Matthew - മത്തായി 27 | View All

1. പുലര്ച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാന് കൂടിവിചാരിച്ചു,

1. And early morning occurring, all the chief priests and the elders of the people took counsel together against Jesus, so as to put Him to death.

2. അവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.

2. And binding Him, they led Him away and delivered Him to Pontius Pilate the governor.

3. അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല് മടക്കി കൊണ്ടുവന്നു

3. Then Judas, the one betraying Him, seeing that He was condemned, repenting, returned the thirty pieces of silver to the chief priests and the elders,

4. ഞാന് കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല് പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്ക്കു എന്തു? നീ തന്നേ നോക്കിക്കൊള്ക എന്നു അവര് പറഞ്ഞു.

4. saying, I sinned, betraying innocent blood. But they said, What is it to us? You see to it.

5. അവന് ആ വെള്ളിക്കാശ് മന്ദിരത്തില് എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.

5. And tossing the silver pieces into the temple, he left. And going away he hanged himself.

6. മഹാപുരോഹിതന്മാര് ആ വെള്ളിക്കാശ് എടുത്തുഇതു രക്തവിലയാകയാല് ശ്രീഭണ്ഡാരത്തില് ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,

6. And taking the pieces of silver, the chief priests said, It is not lawful to put them into the treasury, since it is the price of blood.

7. പരദേശികളെ കുഴിച്ചിടുവാന് അതുകൊണ്ടു കുശവന്റെ നിലം വാങ്ങി.

7. And taking counsel, they bought of them the potter's field, for burial for the strangers.

8. ആകയാല് ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേര് പറയുന്നു.

8. So that field was called Field of Blood until today.

9. “യിസ്രായേല്മക്കള് വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവര് എടുത്തു,
യിരേമ്യാവു 32:6-9, സെഖർയ്യാവു 11:12-13

9. Then was fulfilled that spoken through Jeremiah the prophet, saying, And I took the thirty pieces of silver, the price of Him who had been priced, on whom they of the sons of Israel set a price,

10. കര്ത്താവു എന്നോടു അരുളിച്ചെയ്തുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു.” എന്നു യിരെമ്യാപ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു..
യിരേമ്യാവു 32:6-9, സെഖർയ്യാവു 11:12-13

10. and gave them for the potter's field, as the Lord directed me. Zech. 11:12, 13

11. എന്നാല് യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാന് ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു

11. And Jesus stood before the governor. And the governor questioned Him, saying, Are You the King of the Jews? And Jesus said to him, You say it.

12. മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയില് അവന് ഒന്നും ഉത്തരം പറഞ്ഞില്ല.
യെശയ്യാ 53:7

12. And when He was accused by the chief priests and the elders, He answered nothing.

13. പീലാത്തൊസ് അവനോടുഇവര് നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേള്ക്കുന്നില്ലയോ എന്നു ചോദിച്ചു.

13. Then Pilate said to Him, Do You not hear how many things they testify against You?

14. അവന് ഒരു വാക്കിന്നും ഉത്തരം പറയായ്കയാല് നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.
യെശയ്യാ 53:7

14. And He did not answer him, not even to one word, so that the governor greatly marveled.

15. എന്നാല് ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു.

15. And at a feast, the governor customarily released one prisoner to the crowd, whom they wished.

16. അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരന് ഉണ്ടായിരുന്നു.

16. And they had then a notable prisoner, Barabbas.

17. അവര് കൂടിവന്നപ്പോള് പീലാത്തൊസ് അവരോടുബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങള്ക്കു വിട്ടുതരേണം എന്നു ചോദിച്ചു.

17. Then they, having been assembled, Pilate said to them, Whom do you wish I may release to you, Barabbas, or Jesus being called Christ?

18. അവര് അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവന് ഗ്രഹിച്ചിരുന്നു.

18. For he knew they delivered Him up through envy.

19. അവന് ന്യായാസനത്തില് ഇരിക്കുമ്പോള് അവന്റെ ഭാര്യ ആളയച്ചുആ നീതിമാന്റെ കാര്യത്തില് ഇടപെടരുതു; അവന് നിമിത്തം ഞാന് ഇന്നു സ്വപ്നത്തില് വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.

19. But as he was sitting on the judgment seat, his wife sent to him, saying, Let nothing be to you and that just one. For I have suffered many things today by a dream because of Him.

20. എന്നാല് ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.

20. But the chief priests and the elders persuaded the crowds, that they should ask for Barabbas, and to destroy Jesus.

21. നാടുവാഴി അവരോടുഈ ഇരുവരില് ഏവനെ വിട്ടുതരേണമെന്നു നിങ്ങള് ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവര് പറഞ്ഞു.

21. And answering, the governor said to them, From the two, which do you wish that I release to you? And they said, Barabbas.

22. പീലാത്തൊസ് അവരോടുഎന്നാല് ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നുഅവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു.

22. Pilate said to them, What then should I do to Jesus being called Christ? They all say to him, Crucify Him!

23. അവന് ചെയ്ത ദോഷം എന്തു എന്നു അവന് ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവര് ഏറ്റവും നിലവിളിച്ചു പറഞ്ഞു.

23. But the governor said, For what badness did He do? But they the more cried out, saying, Crucify!

24. ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാണ്കെ കൈ കഴുകിഈ നീതിമാന്റെ രക്തത്തില് എനിക്കു കുറ്റം ഇല്ല; നിങ്ങള് തന്നേ നോക്കിക്കൊള്വിന് എന്നു പറഞ്ഞു.
ആവർത്തനം 21:6-9, സങ്കീർത്തനങ്ങൾ 26:6

24. And seeing that nothing is gained, but rather an uproar occurs, taking water, Pilate washed his hands before the crowd, saying, I am innocent of the blood of this righteous one; you will see.

25. അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.
യേഹേസ്കേൽ 33:5

25. And answering, all the people said, His blood be on us and on our children.

26. അങ്ങനെ അവന് ബറബ്ബാസിനെ അവര്ക്കും വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.

26. Then he released Barabbas to them. But having flogged Jesus, he delivered Him up that He might be crucified.

27. അനന്തരം നാടുവാഴിയുടെ പടയാളികള് യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി,

27. Then taking Jesus into the praetorium, the soldiers of the governor gathered all the cohort against Him.

28. അവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരപ്പിച്ചു.

28. And stripping Him, they put a scarlet cloak around Him.

29. മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയില് വെച്ചു, വലങ്കയ്യില് ഒരു കോലും കൊടുത്തു അവന്റെ മുമ്പില് മുട്ടുകുത്തിയെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.

29. And plaiting a crown of thorns, they placed it on His head, and a reed in His right hand. And bowing the knee before Him, they mocked at Him, saying, Hail, King of the Jews.

30. പിന്നെ അവന്റെമേല് തുപ്പി, കോല് എടുത്തു അവന്റെ തലയില് അടിച്ചു.
യെശയ്യാ 50:6

30. And spitting at Him, they took the reed and struck at His head.

31. അവനെ പരിഹസിച്ചുതീര്ന്നപ്പോള് മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന് കൊണ്ടുപോയി.

31. And when they had mocked Him, they stripped off His cloak, and they put His garments on Him and led Him away to crucify Him.

32. അവര് പോകുമ്പോള് ശീമോന് എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാന് നിര്ബന്ധിച്ചു.

32. And going out, they found a man, a Cyrenean, named Simon. They compelled this one, that he bear His cross.

33. തലയോടിടം എന്നര്ത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോള് അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാന് കൊടുത്തു;

33. And coming to a place called Golgotha, which is called, Place of a Skull,

34. അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന് മനസ്സായില്ല.
സങ്കീർത്തനങ്ങൾ 69:21, സങ്കീർത്തനങ്ങൾ 69:26

34. they gave Him vinegar mingled with gall to drink. And having tasted, He would not drink.

35. അവനെ ക്രൂശില് തറെച്ചശേഷം അവര് ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,
സങ്കീർത്തനങ്ങൾ 22:18

35. And having crucified Him, they divided His garments, casting a lot, that might be fulfilled that spoken by the prophet, 'They divided My garments to themselves, and they cast a lot over My clothing.' Psa. 22:18

36. അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു.

36. And sitting down, they guarded Him there.

37. യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു.

37. And they put up over His head His charge, it having been written: THIS IS JESUS, THE KING OF THE JEWS.

38. വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു.
യെശയ്യാ 53:12, സങ്കീർത്തനങ്ങൾ 69:21

38. Then two plunderers were crucified with Him, one off the right, and one off the left of Him.

39. കടന്നുപോകുന്നുവര് തല കലുക്കി അവനെ ദുഷിച്ചു
സങ്കീർത്തനങ്ങൾ 22:7, സങ്കീർത്തനങ്ങൾ 109:25, വിലാപങ്ങൾ 2:15

39. But those passing by, blasphemed Him, shaking their heads,

40. മന്ദിരം പൊളിച്ചു മൂന്നു നാള് കൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രന് എങ്കില് ക്രൂശില് നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.

40. and saying, You the one razing the temple and building it in three days, if You are the Son of God, come down from the cross.

41. അങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു

41. And in the same way, the chief priests with the scribes and elders, mocking, said,

42. ഇവന് മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താന് രക്ഷിപ്പാന് കഴികയില്ല; അവന് യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കില് ഇപ്പോള് ക്രൂശില്നിന്നു ഇറങ്ങിവരട്ടെ; എന്നാല് ഞങ്ങള് അവനില് വിശ്വസിക്കും.

42. He saved others; He is not able to save Himself. If He is the King of Israel, let Him come down now from the cross, and we will believe Him.

43. അവന് ദൈവത്തില് ആശ്രയിക്കുന്നു; അവന്നു ഇവനില് പ്രസാദമുണ്ടെങ്കില് ഇപ്പോള് വിടുവിക്കട്ടെ; ഞാന് ദൈവപുത്രന് എന്നു അവന് പറഞ്ഞുവല്ലോ എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 22:8

43. He trusted on God. Let Him rescue Him now, if He desires Him. For He said, I am Son of God.

44. അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.

44. And also the plunderers crucified with Him defamed Him, saying the same.

45. ആറാംമണി നേരംമുതല് ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.
ആമോസ് 8:9

45. And from the sixth hour there was darkness over all the land until the ninth hour.

46. ഏകദേശം ഒമ്പതാംമണി നേരത്തു യേശു“ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്ത്ഥം.
സങ്കീർത്തനങ്ങൾ 22:1

46. And about the ninth hour, Jesus cried out with a loud voice, saying, Eli, Eli, lama sabachthani; that is, 'My God, My God, why did You forsake Me?' Psa. 22:1

47. അവിടെ നിന്നിരുന്നവരില് ചിലര് അതു കേട്ടിട്ടു; അവന് ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.

47. And hearing, some of those standing there said, This one calls Elijah.

48. ഉടനെ അവരില് ഒരുത്തന് ഔടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഔടത്തണ്ടിന്മേല് ആക്കി അവന്നു കുടിപ്പാന് കൊടുത്തു.

48. And at once, one of them running and taking a sponge, and filling it with 'vinegar,' put it on a reed and 'gave drink to Him.' Psa. 69:21

49. ശേഷമുള്ളവര്നില്ക്ക; ഏലീയാവു അവനെ രക്ഷിപ്പാന് വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.

49. But the rest said, Let be; let us see if Elijah is coming to save Him.

50. യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.

50. And crying again with a loud voice, Jesus released His spirit.

51. അപ്പോള് മന്ദിരത്തിലെ തിരശ്ശില മേല്തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;
പുറപ്പാടു് 26:31-35

51. And, behold! The veil of the temple was torn into two from above as far as below. And the earth quaked, and the rocks were sheared!

52. ഭൂമി കുലുങ്ങി, പാറകള് പിളര്ന്നു, കല്ലറകള് തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള് പലതും ഉയിര്ത്തെഴുന്നേറ്റു
യേഹേസ്കേൽ 37:12

52. And the tombs were opened, and many bodies of the saints who had fallen asleep were raised.

53. അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തില് ചെന്നു പലര്ക്കും പ്രത്യക്ഷമായി.
യേഹേസ്കേൽ 37:12

53. And coming forth out of the tombs after His resurrection, they entered into the holy city and were revealed to many.

54. ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടുഅവന് ദൈവ പുത്രന് ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.

54. But the centurion and those with him guarding Jesus, seeing the earthquake and the things taking place, they feared exceedingly, saying, Truly this One was Son of God.

55. ഗലീലയില് നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.

55. And many women were there, watching from afar off, those who followed Jesus from Galilee, ministering to Him;

56. അവരില് മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.

56. among whom was Mary Magdalene, and Mary the mother of James and Joses, and the mother of the sons of Zebedee.

57. സന്ധ്യയായപ്പോള് അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാന് താനും യേശുവിന്റെ ശിഷ്യനായിരിക്കയാല് വന്നു,
ആവർത്തനം 21:22-23

57. And evening having come, a rich man from Arimathea (Joseph by name) who also himself was discipled to Jesus,

58. പീലാത്തൊസിന്റെ അടുക്കല് ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാന് കല്പിച്ചു.
ആവർത്തനം 21:22-23

58. coming up to Pilate, this one asked for the body of Jesus. Then Pilate commanded the body to be given.

59. യോസേഫ് ശരീരം എടുത്തു നിര്മ്മലശീലയില് പൊതിഞ്ഞു,

59. And taking the body, Joseph wrapped it in clean linen,

60. താന് പാറയില് വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയില് വെച്ചു കല്ലറയുടെ വാതില്ക്കല് ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.

60. and laid it in his new tomb, which he had cut out in the rock. And rolling a great stone to the door of the tomb, he departed.

61. കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.

61. And there was Mary Magdalene and the other Mary, sitting across from the grave.

62. ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കല് ചെന്നുകൂടി

62. And on the morrow, which is after the Preparation, the chief priests and the Pharisees were assembled to Pilate,

63. യജമാനനേ, ആ ചതിയന് ജീവനോടിരിക്കുമ്പോള്മൂന്നുനാള് കഴിഞ്ഞിട്ടു ഞാന് ഉയിര്ത്തെഴുന്നേലക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങള്ക്കു ഔര്മ്മ വന്നു.

63. saying, Sir, we have recalled that that deceiver while living said, After three days I will rise.

64. അതുകൊണ്ടു അവന്റെ ശിഷ്യന്മാര് ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവന് മരിച്ചവരുടെ ഇടയില് നിന്നു ഉയിര്ത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാള്വരെ കല്ലറ ഉറപ്പാക്കുവാന് കല്പിക്ക എന്നു പറഞ്ഞു.

64. Therefore, command that the grave be secured until the third day, that His disciples may not come by night and steal Him away, and may say to the people, He is raised from the dead. And the last deception will be worse than the first.

65. പീലാത്തൊസ് അവരോടുകാവല്ക്കൂട്ടത്തെ തരാം; പോയി നിങ്ങളാല് ആകുന്നെടത്തോളം ഉറപ്പുവരുത്തുവിന് എന്നു പറഞ്ഞു.

65. And Pilate said to them, You have a guard, go away, make it as secure as you know how.

66. അവര് ചെന്നു കല്ലിന്നു മുദ്രവെച്ചു കാവല്ക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.

66. And going along with the guard, they made the grave secure, sealing the stone.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |