Mark - മർക്കൊസ് 12 | View All

1. പിന്നെ അവന് ഉപമകളാല് അവരോടു പറഞ്ഞുതുടങ്ങിയതുഒരു മനുഷ്യന് ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.
യെശയ്യാ 5:1-7

1. And He began to speak to them in parables: A man planted a vineyard and set a hedge around it, dug a wine vat and built a tower. And he leased it to vinedressers and went into a far country.

2. കാലം ആയപ്പോള് കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവന് ഒരു ദാസനെ കുടിയാന്മാരുടെ അടുക്കല് പറഞ്ഞയച്ചു.

2. And at the season he sent a servant to the vinedressers, that he might receive some of the fruit of the vineyard from the vinedressers.

3. അവര് അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.
യോശുവ 22:5

3. And they took him and beat him and sent him away empty.

4. പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കല് പറഞ്ഞയച്ചു; അവനെ അവര് തലയില് മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.

4. And again he sent to them another servant, and at him they threw stones, wounded him in the head, and sent him away shamefully treated.

5. അവന് മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവര് കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.

5. And again he sent another, and him they killed; and many others, beating some and killing some.

6. അവന്നു ഇനി ഒരുത്തന് , ഒരു പ്രിയമകന് , ഉണ്ടായിരുന്നു. എന്റെ മകനെ അവര് ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കല് പറഞ്ഞയച്ചു.

6. Therefore still having one son, his beloved, he also sent him to them last, saying, They will reverence my son.

7. ആ കുടിയാന്മാരോഇവന് അവകാശി ആകുന്നു; വരുവിന് ; നാം ഇവനെ കൊല്ലുക; എന്നാല് അവകാശം നമുക്കാകും എന്നു തമ്മില് പറഞ്ഞു.

7. But those vinedressers said among themselves, This is the heir. Come, let us kill him, and the inheritance will be ours.

8. അവര് അവനെ പിടിച്ചു കൊന്നു തോട്ടത്തില് നിന്നു എറിഞ്ഞുകളഞ്ഞു.

8. So they took him and killed him and cast him out of the vineyard.

9. എന്നാല് തോട്ടത്തിന്റെ ഉടയവന് എന്തു ചെയ്യും? അവന് വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.

9. Therefore what will the owner of the vineyard do? He will come and destroy the vinedressers, and give the vineyard to others.

10. “വീടു പണിയുന്നവര് തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീര്ന്നിരിക്കുന്നു.”
സങ്കീർത്തനങ്ങൾ 118:22-23

10. Have you not even read this Scripture: The stone which the builders rejected has become the head of the corner;

11. “ഇതു കര്ത്താവിനാല് സംഭവിച്ചു. നമ്മുടെ ദൃഷ്ടിയില് ആശ്ചര്യ്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങള് വായിച്ചിട്ടില്ലയോ?
സങ്കീർത്തനങ്ങൾ 118:22-23

11. this came about from the Lord, and it is marvelous in our eyes?

12. ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവര് അവനെ പിടിപ്പാന് അന്വേഷിച്ചു; എന്നാല് പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.

12. And they sought to lay hold on Him, but feared the multitude, for they knew He had spoken the parable against them. So they left Him and went away.

13. അനന്തരം അവനെ വാക്കില് കുടുക്കുവാന് വേണ്ടി അവര് പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കല് അയച്ചു.

13. And they sent to Him some of the Pharisees and the Herodians, to catch Him in His words.

14. അവര് വന്നുഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങള് അറിയുന്നു; കൈസര്ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങള് കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.

14. And when they had come, they said to Him, Teacher, we know that You are true, and care about no one; for You do not regard the person of men, but teach the way of God in truth. Is it lawful to give tribute to Caesar, or not?

15. അവന് അവരുടെ കപടം അറിഞ്ഞുനിങ്ങള് എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിന് ; ഞാന് കാണട്ടെ എന്നു പറഞ്ഞു.

15. Shall we give, or shall we not give? But He, knowing their hypocrisy, said to them, Why do you test Me? Bring Me a denarius that I may see it.

16. അവര് കൊണ്ടു വന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നുകൈസരുടേതു എന്നു അവര് പറഞ്ഞു.

16. So they brought it. And He said to them, Whose image and inscription is this? They said to Him, Caesar's.

17. യേശു അവരോടുകൈസര്ക്കുംള്ളതു കൈസര്ക്കും ദൈവത്തിനുള്ളതു ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിന് എന്നു പറഞ്ഞു; അവര് അവങ്കല് വളരെ ആശ്ചര്യപ്പെട്ടു.

17. And Jesus answered and said to them, Render to Caesar the things that are Caesar's, and to God the things that are God's. And they marveled at Him.

18. പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യര് അവന്റെ അടുക്കല് വന്നു ചോദിച്ചതെന്തെന്നാല്

18. Then some Sadducees, who say there is no resurrection, came to Him; and they asked Him, saying:

19. ഗുരോ, ഒരുത്തന്റെ സഹോദരന് മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാല് ആ ഭാര്യയെ അവന്റെ സഹോദരന് പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
ഉല്പത്തി 38:8, ആവർത്തനം 25:5

19. Teacher, Moses wrote to us that if a man's brother dies, and leaves his wife behind, and leaves no children, his brother should take his wife and raise up seed for his brother.

20. എന്നാല് ഏഴു സഹോദരന്മാര് ഉണ്ടായിരുന്നു; അവരില് മൂത്തവന് ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.

20. Now there were seven brothers. The first took a wife; and dying, he left no seed.

21. രണ്ടാമത്തവന് അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.

21. And the second took her, and he died; nor did he leave any seed. And the third likewise.

22. ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവര്ക്കും ഒടുവില് സ്ത്രീയും മരിച്ചു.

22. So the seven had her and left no seed. Last of all the woman also died.

23. പുനരുത്ഥാനത്തില് അവള് അവരില് ഏവന്നു ഭാര്യയാകും? ഏഴുവര്ക്കും ഭാര്യ ആയിരുന്നുവല്ലോ.

23. Therefore, in the resurrection, when they rise, whose wife will she be? For all seven had her as wife.

24. യേശു അവരോടു പറഞ്ഞതുനിങ്ങള് തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?

24. Jesus answered and said to them, Are you not therefore in error, because you do not know the Scriptures nor the power of God?

25. മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേലക്കുമ്പോള് വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വര്ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.

25. For when they rise from the dead, they neither marry nor are given in marriage, but are like angels in Heaven.

26. എന്നാല് മരിച്ചവര് ഉയിര്ത്തെഴു ന്നേലക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തില് മുള്പടര്പ്പുഭാഗത്തു ദൈവം അവനോടുഞാന് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
പുറപ്പാടു് 3:2, പുറപ്പാടു് 3:6, പുറപ്പാടു് 3:16

26. But concerning the dead, that they are raised, have you not read in the book of Moses, how God spoke to him at the bush, saying, I am the God of Abraham, the God of Isaac, and the God of Jacob?

27. അവന് മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങള് വളരെ തെറ്റിപ്പോകുന്നു.

27. He is not the God of the dead, but the God of the living. You are therefore greatly in error.

28. ശാസ്ത്രിമാരില് ഒരുവന് അടുത്തുവന്നു അവര് തമ്മില് തര്ക്കിക്കുന്നതു കേട്ടു അവന് അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടുഎല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു

28. And one of the scribes came, and having heard them reasoning together, perceiving that He had answered them well, asked Him, Which is the first commandment of all?

29. എല്ലാറ്റിലും മുഖ്യകല്പനയോ“യിസ്രായേലേ, കേള്ക്ക; നമ്മുടെ ദൈവമായ കര്ത്താവു ഏക കര്ത്താവു.
ആവർത്തനം 6:4-5, യോശുവ 22:5

29. Jesus answered him, The first of all the commandments is: Hear, O Israel, the Lord our God, the Lord is one.

30. നിന്റെ ദൈവമായ കര്ത്താവിനെ നീ പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണാത്മാവോടും പൂര്ണ്ണമനസ്സോടും പൂര്ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.
യോശുവ 22:5

30. And you shall love the Lord your God with all your heart, with all your soul, with all your mind, and with all your strength. This is the first commandment.

31. രണ്ടാമത്തേതോ“കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയില് വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.
ലേവ്യപുസ്തകം 19:18

31. And the second, like it, is this: You shall love your neighbor as yourself. There is no other commandment greater than these.

32. ശാസ്ത്രി അവനോടുനന്നു, ഗുരോ, നീ പറഞ്ഞതു സത്യ തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
ആവർത്തനം 4:35, 1 ശമൂവേൽ 15:22, യെശയ്യാ 45:21

32. So the scribe said to Him, Well said, Teacher. You have spoken the truth, for there is one God, and there is no other besides Him.

33. അവനെ പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണ മനസ്സോടും പൂര്ണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സര്വ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
ഹോശേയ 6:6, ആവർത്തനം 4:35, 1 ശമൂവേൽ 15:22, യെശയ്യാ 45:21

33. And to love Him with all the heart, with all the understanding, with all the soul, and with all the strength, and to love one's neighbor as oneself, is more than all the whole burnt offerings and sacrifices.

34. അവന് ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടുനീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാന് തുനിഞ്ഞില്ല.

34. And when Jesus saw that he answered wisely, He said to him, You are not far from the kingdom of God. And after that no one dared question Him.

35. യേശു ദൈവാലയത്തില് ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതുക്രിസ്തു ദാവീദിന്റെ പുത്രന് എന്നു ശാസ്ത്രിമാര് പറയുന്നതു എങ്ങനെ?

35. Then Jesus answered and said, while He taught in the temple, How is it that the scribes say that the Christ is the son of David?

37. ദാവീദ് തന്നേ അവനെ കര്ത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രന് ആകുന്നതു എങ്ങനെ? എന്നാല് വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.

37. Therefore David himself calls Him Lord; how is He then his son? And the large crowd heard Him gladly.

38. അവന് തന്റെ ഉപദേശത്തില് അവരോടുഅങ്കികളോടെ നടക്കുന്നതും അങ്ങാടിയില്

38. And He said to them in His teaching, Beware of the scribes, who desire to go around in long robes, love greetings in the marketplaces,

39. വന്ദനവും പള്ളിയില് മുഖ്യാസനവും അത്താഴത്തില് പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്വിന് .

39. the chief seats in the synagogues, and the chief places at feasts,

40. അവര് വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താല് നീണ്ട പ്രാര്ത്ഥന കഴിക്കയും ചെയ്യുന്നു; അവര്ക്കും ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.

40. who devour widows' houses, and for a pretense make long prayers. These will receive surpassing condemnation.

41. പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോള് പുരുഷാരം ഭണ്ഡാരത്തില് പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാര് പലരും വളരെ ഇട്ടു.
2 രാജാക്കന്മാർ 12:9

41. And Jesus sat opposite the treasury and saw how the people threw money into the treasury. And many who were rich threw in much.

42. ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസകൂ ശരിയായ രണ്ടു കാശ് ഇട്ടു.

42. Then one poor widow came and threw in two mites, which make a quadrans.

43. അപ്പോള് അവന് ശിഷ്യന്മാരെ അടുക്കല് വിളിച്ചുഭണ്ഡാരത്തില് ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.

43. So He called His disciples to Himself and said to them, Truly, I say to you that this poor widow has thrown in more than all those who have thrown into the treasury;

44. എല്ലാവരും തങ്ങളുടെ സമൃദ്ധിയില് നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയില് നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.

44. for they all threw in out of their abundance, but she out of her poverty threw in all that she had, her whole livelihood.



Shortcut Links
മർക്കൊസ് - Mark : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |