Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. സ്ത്രീകളില് ജ്ഞാനമുള്ളവള് തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാല് പൊളിച്ചുകളയുന്നു.
1. Wisdom builds herself a house; with her own hands Folly pulls it down.
2. നേരായി നടക്കുന്നവന് യഹോവാഭക്തന് ; നടപ്പില് വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.
2. Whoever keeps to an honest course fears Yahweh, whoever deserts his paths shows contempt for him.
3. ഭോഷന്റെവായില് ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.
3. Pride sprouts in the mouth of the fool, the lips of the wise keep them safe.
4. കാളകള് ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു.
4. No oxen, empty manger; strong bull, much cash.
5. വിശ്വസ്തസാക്ഷി ഭോഷകു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷകു നിശ്വസിക്കുന്നു.
5. The truthful witness tells no lies, the false witness lies with every breath.
6. പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.
6. In vain the mocker looks for wisdom, knowledge comes easy to the intelligent.
7. മൂഢന്റെ മുമ്പില്നിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങള് നീ അവനില് കാണുകയില്ല.
7. Keep well clear of the fool, you will not find wise lips there.
8. വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.
8. With people of discretion, wisdom keeps a watch over their conduct, but the folly of fools leads them astray.
9. ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. നേരുള്ളവര്ക്കോ തമ്മില് പ്രീതി ഉണ്ടു.
9. Fools mock at the sacrifice for sin, but favour resides among the honest.
10. ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യന് ഇടപെടുന്നില്ല.
10. The heart knows its own grief best, nor can a stranger share its joy.
11. ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും.
11. The house of the wicked will be destroyed, the tent of the honest will prosper.
12. ചിലപ്പോള് ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികള് അത്രേ.
12. There are ways that some think straight, but they lead in the end to death.
13. ചിരിക്കുമ്പോള് തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം.
13. Even in laughter the heart finds sadness, and joy makes way for sorrow.
14. ഹൃദയത്തില് വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പില് മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാല് തന്നേ തൃപ്തിവരും.
14. The miscreant will reap the reward of his conduct, and the good the reward of his deeds.
15. അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.
15. The simpleton believes any message, a person of discretion treads a careful path.
16. ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിര്ഭയനായി നടക്കുന്നു.
16. The wise fears evil and avoids it, the fool is insolent and conceited.
17. മുന് കോപി ഭോഷത്വം പ്രവര്ത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും.
17. A quick-tempered person commits rash acts, but a schemer is detestable.
18. അല്പബുദ്ധികള് ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
18. Simpletons have folly for their portion, people of discretion knowledge for their crown.
19. ദുര്ജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാര് നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനിലക്കുന്നു.
19. The evil bow down before the good, the wicked, at the gates of the upright.
20. ദരിദ്രനെ കൂട്ടുകാരന് പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാര് ഉണ്ടു.
20. The poor is detestable even to a friend, but many are they who love someone rich.
21. കൂട്ടുകാരനെ നിന്ദിക്കുന്നവന് പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാന് .
21. One who despises the needy is at fault, one who takes pity on the poor is blessed.
22. ദോഷം നിരൂപിക്കുന്നവര് ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവര്ക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.
22. Plan evil -- isn't this to go astray? Those who plan for good can earn faithful love and constancy.
23. എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചര്വ്വണംകൊണ്ടോ ഞെരുക്കമേ വരു.
23. Hard work always yields its profit, idle talk brings only want.
24. ജ്ഞാനികളുടെ ധനം അവര്ക്കും കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നെ.
24. The crown of the wise is their riches; the folly of fools is folly.
25. സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷകു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.
25. A truthful witness saves lives, whoever utters lies is a deceiver.
26. യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കള്ക്കും ശരണം ഉണ്ടാകും.
26. In the fear of Yahweh is powerful security; for his children he is a refuge.
27. യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാല് മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.
27. The fear of Yahweh is a life-giving spring for eluding the snares of death.
28. പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.
28. Large population, monarch's glory; dwindling population, ruler's ruin.
29. ദീര്ഘക്ഷമയുള്ളവന് മഹാബുദ്ധിമാന് ; മുന് കോപിയോ ഭോഷത്വം ഉയര്ത്തുന്നു.
29. Mastery of temper is high proof of intelligence, a quick temper makes folly worse than ever.
30. ശാന്തമനസ്സു ദേഹത്തിന്നു ജീവന് ; അസൂയയോ അസ്തികള്ക്കു ദ്രവത്വം.
30. The life of the body is a tranquil heart, but envy is a cancer in the bones.
31. എളിയവനെ പീഡിപ്പിക്കുന്നവന് അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.
31. To oppress the weak insults the Creator, kindness to the needy honours the Creator.
32. ദുഷ്ടന്നു തന്റെ ദുഷ്ടതയാല് വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.
32. For evil-doing, the wicked will be flung headlong, but in integrity the upright will find refuge.
33. വിവേകമുള്ളവന്റെ ഹൃദയത്തില് ജ്ഞാനം അടങ്ങിപ്പാര്ക്കുംന്നു; മൂഢന്മാരുടെ അന്തരംഗത്തില് ഉള്ളതോ വെളിപ്പെട്ടുവരുന്നു.
33. Wisdom resides in an understanding heart; she is not to be found in the hearts of fools.
34. നീതി ജാതിയെ ഉയര്ത്തുന്നു; പാപമോ വംശങ്ങള്ക്കു അപമാനം.
34. Uprightness makes a nation great, by sin whole races are disgraced.
35. ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.
35. A king shows favour to a wise minister, but anger to one who shames him.