Job - ഇയ്യോബ് 34 | View All

1. എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്

1. Then Elihu said:

2. ജ്ഞാനികളേ, എന്റെ വചനം കേള്പ്പിന് ; വിദ്വാന്മാരേ, എനിക്കു ചെവിതരുവിന് .

2. 'Listen to me, you wise men. Pay attention, you who have knowledge.

3. അണ്ണാകൂ ആഹാരത്തെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു;

3. Job said, 'The ear tests the words it hears just as the mouth distinguishes between foods.'

4. ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം; നന്മയായുള്ളതു നമുക്കു തന്നേ ആലോചിച്ചറിയാം.

4. So let us discern for ourselves what is right; let us learn together what is good.

5. ഞാന് നീതിമാന് , ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു; എന്റെ ന്യായത്തിന്നെതിരെ ഞാന് ഭോഷകു പറയേണമോ?

5. For Job also said, 'I am innocent, but God has taken away my rights.

6. ലംഘനം ഇല്ലാഞ്ഞിട്ടും എന്റെ മുറിവു പൊറുക്കുന്നില്ല എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.

6. I am innocent, but they call me a liar. My suffering is incurable, though I have not sinned.'

7. ഇയ്യോബിനെപ്പോലെ ഒരാളുണ്ടോ? അവന് പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;

7. 'Tell me, has there ever been a man like Job, with his thirst for irreverent talk?

8. അവന് ദുഷ്പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു; ദുര്ജ്ജനങ്ങളോടുകൂടെ സഞ്ചരിക്കുന്നു.

8. He chooses evil people as companions. He spends his time with wicked men.

9. ദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ടു മനുഷ്യന്നു പ്രയോജനമില്ലെന്നു അവന് പറഞ്ഞു.

9. He has even said, 'Why waste time trying to please God?'

10. അതുകൊണ്ടു വിവേകികളേ, കേട്ടുകൊള്വിന് ; ദൈവം ദുഷ്ടതയോ സര്വ്വശക്തന് നീതികേടോ ഒരിക്കലും ചെയ്കയില്ല.

10. 'Listen to me, you who have understanding. Everyone knows that God doesn't sin! The Almighty can do no wrong.

11. അവന് മനുഷ്യന്നു അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും; ഔരോരുത്തന്നു അവനവന്റെ നടപ്പിന്നു തക്കവണ്ണം കൊടുക്കും.

11. He repays people according to their deeds. He treats people as they deserve.

12. ദൈവം ദുഷ്ടത പ്രവര്ത്തിക്കയില്ല നിശ്ചയം; സര്വ്വശക്തന് ന്യായം മറിച്ചുകളകയുമില്ല.

12. Truly, God will not do wrong. The Almighty will not twist justice.

13. ഭൂമിയെ അവങ്കല് ഭരമേല്പിച്ചതാര്? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്?

13. Did someone else put the world in his care? Who set the whole world in place?

14. അവന് തന്റെ കാര്യത്തില് മാത്രം ദൃഷ്ടിവെച്ചെങ്കില് തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കില്

14. If God were to take back his spirit and withdraw his breath,

15. സകലജഡവും ഒരുപോലെ കഴിഞ്ഞുപോകും; മനുഷ്യന് പൊടിയിലേക്കു മടങ്ങിച്ചേരും.

15. all life would cease, and humanity would turn again to dust.

16. നിനക്കു വിവേകമുണ്ടെങ്കില് ഇതു കേട്ടുകൊള്ക; എന്റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്ക;

16. 'Now listen to me if you are wise. Pay attention to what I say.

17. ന്യായത്തെ പകെക്കുന്നവന് ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?

17. Could God govern if he hated justice? Are you going to condemn the almighty judge?

18. രാജാവിനോടുനീ വഷളന് എന്നും പ്രഭുക്കന്മാരോടുനിങ്ങള് ദുഷ്ടന്മാര് എന്നും പറയുമോ?

18. For he says to kings, 'You are wicked,' and to nobles, 'You are unjust.'

19. അവന് പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാള് ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.
യാക്കോബ് 2:1

19. He doesn't care how great a person may be, and he pays no more attention to the rich than to the poor. He made them all.

20. പെട്ടെന്നു അര്ദ്ധരാത്രിയില് തന്നേ അവര് മരിക്കുന്നു; ജനം കുലുങ്ങി ഒഴിഞ്ഞു പോകുന്നു; കൈ തൊടാതെ ബലശാലികള് നീങ്ങിപ്പോകുന്നു.

20. In a moment they die. In the middle of the night they pass away; the mighty are removed without human hand.

21. അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേല് ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവന് കാണുന്നു.

21. 'For God watches how people live; he sees everything they do.

22. ദുഷ്പ്രവൃത്തിക്കാര്ക്കും ഒളിച്ചുകൊള്ളേണ്ടതിന്നു അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.

22. No darkness is thick enough to hide the wicked from his eyes.

23. മനുഷ്യന് ദൈവസന്നിധിയില് ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു അവന് അവനില് അധികം ദൃഷ്ടിവെപ്പാന് ആവശ്യമില്ല.

23. We don't set the time when we will come before God in judgment.

24. വിചാരണ ചെയ്യാതെ അവന് ബലശാലികളെ തകര്ത്തുകളയുന്നു; അവര്ക്കും പകരം വേറെ ആളുകളെ നിയമിക്കുന്നു.

24. He brings the mighty to ruin without asking anyone, and he sets up others in their place.

25. അങ്ങനെ അവന് അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയില് അവരെ മറിച്ചുകളഞ്ഞിട്ടു അവര് തകര്ന്നുപോകുന്നു.

25. He knows what they do, and in the night he overturns and destroys them.

26. കാണികള് കൂടുന്ന സ്ഥലത്തുവെച്ചു അവന് അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.

26. He strikes them down because they are wicked, doing it openly for all to see.

27. അവര്, എളിയവരുടെ നിലവിളി അവന്റെ അടുക്കല് എത്തുവാനും പീഡിതന്മാരുടെ നിലവിളി അവന് കേള്പ്പാനും തക്കവണ്ണം

27. For they turned away from following him. They have no respect for any of his ways.

28. അവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും അവന്റെ വഴികളെ ഗണ്യമാക്കാതിരിക്കയും ചെയ്തുവല്ലോ.

28. They cause the poor to cry out, catching God's attention. He hears the cries of the needy.

29. വഷളനായ മനുഷ്യന് വാഴാതിരിക്കേണ്ടതിന്നും ജനത്തെ കുടുക്കുവാന് ആരും ഇല്ലാതിരിക്കേണ്ടതിന്നും

29. But if he chooses to remain quiet, who can criticize him? When he hides his face, no one can find him, whether an individual or a nation.

30. അവന് സ്വസ്ഥത നല്കിയാല് ആര് കുറ്റം വിധിക്കും? ഒരു ജാതിക്കായാലും ഒരാള്ക്കായാലും അവന് മുഖം മറെച്ചുകളഞ്ഞാല് ആര് അവനെ കാണും?

30. He prevents the godless from ruling so they cannot be a snare to the people.

31. ഞാന് ശിക്ഷ സഹിച്ചു; ഞാന് ഇനി കുറ്റം ചെയ്കയില്ല;

31. 'Why don't people say to God, 'I have sinned, but I will sin no more'?

32. ഞാന് കാണാത്തതു എന്നെ പഠിപ്പിക്കേണമേ; ഞാന് അന്യായം ചെയ്തിട്ടുണ്ടെങ്കില് ഇനി ചെയ്കയില്ല എന്നു ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?

32. Or 'I don't know what evil I have done-- tell me. If I have done wrong, I will stop at once'?

33. നീ മുഷിഞ്ഞതുകൊണ്ടു അവന് നിന്റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ? ഞാനല്ല, നീ തന്നേ തിരഞ്ഞെടുക്കേണ്ടതല്ലോ; ആകയാല് നീ അറിയുന്നതു പ്രസ്താവിച്ചുകൊള്ക.

33. 'Must God tailor his justice to your demands? But you have rejected him! The choice is yours, not mine. Go ahead, share your wisdom with us.

34. ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; അവന്റെ വാക്കുകളിലും ജ്ഞാനമില്ല എന്നു വിവേകമുള്ള പുരുഷന്മാരും

34. After all, bright people will tell me, and wise people will hear me say,

35. എന്റെ വാക്കു കേള്ക്കുന്ന ഏതു ജ്ഞാനിയും എന്നോടു പറയും.

35. 'Job speaks out of ignorance; his words lack insight.'

36. ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ടു അവനെ ആദിയോടന്തം പരിശോധിച്ചാല് കൊള്ളാം.

36. Job, you deserve the maximum penalty for the wicked way you have talked.

37. അവന് തന്റെ പാപത്തോടു ദ്രോഹം ചേര്ക്കുംന്നു; അവന് നമ്മുടെ മദ്ധ്യേ കൈ കൊട്ടുന്നു; ദൈവത്തിന്നു വിരോധമായി വാക്കു വര്ദ്ധിപ്പിക്കുന്നു.

37. For you have added rebellion to your sin; you show no respect, and you speak many angry words against God.'



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |