Isaiah - യെശയ്യാ 41 | View All

1. ദ്വീപുകളേ, എന്റെ മുമ്പില് മിണ്ടാതെ ഇരിപ്പിന് ; ജാതികള് ശക്തിയെ പുതുക്കട്ടെ; അവര് അടുത്തുവന്നു സംസാരിക്കട്ടെ; നാം തമ്മില് ന്യായവാദം ചെയ്യുന്നതിന്നു അടുത്തു വരിക.

1. God says, 'Be silent and listen to me, you distant lands! Get ready to present your case in court; you will have your chance to speak. Let us come together to decide who is right.

2. ചെല്ലുന്നെടത്തൊക്കെയും നീതി എതിരേലക്കുന്നവനെ കിഴക്കുനിന്നു ഉണര്ത്തിയതാര്? അവന് ജാതികളെ അവന്റെ മുമ്പില് ഏല്പിച്ചുകൊടുക്കയും അവനെ രാജാക്കന്മാരുടെ മേല് വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവന് പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന താളടിപോലെയും ആക്കിക്കളയുന്നു.
വെളിപ്പാടു വെളിപാട് 16:12

2. 'Who was it that brought the conqueror from the east and makes him triumphant wherever he goes? Who gives him victory over kings and nations? His sword strikes them down as if they were dust. His arrows scatter them like straw before the wind.

3. അവന് അവരെ പിന്തുടര്ന്നു നിര്ഭയനായി കടന്നു ചെല്ലുന്നു; പാതയില് കാല് വെച്ചല്ല അവന് പോകുന്നതു.

3. He follows in pursuit and marches safely on, so fast that he hardly touches the ground!

4. ആര് അതു പ്രര്ത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതല് തലമുറകളെ വിളിച്ചവന് ; യഹോവയായ ഞാന് ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.
വെളിപ്പാടു വെളിപാട് 1:4-8, വെളിപ്പാടു വെളിപാട് 4:8, വെളിപ്പാടു വെളിപാട് 16:5

4. Who was it that made this happen? Who has determined the course of history? I, the LORD, was there at the beginning, and I, the LORD, will be there at the end.

5. ദ്വീപുകള് കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികള് വിറെച്ചു; അവര് ഒന്നിച്ചു കൂടി അടുത്തുവന്നു;

5. 'The people of distant lands have seen what I have done; they are frightened and tremble with fear. So they all assemble and come.

6. അവര് അന്യോന്യം സഹായിച്ചു; ഒരുത്തന് മറ്റേവനോടുധൈര്യമായിരിക്ക എന്നു പറഞ്ഞു.

6. The skilled workers help and encourage each other.

7. അങ്ങനെ ആശാരി തട്ടാനെയും കൊല്ലന് കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി കൂട്ടിവിളക്കുന്നതിന്നു ചേലായി എന്നു പറഞ്ഞു, ഇളകാതെയിരിക്കേണ്ടതിന്നു അവന് അതിനെ ആണികൊണ്ടു ഉറപ്പിക്കുന്നു.

7. The carpenter says to the goldsmith, 'Well done!' The one who beats the idol smooth encourages the one who nails it together. They say, 'The soldering is good'--- and they fasten the idol in place with nails.

8. നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാന് തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, നീ എന്റെ ദാസന് ,
യാക്കോബ് 2:23, ലൂക്കോസ് 1:54, എബ്രായർ 2:16

8. 'But you, Israel my servant, you are the people that I have chosen, the descendants of Abraham, my friend.

9. ഞാന് നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളില് നിന്നു എടുക്കയും അതിന്റെ മൂലകളില്നിന്നു വിളിച്ചു ചേര്ക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ, നീ ഭയപ്പെടേണ്ടാ;
മത്തായി 12:18-21, ലൂക്കോസ് 1:54, എബ്രായർ 2:16

9. I brought you from the ends of the earth; I called you from its farthest corners and said to you, 'You are my servant.' I did not reject you, but chose you.

10. ഞാന് നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാന് നിന്റെ ദൈവം ആകുന്നു; ഞാന് നിന്നെ ശക്തീകരിക്കും; ഞാന് നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാന് നിന്നെ താങ്ങും,
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 18:9-10

10. Do not be afraid---I am with you! I am your God---let nothing terrify you! I will make you strong and help you; I will protect you and save you.

11. നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവര് നശിച്ചു ഇല്ലാതെയാകും.

11. Those who are angry with you will know the shame of defeat. Those who fight against you will die

12. നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവര് നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.

12. and will disappear from the earth.

13. നിന്റെ ദൈവമായ യഹോവ എന്ന ഞാന് നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന് നിന്നെ സഹായിക്കും എന്നു പറയുന്നു.

13. I am the LORD your God; I strengthen you and tell you, 'Do not be afraid; I will help you.' '

14. പുഴുവായ യാക്കോബേ, യിസ്രായേല്പരിഷയേ, ഭയപ്പെടേണ്ടാ; ഞാന് നിന്നെ സഹായിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്റെ വീണ്ടെടുപ്പുകാരന് യിസ്രായേലിന്റെ പരിശുദ്ധന് തന്നേ.

14. The LORD says, 'Small and weak as you are, Israel, don't be afraid; I will help you. I, the holy God of Israel, am the one who saves you.

15. ഇതാ, ഞാന് നിന്നെ പുതിയതും മൂര്ച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീര്ക്കുംന്നു; നീ പര്വ്വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിര്പോലെ ആക്കുകയും ചെയ്യും.

15. I will make you like a threshing board, with spikes that are new and sharp. You will thresh mountains and destroy them; hills will crumble into dust.

16. നീ അവയെ പാറ്റും; കാറ്റു അവയെ പറപ്പിച്ചുകൊണ്ടുപോകും; ചുഴലിക്കാറ്റു അവയെ ചിതറിച്ചുകളയും; നീയോ യഹോവയില് ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്റെ പരിശുദ്ധനില് പുകഴും.

16. You will toss them in the air; the wind will carry them off, and they will be scattered by the storm. Then you will be happy because I am your God; you will praise me, the holy God of Israel.

17. എളിയവരും ദരിദ്രന്മാരുമായവര് വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാല് അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാന് അവര്ക്കും ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാന് അവരെ കൈവിടുകയില്ല.

17. 'When my people in their need look for water, when their throats are dry with thirst, then I, the LORD, will answer their prayer; I, the God of Israel, will never abandon them.

18. ഞാന് പാഴ്മലകളില് നദികളെയും താഴ്വരകളുടെ നടുവില് ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാന് നീര്പൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.

18. I will make rivers flow among barren hills and springs of water run in the valleys. I will turn the desert into pools of water and the dry land into flowing springs.

19. ഞാന് മരുഭൂമിയില് ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാന് നിര്ജ്ജനപ്രദേശത്തു സരളവൃക്ഷവും പയിന് മരവും പുന്നയും വെച്ചുപിടിപ്പിക്കും.

19. I will make cedars grow in the desert, and acacias and myrtles and olive trees. Forests will grow in barren land, forests of pine and juniper and cypress.

20. യഹോവയുടെ കൈ അതു ചെയ്തു എന്നും യിസ്രായേലിന്റെ പരിശുദ്ധന് അതു സൃഷ്ടിച്ചു എന്നും അവരെല്ലാവരും കണ്ടു അറിഞ്ഞു വിചാരിച്ചു ഗ്രഹിക്കേണ്ടതിന്നു തന്നേ.

20. People will see this and know that I, the LORD, have done it. They will come to understand that Israel's holy God has made it happen.'

21. നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിന് എന്നു യഹോവ കല്പിക്കുന്നു; നിങ്ങളുടെ ന്യായങ്ങളെ കാണിപ്പിന് എന്നു യാക്കോബിന്റെ രാജാവു കല്പിക്കുന്നു.

21. The LORD, the king of Israel, has this to say: 'You gods of the nations, present your case. Bring the best arguments you have!

22. സംഭവിപ്പാനുള്ളതു അവര് കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ചു അതിന്റെ അവസാനം അറിയേണ്ടതിന്നു ആദ്യകാര്യങ്ങള് ഇന്നിന്നവയെന്നു അവര് പ്രസ്താവിക്കട്ടെ; അല്ലെങ്കില് സംഭവിപ്പാനുള്ളതു നമ്മെ കേള്പ്പിക്കട്ടെ.

22. Come here and predict what will happen, so that we will know it when it takes place. Explain to the court the events of the past, and tell us what they mean.

23. നിങ്ങള് ദേവന്മാര് എന്നു ഞങ്ങള് അറിയേണ്ടതിന്നു മേലാല് വരുവാനുള്ളതു പ്രസ്താവിപ്പിന് ; ഞങ്ങള് കണ്ടു വിസ്മയിക്കേണ്ടതിന്നു നന്മയെങ്കിലും തിന്മയെങ്കിലും പ്രവര്ത്തിപ്പിന് .

23. Tell us what the future holds--- then we will know that you are gods! Do something good or bring some disaster; fill us with fear and awe!

24. നിങ്ങള് ഇല്ലായ്മയും നിങ്ങളുടെ പ്രവൃത്തി നാസ്തിയും ആകുന്നു; നിങ്ങളെ വരിക്കുന്നവന് കുത്സിതനത്രേ.

24. You and all you do are nothing; those who worship you are disgusting!

25. ഞാന് ഒരുത്തനെ വടക്കുനിന്നു എഴുന്നേല്പിച്ചു; അവന് വന്നിരിക്കുന്നു; സൂര്യോദയദിക്കില് നിന്നു അവനെ എഴുന്നേല്പിച്ചു; അവന് എന്റെ നാമത്തെ ആരാധിക്കും; അവര് വന്നു ചെളിയെപ്പോലെയും കുശവന് കളിമണ്ണു ചവിട്ടുന്നതുപോലെയും ദേശാധിപതികളെ ചവിട്ടും.
വെളിപ്പാടു വെളിപാട് 16:12

25. 'I have chosen a man who lives in the east; I will bring him to attack from the north. He tramples on rulers as if they were mud, like a potter trampling clay.

26. ഞങ്ങള് അറിയേണ്ടതിന്നു ആദിമുതലും അവന് നീതിമാന് എന്നു ഞങ്ങള് പറയേണ്ടതിന്നു പണ്ടേയും ആര് പ്രസ്താവിച്ചിട്ടുള്ളു? പ്രസ്താവിപ്പാനോ കാണിച്ചുതരുവാനോ നിങ്ങളുടെ വാക്കു കേള്പ്പാനോ ആരും ഇല്ല.

26. Which of you predicted that this would happen, so that we could say that you were right? None of you said a word about it; no one heard you say a thing!

27. ഞാന് ആദ്യനായി സീയോനോടുഇതാ, ഇതാ, അവര് വരുന്നു എന്നു പറയുന്നു; യെരൂശലേമിന്നു ഞാന് ഒരു സുവാര്ത്താദൂതനെ കൊടുക്കുന്നു.

27. I, the LORD, was the first to tell Zion the news; I sent a messenger to Jerusalem to say, 'Your people are coming! They are coming home!'

28. ഞാന് നോക്കിയാറെഒരുത്തനുമില്ല; ഞാന് ചോദിച്ചാറെ; ഉത്തരം പറവാന് അവരില് ഒരു ആലോചനക്കാരനും ഇല്ല.

28. When I looked among the gods, none of them had a thing to say; not one could answer the questions I asked.

29. അവരെല്ലാവരും വ്യാജമാകുന്നു; അവരുടെ പ്രവൃത്തികള് നാസ്തിയത്രേ; അവരുടെ വിഗ്രഹങ്ങള് കാറ്റും ശൂന്യവും തന്നേ.

29. All these gods are useless; they can do nothing at all--- these idols are weak and powerless.'



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |