, Kalev's concubine, bore Shever and Tirchanah.

49. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്കിര്യ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാല്,

49. She bore also Sha`af the father of Madmannah, Sheva the father of Makhbena, and the father of Giv'ah; and the daughter of Kalev was `Akhsah.

50. ബേത്ത്ളേഹെമിന്റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്.

50. These were the sons of Kalev, the son of Hur, the firstborn of Efratah: Shoval the father of Kiryat-Ye`arim,

51. കിര്യ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന്നു പുത്രന്മാര് ഉണ്ടായിരുന്നുഹാരോവേ, മെനൂഹോത്തിന്റെ പാതി.

51. Salma the father of Beit-Lechem, Haref the father of Beit-Gader.

52. കിര്യ്യത്ത്-യെയാരീമിന്റെ കുലങ്ങളാവിതുയിത്രീയര്, പൂത്യര്, ശൂമാത്യര്, മിശ്രായര്; ഇവരില്നിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.

52. Shoval the father of Kiryat-Ye`arim had sons: Haro'e, half of the Menuchot.

53. ശല്മയുടെ പുത്രന്മാര്ബേത്ത്ളേഹെം, നെതോഫാത്യര്, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരില് പാതി സൊര്യ്യര്.

53. The families of Kiryat-Ye`arim: The Yitri, and the Puti, and the Shumati, and the Mishra`i; of them came the Tzor`ati and the Eshta'uli.

54. യബ്ബേസില് പാര്ത്തു വന്ന ശാസ്ത്രജ്ഞന്മാരുടെ കുലങ്ങളാവിതുതിരാത്യര്, ശിമെയാത്യര്, സൂഖാത്യര്; ഇവര് രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തില്നിന്നുത്ഭവിച്ച കേന്യരാകുന്നു.

54. The sons of Salma: Beit-Lechem, and the Netofati, Atrot-Beit-Yo'av, and half of the Manachati, the Tzor`i.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |