Proverbs - സദൃശ്യവാക്യങ്ങൾ 22 | View All

1. അനവധിസമ്പത്തിലും സല്കീര്ത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.

1. A good reputation and respect are worth much more than silver and gold.

2. ധനവാനും ദരിദ്രനും തമ്മില് കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവന് യഹോവ തന്നേ.

2. The rich and the poor are all created by the LORD.

3. വിവേകമുള്ളവന് അനര്ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.

3. When you see trouble coming, don't be stupid and walk right into it-- be smart and hide.

4. താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.

4. Respect and serve the LORD! Your reward will be wealth, a long life, and honor.

5. വക്രന്റെ വഴിയില് മുള്ളും കുടുക്കും ഉണ്ടു; തന്റെ പ്രാണനെ സൂക്ഷിക്കുന്നവന് അവയോടു അകന്നിരിക്കട്ടെ.

5. Crooks walk down a road full of thorny traps. Stay away from there!

6. ബാലന് നടക്കേണ്ടുന്ന വഴിയില് അവനെ അഭ്യസിപ്പിക്ക; അവന് വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.
എഫെസ്യർ എഫേസോസ് 6:4

6. Teach your children right from wrong, and when they are grown they will still do right.

7. ധനവാന് ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവന് കടം കൊടുക്കുന്നവന്നു ദാസന് .

7. The poor are ruled by the rich, and those who borrow are slaves of moneylenders.

8. നീതികേടു വിതെക്കുന്നവന് ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.
2 കൊരിന്ത്യർ 9:7

8. Troublemakers get in trouble, and their terrible anger will get them nowhere.

9. ദയാകടാക്ഷമുള്ളവന് അനുഗ്രഹിക്കപ്പെടും; അവന് തന്റെ ആഹാരത്തില്നിന്നു അഗതിക്കു കൊടുക്കുന്നുവല്ലോ.
2 കൊരിന്ത്യർ 9:6

9. The LORD blesses everyone who freely gives food to the poor.

10. പരിഹാസിയെ നീക്കിക്കളക; അപ്പോള് പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.

10. Arguments and fights will come to an end, if you chase away those who insult others.

11. ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതന് .

11. The king is the friend of all who are sincere and speak with kindness.

12. യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവന് മറിച്ചുകളയുന്നു.

12. The LORD watches over everyone who shows good sense, but he frustrates the plans of deceitful liars.

13. വെളിയില് സിംഹം ഉണ്ടു, വീഥിയില് എനിക്കു ജീവഹാനി വരും എന്നു മടിയന് പറയുന്നു.

13. Don't be so lazy that you say, 'If I go to work, a lion will eat me!'

14. പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാല് ത്യജിക്കപ്പെട്ടവന് അതില് വീഴും.

14. The words of a bad woman are like a deep pit; if you make the LORD angry, you will fall right in.

15. ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനില് നിന്നു അകറ്റിക്കളയും.

15. All children are foolish, but firm correction will make them change.

16. ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന്നു കൊടുക്കുന്നവനും മുട്ടുള്ളവനായ്തീരും.

16. Cheat the poor to make profit or give gifts to the rich-- either way you lose.

17. ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേള്ക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക.

17. Here are some sayings of people with wisdom, so listen carefully as I teach.

18. അവയെ നിന്റെ ഉള്ളില് സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളില് അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.

18. You will be glad that you know these sayings and can recite them.

19. നിന്റെ ആശ്രയം യഹോവയില് ആയിരിക്കേണ്ടതിന്നു ഞാന് ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.

19. I am teaching them today, so that you may trust the LORD.

20. നിന്നെ അയച്ചവര്ക്കും നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാന്

20. I have written thirty sayings filled with sound advice.

21. ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാന് നിനക്കു എഴുതീട്ടുണ്ടല്ലോ.

21. You can trust them completely to give you the right words for those in charge of you.

22. എളിയവനോടു അവന് എളിയവനാകകൊണ്ടു കവര്ച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതില്ക്കല്വെച്ചു പീഡിപ്പിക്കയും അരുതു.

22. Don't take advantage of the poor or cheat them in court.

23. യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.

23. The LORD is their defender, and what you do to them, he will do to you.

24. കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.

24. Don't make friends with anyone who has a bad temper.

25. നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണന് കണിയില് അകപ്പെടുവാനും സംഗതി വരരുതു.

25. You might turn out like them and get caught in a trap.

26. നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നിലക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു.

26. Don't guarantee to pay someone else's debt.

27. വീട്ടുവാന് നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴില്നിന്നു നിന്റെ മെത്ത എടുത്തുകളവാന് ഇടവരുത്തുന്നതു എന്തിനു?

27. If you don't have the money, you might lose your bed.

28. നിന്റെ പിതാക്കന്മാര് ഇട്ടിരിക്കുന്ന പണ്ടത്തെ അതിര് നീ മാറ്റരുതു.

28. Don't move a boundary marker set up by your ancestors.

29. പ്രവൃത്തിയില് സാമര്ത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവന് രാജാക്കന്മാരുടെ മുമ്പില് നിലക്കും; നീചന്മാരുടെ മുമ്പില് അവന് നില്ക്കയില്ല.

29. If you do your job well, you will work for a ruler and never be a slave.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |