Nehemiah - നെഹെമ്യാവു 2 | View All

1. അര്ത്ഥഹ് ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടില് നീസാന് മാസത്തില് ഞാന് ഒരിക്കല് രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞു എടുത്തു അവന്നു കൊടുത്തു; ഞാന് ഇതിന്നു മുമ്പെ ഒരിക്കലും അവന്റെ സന്നിധിയില് കുണ്ഠിതനായിരുന്നിട്ടില്ല.

1. It came to passe, that in the moneth Nisan in the twentith yere of king Arthaxerxes, the wine stoode before him: and I toke vp the wine, and gaue it vnto the king: And I had not ben before heauy in his presence.

2. രാജാവു എന്നോടുനിന്റെ മുഖം വാടിയിരിക്കുന്നതു എന്തു? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോ ദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു.

2. And the king sayde vnto me: Why lokest thou so sadly, seyng thou art not sicke? It is nothing els, but that thou art heauy hearted. And I was sore afrayde,

3. അപ്പോള് ഞാന് ഏറ്റവും ഭയപ്പെട്ടു രാജാവിനോടുരാജാവു ദീര്ഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകള് ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകള് തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു.

3. And sayde vnto the king, God saue the king for euer: Howe shoulde I not loke sadly, when the citie and place of my fathers burials lye waste, and the gates therof are consumed with fire?

4. രാജാവു എന്നോടുനിന്റെ അപേക്ഷ എന്തു എന്നു ചോദിച്ചു; ഉടനെ ഞാന് സ്വര്ഗ്ഗത്തിലെ ദൈവത്തോടു പ്രാര്ത്ഥിച്ചിട്ടു,

4. And the king sayde vnto me: What is then thy request? I made my prayer also to the God of heauen,

5. രാജാവിനോടുരാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പില് ദയ ലഭിച്ചു എങ്കില് അടിയനെ യെഹൂദയില് എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണര്ത്തിച്ചു.

5. And sayd vnto the king: If it please the king, and if thy seruaunt haue founde fauour in thy sight, sende me vnto Iuda vnto the citie of my fathers burialles, that I may buylde it.

6. അതിന്നു രാജാവു--രാജ്ഞിയും അരികെ ഇരുന്നിരുന്നു--നിന്റെ യാത്രെക്കു എത്രനാള് വേണം? നീ എപ്പോള് മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാന് രാജാവിന്നു സമ്മതമായി; ഞാന് ഒരു അവധിയും പറഞ്ഞു.

6. And the king sayd vnto me (the queene his wyfe sitting by him:) Howe long shal thy iourney continue, and when wilt thou come againe? And it pleased the king to sende me, and I set him a time,

7. രാജാവിന്നു തിരുവുള്ളമുണ്ടായി ഞാന് യെഹൂദയില് എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാര് എന്നെ കടത്തിവിടേണ്ടതിന്നു

7. And sayde vnto the king: If it please the king, let hym geue me letters to the captaynes whiche are beyonde the water, that they may conuay me ouer, till I come into Iuda:

8. അവര്ക്കും എഴുത്തുകളും ആലയത്തോടു ചേര്ന്ന കോട്ടവാതിലുകള്ക്കും പട്ടണത്തിന്റെ മതിലിന്നും ഞാന് ചെന്നു പാര്പ്പാനിരിക്കുന്ന വീട്ടിന്നും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാന് രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന്നു അവന്നു ഒരു എഴുത്തും നല്കേണമേ എന്നും ഞാന് രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു.

8. And letters vnto Asaph the lorde of the kinges wood, that he may geue me timber to make beames for the gates of the palace which is harde by the house, and for the walles of the citie, and for the house that I shall enter into. And the king gaue me according to the hande of my God which was good vpon me.

9. അങ്ങനെ ഞാന് നദിക്കു അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കല് വന്നു രാജാവിന്റെ എഴുത്തു അവര്ക്കും കൊടുത്തു. രാജാവു പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടുകൂടെ അയച്ചിരുന്നു.

9. And when I came to the captaynes beyonde the water, I gaue them the kinges letters: And the king had sent captaynes of the armie and horsemen with me.

10. ഹോരോന്യനായ സന് ബല്ലത്തും അമ്മോന്യനായ ദാസന് തോബീയാവും ഇതു കേട്ടപ്പോള് യിസ്രായേല്മക്കള്ക്കു ഗുണം ചെയ്വാന് ഒരു ആള് വന്നതു അവര്ക്കും ഏറ്റവും അനിഷ്ടമായി.

10. Sanaballat also the Horonite, and Tobia a seruaunt the Ammonite hearde of it, & it greeued them sore, that there was come a man which sought the wealth of the children of Israel.

11. ഞാന് യെരൂശലേമില് എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം

11. And I came to Hierusalem, and was there three dayes,

12. ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയില് എഴുന്നേറ്റു; എന്നാല് യെരൂശലേമില് ചെയ്വാന് എന്റെ ദൈവം എന്റെ മനസ്സില് തോന്നിച്ചിരുന്നതു ഞാന് ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാന് കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.

12. And I gat me vp in the night season, and a fewe men with me, neither tolde I any man what God had geuen me in my heart to do at Hierusalem: and there was not one beast with me, saue it that I rode vpon.

13. ഞാന് രാത്രിയില് താഴ്വരവാതില് വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതില്ക്കലും ചെന്നു യെരൂശലേമിന്റെ മതില് ഇടിഞ്ഞുകിടക്കുന്നതും വാതിലുകള് തീവെച്ചു ചുട്ടിരിക്കുന്നതും കണ്ടു.

13. And I departed in the night by the valley port, before the dragon well, and to the doung port, & considered the walles of Hierusalem howe they were broken downe, and the portes therof consumed with the fire.

14. പിന്നെ ഞാന് ഉറവു വാതില്ക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു; എന്നാല് ഞാന് കയറിയിരുന്ന മൃഗത്തിന്നു കടന്നുപോകുവാന് സ്ഥലം പോരാതിരുന്നു.

14. And I went ouer vnto the well port, and to the kinges conduite, and there was no roome for the beast that was vnder me to passe.

15. രാത്രിയില് തന്നേ ഞാന് തോട്ടിന്റെ അരികത്തുകൂടി ചെന്നു മതില് നോക്കി കണ്ടു താഴ്വരവാതിലിന് വഴിയായി മടങ്ങിപ്പോന്നു.

15. Then went I on in the night by the brooke side, and considered the wall, and turned backe, and came home againe by the valley port.

16. ഞാന് എവിടെപ്പോയി എന്നും എന്തു ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാന് യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷം പേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല.

16. And the rulers knewe not whyther I went or what I dyd: neither dyd I as yet tel it vnto the Iewes, to the priestes, to the noble men, to the rulers, and to the other that laboured in the worke.

17. അനന്തരം ഞാന് അവരോടുയെരൂശലേം ശൂന്യമായും അതിന്റെ വാതിലുകള് തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനര്ത്ഥം നിങ്ങള് കാണുന്നുവല്ലോ; വരുവിന് ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതില് പണിയുക എന്നു പറഞ്ഞു.

17. Afterwarde sayde I vnto them: Ye see the miserie that we are in, howe Hierusalem lyeth waste, and howe the gates thereof are burnt with fire: come therefore, and let vs buylde vp the wall of Hierusalem, and that we be no more a rebuke.

18. എന്റെ ദൈവത്തിന്റെ കൈ എനിക്കു അനുകൂലമായിരുന്നതും രാജാവു എന്നോടു കല്പിച്ച വാക്കുകളും ഞാന് അറിയിച്ചപ്പോള് അവര്നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ അവര് ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി.

18. Then I tolde them of the hand of my God that it was gratious ouer me, and the kinges wordes that he had spoken vnto me: And they sayde, Let vs get vp and buylde. And they strengthed their handes to good.

19. എന്നാല് ഹോരോന്യനായ സന് ബല്ലത്തും അമ്മോന്യനായ ദാസന് തോബീയാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങള് ചെയ്യുന്ന ഈ കാര്യം എന്തു? നിങ്ങള് രാജാവിനോടു മത്സരിപ്പാന് ഭാവിക്കുന്നുവോ എന്നു ചോദിച്ചു.

19. But when Sanaballat the Horonite, and Tobia the seruaunt an Ammonite, and Gesem the Arabian hearde it, they laughed vs to scorne, & despised vs, and sayde: What is this that ye do? Will ye fall away from the king?

20. അതിന്നു ഞാന് അവരോടുസ്വര്ഗ്ഗത്തിലെ ദൈവം ഞങ്ങള്ക്കു കാര്യം സാധിപ്പിക്കും; ആകയാല് അവന്റെ ദാസന്മാരായ ഞങ്ങള് എഴുന്നേറ്റു പണിയും; നിങ്ങള്ക്കോ യെരൂശലേമില് ഒരു ഔഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.

20. Then aunswered I them, and sayde: The God of heauen, he it is that hath graunted vs prosperitie, and we his seruauntes will get vp and buylde: As for you, ye haue no portion, nor right, nor remembraunce in Hierusalem. The number of them that buylded the walles.



Shortcut Links
നെഹെമ്യാവു - Nehemiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |