Numbers - സംഖ്യാപുസ്തകം 27 | View All

1. അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളില് മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാര് അടുത്തുവന്നു. അവന്റെ പുത്രിമാര് മഹ്ളാ, നോവ, ഹോഗ്ള, മില്ക്കാ, തിര്സാ, എന്നിവരായിരുന്നു.

1. And the doughters of Zelaphead ye sonne of Hepher ye sonne of Gilead, the sonne of Machir, the sonne of Manasse, amonge the kynreds of Manasse the sonne Ioseph (whose names were, Mahela, Noa, Hagla, Milca, & Thirza)

2. അവര് സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് മോശെയുടെയും എലെയാസാര്പുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സര്വ്വ സഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാല്

2. came & stode before Moses & Eleasar the prest, & before the rulers & the whole congregacion, euen before the dore of ye Tabernacle of witnesse, & sayde:

3. ഞങ്ങളുടെ അപ്പന് മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാല് അവന് യഹോവേക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തില് ചേര്ന്നിരുന്നില്ല; അവന് സ്വന്തപാപത്താല് അത്രേ മരിച്ചതു; അവന്നു പുത്രന്മാര് ഉണ്ടായിരുന്നതുമില്ല.

3. Oure father is deed in the wildernesse, & was not in the company of them yt rose vp agaynst ye LORDE in the cogregacion of Corah: but dyed in his awne synne, and had no sonnes.

4. ഞങ്ങളുടെ അപ്പന്നു മകന് ഇല്ലായ്കകൊണ്ടു അവന്റെ പേര് കുടുംബത്തില്നിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്റെ സഹോദരന്മാരുടെ ഇടയില് ഞങ്ങള്ക്കു ഒരു അവകാസം തരേണം.

4. Wherfore shulde or fathers name perishe then amonge his kynred, though he haue no sonne? Geue vs a possession also amonge oure fathers brethren.

5. മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു.

5. Moses broughte their cause before ye LORDE.

6. യഹോവ മോശെയേൂടു അരുളിച്ചെയ്തതു

6. And the LORDE sayde vnto him:

7. സെലോഫ ഹാദിന്റെ പുത്രിമാര് പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയില് അവര്ക്കും ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവര്ക്കും കൊടുക്കേണം.

7. The doughters of Zelaphead haue spoke righte. Thou shalt geue the a possession to inheret amonge their fathers brethren, & shalt turne their fathers enheritaunce vnto them.

8. നീ യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്ഒരുത്തന് മകനില്ലാതെ മരിച്ചാല് അവന്റെ അവകാശം അവന്റെ മകള്ക്കു കൊടുക്കേണം.

8. And saye vnto the childre of Israel: Whan a ma dyeth & hath no sonne, ye shall turne his enheritaunce vnto his doughter.

9. അവന്നു മകള് ഇല്ലാതിരുന്നാല് അവന്റെ അവകാശം അവന്റെ സഹോദരന്മാര്ക്കും കൊടുക്കേണം.

9. Yf he haue no doughter, ye shal geue it vnto his brethre.

10. അവന്നു സഹോദരന്മാര് ഇല്ലാതിരുന്നാല് അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാര്ക്കും കൊടുക്കേണം.

10. Yf he haue no brethren, ye shal geue it vnto his fathers brethren.

11. അവന്റെ അപ്പന്നു സഹോദരന്മാര് ഇല്ലാതിരുന്നാല് നിങ്ങള് അവന്റെ കുടുംബത്തില് അവന്റെ അടുത്ത ചാര്ച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം അവന് അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്മക്കള്ക്കു ന്യായപ്രമാണം ആയിരിക്കേണം.

11. Yf he haue no fathers brethre, ye shal geue it vnto his nexte kyn?folke which beloge vnto him in his kynred, yt they maye possesse it. This shalbe an ordynaunce and a perpetuall lawe vnto the children of Israel, as the LORDE comaunded Moses.

12. അനന്തരം യഹോവ മോശെയോടു കല്പിച്ചതുഈ അബാരീംമലയില് കയറി ഞാന് യിസ്രായേല്മക്കള്ക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക.

12. And the LORDE sayde vnto Moses: Get the vp in to this mount Abarim, & beholde the lode, which I shal geue vnto the childre of Israel.

13. അതു കണ്ട ശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും.

13. And whan thou hast sene it, thou shalt be gathered vnto yi people as Aaron yi brother was gathered:

14. സഭയുടെ കലഹത്തിങ്കല് നിങ്ങള് സീന് മരുഭൂമിയില്വെച്ചു അവര് കാണ്കെ വെള്ളത്തിന്റെ കാര്യത്തില് എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീന് മരുഭൂമിയില് കാദേശിലെ കലഹജലം അതു തന്നേ.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:51

14. for ye were dishobedient vnto my worde in the wyldernesse of Zin, in ye strife of the cogregacion, whan ye shulde haue sanctified me, thorow the water before them. This is the water of stryfe at Cades in the wyldernesse of Zin.

15. അപ്പോള് മോശെ യഹോവയോടു

15. And Moses spake vnto the LORDE & sayde:

16. യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന് തക്കവണ്ണം അവര്ക്കും മുമ്പായി പോകുവാനും അവര്ക്കും മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും
എബ്രായർ 12:9

16. O let the LORDE God of the spretes of all flesh set a ma ouer the congregacion,

17. അകത്തുകൊണ്ടു പോകുവാനും സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേല് ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.
മത്തായി 9:36, മർക്കൊസ് 6:34

17. which maye go in & out before them, & to leade the out & in, yt the congregacion of the LORDE be not as the shepe without a shepherde.

18. യഹോവ മോശെയോടു കല്പിച്ചതുഎന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ചു

18. And the LORDE sayde vnto Moses: Take vnto the Iosua the sonne of Nun, which is a man in whom is the sprete, and put thine handes vpon him,

19. അവന്റെ മേല് കൈവെച്ചു അവനെ പുരോഹിതനായ എലെയാസാരിന്റെയും സര്വ്വസഭയുടെയും മുമ്പാകെ നിര്ത്തി അവര് കാണ്കെ അവന്നു ആജ്ഞകൊടുക്ക.

19. & set him before Eleasar the prest, and before the whole congregacion, and geue him a charge in their sighte,

20. യിസ്രായേല്മക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന്നു നിന്റെ മഹിമയില് ഒരംശം അവന്റെ മേല് വെക്കേണം.

20. & beutyfye him with thy bewty, that the whole congregacion of the children of Israel maye be obediet vnto him.

21. അവന് പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്ക്കേണം; അവന് അവന്നു വേണ്ടി യഹോവയുടെ സന്നിധിയില് ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേല്മക്കളുടെ സര്വ്വസഭയും അവന്റെ വാക്കുപ്രകാരം വരികയും വേണം.

21. And he shal stonde before Eleasar the prest, which shall axe councell for him after the maner of the lighte, before the LORDE. At the mouth of him shall both he and all the children of Israel with him, and the whole congregacion go in and out.

22. യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവന് യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്റെയും സര്വ്വസഭയുടെയു മുമ്പാകെ നിര്ത്തി.

22. Moses dyd as the LORDE comaunded him, & toke Iosua, and set him before Eleasar the prest, and before all the congregacion,

23. അവന്റെമേല് കൈവെച്ചു യഹോവ മോശെമുഖാന്തരം കല്പിച്ചതുപേലെ അവന്നു ആജ്ഞ കൊടുത്തു.

23. and layed his handes vpon him, and gaue him a charge, as the LORDE sayde vnto Moses.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |