Isaiah - യെശയ്യാ 1 | View All

1. ആമോസിന്റെ മകനായ യെശയ്യാവു യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദര്ശിച്ച ദര്ശനം.

1. This book contains the messages about Judah and Jerusalem which God revealed to Isaiah son of Amoz during the time when Uzziah, Jotham, Ahaz, and Hezekiah were kings of Judah.

2. ആകാശമേ, കേള്ക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നുഞാന് മക്കളെ പോറ്റി വളര്ത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.

2. The LORD said, 'Earth and sky, listen to what I am saying! The children I brought up have rebelled against me.

3. കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.

3. Cattle know who owns them, and donkeys know where their master feeds them. But that is more than my people Israel know. They don't understand at all.'

4. അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കള്! അവര് യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു.

4. You are doomed, you sinful nation, you corrupt and evil people! Your sins drag you down! You have rejected the LORD, the holy God of Israel, and have turned your backs on him.

5. ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങള് അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.

5. Why do you keep on rebelling? Do you want to be punished even more? Israel, your head is already covered with wounds, and your heart and mind are sick.

6. അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല.

6. From head to foot there is not a healthy spot on your body. You are covered with bruises and sores and open wounds. Your wounds have not been cleaned or bandaged. No medicine has been put on them.

7. നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങള് തീക്കിരയായി; നിങ്ങള് കാണ്കെ അന്യജാതിക്കാര് നിങ്ങളുടെ നാടു തിന്നുകളയുന്നു; അതു അന്യജാതിക്കാര് ഉന്മൂലനാശം ചെയ്തതു പോലെ ശൂന്യമായിരിക്കുന്നു.

7. Your country has been devastated, and your cities have been burned to the ground. While you look on, foreigners take over your land and bring everything to ruin.

8. സീയോന് പുത്രി, മുന്തിരിത്തോട്ടത്തിലെ കുടില് പോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു.

8. Jerusalem alone is left, a city under siege---as defenseless as a guard's hut in a vineyard or a shed in a cucumber field.

9. സൈന്യങ്ങളുടെ യഹോവ നമുക്കു അത്യല്പമായോരു ശേഷിപ്പു വെച്ചിരുന്നില്ലെങ്കില് നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറെക്കു സദൃശമാകുമായിരുന്നു.
റോമർ 9:29

9. If the LORD Almighty had not let some of the people survive, Jerusalem would have been totally destroyed, just as Sodom and Gomorrah were.

10. സൊദോം അധിപതികളേ, യഹോവയുടെ വചനം കേള്പ്പിന് ; ഗൊമോറജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്വിന് .
വെളിപ്പാടു വെളിപാട് 11:8

10. Jerusalem, your rulers and your people are like those of Sodom and Gomorrah. Listen to what the LORD is saying to you. Pay attention to what our God is teaching you.

11. നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.

11. He says, 'Do you think I want all these sacrifices you keep offering to me? I have had more than enough of the sheep you burn as sacrifices and of the fat of your fine animals. I am tired of the blood of bulls and sheep and goats.

12. നിങ്ങള് എന്റെ സന്നിധിയില് വരുമ്പോള് എന്റെ പ്രാകാരങ്ങളെ ചവിട്ടുവാന് ഇതു നിങ്ങളോടു ചോദിച്ചതു ആര്?

12. Who asked you to bring me all this when you come to worship me? Who asked you to do all this tramping around in my Temple?

13. ഇനി നിങ്ങള് വ്യര്ത്ഥമായുള്ള കാഴ്ചകൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും--നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.

13. It's useless to bring your offerings. I am disgusted with the smell of the incense you burn. I cannot stand your New Moon Festivals, your Sabbaths, and your religious gatherings; they are all corrupted by your sins.

14. നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാന് വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാന് അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു.

14. I hate your New Moon Festivals and holy days; they are a burden that I am tired of bearing.

15. നിങ്ങള് കൈമലര്ത്തുമ്പോള് ഞാന് എന്റെ കണ്ണു മറെച്ചുകളയും; നിങ്ങള് എത്ര തന്നേ പ്രാര്ത്ഥനകഴിച്ചാലും ഞാന് കേള്ക്കയില്ല; നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു.
യോഹന്നാൻ 9:31

15. 'When you lift your hands in prayer, I will not look at you. No matter how much you pray, I will not listen, for your hands are covered with blood.

16. നിങ്ങളെ കഴുകി വെടിപ്പാക്കുവിന് ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പില്നിന്നു നീക്കിക്കളവിന് ; തിന്മ ചെയ്യുന്നതു മതിയാക്കുവിന് .
യാക്കോബ് 4:8

16. Wash yourselves clean. Stop all this evil that I see you doing. Yes, stop doing evil

17. നന്മ ചെയ്വാന് പഠിപ്പിന് ; ന്യായം അന്വേഷിപ്പിന് ; പീഡിപ്പിക്കുന്നവനെ നേര്വ്വഴിക്കാക്കുവിന് ; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിന് ; വിധവേക്കു വേണ്ടി വ്യവഹരിപ്പിന് .

17. and learn to do right. See that justice is done---help those who are oppressed, give orphans their rights, and defend widows.'

18. വരുവിന് , നമുക്കു തമ്മില് വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങള് കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.

18. The LORD says, 'Now, let's settle the matter. You are stained red with sin, but I will wash you as clean as snow. Although your stains are deep red, you will be as white as wool.

19. നിങ്ങള് മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കില് ദേശത്തിലെ നന്മ അനുഭവിക്കും.

19. If you will only obey me, you will eat the good things the land produces.

20. മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങള് വാളിന്നിരയായ്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.

20. But if you defy me, you are doomed to die. I, the LORD, have spoken.'

21. വിശ്വസ്തനഗരം വേശ്യയായി തീര്ന്നിരിക്കുന്നതു എങ്ങനെ! അതില് ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കുലപാതകന്മാര്.

21. The city that once was faithful is behaving like a whore! At one time it was filled with righteous people, but now only murderers remain.

22. നിന്റെ വെള്ളി കീടമായും നിന്റെ വീഞ്ഞു വെള്ളം ചേര്ന്നും ഇരിക്കുന്നു.

22. Jerusalem, you were once like silver, but now you are worthless; you were like good wine, but now you are only water.

23. നിന്റെ പ്രഭുക്കന്മാര് മത്സരികള്; കള്ളന്മാരുടെ കൂട്ടാളികള് തന്നേ; അവര് ഒക്കെയും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവര് അനാഥന്നു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കല് വരുന്നതുമില്ല.

23. Your leaders are rebels and friends of thieves; they are always accepting gifts and bribes. They never defend orphans in court or listen when widows present their case.

24. അതുകൊണ്ടു യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കര്ത്താവു അരുളിച്ചെയ്യുന്നുഹാ, ഞാന് എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും.

24. So now, listen to what the LORD Almighty, Israel's powerful God, is saying: 'I will take revenge on you, my enemies, and you will cause me no more trouble.

25. ഞാന് എന്റെ കൈ നിന്റെ നേരെ തിരിച്ചു നിന്റെ കീടം തീരെ ഉരുക്കിക്കളകയും നിന്റെ വെള്ളീയം ഒക്കെയും നീക്കിക്കളകയും ചെയ്യും.

25. I will take action against you. I will purify you the way metal is refined, and will remove all your impurity.

26. ഞാന് നിന്റെ ന്യായാധിപന്മാരെ ആദിയിങ്കല് എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കല് എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.

26. I will give you rulers and advisers like those you had long ago. Then Jerusalem will be called the righteous, faithful city.'

27. സീയോന് ന്യായത്താലും അതില് മനം തിരിയുന്നവര് നീതിയാലും വീണ്ടെടുക്കപ്പെടും.

27. Because the LORD is righteous, he will save Jerusalem and everyone there who repents.

28. എന്നാല് അതിക്രമികള്ക്കും പാപികള്ക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവര് മുടിഞ്ഞുപോകും.

28. But he will crush everyone who sins and rebels against him; he will kill everyone who forsakes him.

29. നിങ്ങള് താല്പര്യം വെച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങള് തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങള്നിമിത്തം ലജ്ജിക്കും.

29. You will be sorry that you ever worshiped trees and planted sacred gardens.

30. നിങ്ങള് ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും.

30. You will wither like a dying oak, like a garden that no one waters.

31. ബലവാന് ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാന് ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.

31. Just as straw is set on fire by a spark, so powerful people will be destroyed by their own evil deeds, and no one will be able to stop the destruction.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |