2 Chronicles - 2 ദിനവൃത്താന്തം 15 | View All

1. അനന്തരം ഔദേദിന്റെ മകനായ അസര്യ്യാവിന്റെമേല് ദൈവത്തിന്റെ ആത്മാവു വന്നു.

1. The Spirit of God entered Azariah son of Oded.

2. അവന് ആസയെ എതിരേറ്റു അവനോടു പറഞ്ഞതെന്തെന്നാല്ആസയും എല്ലായെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേള്പ്പിന് ; നിങ്ങള് യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവന് നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കില് നിങ്ങള് അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവന് നിങ്ങളെയും ഉപേക്ഷിക്കും.

2. Azariah went to meet Asa and said, 'Listen to me, Asa and all you people of Judah and Benjamin. The Lord is with you when you are with him. If you obey him, you will find him, but if you leave him, he will leave you.

3. യിസ്രായേല് ഇപ്പോള് ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;

3. For a long time Israel was without the true God and without a priest to teach them and without the teachings.

4. എന്നാല് അവര് തങ്ങളുടെ ഞെരുക്കത്തില് യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു അവനെ അന്വേഷിച്ചപ്പോള്, അവര് അവനെ കണ്ടെത്തി.

4. But when they were in trouble, they turned to the Lord, the God of Israel. They looked for him and found him.

5. ആ കാലത്തു പോക്കുവരവിന്നു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികള്ക്കു ഒക്കെയും മഹാകലാപങ്ങള് ഭവിച്ചു.

5. In those days no one could travel safely. There was much trouble in all the nations.

6. ദൈവം അവരെ സകലവിധകഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകര്ത്തുകളഞ്ഞു.
മത്തായി 24:7, മർക്കൊസ് 13:8, ലൂക്കോസ് 21:10

6. One nation would destroy another nation, and one city would destroy another city, because God troubled them with all kinds of distress.

7. എന്നാല് നിങ്ങള് ധൈര്യമായിരിപ്പിന് ; നിങ്ങളുടെ കൈകള് തളര്ന്നുപോകരുതു; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.
1 കൊരിന്ത്യർ 15:58

7. But you should be strong. Don't give up, because you will get a reward for your good work.'

8. ആസാ ഈ വാക്കുകളും ഔദേദ് പ്രവാചകന്റെ പ്രവചനവും കേട്ടപ്പോള് അവന് ധൈര്യപ്പെട്ടു, യെഹൂദയുടെയും ബെന്യാമിന്റെയും ദേശത്തുനിന്നൊക്കെയും എഫ്രയീംമലനാട്ടില് അവന് പിടിച്ചിരുന്ന പട്ടണങ്ങളില്നിന്നും മ്ളേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിന് മുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.

8. Asa felt brave when he heard these words and the message from Azariah son of Oded the prophet. So he removed the hateful idols from all of Judah and Benjamin and from the towns he had captured in the hills of Ephraim. He repaired the Lord's altar that was in front of the porch of the Temple of the Lord.

9. പിന്നെ അവന് എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമില്നിന്നും മനശ്ശെയില് നിന്നും ശിമേയോനില്നിന്നും അവരുടെ അടുക്കല് വന്നുപാര്ക്കുംന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലില്നിന്നു അനേകര് വന്നു അവനോടു ചേര്ന്നു.

9. Then Asa gathered all the people from Judah and Benjamin and from the tribes of Ephraim, Manasseh, and Simeon who were living in Judah. Many people came to Asa even from Israel, because they saw that the Lord, Asa's God, was with him.

10. ഇങ്ങനെ അവര് ആസയുടെ വാഴ്ചയുടെ പതിനേഴാം ആണ്ടില് മൂന്നാം മാസത്തില് യെരൂശലേമില് വന്നുകൂടി.

10. Asa and these people gathered in Jerusalem in the third month of the fifteenth year of Asa's rule.

11. തങ്ങള് കൊണ്ടുവന്ന കൊള്ളയില്നിന്നു അവര് എഴുനൂറു കാളയെയും ഏഴായിരം ആടിനെയും അന്നു യഹോവേക്കു യാഗം കഴിച്ചു.

11. At that time they sacrificed to the Lord seven hundred bulls and seven thousand sheep and goats from the valuable things Asa's army had taken from their enemies.

12. പിന്നെ അവര് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണമനസ്സോടും കൂടെ അന്വേഷിച്ചുകൊള്ളാമെന്നും

12. Then they made an agreement to obey the Lord, the God of their ancestors, with their whole being.

13. ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവര് മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.

13. Anyone who refused to obey the Lord, the God of Israel, was to be killed. It did not matter if that person was important or unimportant, a man or woman.

14. അവര് മഹാഘോഷത്തോടും ആര്പ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയോടു സത്യംചെയ്തു.

14. Then Asa and the people made a promise before the Lord, shouting with a loud voice and blowing trumpets and sheep's horns.

15. എല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവര് പൂര്ണ്ണഹൃദയത്തോടെ സത്യംചെയ്തു പൂര്ണ്ണതാല്പര്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ടു അവര് അവനെ കണ്ടെത്തുകയും യഹോവ അവര്ക്കും ചുറ്റും വിശ്രമം നലകുകയും ചെയ്തു.

15. All the people of Judah were happy about the promise, because they had promised with all their heart. They looked for God and found him. So the Lord gave them peace in all the country.

16. ആസാരാജാവു തന്റെ അമ്മയായ മയഖയെയും അവള് അശേരകൂ ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു രാജ്ഞിസ്ഥാനത്തില്നിന്നു നീക്കക്കളഞ്ഞു; അവളുടെ മ്ളേച്ഛവിഗ്രഹം ആസാ വെട്ടിത്തകര്ത്തു കിദ്രോന് തോട്ടിങ്കല്വെച്ചു ചുട്ടുകളഞ്ഞു.

16. King Asa also removed Maacah, his grandmother, from being queen mother, because she had made a terrible Asherah idol. Asa cut down that idol, smashed it into pieces, and burned it in the Kidron Valley.

17. എന്നാല് പൂജാഗിരികള്ക്കു യിസ്രായേലില് നീക്കംവന്നില്ല; എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.

17. But the places of worship to gods were not removed from Judah. Even so, Asa was faithful all his life.

18. വെള്ളി, പൊന്നു, ഉപകരണങ്ങള് എന്നിങ്ങനെ തന്റെ അപ്പന് നിവേദിച്ചതും താന് തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവന് ദൈവാലയത്തിലേക്കു കൊണ്ടുവന്നു.

18. Asa brought into the Temple of God the gifts he and his father had given: silver, gold, and utensils.

19. ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായില്ല.

19. There was no more war until the thirty-fifth year of Asa's rule.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |