Leviticus - ലേവ്യപുസ്തകം 13 | View All

1. യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാല്

1. Yahweh said to Moses and Aaron,

2. ഒരു മനുഷ്യന്റെ ത്വക്കിന്മേല് തിണര്പ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാല് അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരില് ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം.

2. 'If a swelling or scab or spot appears on someone's skin, which could develop into a contagious skin-disease, that person must then be taken to the priest, either Aaron or one of his sons.

3. പുരോഹിതന് ത്വക്കിന്മേല് ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാള് കുഴിഞ്ഞതും ആയി കണ്ടാല് അതു കുഷ്ടലക്ഷണം; പുരോഹിതന് അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം.

3. The priest will examine the disease on the skin. If the hair on the diseased part has turned white, or if the disease bites into the skin, the skin-disease is contagious, and after examination the priest will declare the person unclean.

4. അവന്റെ ത്വക്കിന്മേല് പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാല് പുരോഹിതന് ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം.

4. But if there is a white spot on the skin without any visible depression of the skin or whitening of the hair, the priest will isolate the sick person for seven days.

5. ഏഴാം ദിവസം പുരോഹിതന് അവനെ നോക്കേണം. വടു ത്വക്കിന്മേല് പരക്കാതെ, കണ്ട സ്ഥിതിയില് നിലക്കുന്നു എങ്കില് പുരോഹിതന് രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

5. On the seventh day he will examine the person, and if he observes that the disease persists though without spreading over the skin, he will isolate the person for a further seven days

6. ഏഴാം ദിവസം പുരോഹിതന് അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേല് പരക്കാതെയും കണ്ടാല് പുരോഹിതന് അവനെ ശുദ്ധിയുള്ളവന് എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവന് വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.

6. and examine him again on the seventh. If he finds that the disease has faded and has not spread over the skin, the priest will declare the person clean. This was merely a scab. Once he has washed his clothing he will be clean.

7. അവന് ശുദ്ധീകരണത്തിന്നായി തന്നെത്താന് പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേല് അധികമായി പരന്നാല് അവന് പിന്നെയും തന്നെത്താന് പുരോഹിതനെ കാണിക്കേണം.

7. 'But if the scab spreads over the skin after the sick person has been examined by the priest and declared clean, then he will let himself be examined again by the priest.

8. ചുണങ്ങു ത്വക്കിന്മേല് പരക്കുന്നു എന്നു പുരോഹിതന് കണ്ടാല് പുരോഹിതന് അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.

8. After examining him and certifying the spread of the scab over the skin, the priest will declare him unclean: it is a contagious skin-disease.

9. കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനില് ഉണ്ടായാല് അവനെ പുരോഹിതന്റെ അടുക്കല് കൊണ്ടുവരേണം.

9. 'Someone who has a contagious skin-disease must be taken to the priest.

10. പുരോഹിതന് അവനെ നോക്കേണം; ത്വക്കിന്മേല് വെളുത്ത തിണര്പ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണര്പ്പില് പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താല്

10. The priest will examine the sick person, and if he finds a whitish swelling with whitening of the hair and an ulcer forming on the skin,

11. അതു അവന്റെ ത്വക്കില് പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതന് അവനെ അശുദ്ധന് എന്നു വിധിക്കേണം; അവന് അശുദ്ധനാകകൊണ്ടു അവനെ അകത്താക്കി അടെക്കരുതു.

11. this is a dormant skin-disease, and the priest will declare the person unclean. He will not isolate him; he is obviously unclean.

12. കുഷ്ഠം ത്വക്കില് അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാല്വരെ പുരോഹിതന് കാണുന്നേടത്തൊക്കെയും വടു ത്വക്കില് ആസകലം മൂടിയിരിക്കുന്നു എങ്കില് പുരോഹിതന് നോക്കേണം;

12. 'But if the disease spreads all through the skin, if it covers the person entirely from head to foot so far as the priest can see,

13. കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാല് അവന് വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകാലം വെള്ളയായി തീര്ന്നു; അവന് ശുദ്ധിയുള്ളവന് ആകുന്നു.

13. the priest will then examine the sick person and, if he finds that the skin-disease covers his whole body, declare the sick person clean. Since it has all become white, he is clean.

14. എന്നാല് പച്ചമാംസം അവനില് കണ്ടാല് അവന് അശുദ്ധന് .

14. But as soon as an ulcer appears on him, he will be unclean.

15. പുരോഹിതന് പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നേ.

15. After examining the ulcer, the priest will declare him unclean: the ulcer is unclean, it is contagious.

16. എന്നാല് പച്ചമാംസം മാറി വെള്ളയായി തീര്ന്നാല് അവന് പുരോഹിതന്റെ അടുക്കല് വരേണം.

16. But if the ulcer becomes white again, the sick person will go to the priest;

17. പുരോഹിതന് അവനെ നോക്കേണം; വടു വെള്ളയായി തീര്ന്നു എങ്കില് പുരോഹിതന് വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന് ശുദ്ധിയുള്ളവന് തന്നേ.

17. the priest will examine him and if he finds that the disease has turned white, he will declare the sick person clean: he is clean.

18. ദേഹത്തിന്റെ ത്വക്കില് പരുവുണ്ടായിരുന്നിട്ടു

18. 'When an ulcer appears on someone's skin, and then gets better,

19. സൌഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണര്പ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാല് അതു പുരോഹിതനെ കാണിക്കേണം.

19. and if then a white swelling or a reddish-white spot forms on the same place, the sick person will show himself to the priest.

20. പുരോഹിതന് അതു നോക്കേണം; അതു ത്വക്കിനെക്കാള് കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാല് പുരോഹിതന് അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവില്നിന്നുണ്ടായ കുഷ്ഠരോഗം.

20. The priest will examine him, and if he finds a visible depression in the skin and a whitening of the hair, he will declare the person unclean: this is a case of contagious skin-disease breaking out in an ulcer.

21. എന്നാല് പുരോഹിതന് അതുനോക്കി അതില് വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാള് കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാല് പുരോഹിതന് അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

21. But if on examination the priest finds neither white hair nor depression of the skin, but a fading of the affected part, he will isolate the sick person for seven days.

22. അതു ത്വക്കിന്മേല് അധികം പരന്നാല് പുരോഹിതന് അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

22. If the disease has then spread over the skin, he will declare the person unclean: this is a case of contagious skin-disease.

23. എന്നാല് വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയില് തന്നേ നിന്നു എങ്കില് അതു പരുവിന്റെ വടു അത്രേ. പുരോഹിതന് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.

23. But if the spot has stayed where it was and has not spread, it is the scar of the ulcer and the priest will declare the person clean.

24. അല്ലെങ്കില് ദേഹത്തിന്റെ ത്വക്കില് തീപ്പൊള്ളല് ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്ത തന്നേയോ ഇരിക്കുന്ന പുള്ളി ആയി തീര്ന്നാല്

24. 'If someone has a burn on the skin and an abscess, a reddish-white or white spot, forms on the burn,

25. പുരോഹിതന് അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീര്ന്നു ത്വക്കിനെക്കാള് കുഴിഞ്ഞുകണ്ടാല് പൊള്ളലില് ഉണ്ടായ കുഷ്ഠം; ആകയാല് പുരോഹിതന് അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

25. the priest will then examine it. If he finds a whitening of the hair or a visible depression of the mark on the skin, a contagious disease has broken out in the burn. The priest will declare the sick person unclean: this is a contagious skin-disease.

26. എന്നാല് പുരോഹിതന് അതു നോക്കീട്ടു പുള്ളിയില് വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാള് കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാല് പുരോഹിതന് അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

26. If on the other hand the priest on examination does not find white hair on the mark or depression of the skin, but a fading of the mark, the priest will isolate the person for seven days.

27. ഏഴാം ദിവസം പുരോഹിതന് അവനെ നോക്കേണംഅതു ത്വക്കിന്മേല് പരന്നിരുന്നാല് പുരോഹിതന് അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

27. He will examine the person on the seventh day and, if the disease has spread over the skin, he will declare the sick person unclean: this is a case of contagious skin-disease.

28. എന്നാല് പുള്ളി ത്വക്കിന്മേല് പരക്കാതെ, കണ്ട നിലയില് തന്നേ നില്ക്കയും നിറം മങ്ങിയിരിക്കയും ചെയ്താല് അതു തീപ്പൊള്ളലിന്റെ തിണര്പ്പു ആകുന്നു; പുരോഹിതന് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്റെ തിണര്പ്പത്രേ.

28. If the mark has stayed where it was and has not spread over the skin, but has faded instead, it was only a swelling due to the burn. The priest will declare the person clean: it is merely a burn scar.

29. ഒരു പുരുഷന്നു എങ്കിലും ഒരു സ്ത്രിക്കു എങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാല് പുരോഹിതന് വടു നോക്കേണം.

29. 'If a man or a woman has a sore on the head or chin,

30. അതു ത്വക്കിനെക്കാള് കുഴിഞ്ഞും അതില് പൊന് നിറമായ നേര്മ്മയുള്ള രോമം ഉള്ളതായും കണ്ടാല് പുരോഹിതന് അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ.

30. the priest will examine the sore; and if he finds a depression visible in the skin, with the hair on it yellow and thin, he will declare the sick person unclean: this is tinea, that is to say, a contagious skin-disease of the head or chin.

31. പുരോഹിതന് പുറ്റിന്റെ വടുവിനെ നോക്കുമ്പോള് അതു ത്വക്കിനെക്കാള് കുഴിഞ്ഞിരിക്കാതെയും അതില് കറുത്ത രോമം ഇല്ലാതെയും കണ്ടാല് പുരോഹിതന് പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

31. If on examining this case of tinea the priest finds no visible depression in the skin and no yellow hair, he will isolate the person so affected for seven days.

32. ഏഴാം ദിവസം പുരോഹിതന് വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതില് പൊന് നിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാള് കുഴിഞ്ഞിരിക്കാതെയും ഇരുന്നാല് അവന് ക്ഷൌരം ചെയ്യിക്കേണം;

32. He will examine the infected part on the seventh day, and if he finds that the tinea has not spread, that the hair on it is not yellow, and that there is no visible depression in the skin,

33. എന്നാല് പുറ്റില് ക്ഷൌരം ചെയ്യരുതു; പുരോഹിതന് പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

33. the sick person will shave his hair off, all except the part affected with tinea, and the priest will again isolate him for seven days.

34. ഏഴാം ദിവസം പുരോഹിതന് പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേല് പരക്കാതെയും കാഴ്ചെക്കു ത്വക്കിനെക്കാള് കുഴിഞ്ഞിരിക്കാതെയും ഇരുന്നാല് പുരോഹിതന് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന് വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.

34. He will examine the infected part on the seventh day, and if he finds that it has not spread over the skin, and that there is no visible depression of the skin, the priest will declare the sick person clean. After washing his clothes the person will be clean.

35. എന്നാല് അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേല് പരന്നാല്

35. But if after this purification the tinea does spread over the skin,

36. പുരോഹിതന് അവനെ നോക്കേണം; പുറ്റു ത്വക്കിന്മേല് പരന്നിരുന്നാല് പുരോഹിതന് പൊന് നിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവന് അശുദ്ധന് തന്നേ.

36. the priest will examine the person; if he finds that the tinea has indeed spread over the skin, the sick person is unclean, and there is no need to verify whether the hair is yellow.

37. എന്നാല് പുറ്റു കണ്ട നിലയില് തന്നേ നിലക്കുന്നതായും അതില് കറുത്ത രോമം മുളെച്ചതായും കണ്ടാല് പുറ്റു സൌഖ്യമായി; അവന് ശുദ്ധിയുള്ളവന് ; പുരോഹിതന് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.

37. Whereas if, so far as he can see, the tinea is arrested and dark hair is beginning to grow on it, the sick person is cured. He is clean, and the priest will declare him clean.

38. ഒരു പുരുഷന്നോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കില് വെളുത്ത പുള്ളി ഉണ്ടായാല്

38. 'If spots break out on the skin of a man or woman, and if these spots are white,

39. പുരോഹിതന് നോക്കേണം; ദേഹത്തിന്റെ ത്വക്കില് മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാല് അതു ത്വക്കില് ഉണ്ടാകുന്ന ചുണങ്ങു; അവന് ശുദ്ധിയുള്ളവന് .

39. the priest will examine them. If he finds that the spots are of a dull white, this is a rash that has broken out on the skin: the sick person is clean.

40. തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവന് ശുദ്ധിയുള്ളവന് .

40. 'If someone loses the hair of the scalp, this is baldness of the scalp but the person is clean.

41. തലയില് മുന് വശത്തെ രോമം കൊഴിഞ്ഞവന് മുന് കഷണ്ടിക്കാരന് ; അവന് ശുദ്ധിയുള്ളവന് .

41. If he loses hair off the front of the head, this is baldness of the forehead but the person is clean.

42. പിന് കഷണ്ടിയിലോ മുന് കഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാല് അതു അവന്റെ പിന് കഷണ്ടിയിലോ മുന് കഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ടം.

42. If, however, a reddish-white sore appears on scalp or forehead, a contagious skin-disease has broken out on the scalp or forehead.

43. പുരോഹിതന് അതു നോക്കേണം; അവന്റെ പിന് കഷണ്ടിയിലോ മുന് കഷണ്ടിയിലോ ത്വക്കില് കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണര്പ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാല് അവന് കുഷ്ഠരോഗി;

43. The priest will examine it, and if he finds a reddish-white swelling on scalp or forehead, looking like a contagious skin-disease,

44. അവന് അശുദ്ധന് തന്നേ; പുരോഹിതന് അവനെ അശുദ്ധന് എന്നു തീര്ത്തു വിധിക്കേണം; അവന്നു തലയില് കുഷ്ഠരോഗം ഉണ്ടു.

44. the person has such a disease: he is unclean. The priest will declare him unclean; he has a contagious skin-disease of the head.

45. വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണംഅവന്റെ തല മൂടാതിരിക്കേണം; അവന് അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധന് അശുദ്ധന് എന്നു വിളിച്ചുപറകയും വേണം.

45. 'Anyone with a contagious skin-disease will wear torn clothing and disordered hair; and will cover the upper lip and shout, 'Unclean, unclean.'

46. അവന്നു രോഗം ഉള്ള നാള് ഒക്കെയും അവന് അശുദ്ധനായിരിക്കേണം; അവന് അശുദ്ധന് തന്നേ; അവന് തനിച്ചു പാര്ക്കേണം; അവന്റെ പാര്പ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.
ലൂക്കോസ് 17:12

46. As long as the disease lasts, such a person will be unclean and, being unclean, will live alone and live outside the camp.

47. ആട്ടു രോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും

47. 'When a piece of clothing is infected with mould, be it woollen or linen clothing,

48. ചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവില് എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോല് കൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തില് എങ്കിലും

48. linen or woollen fabric or covering, or leather or anything made of leather,

49. കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തില് എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോല്കൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളമ്പച്ചയോ ഇളഞ്ചുവപ്പോ ആയിരുന്നാല് അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കേണം.
മത്തായി 8:4, മർക്കൊസ് 1:44, ലൂക്കോസ് 5:14, ലൂക്കോസ് 17:14

49. if the spot on the clothing, leather, fabric, covering or object made of leather is a greenish or reddish colour, it is a disease to be shown to the priest.

50. പുരോഹിതന് വടുനോക്കി വടുവുള്ളതിനെ ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.

50. The priest will examine the infection and isolate the object for seven days.

51. അവന് ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോല്കൊണ്ടു ഉണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാല് ആ വടു കഠിന കുഷ്ഠം; അതു അശുദ്ധമാകുന്നു.

51. If on the seventh day he observes that the infection has spread on the clothing, fabric, covering, leather or object made of leather, whatever it may be, this is a contagious disease and the object is unclean.

52. വടുവുള്ള സാധനം ആട്ടിന് രോമംകൊണ്ടോ ചണം കൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോല്കൊണ്ടുള്ള എന്തെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയേണം; അതു കഠിന കുഷ്ഠം; അതു തീയില് ഇട്ടു ചുട്ടുകളയേണം.

52. He will burn this clothing, fabric, linen or woollen covering or leather object whatever it may be, on which the infection has appeared; for this is a contagious disease which must be destroyed by fire.

53. എന്നാല് പുരോഹിതന് നോക്കേണം; വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോല്കൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കില്

53. 'But if on examination the priest finds that the infection has not spread on the clothing, fabric, covering, or leather object whatever it may be,

54. പുരോഹിതന് വടുവുള്ള സാധനം കഴുകുവാന് കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.

54. he will order the infected object to be washed and will isolate it again for a period of seven days.

55. കഴുകിയശേഷം പുരോഹിതന് വടു നോക്കേണംവടു നിറം മാറാതെയും പരക്കാതെയും ഇരുന്നാല് അതു അശുദ്ധം ആകുന്നു; അതു തീയില് ഇട്ടു ചുട്ടുകളയേണം; അതു അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.

55. After the washing, he will examine the infection and if he finds that there is no change in its appearance, even though it has not spread, the article is unclean. You will burn it; it is infected through and through.

56. പിന്നെ പുരോഹിതന് നോക്കേണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കില് അവന് അതിനെ വസ്ത്രത്തില്നിന്നോ തോലില്നിന്നോ പാവില്നിന്നോ ഊടയില്നിന്നോ കീറിക്കളയേണം.

56. 'But if on examination the priest finds that the infection has diminished after washing, he will tear it out of the clothing, leather, fabric or covering.

57. അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോല്കൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കില് അതു പടരുന്നതാകുന്നു; വടുവുള്ളതു തീയില് ഇട്ടു ചുട്ടുകളയേണം.

57. But if the infection reappears on the same clothing, fabric, covering or leather object whatever it may be, this means that the infection is active; you will burn whatever is infected.

58. എന്നാല് വസ്ത്രമോ പാവോ ഊടയോ തോല്കൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയില് നിന്നു നീങ്ങിപ്പോയി എങ്കില് അതിനെ രണ്ടാം പ്രാവശ്യം കഴുകേണം; അപ്പോള് അതു ശുദ്ധമാകും.

58. The clothing, fabric, covering or leather object whatever it may be, from which the infection disappears after being washed, will be clean after it has been washed a second time.

59. ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തില് എങ്കിലും പാവില് എങ്കിലും ഊടയില് എങ്കിലും തോല്കൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ടത്തിന്റെ വടുവിനെക്കുറിച്ചു അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിപ്പാനുള്ള പ്രമാണം ഇതു തന്നേ.

59. 'Such is the law governing disease in a linen or woollen garment, a fabric or covering or leather object whatever it may be, when it is a question of declaring them clean or unclean.'



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |