Isaiah - യെശയ്യാ 33 | View All

1. സാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോടു ആരും ദ്രോഹം പ്രവര്ത്തിക്കാതെ ദ്രോഹം പ്രവര്ത്തിക്കയും ചെയ്യുന്നവനേ, നിനക്കു അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിര്ത്തുമ്പോള് നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവര്ത്തിക്കുന്നതു മതിയാക്കുമ്പോള് നിന്നോടും ദ്രോഹം പ്രവര്ത്തിക്കും.

2. യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ; ഞങ്ങള് നിന്നെ കാത്തിരിക്കുന്നു; രാവിലെതോറും നീ അവര്ക്കും ഭുജവും കഷ്ടകാലത്തു ഞങ്ങള്ക്കു രക്ഷയും ആയിരിക്കേണമേ.

3. കോലാഹലം ഹേതുവായി വംശങ്ങള് ഔടിപ്പോയി; നീ എഴുന്നേറ്റപ്പോള് ജാതികള് ചിതറിപ്പോയി.

4. നിങ്ങളുടെ കവര്ച്ച തുള്ളന് ശേഖരിക്കുന്നതുപോലെ ശേഖരിക്കപ്പെടും വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവര് അതിന്മേല് ചാടിവീഴും.

5. യഹോവ ഉന്നതനായിരിക്കുന്നു; ഉയരത്തിലല്ലോ അവന് വസിക്കുന്നതു; അവന് സീയോനെ ന്യായവും നീതിയുംകൊണ്ടു നിറെച്ചിരിക്കുന്നു.

6. നിന്റെ കാലത്തു സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാഭക്തി അവരുടെ നിക്ഷേപം ആയിരിക്കും.

7. ഇതാ അവരുടെ ശൌര്യ്യവാന്മാര് പുറത്തു നിലവിളിക്കുന്നു; സമാധാനത്തിന്റെ ദൂതന്മാര് അതിദുഃഖത്തോടെ കരയുന്നു.

8. പെരുവഴികള് ശൂന്യമായ്ക്കിടക്കുന്നു; വഴി പോക്കര് ഇല്ലാതെയായിരിക്കുന്നു; അവന് ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചുഒരു മനുഷ്യനെയും അവന് ആദരിക്കുന്നില്ല.

9. ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോന് ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോന് മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കര്മ്മേലും ഇലപൊഴിക്കുന്നു.

10. ഇപ്പോള് ഞാന് എഴുന്നേലക്കും; ഇപ്പോള് ഞാന് എന്നെത്തന്നേ ഉയര്ത്തും; ഇപ്പോള് ഞാന് ഉന്നതനായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

11. നിങ്ങള് വൈക്കോലിനെ ഗര്ഭം ധരിച്ചു താളടിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായിനിങ്ങളെ ദഹിപ്പിച്ചുകളയും.

12. വംശങ്ങള് കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയില് ഇട്ടു ചുട്ടുകളയും.

13. ദൂരസ്ഥന്മാരേ, ഞാന് ചെയ്തതു കേള്പ്പിന് ; സമീപസ്ഥന്മാരേ, എന്റെ വീര്യപ്രവൃത്തികള് ഗ്രഹിപ്പിന് .

14. സീയോനിലെ പാപികള് പേടിക്കുന്നു; വഷളന്മാരായവര്ക്കും നടുക്കം പിടിച്ചിരിക്കുന്നു; നമ്മില് ആര് ദഹിപ്പിക്കുന്ന തീയുടെ അടുക്കല് പാര്ക്കും? നമ്മില് ആര് നിത്യദഹനങ്ങളുടെ അടുക്കല് പാര്ക്കും?
എബ്രായർ 12:29

15. നീതിയായി നടന്നു നേര് പറകയും പീഡനത്താല് ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേള്ക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവന് ;

16. ഇങ്ങനെയുള്ളവന് ഉയരത്തില് വസിക്കും; പാറക്കോട്ടകള് അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവന്നു കിട്ടും;

17. അവന്നു വെള്ളം മുട്ടിപ്പോകയുമില്ല. നിന്റെ കണ്ണു രാജാവിനെ അവന്റെ സൌന്ദര്യത്തോടെ ദര്ശിക്കും; വിശാലമായോരു ദേശം കാണും.
മത്തായി 17:2, യോഹന്നാൻ 1:14

18. പണം എണ്ണുന്നവന് എവിടെ? തൂക്കിനോക്കുന്നവന് എവിടെ? ഗോപുരങ്ങളെ എണ്ണുന്നവന് എവിടെ? എന്നിങ്ങനെ നിന്റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും.
1 കൊരിന്ത്യർ 1:20

19. നീ തിരിച്ചറിയാത്ത പ്രായസമുള്ള വാക്കും നിനക്കു ഗ്രഹിച്ചു കൂടാത്ത അന്യഭാഷയും ഉള്ള ഉഗ്രജാതിയെ നീ കാണുകയില്ല.

20. നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; നിന്റെ കണ്ണു യെരൂശലേമിനെ സ്വൈരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി ഒരുനാളും ഇളകിപ്പോകാത്തതും കയറു ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും.

21. അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു വീതിയുള്ള നദികള്ക്കും തോടുകള്ക്കും പകരമായിരിക്കും; തണ്ടുവെച്ച പടകു അതില് നടക്കയില്ല; പ്രതാപമുള്ള കപ്പല് അതില്കൂടി കടന്നുപോകയുമില്ല.

22. യഹോവ നമ്മുടെ ന്യായാധിപന് ; യഹോവ നമ്മുടെ ന്യായദാതാവു; യഹോവ നമ്മുടെ രാജാവു; അവന് നമ്മെ രക്ഷിക്കും.

23. നിന്റെ കയറു അഴിഞ്ഞുകിടക്കുന്നു; അതിനാല് പാമരത്തെ ചുവട്ടില് ഉറപ്പിച്ചുകൂടാ; പായ് നിവിര്ത്തുകൂടാ. പിടിച്ചു പറിച്ച വലിയ കൊള്ള അന്നു വിഭാഗിക്കപ്പെടും; മുടന്തരും കൊള്ളയിടും.

24. എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതില് പാര്ക്കുംന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:43



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |