Job - ഇയ്യോബ് 21 | View All

1. അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്

1. Then Job answered:

2. എന്റെ വാക്കു ശ്രദ്ധയോടെ കേള്പ്പിന് ; അതു നിങ്ങള്ക്കു ആശ്വാസമായിരിക്കട്ടെ.

2. Listen carefully to my words, and let this be your consolation.

3. നില്പിന് , ഞാനും സംസാരിക്കട്ടെ; ഞാന് സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.

3. Bear with me, and I will speak; then after I have spoken, mock on.

4. ഞാന് സങ്കടം പറയുന്നതു മനുഷ്യനോടോ? എന്റെ ക്ഷമ അറ്റുപോകാതിരിക്കുന്നതെങ്ങനെ?

4. As for me, is my complaint addressed to mortals? Why should I not be impatient?

5. എന്നെ നോക്കി ഭ്രമിച്ചുപോകുവിന് ; കൈകൊണ്ടു വായ്പൊത്തിക്കൊള്വിന് .

5. Look at me, and be appalled, and lay your hand upon your mouth.

6. ഔര്ക്കുംമ്പോള് ഞാന് ഞെട്ടിപ്പോകുന്നു; എന്റെ ദേഹത്തിന്നു വിറയല് പിടിക്കുന്നു.

6. When I think of it I am dismayed, and shuddering seizes my flesh.

7. ദുഷ്ടന്മാര് ജീവിച്ചിരുന്നു വാര്ദ്ധക്യം പ്രാപിക്കയും അവര്ക്കും ബലം വര്ദ്ധിക്കയും ചെയ്യുന്നതു എന്തു?

7. Why do the wicked live on, reach old age, and grow mighty in power?

8. അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവര് കാണ്കെയും ഉറെച്ചു നിലക്കുന്നു.

8. Their children are established in their presence, and their offspring before their eyes.

9. അവരുടെ വീടുകള് ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേല് വരുന്നതുമില്ല.

9. Their houses are safe from fear, and no rod of God is upon them.

10. അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.

10. Their bull breeds without fail; their cow calves and never miscarries.

11. അവര് കുഞ്ഞുങ്ങളെ ആട്ടിന് കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു; അവരുടെ പൈതങ്ങള് നൃത്തം ചെയ്യുന്നു.

11. They send out their little ones like a flock, and their children dance around.

12. അവര് തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കല് സന്തോഷിക്കുന്നു.

12. They sing to the tambourine and the lyre, and rejoice to the sound of the pipe.

13. അവര് സുഖമായി നാള് കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്കു ഇറങ്ങുന്നു.

13. They spend their days in prosperity, and in peace they go down to Sheol.

14. അവര് ദൈവത്തോടുഞങ്ങളെ വിട്ടുപോക; നിന്റെ വഴികളെ അറിവാന് ഞങ്ങള് ആഗ്രഹിക്കുന്നില്ല;

14. They say to God, 'Leave us alone! We do not desire to know your ways.

15. ഞങ്ങള് സര്വ്വശക്തനെ സേവിപ്പാന് അവന് ആര്? അവനോടു പ്രാര്ത്ഥിച്ചാല് എന്തു പ്രയോജനം എന്നു പറയുന്നു.

15. What is the Almighty, that we should serve him? And what profit do we get if we pray to him?'

16. എന്നാല് അവരുടെ ഭാഗ്യം അവര്ക്കും കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.

16. Is not their prosperity indeed their own achievement? The plans of the wicked are repugnant to me.

17. ദുഷ്ടന്മാരുടെ വിളകൂ കെട്ടുപോകുന്നതും അവര്ക്കും ആപത്തു വരുന്നതും ദൈവം കോപത്തില് കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!

17. How often is the lamp of the wicked put out? How often does calamity come upon them? How often does God distribute pains in his anger?

18. അവര് കാറ്റിന്നു മുമ്പില് താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്പോലെയും ആകുന്നു.

18. How often are they like straw before the wind, and like chaff that the storm carries away?

19. ദൈവം അവന്റെ അകൃത്യം അവന്റെ മക്കള്ക്കായി സംഗ്രഹിച്ചുവെക്കുന്നു; അവന് അതു അനുഭവിക്കേണ്ടതിന്നു അവന്നു തന്നേ പകരം കൊടുക്കട്ടെ.

19. You say, 'God stores up their iniquity for their children.' Let it be paid back to them, so that they may know it.

20. അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ; അവന് തന്നേ സര്വ്വശക്തന്റെ ക്രോധം കുടിക്കട്ടെ;

20. Let their own eyes see their destruction, and let them drink of the wrath of the Almighty.

21. അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാല് തന്റെശേഷം തന്റെ ഭവനത്തോടു അവനെന്തു താല്പര്യം?

21. For what do they care for their household after them, when the number of their months is cut off?

22. ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ? അവന് ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.

22. Will any teach God knowledge, seeing that he judges those that are on high?

23. ഒരുത്തന് കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂര്ണ്ണക്ഷേമത്തില് മരിക്കുന്നു.

23. One dies in full prosperity, being wholly at ease and secure,

24. അവന്റെ തൊട്ടികള് പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.

24. his loins full of milk and the marrow of his bones moist.

25. മറ്റൊരുത്തന് മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാന് ഇടവരുന്നതുമില്ല.

25. Another dies in bitterness of soul, never having tasted of good.

26. അവര് ഒരുപോലെ പൊടിയില് കിടക്കുന്നു; കൃമി അവരെ മൂടുന്നു.

26. They lie down alike in the dust, and the worms cover them.

27. ഞാന് നിങ്ങളുടെ വിചാരങ്ങളെയും നിങ്ങള് എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.

27. Oh, I know your thoughts, and your schemes to wrong me.

28. പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടന്മാര് പാര്ത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങള് പറയുന്നതു?

28. For you say, 'Where is the house of the prince? Where is the tent in which the wicked lived?'

29. വഴിപോക്കരോടു നിങ്ങള് ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?

29. Have you not asked those who travel the roads, and do you not accept their testimony,

30. അനര്ത്ഥദിവസത്തില് ദുഷ്ടന് ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തില് അവര്ക്കും വിടുതല് കിട്ടുന്നു.

30. that the wicked are spared in the day of calamity, and are rescued in the day of wrath?

31. അവന്റെ നടപ്പിനെക്കുറിച്ചു ആര് അവന്റെ മുഖത്തു നോക്കി പറയും? അവന് ചെയ്തതിന്നു തക്കവണ്ണം ആര് അവന്നു പകരം വീട്ടും?

31. Who declares their way to their face, and who repays them for what they have done?

32. എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവന് കല്ലറെക്കല് കാവല്നിലക്കുന്നു.

32. When they are carried to the grave, a watch is kept over their tomb.

33. താഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന്നു മുമ്പെ പോയവര്ക്കും എണ്ണമില്ല.

33. The clods of the valley are sweet to them; everyone will follow after, and those who went before are innumerable.

34. നിങ്ങള് വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളില് കപടം ഉണ്ടല്ലോ.

34. How then will you comfort me with empty nothings? There is nothing left of your answers but falsehood.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |