Numbers - സംഖ്യാപുസ്തകം 31 | View All

1. അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു

1. And the LORDE spake vnto Moses, & sayde:

2. യിസ്രായേല്മക്കള്ക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും.

2. Auenge the childre of Israel of the Madianites, yt thou mayest afterwarde be gathered vnto yi people.

3. അപ്പോള് മോശെ ജനത്തോടു സംസാരിച്ചുമിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവേക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളില്നിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിന് .

3. The spake Moses vnto the people, & sayde: Harnesse some men amonge you to the warre agaynst the Madianites (yt they maye auenge ye LORDE vpon the Madianites)

4. നിങ്ങള് യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഔരോന്നില്നിന്നു ആയിരംപോരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.

4. out of euery trybe a thousande, yt out of euery trybe of Israel ye maye sende some to the battayll.

5. അങ്ങനെ യിസ്രായേല്യസഹസ്രങ്ങളില്നിന്നു ഔരോ ഗോത്രത്തില് ആയിരം പേര് വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേര്തിരിച്ചു.

5. And from amonge the thousandes of Israel they toke one thousande out of euery tribe, euen twolue thousande prepared vnto the battayll.

6. മോശെ ഔരോ ഗോത്രത്തില്നിന്നു ആയിരം പേര് വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകന് ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.

6. And Moses sent them with Phineas the sonne of Eleasar the prest in to the battayll, and the holy vessels and ye trompettes to blowe in his hande.

7. യഹോവ മോശെയോടു കല്പിച്ചതുപോലെ അവര് മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.

7. And they fought agaynst ye Madianites as ye LORDE comaunded Moses, & slew all ye males,

8. നിഹതന്മാരുടെ കൂട്ടത്തില് അവര് മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂര്, ഹൂര്, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവര് വാളുകൊണ്ടു കൊന്നു.

8. & the kynge of the Madianites slew they also amonge the other that were slaine namely, Eui, Rekem, Zur, Hur and Reba, the fyue kynges of the Madianites. And they slew Balaam the sonne of Beor wt the swerde.

9. യിസ്രായേല്മക്കള് മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.

9. And ye children of Israel toke the wemen of the Madianites presoners, & their childre: all their catell, all their substaunce, and all their goodes spoiled they,

10. അവര് പാര്ത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.

10. and all their cities of their dwellynges & castels burnt they wt fyre.

11. അവര് എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു.

11. And they toke all ye spoyles, & all yt they coulde catche men & catell,

12. ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോര്ദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയില് പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേല്സഭയുടെയും അടുക്കല്കൊണ്ടു വന്നു.

12. and brought the vnto Moses & to Eleasar the prest, and to ye congregacion of the children of Israel (namely ye presoners, and the catell yt were take, and the good that was spoyled) in to the hoost in the felde of the Moabites, which lyeth besyde Iordane ouer against Iericho.

13. മോശെയും പുരോഹിതന് എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന്നു പുറത്തു അവരെ എതിരേറ്റു ചെന്നു.

13. And Moses and Eleasar the prest and all the captaines of ye congregacion, wete out of the hoost to mete the.

14. എന്നാല് മോശെ യുദ്ധത്തില്നിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാല്

14. And Moses was angrie at the officers of the hoost, which were captaynes ouer thousandes and hudreds, yt came from the battayll,

15. നിങ്ങള് സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു.

15. and sayde vnto the: Haue ye saued all ye wemen alyue?

16. ഇവരത്രേ പെയോരിന്റെ സംഗതിയില് ബിലെയാമിന്റെ ഉപദേശത്താല് യിസ്രായേല്മക്കള് യഹോവയോടു ദ്രോഹം ചെയ്വാനും യഹോവയുടെ സഭയില് ബാധ ഉണ്ടാവാനും ഹോതുവായതു.
യൂദാ യുദാസ് 1:11, വെളിപ്പാടു വെളിപാട് 2:14

16. Beholde, haue not they (thorow Balaams busynes) turned awaye ye childre of Israel to synne agaynst the LORDE vpo Peor, & their came a plage ouer the whole cogregacion of ye LORDE?

17. ആകയാല് ഇപ്പോള് കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിന് .

17. Now therfore slaie all the males amoge ye childre, & kyll all ye wemen yt haue knowne men & lyen wt them.

18. പുരുഷനോടുകൂടെ ശയിക്കാത്ത പെണ്കുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊള്വിന് .

18. But all the wemen chidren yt haue knowne no me ner lien wt them, kepe those alyue for youre selues.

19. നിങ്ങള് ഏഴു ദിവസം പാളയത്തിന്നു പുറത്തു പാര്ക്കേണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം.

19. And lodge ye without the hoost, all yt haue slayne any man, or touched the slayne, that on the thirde and seuenth daie ye maie purifie yor selues and those whom ye haue taken presoners.

20. സകലവസ്ത്രവും തോല്കൊണ്ടുള്ള എല്ലാകോപ്പും കോലാട്ടുരോമംകൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിപ്പിന് .

20. And all the clothes, and all stuffe that is made of ?kynnes, and all maner furres, and all vessels of wod shal ye purifie.

21. പുരോഹിതനായ എലെയാസാര് യുദ്ധത്തിന്നു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞതുയഹോവ മോശെയോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണം ആവിതു

21. And Eleasar the prest sayde vnto ye captaynes of the hoost, yt wente out to the battayll: This is the statute of the lawe, which the LORDE comaunded Moses:

22. പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,

22. Golde, siluer brasse, yron, tynne and leed,

23. വെള്ളീയും, കാരീയം, മുതലായി തീയില് നശിച്ചുപോകാത്ത സാധനമൊക്കെയും തീയില് ഇട്ടെടുക്കേണം; എന്നാല് അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയില് നശിച്ചുപോകുന്നതെല്ലാം നിങ്ങള് വെള്ളത്തില് മുക്കിയെടുക്കേണം.

23. and all that suffreth the fyre, shall ye cause to go thorow the fyre, and clense it, that it maye be purified with ye sprencklynge water. As for all soch as suffreth not the fyre, ye shal cause it to go thorow ye water,

24. ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങള്ക്കു പാളയത്തിലേക്കു വരാം.

24. and shal washe yor clothes vpon the seuenth daye. and the shall ye be cleane. After that shall ye come in to the hooste.

25. പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു

25. And the LORDE spake vnto Moses, and sayde:

26. നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുക നോക്കി

26. Take the summe of the spoyle of those that are taken, both of wemen and of catell, thou and Eleasar the prest, and the chefe fathers of the congregacion,

27. പടെക്കുപോയ യോദ്ധാക്കള്ക്കും സഭെക്കും ഇങ്ങനെ രണ്ടു ഔഹരിയായി കൊള്ള വിഭാഗിപ്പിന് .

27. and geue ye halfe vnto those that toke the warre vpon them, and wente out to the battayll, and ye other halfe to the congregacion.

28. യുദ്ധത്തിന്നു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാടു, കഴുത, ആടു എന്നിവയിലും അഞ്ഞൂറ്റില് ഒന്നു യഹോവയുടെ ഔഹരിയായി വാങ്ങേണം.

28. And of the men of warre that wente out to ye battayll, thou shalt heue vnto the LORDE one soule of fyue hundreth, both of the wemen, oxen, Asses and shepe:

29. അവര്ക്കുംള്ള പാതിയില്നിന്നു അതു എടുത്തു യഹോവേക്കു ഉദര്ച്ചാര്പ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം.

29. Of their halfe parte shalt thou take it, and geue it vnto Eleasar the prest for an Heueofferynge vnto the LORDE.

30. എന്നാല് യിസ്രായേല്മക്കള്ക്കുള്ള പാതിയില്നിന്നു മനുഷ്യരിലും മാടു, കഴുത, ആടു മുതലായ സകലവിധമൃഗത്തിലും അമ്പതില് ഒന്നു എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യര്ക്കും കൊടുക്കേണം.

30. But of the children of Israels halfe parte, thou shalt take one heade of fyftie, both of the wemen, oxen, Asses and shepe, and of all the catell, and shalt geue them vnto the Leuites, that wayte vpon the habitacio of the LORDE.

31. യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.

31. And Moses and Eleasar the prest dyd as the LORDE commaunded Moses.

32. യോദ്ധാക്കള് കൈവശമാക്കിയതിന്നു പുറമെയുള്ള കൊള്ള ആറു ലക്ഷത്തെഴുപത്തയ്യായിരം ആടും

32. And the spoyle and praye which ye men of warre had spoyled, was sixe hundreth thousande and fyue and seuentye thousande shepe,

33. എഴുപത്തീരായിരം മാടും

33. two and seuentye thousande oxen,

34. അറുപത്തോരായിരം കഴുതയും

34. one & thre score thousande Asses:

35. പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങള് എല്ലാംകൂടി മുപ്പത്തീരായിരംപേരും ആയിരുന്നു.

35. and the wemen yt had knowne no men ner lyen wt them, were two and thirtie thousande soules.

36. യുദ്ധത്തിന്നു പോയവരുടെ ഔഹരിക്കുള്ള പാതിയില് ആടു മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു.

36. And the halfe parte which belonged vnto them that wente to the warre, was in nobre thre hundreth thousande, and seuen and thirtie thousande, and fyue hundreth shepe:

37. ആടില് യഹോവേക്കുള്ള ഔഹരി അറുനൂറ്റെഴുപത്തഞ്ചു;

37. of the which the LORDE had sixe hundreth, & fyue and seuentye shepe.

38. കന്നുകാലി മുപ്പത്താറായിരം; അതില് യഹോവേക്കുള്ള ഔഹരി എഴുപത്തുരണ്ടു;

38. Item sixe and thirtie thousande oxen: wherof the LORDE had two & seuentye.

39. കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതില് യഹോവേക്കുള്ള ഔഹരി അറുപത്തൊന്നു;

39. Item thirtie thousande fyue hundreth Asses: wherof the LORDE had one & thre score.

40. ആള് പതിനാറായിരം; അവരില് യഹോവേക്കുള്ള ഔഹരി മുപ്പത്തി രണ്ടു.

40. Item sixtene thousande soules of wemen: wherof the LORDE had two & thirtie.

41. യഹോവേക്കു ഉദര്ച്ചാര്പ്പണമായിരുന്ന ഔഹരി യഹോവ മോശെയോടു കല്പിച്ചതു പോലെ മോശെ പുരോഹിതനായ എലെയാസാരിന്നു കൊടുത്തു.

41. And Moses gaue this heueofferynge of the LORDE vnto Eleasar the prest, as the LORDE commaunded him.

42. മോശെ പടയാളികളുടെ പക്കല് നിന്നു യിസ്രായേല്മക്കള്ക്കു വിഭാഗിച്ചുകൊടുത്ത പാതിയില്നിന്നു -

42. As for the other halfe which Moses deuyded vnto the children of Israel fro thorne; men of warre

43. സഭെക്കുള്ള പാതി മൂന്നു ലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു ആടും

43. (namely ye halfe that fell to the congregacion) it was also thre hundreth thousande, and seuen and thyrtie thousande, & fyue hundreth shepe,

44. മുപ്പത്താറായിരം മാടും

44. sixe and thirtie thousande oxen,

45. , 46 മുപ്പതിനായിരത്തഞ്ഞൂറു കഴുതയും പതിനാറായിരം ആളും ആയിരുന്നു -

45. thyrtie thousande & fyue hundreth Asses,

46. യിസ്രായേല്മക്കളുടെ പാതിയില്നിന്നു മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതില് ഒന്നു എടുത്തു യഹോവ മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യര്ക്കും കൊടുത്തു.

46. and sixtene thousande wemen soules.

47. പിന്നെ സൈന്യസഹസ്രങ്ങള്ക്കു നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കല് വന്നു മോശെയോടു

47. And of this halfe of the childre of Israel toke Moses one of euery fyftie, both of the catell & of the wemen, and gaue them vnto ye Leuites, that waited vpon the habitacio of the LORDE, as ye LORDE comauded Moses.

48. അടിയങ്ങള് അടിയങ്ങളുടെ കീഴുള്ള യോദ്ധാക്കളുടെ തുക നോക്കി, ഒരുത്തനും കുറഞ്ഞു പോയിട്ടില്ല.

48. And the captaynes ouer ye thousandes of the hoost, namely they that were ouer thousandes and ouer hundreds, came forth vnto Moses, and sayde vnto him:

49. അതുകൊണ്ടു ഞങ്ങള്ക്കു ഔരോരുത്തന്നു കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുകൂ, കടകം എന്നിവ യഹോവയുടെ സന്നിധിയില് ഞങ്ങള്ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഞങ്ങള് യഹോവേക്കു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.

49. Thy seruauntes haue taken ye summe of ye men of warre, that were vnder oure hande, and there lacked not one:

50. മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്നു അവരോടു വാങ്ങി.

50. therfore brynge we a present vnto the LORDE, what euery one hath foude of Iewels of golde, cheynes, bracelettes, rynges, earinges, and taches, that oure soules maye be reconcyled before the LORDE.

51. സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവേക്കു ഉദര്ച്ചാര്പ്പണം ചെയ്ത പൊന്നു എല്ലാം കൂടെ പതിനാറായിരത്തെഴുനൂറ്റമ്പതു ശേക്കെല് ആയിരുന്നു.

51. And Moses and Eleasar ye prest toke of them ye golde of all maner ornamentes.

52. യോദ്ധാക്കളില് ഒരോരുത്തന്നും താന്താന്നു വേണ്ടി കൊള്ളയിട്ടു എടുത്തിട്ടുണ്ടായിരുന്നു.

52. And all the golde of the Heueofferynge that they Heued vnto the LORDE, was sixtene thousande and seuen hundreth and fyftye Sycles, of the captaynes ouer thousandes and hundreds.

53. മോശെയും പുരോഹിതനായ എലെയാസാരും സഹാസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്നു വാങ്ങി യഹോവയുടെ സന്നിധിയില് യിസ്രായേല്മക്കളുടെ ഔര്മ്മെക്കായി സമാഗമനക്കുടാരത്തില്കൊണ്ടു പോയി.

53. For loke what euery one had spoyled, that was his awne.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |