Leviticus - ലേവ്യപുസ്തകം 1 | View All

1. യഹോവ സമാഗമനക്കുടാരത്തില്വെച്ചു മോശെയെ വിളിച്ചു അവനോടു അരുളിച്ചെയ്തതു

1. And the Lord called vnto Moyses, and spake vnto him out of the tabernacle of the congregation, saying:

2. നീ യിസ്രായേല്മക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാല്നിങ്ങളില് ആരെങ്കിലും യഹോവേക്കു വഴിപാടു കഴിക്കുന്നു എങ്കില് കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.

2. Speake vnto the children of Israel, & thou shalt say vnto them: If a man of yon bring a sacrifice vnto the Lorde, ye shall bryng your sacrifice from among these cattell, euen fro among the beefes and the sheepe.

3. അവര് വഴിപാടായി കന്നുകാലികളില് ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില് ഊനമില്ലാത്ത ആണിനെ അര്പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന് തക്കവണ്ണം അവന് അതിനെ സമാഗമന കൂടാരത്തിന്റെ വാതില്ക്കല് വെച്ചു അര്പ്പിക്കേണം.

3. If his sacrifice be a burnt offeryng of beefes, let hym offer a male without blemishe, and bryng hym of his owne voluntarie wyll, vnto the doore of the tabernacle of the congregation before the Lorde.

4. അവന് ഹോമയാഗത്തിന്റെ തലയില് കൈവെക്കേണം; എന്നാല് അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന് അവന്റെ പേര്ക്കും സുഗ്രാഹ്യമാകും.

4. And he shall put his hande vpon the head of the burnt sacrifice, and it shalbe accepted for hym to be his attonement.

5. അവന് യഹോവയുടെ സന്നിധിയില് കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര് അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് ഉള്ള യാഗപീഠത്തിന്മേല് ചുറ്റും തളിക്കേണം.

5. And he shal kill the bullocke before the Lord: And the priestes Aarons sonnes shall bryng the blood, and sprinkle it rounde about vpon the aulter that is by the doore of the tabernacle of the congregation.

6. അവന് ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം.

6. And then shall he flay the burnt offeryng, and hewe hym in peeces.

7. പുരോഹിതനായ അഹരോന്റെ പുത്രന്മാര് യാഗപീഠത്തിന്മേല് തീ ഇട്ടു തീയുടെ മേല് വിറകു അടുക്കേണം.

7. And the sonnes of Aaron the priest shall put fire vpon the aulter, and put wood vpon the fire.

8. പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര് ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തില് തീയുടെ മേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.

8. And the priestes Aarons sonnes shall lay the partes, euen the head and the fat, vpon the wood that is on the fyre in the aulter.

9. അതിന്റെ കുടലും കാലും അവന് വെള്ളത്തില് കഴുകേണം. പുരോഹിതന് സകലവും യാഗപീഠത്തിന്മേല് ഹോമയാഗമായി ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.

9. But the inwardes and the legges thereof shall he washe in water, & the priest shall burne all in the aulter, that they may be a burnt sacrifice, an offeryng made by fire for a sweete odour vnto the Lorde.

10. ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിന് കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കില് ഊനമില്ലാത്ത ആണിനെ അവന് അര്പ്പിക്കേണം.

10. And if his sacrifice be of flockes, namely of the sheepe or goates, let hym bryng a male without blemishe for a burnt offeryng:

11. അവന് യഹോവയുടെ സന്നിധിയില് യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര് അതിന്റെ രക്തം യാഗപീഠത്തിന്മേല് ചുറ്റും തളിക്കേണം.

11. And let hym kyll it on the north syde of the aulter, before the Lorde: And the priestes Aarons sonnes, shall sprinckle the blood round about vpon the aulter.

12. അവന് അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതന് അവയെ യാഗപീഠത്തില് തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.

12. And he shall cut it into his peeces, euen with his head and his fat: and the priest shall put them vpon the wood that lyeth vpon the fire in the aulter.

13. കുടലും കാലും അവന് വെള്ളത്തില് കഴുകേണം; പുരോഹിതന് സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേല് ദഹിപ്പിക്കേണം.

13. But he shall washe the inwardes and the legges with water, and the priest shall bryng altogether, and burne it vpon the aulter for a burnt offeryng, an oblation made by fire for a sweete sauour vnto the Lorde.

14. യഹോവേക്കു അവന്റെ വഴിപാടു പറവ ജാതിയില് ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കില് അവന് കുറുപ്രാവിനെയോ പ്രാവിന് കുഞ്ഞിനെയോ വഴിപാടായി അര്പ്പിക്കേണം.

14. If the burnt offeryng for the sacrifice of the Lorde be of fowles, he shall bring his sacrifice of turtle doues, or of the young pigeons.

15. പുരോഹിതന് അതിനെ യാഗപീഠത്തിന്റെ അടുക്കല് കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേല് ദഹിപ്പിക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്റെ പാര്ശ്വത്തിങ്കല് പിഴിഞ്ഞുകളയേണം.

15. And the priest shall bryng it vnto the aulter, and wryng the necke a sunder of it, and burne it on the aulter: but the blood therof shalbe wroung out vpon the syde of the aulter.

16. അതിന്റെ തീന് പണ്ടം മലത്തോടുകൂടെ പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു വെണ്ണീരിടുന്ന സ്ഥലത്തു ഇടേണം.

16. And he shall plucke away his croppe with his fethers, and cast them besyde the aulter on the east part, in the place of asshes.

17. അതിനെ രണ്ടാക്കാതെ ചിറകോടുകൂടെ പിളര്ക്കേണം; പുരോഹിതന് അതിനെ യാഗപീഠത്തില് തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കേണം; അതു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.

17. And he shall breake the wynges of it, but plucke them not asunder: And the priest shal burne it vpon the aulter, euen vpon the wood that is vpon the fire, that it may be a burnt offeryng, an oblation made by fire for a sweete sauour vnto the Lorde.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |