1 Chronicles - 1 ദിനവൃത്താന്തം 4 | View All

1. യെഹൂദയുടെ പുത്രന്മാര്പേരെസ്, ഹെസ്രോന് , കര്മ്മി, ഹൂര്, ശോബല്.

1. The sons of Judah: Perez, Hezron, and Carmi, and Hur, and Shobal.

2. ശോബലിന്റെ മകനായ രെയായാവു യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവര് സോരത്യരുടെ കുലങ്ങള്.

2. And Reaiah the son of Shobal begot Jahath; and Jahath begot Ahumai and Lahad. These are the families of the Zorathites.

3. ഏതാമിന്റെ അപ്പനില് നിന്നുത്ഭവിച്ചവര് ഇവര്യിസ്രെയേല്, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേര്.

3. And these were the father of Etam: Jezreel, and Ishma, and Idbash; and the name of their sister was Hazzelelponi;

4. പെനൂവേല് ഗെദോരിന്റെ അപ്പനും, ഏസെര് ഹൂശയുടെ അപ്പനും ആയിരുന്നു. ഇവര് ബേത്ത്ളേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്.

4. and Penuel the father of Gedor, and Ezer the father of Hushah. These are the sons of Hur, the firstborn of Ephrathah, the father of Beth-lehem.

5. തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാര് ഉണ്ടായിരുന്നു.

5. And Ashhur the father of Tekoa had two wives, Helah and Naarah.

6. നയരാ അവന്നു അഹുസ്സാം, ഹേഫെര്, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവര് നയരയുടെ പുത്രന്മാര്.

6. And Naarah bore him Ahuzzam, and Hepher, and Temeni, and Haahashtari. These were the sons of Naarah.

7. ഹേലയുടെ പുത്രന്മാര്സേരെത്ത്, യെസോഹര്, എത്നാന് .

7. And the sons of Helah were Zereth, Izhar, and Ethnan.

8. കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹര്ഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.

8. And Hakkoz begot Anub, and Zobebah, and the families of Aharhel the son of Harum.

9. യബ്ബേസ് തന്റെ സഹോദരന്മാരെക്കാള് ഏറ്റവും മാന്യന് ആയിരുന്നു; അവന്റെ അമ്മഞാന് അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.

9. And Jabez was more honorable than his brothers: and his mother named him Jabez, saying, Because I bore him with sorrow.

10. യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടുനീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിര് വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനര്ത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താല് കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവന് അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.

10. And Jabez called on the God of Israel, saying, Oh that you would bless me indeed, and enlarge my border, and that your hand might be with me, and that you would keep me from evil, that it is not to my sorrow! And God granted him that which he requested.

11. ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവന് എസ്തോന്റെ അപ്പന് .

11. And Chelub the brother of Shuhah begot Mehir, who was the father of Eshton.

12. എസ്തോന് ബേത്ത്-രാഫയെയും പാസേഹയെയും ഈര്നാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവര് രേഖാനിവാസികള് ആകുന്നു.

12. And Eshton begot Beth-rapha, and Paseah, and Tehinnah the father of Ir-nahash. These are the men of Recah.

13. കെനസ്സിന്റെ പുത്രന്മാര്ഒത്നീയേല്, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാര്ഹഥത്ത്.

13. And the sons of Kenaz: Othniel, and Seraiah. And the sons of Othniel: Hathath.

14. മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവര് കൌശലപ്പണിക്കാര് ആയിരുന്നുവല്ലോ.

14. And Meonothai begot Ophrah: and Seraiah begot Joab the father of Ge-harashim; for they were craftsmen.

15. യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാര്ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാര്കെനസ്.

15. And the sons of Caleb the son of Jephunneh: Iru, Elah, and Naam; and the sons of Elah; and Kenaz.

16. യെഹലലേലിന്റെ പുത്രന്മാര്സീഫ്, സീഫാ, തീര്യ്യാ, അസരെയേല്.

16. And the sons of Jehallelel: Ziph, and Ziphah, Tiria, and Asarel.

17. എസ്രയുടെ പുത്രന്മാര്യേഥെര്, മേരെദ്, ഏഫെര്, യാലോന് എന്നിവരായിരുന്നു. അവള് മിര്യ്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.

17. And the sons of Ezrah: Jether, and Mered, and Epher, and Jalon; and she became pregnant with Miriam, and Shammai, and Ishbah the father of Eshtemoa.

18. അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാര്.

18. And his Jewish wife bore Jered the father of Gedor, and Heber the father of Soco, and Jekuthiel the father of Zanoah. And these are the sons of Bithiah the daughter of Pharaoh, whom Mered took.

19. നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാര്ഗര്മ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.

19. And the sons of Hodiah's wife, the sister of Naham: Dalia the father of Keilah and Simeon the father of Joman. And the sons of Naham were the father of Keilah the Garmite, and Eshtemoa the Maacathite.

20. ശീമോന്റെ പുത്രന്മാര്അമ്നോന് , രിന്നാ, ബെന് -ഹാനാന് , തീലോന് . യിശിയുടെ പുത്രന്മാര്സോഹേത്ത്, ബെന് -സോഹേത്ത്.

20. And the sons of Shimon: Amnon, and Rinnah, Ben-hanan, and Tilon. And the sons of Ishi: Zoheth, and Ben-zoheth.

21. യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാര്ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയില് ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും;

21. The sons of Shelah the son of Judah: Er the father of Lecah, and Laadah the father of Mareshah, and the families of the house of those who wrought fine linen, of the house of Ashbea;

22. യോക്കീമും കോസേബാനിവാസികളും മോവാബില് അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങള് അല്ലോ.

22. and Jokim, and the men of Cozeba, and Joash, and Saraph, who had dominion in Moab. And they returned to Lehem. And the records are ancient.

23. ഇവര് നെതായീമിലും ഗെദേരയിലും പാര്ത്ത കുശവന്മാര് ആയിരുന്നു; അവര് രാജാവിനോടുകൂടെ അവന്റെ വേല ചെയ്വാന് അവിടെ പാര്ത്തു.

23. These were the potters, and the inhabitants of Netaim and Gederah: there they dwelt with the king for his work.

24. ശിമെയോന്റെ പുത്രന്മാര്നെമൂവേല്, യാമീന് , യാരീബ്, സേരഹ്, ശൌല്;

24. The sons of Simeon: Nemuel, and Jamin, Jarib, Zerah, Shaul;

25. അവന്റെ മകന് ശല്ലൂം; അവന്റെ മകന് മിബ്ശാം; അവന്റെ മകന് മിശ്മാ.

25. Shallum his son, Mibsam his son, Mishma his son.

26. മിശ്മയുടെ പുത്രന്മാര്അവന്റെ മകന് ഹമ്മൂവേല്; അവന്റെ മകന് സക്കൂര്; അവന്റെ മകന് ശിമെയി;

26. And the sons of Mishma: Hammuel his son, Zaccur his son, Shimei his son.

27. ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാര്ക്കും അധികം മക്കളില്ലായ്കയാല് അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വര്ദ്ധിച്ചില്ല.

27. And Shimei had sixteen sons and six daughters; but his brothers did not have many sons, neither did all their family multiply like the sons of Judah.

28. അവര് ബേര്-ശേബയിലും

28. And they dwelt at Beer-sheba, and Moladah, and Hazarshual,

29. മോലാദയിലും ഹസര്-ശൂവാലിലും ബില്ഹയിലും

29. and at Bilhah, and at Ezem, and at Tolad,

30. ഏസെമിലും തോലാദിലും ബെഥൂവേലിലും

30. and at Bethuel, and at Hormah, and at Ziklag,

31. ഹൊര്മ്മയിലും സിക്ളാഗിലും ബേത്ത്-മര്ക്കാബോത്തിലും ഹസര്-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാര്ത്തു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങള് ആയിരുന്നു.

31. and at Beth-marcaboth, and Hazar-susim, and at Beth-biri, and at Shaaraim. These were their cities to the reign of David.

32. അവരുടെ ഗ്രാമങ്ങള്ഏതാം, അയീന് , രിമ്മോന് , തോഖെന് , ആശാന് ഇങ്ങനെ അഞ്ചു പട്ടണവും

32. And their villages were Etam, and En-Rimmon, and Tochen, and Ashan;

33. ഈ പട്ടണങ്ങളുടെ ചുറ്റും ബാല്വരെ ഇവേക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങള്. അവര്ക്കും സ്വന്തവംശാവലിയും ഉണ്ടായിരുന്നു.

33. and all their villages that were round about the same cities, to Baal. These were their habitations, and they have their genealogy.

34. മെശോബാബ്, യമ്ളേക്, അമസ്യാവിന്റെ മകനായ യോശാ, യോവേല്,

34. And Meshobab, and Jamlech, and Joshah the son of Amaziah,

35. അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി,

35. and Joel, and Jehu the son of Joshibiah, the son of Seraiah, the son of Asiel,

36. യയക്കോബാ, യെശോഹായാവു, അസായാവു, അദീയേല്, യസീമീയേല്,

36. and Elioenai, and Jaakobah, and Jeshohaiah, and Asaiah, and Adiel, and Jesimiel, and Benaiah,

37. ബെനായാവു, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ;

37. and Ziza the son of Shiphi, the son of Allon, the son of Jedaiah, the son of Shimri, the son of Shemaiah-

38. പേര് വിവരം പറഞ്ഞിരിക്കുന്ന ഇവര് തങ്ങളുടെ കുലങ്ങളില് പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങള് ഏറ്റവും വര്ദ്ധിച്ചിരുന്നു.

38. these mentioned by name were princes in their families: and their fathers' houses increased greatly.

39. അവര് തങ്ങളുടെ ആട്ടിന് കൂട്ടങ്ങള്ക്കു മേച്ചല് തിരയേണ്ടതിന്നു ഗെദോര്പ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.

39. And they went to the entrance of Gedor, even to the east side of the valley, to seek pasture for their flocks.

40. അവര് പുഷ്ടിയുള്ളതും നല്ലതുമായ മേച്ചല് കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂര്വ്വനിവാസികള് ഹാംവംശക്കാരായിരുന്നു.

40. And they found fat and good pasture, and the land was wide, and quiet, and peaceful; for those who dwelt there previously were of Ham.

41. പേര്വിവരം എഴുതിയിരിക്കുന്ന ഇവര് യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്തു അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവര്ക്കും നിര്മ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിന് കൂട്ടങ്ങള്ക്കു മേച്ചല് ഉള്ളതുകൊണ്ടു അവര്ക്കും പകരം പാര്ക്കയും ചെയ്തു.

41. And these written by name came in the days of Hezekiah king of Judah, and struck their tents, and the Meunim who were found there, and destroyed them completely to this day, and dwelt in their stead; because there was pasture there for their flocks.

42. ശിമെയോന്യരായ ഇവരില് അഞ്ഞൂറുപേര്, യിശിയുടെ പുത്രന്മാരായ, പെലത്യാവു, നെയര്യ്യാവു, രെഫായാവു, ഉസ്സീയേല് എന്നീ തലവന്മാരോടുകൂടെ സേയീര്പര്വ്വതത്തിലേക്കു യാത്രചെയ്തു.

42. And some of them, even of the sons of Simeon, five hundred men, went to mount Seir, having for their captains Pelatiah, and Neariah, and Rephaiah, and Uzziel, the sons of Ishi.

43. അവര് അമാലേക്യരില് ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്നു ഇന്നുവരെ അവിടെ പാര്ക്കുംന്നു.

43. And they struck the remnant of the Amalekites that escaped, and have dwelt there to this day.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |