Matthew - മത്തായി 27 | View All

1. പുലര്ച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാന് കൂടിവിചാരിച്ചു,

2. അവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.

3. അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല് മടക്കി കൊണ്ടുവന്നു

4. ഞാന് കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല് പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്ക്കു എന്തു? നീ തന്നേ നോക്കിക്കൊള്ക എന്നു അവര് പറഞ്ഞു.

5. അവന് ആ വെള്ളിക്കാശ് മന്ദിരത്തില് എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.

6. മഹാപുരോഹിതന്മാര് ആ വെള്ളിക്കാശ് എടുത്തുഇതു രക്തവിലയാകയാല് ശ്രീഭണ്ഡാരത്തില് ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,

7. പരദേശികളെ കുഴിച്ചിടുവാന് അതുകൊണ്ടു കുശവന്റെ നിലം വാങ്ങി.

8. ആകയാല് ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേര് പറയുന്നു.

9. “യിസ്രായേല്മക്കള് വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവര് എടുത്തു,

எரேமியா 32:6-9 ഇതാ, ഞാന്‍ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവര്‍ക്കും വെളിപ്പെടുത്തുകയും ചെയ്യും.ഞാന്‍ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവര്‍ക്കും അഭിവൃത്തി വരുത്തും.അവര്‍ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാന്‍ നീക്കി അവരെ ശുദ്ധീകരിക്കയും അവര്‍ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.ഞാന്‍ അവര്‍ക്കും ചെയ്യുന്ന എല്ലാ നന്മയെയും കുറിച്ചു കേള്‍ക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാന്‍ അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സര്‍വ്വ സമാധാനവും നിമിത്തവും അവര്‍ പേടിച്ചു വിറെക്കും.

சகரியா 11:12-13 ഞാന്‍ അവരോടുനിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ എന്റെ കൂലി തരുവിന്‍ ; ഇല്ലെന്നുവരികില്‍ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവര്‍ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു.എന്നാല്‍ യഹോവ എന്നോടുഅതു ഭണ്ഡാരത്തില്‍ ഇട്ടുകളക; അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ഇട്ടുകളഞ്ഞു.

10. കര്ത്താവു എന്നോടു അരുളിച്ചെയ്തുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു.” എന്നു യിരെമ്യാപ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു..

எரேமியா 32:6-9 ഇതാ, ഞാന്‍ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവര്‍ക്കും വെളിപ്പെടുത്തുകയും ചെയ്യും.ഞാന്‍ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവര്‍ക്കും അഭിവൃത്തി വരുത്തും.അവര്‍ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാന്‍ നീക്കി അവരെ ശുദ്ധീകരിക്കയും അവര്‍ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.ഞാന്‍ അവര്‍ക്കും ചെയ്യുന്ന എല്ലാ നന്മയെയും കുറിച്ചു കേള്‍ക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാന്‍ അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സര്‍വ്വ സമാധാനവും നിമിത്തവും അവര്‍ പേടിച്ചു വിറെക്കും.

சகரியா 11:12-13 ഞാന്‍ അവരോടുനിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ എന്റെ കൂലി തരുവിന്‍ ; ഇല്ലെന്നുവരികില്‍ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവര്‍ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു.എന്നാല്‍ യഹോവ എന്നോടുഅതു ഭണ്ഡാരത്തില്‍ ഇട്ടുകളക; അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ഇട്ടുകളഞ്ഞു.

11. എന്നാല് യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാന് ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു

12. മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയില് അവന് ഒന്നും ഉത്തരം പറഞ്ഞില്ല.

ஏசாயா 53:7 തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു

13. പീലാത്തൊസ് അവനോടുഇവര് നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേള്ക്കുന്നില്ലയോ എന്നു ചോദിച്ചു.

14. അവന് ഒരു വാക്കിന്നും ഉത്തരം പറയായ്കയാല് നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.

ஏசாயா 53:7 തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു

15. എന്നാല് ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു.

16. അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരന് ഉണ്ടായിരുന്നു.

17. അവര് കൂടിവന്നപ്പോള് പീലാത്തൊസ് അവരോടുബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങള്ക്കു വിട്ടുതരേണം എന്നു ചോദിച്ചു.

18. അവര് അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവന് ഗ്രഹിച്ചിരുന്നു.

19. അവന് ന്യായാസനത്തില് ഇരിക്കുമ്പോള് അവന്റെ ഭാര്യ ആളയച്ചുആ നീതിമാന്റെ കാര്യത്തില് ഇടപെടരുതു; അവന് നിമിത്തം ഞാന് ഇന്നു സ്വപ്നത്തില് വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.

20. എന്നാല് ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.

21. നാടുവാഴി അവരോടുഈ ഇരുവരില് ഏവനെ വിട്ടുതരേണമെന്നു നിങ്ങള് ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവര് പറഞ്ഞു.

22. പീലാത്തൊസ് അവരോടുഎന്നാല് ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നുഅവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു.

23. അവന് ചെയ്ത ദോഷം എന്തു എന്നു അവന് ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവര് ഏറ്റവും നിലവിളിച്ചു പറഞ്ഞു.

24. ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാണ്കെ കൈ കഴുകിഈ നീതിമാന്റെ രക്തത്തില് എനിക്കു കുറ്റം ഇല്ല; നിങ്ങള് തന്നേ നോക്കിക്കൊള്വിന് എന്നു പറഞ്ഞു.

உபாகமம் 21:6-9 കൊല്ലപ്പെട്ടവന്നു അടുത്ത പട്ടണത്തിലെ മൂപ്പന്മാര്‍ എല്ലാവരും താഴ്വരയില്‍വെച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേല്‍ തങ്ങളുടെ കൈ കഴുകിഞങ്ങളുടെ കൈകള്‍ ആ രക്തം ചിന്നീട്ടില്ല, ഞങ്ങളുടെ കണ്ണു അതു കണ്ടിട്ടുമില്ല.യഹോവ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാന്‍ ഇടവരുത്തരുതേ എന്നു പറയേണം; എന്നാല്‍ ആ രക്തപാതകം അവരോടു മോചിക്കപ്പെടും.ഇങ്ങനെ യഹോവേക്കു ഹിതമായുള്ളതു ചെയ്തു കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയേണം.

சங்கீதம் 26:6 സ്തോത്രസ്വരം കേള്‍പ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വര്‍ണ്ണിക്കേണ്ടതിന്നും

25. അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.

எசேக்கியேல் 33:5 അവന്‍ കാഹളനാദം കേട്ടിട്ടു കരുതിക്കൊണ്ടില്ല; അവന്റെ രക്തം അവന്റെമേല്‍ ഇരിക്കും; കരുതിക്കൊണ്ടിരുന്നുവെങ്കില്‍ അവന്‍ തന്റെ പ്രാണനെ രക്ഷിക്കുമായിരുന്നു.

26. അങ്ങനെ അവന് ബറബ്ബാസിനെ അവര്ക്കും വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.

27. അനന്തരം നാടുവാഴിയുടെ പടയാളികള് യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി,

28. അവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരപ്പിച്ചു.

29. മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയില് വെച്ചു, വലങ്കയ്യില് ഒരു കോലും കൊടുത്തു അവന്റെ മുമ്പില് മുട്ടുകുത്തിയെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.

30. പിന്നെ അവന്റെമേല് തുപ്പി, കോല് എടുത്തു അവന്റെ തലയില് അടിച്ചു.

ஏசாயா 50:6 അടിക്കുന്നവര്‍ക്കും, ഞാന്‍ എന്റെ മുതുകും രോമം പറിക്കുന്നവര്‍ക്കും, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.

31. അവനെ പരിഹസിച്ചുതീര്ന്നപ്പോള് മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന് കൊണ്ടുപോയി.

32. അവര് പോകുമ്പോള് ശീമോന് എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാന് നിര്ബന്ധിച്ചു.

33. തലയോടിടം എന്നര്ത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോള് അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാന് കൊടുത്തു;

34. അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന് മനസ്സായില്ല.

சங்கீதம் 69:21 അവര്‍ എനിക്കു തിന്നുവാന്‍ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു.

சங்கீதம் 69:26 നീ ദണ്ഡിപ്പിച്ചവനെ അവര്‍ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവര്‍ വിവിരക്കുന്നു.

35. അവനെ ക്രൂശില് തറെച്ചശേഷം അവര് ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,

சங்கீதம் 22:18 എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു.

36. അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു.

37. യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു.

38. വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു.

ஏசாயா 53:12 അതുകൊണ്ടു ഞാന്‍ അവന്നു മഹാന്മാരോടുകൂടെ ഔഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവന്‍ കൊള്ള പങ്കിടും; അവന്‍ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍‍കൂ വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ

சங்கீதம் 69:21 അവര്‍ എനിക്കു തിന്നുവാന്‍ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു.

39. കടന്നുപോകുന്നുവര് തല കലുക്കി അവനെ ദുഷിച്ചു

சங்கீதம் 22:7 എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു;

சங்கீதம் 109:25 എന്റെ മുഴങ്കാലുകള്‍ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.

புலம்பல் 2:15 കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവര്‍ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കിസൌന്ദര്യപൂര്‍ത്തി എന്നും സര്‍വ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു.

40. മന്ദിരം പൊളിച്ചു മൂന്നു നാള് കൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രന് എങ്കില് ക്രൂശില് നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.

41. അങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു

42. ഇവന് മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താന് രക്ഷിപ്പാന് കഴികയില്ല; അവന് യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കില് ഇപ്പോള് ക്രൂശില്നിന്നു ഇറങ്ങിവരട്ടെ; എന്നാല് ഞങ്ങള് അവനില് വിശ്വസിക്കും.

43. അവന് ദൈവത്തില് ആശ്രയിക്കുന്നു; അവന്നു ഇവനില് പ്രസാദമുണ്ടെങ്കില് ഇപ്പോള് വിടുവിക്കട്ടെ; ഞാന് ദൈവപുത്രന് എന്നു അവന് പറഞ്ഞുവല്ലോ എന്നു പറഞ്ഞു.

சங்கீதம் 22:8 യഹോവയിങ്കല്‍ നിന്നെത്തന്നേ സമര്‍പ്പിക്ക! അവന്‍ അവനെ രക്ഷിക്കട്ടെ! അവന്‍ അവനെ വിടുവിക്കട്ടെ! അവനില്‍ പ്രസാദമുണ്ടല്ലോ.

44. അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.

45. ആറാംമണി നേരംമുതല് ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.

ஆமோஸ் 8:9 അന്നാളില്‍ ഞാന്‍ ഉച്ചെക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകല്‍ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും.

46. ഏകദേശം ഒമ്പതാംമണി നേരത്തു യേശു“ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്ത്ഥം.

சங்கீதம் 22:1 എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നിലക്കുന്നതെന്തു?

47. അവിടെ നിന്നിരുന്നവരില് ചിലര് അതു കേട്ടിട്ടു; അവന് ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.

48. ഉടനെ അവരില് ഒരുത്തന് ഔടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഔടത്തണ്ടിന്മേല് ആക്കി അവന്നു കുടിപ്പാന് കൊടുത്തു.

49. ശേഷമുള്ളവര്നില്ക്ക; ഏലീയാവു അവനെ രക്ഷിപ്പാന് വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.

50. യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.

51. അപ്പോള് മന്ദിരത്തിലെ തിരശ്ശില മേല്തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;

யாத்திராகமம் 26:31-35 നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം.പൊന്നു പൊതിഞ്ഞതും പൊന്‍ കൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേല്‍ നിലക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേല്‍ അതു തൂക്കിയിടേണം.കൊളുത്തുകളില്‍ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലെക്കകത്തു കൊണ്ടുചെന്നു വെക്കേണം; തിരശ്ശില വിശുദ്ധസ്ഥലവും അതി വിശുദ്ധസ്ഥലവും തമ്മില്‍ വേര്‍തിരിക്കുന്നതായിരിക്കേണം.അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപ്പെട്ടകത്തിന്‍ മീതെ കൃപാസനം വെക്കേണം.തിരശ്ശീലയുടെ പുറമെ മേശയും മേശകൂ എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്തു നിലവിളക്കും വെക്കേണം; മേശ വടക്കുഭാഗത്തു വെക്കേണം.

52. ഭൂമി കുലുങ്ങി, പാറകള് പിളര്ന്നു, കല്ലറകള് തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള് പലതും ഉയിര്ത്തെഴുന്നേറ്റു

எசேக்கியேல் 37:12 അതുകൊണ്ടു നീ പ്രവചിച്ചു അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവകൂഴി തുറന്നു നിങ്ങളെ ശവകൂഴിയില്‍നിന്നു കയറ്റി യിസ്രായേല്‍ദേശത്തേക്കു കൊണ്ടുപോകും.

53. അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തില് ചെന്നു പലര്ക്കും പ്രത്യക്ഷമായി.

எசேக்கியேல் 37:12 അതുകൊണ്ടു നീ പ്രവചിച്ചു അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവകൂഴി തുറന്നു നിങ്ങളെ ശവകൂഴിയില്‍നിന്നു കയറ്റി യിസ്രായേല്‍ദേശത്തേക്കു കൊണ്ടുപോകും.

54. ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടുഅവന് ദൈവ പുത്രന് ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.

55. ഗലീലയില് നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.

56. അവരില് മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.

57. സന്ധ്യയായപ്പോള് അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാന് താനും യേശുവിന്റെ ശിഷ്യനായിരിക്കയാല് വന്നു,

உபாகமம் 21:22-23 ഒരുത്തന്‍ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തില്‍ തൂക്കിയാല്‍ അവന്റെ ശവം മരത്തിന്മേല്‍ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്തന്‍ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു.

58. പീലാത്തൊസിന്റെ അടുക്കല് ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാന് കല്പിച്ചു.

உபாகமம் 21:22-23 ഒരുത്തന്‍ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തില്‍ തൂക്കിയാല്‍ അവന്റെ ശവം മരത്തിന്മേല്‍ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്തന്‍ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു.

59. യോസേഫ് ശരീരം എടുത്തു നിര്മ്മലശീലയില് പൊതിഞ്ഞു,

60. താന് പാറയില് വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയില് വെച്ചു കല്ലറയുടെ വാതില്ക്കല് ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.

61. കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.

62. ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കല് ചെന്നുകൂടി

63. യജമാനനേ, ആ ചതിയന് ജീവനോടിരിക്കുമ്പോള്മൂന്നുനാള് കഴിഞ്ഞിട്ടു ഞാന് ഉയിര്ത്തെഴുന്നേലക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങള്ക്കു ഔര്മ്മ വന്നു.

64. അതുകൊണ്ടു അവന്റെ ശിഷ്യന്മാര് ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവന് മരിച്ചവരുടെ ഇടയില് നിന്നു ഉയിര്ത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാള്വരെ കല്ലറ ഉറപ്പാക്കുവാന് കല്പിക്ക എന്നു പറഞ്ഞു.

65. പീലാത്തൊസ് അവരോടുകാവല്ക്കൂട്ടത്തെ തരാം; പോയി നിങ്ങളാല് ആകുന്നെടത്തോളം ഉറപ്പുവരുത്തുവിന് എന്നു പറഞ്ഞു.

66. അവര് ചെന്നു കല്ലിന്നു മുദ്രവെച്ചു കാവല്ക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |