Luke - ലൂക്കോസ് 20 | View All

1. ആ ദിവസങ്ങളില് ഒന്നില് അവന് ദൈവാലയത്തില് ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോള് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തു വന്നു അവനോടു

1. One day as he was teaching the people in the temple area and proclaiming the good news, the chief priests and scribes, together with the elders, approached him

2. നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആര്? ഞങ്ങളോടു പറക എന്നു പറഞ്ഞു.

2. and said to him, 'Tell us, by what authority are you doing these things? Or who is the one who gave you this authority?'

3. അതിന്നു ഉത്തരമായി അവന് ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു എന്നോടു പറവിന് .

3. He said to them in reply, 'I shall ask you a question. Tell me,

4. യോഹന്നാന്റെ സ്നാനം സ്വര്ഗ്ഗത്തില്നിന്നോ മനുഷ്യരില്നിന്നോ ഉണ്ടായതു എന്നു ചോദിച്ചു.

4. was John's baptism of heavenly or of human origin?'

5. അവര് തമ്മില് നിരൂപിച്ചുസ്വര്ഗ്ഗത്തില് നിന്നു എന്നു പറഞ്ഞാല് പിന്നെ നിങ്ങള് അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവന് ചോദിക്കും.

5. They discussed this among themselves, and said, 'If we say, 'Of heavenly origin,' he will say, 'Why did you not believe him?'

6. മനുഷ്യരില്നിന്നു എന്നു പറഞ്ഞാലോ ജനം ഒക്കെയും യോഹന്നാന് ഒരു പ്രവാചകന് എന്നു ഉറെച്ചിരിക്കകൊണ്ടു നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ടു

6. But if we say, 'Of human origin,' then all the people will stone us, for they are convinced that John was a prophet.'

7. എവിടെനിന്നോ ഞങ്ങള് അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞു.

7. So they answered that they did not know from where it came.

8. യേശു അവരോടുഎന്നാല് ഞാന് ഇതു ചെയ്യുന്നതു ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു.

8. Then Jesus said to them, 'Neither shall I tell you by what authority I do these things.'

9. അനന്തരം അവന് ജനത്തോടു ഉപമ പറഞ്ഞതെന്തെന്നാല്ഒരു മനുഷ്യന് ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു ഏറിയ കാലം പരദേശത്തു പോയി പാര്ത്തു.
യെശയ്യാ 5:1-7

9. Then he proceeded to tell the people this parable. '(A) man planted a vineyard, leased it to tenant farmers, and then went on a journey for a long time.

10. സമയമായപ്പോള് കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവരുടെ അടുക്കല് ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാര് തല്ലി വെറുതെ അയച്ചുകളഞ്ഞു.
2 ദിനവൃത്താന്തം 36:15-16

10. At harvest time he sent a servant to the tenant farmers to receive some of the produce of the vineyard. But they beat the servant and sent him away empty-handed.

11. അവന് മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവര് തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു.

11. So he proceeded to send another servant, but him also they beat and insulted and sent away empty-handed.

12. അവന് മൂന്നാമതു ഒരുത്തനെ പറഞ്ഞയച്ചു; അവര് അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു.

12. Then he proceeded to send a third, but this one too they wounded and threw out.

13. അപ്പോള് മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന് ഞാന് എന്തു ചെയ്യേണ്ടു? എന്റെ പ്രിയ പുത്രനെ അയക്കും; പക്ഷേ അവര് അവനെ ശങ്കിക്കും എന്നു പറഞ്ഞു.

13. The owner of the vineyard said, 'What shall I do? I shall send my beloved son; maybe they will respect him.'

14. കുടിയാന്മാര് അവനെ കണ്ടിട്ടുഇവന് അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മില് ആലോചിച്ചു പറഞ്ഞു.

14. But when the tenant farmers saw him they said to one another, 'This is the heir. Let us kill him that the inheritance may become ours.'

15. അവര് അവനെ തോട്ടത്തില് നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാല് തോട്ടത്തിന്റെ ഉടമസ്ഥന് അവരോടു എന്തു ചെയ്യും?

15. So they threw him out of the vineyard and killed him. What will the owner of the vineyard do to them?

16. അവന് വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാര്ക്കും ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ടു അവര് അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു.

16. He will come and put those tenant farmers to death and turn over the vineyard to others.' When the people heard this, they exclaimed, 'Let it not be so!'

17. അവനോ അവരെ നോക്കി“എന്നാല് വീടുപണിയുന്നവര് തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീര്ന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു?
സങ്കീർത്തനങ്ങൾ 118:22-23

17. But he looked at them and asked, 'What then does this scripture passage mean: 'The stone which the builders rejected has become the cornerstone'?

18. ആ കല്ലിന്മേല് വീഴുന്ന ഏവനും തകര്ന്നുപോകും; അതു ആരുടെ മേല് എങ്കിലും വീണാല് അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
ദാനീയേൽ 2:34-35

18. Everyone who falls on that stone will be dashed to pieces; and it will crush anyone on whom it falls.'

19. ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയില് തന്നേ അവന്റെ മേല് കൈവെപ്പാന് നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.

19. The scribes and chief priests sought to lay their hands on him at that very hour, but they feared the people, for they knew that he had addressed this parable to them.

20. പിന്നെ അവര് അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കില് പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാര് എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.

20. They watched him closely and sent agents pretending to be righteous who were to trap him in speech, in order to hand him over to the authority and power of the governor.

21. അവര് അവനോടുഗുരോ, നീ നേര് പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാര്ത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങള് അറിയുന്നു.

21. They posed this question to him, 'Teacher, we know that what you say and teach is correct, and you show no partiality, but teach the way of God in accordance with the truth.

22. നാം കൈസര്ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.

22. Is it lawful for us to pay tribute to Caesar or not?'

23. അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവന് അവരോടുഒരു വെള്ളിക്കാശ് കാണിപ്പിന് ;

23. Recognizing their craftiness he said to them,

24. അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നുകൈസരുടേതു എന്നു അവര് പറഞ്ഞു.

24. 'Show me a denarius; whose image and name does it bear?' They replied, 'Caesar's.'

25. എന്നാല് കൈസര്ക്കുംള്ളതു കൈസര്ക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിന് എന്നു അവന് അവരോടു പറഞ്ഞു.

25. So he said to them, 'Then repay to Caesar what belongs to Caesar and to God what belongs to God.'

26. അങ്ങനെ അവര് ജനത്തിന്റെ മുമ്പില് വെച്ചു അവനെ വാക്കില് പിടിപ്പാന് കഴിയാതെ അവന്റെ ഉത്തരത്തില് ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.

26. They were unable to trap him by something he might say before the people, and so amazed were they at his reply that they fell silent.

27. പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരില് ചിലര് അടുത്തു വന്നു അവനോടു ചോദിച്ചതു

27. Some Sadducees, those who deny that there is a resurrection, came forward and put this question to him,

28. ഗുരോ, ഒരുത്തന്റെ സഹോദരന് വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാല് അവന്റെ സഹോദരന് അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
ഉല്പത്തി 38:8, ആവർത്തനം 25:5

28. saying, 'Teacher, Moses wrote for us, 'If someone's brother dies leaving a wife but no child, his brother must take the wife and raise up descendants for his brother.'

29. എന്നാല് ഏഴു സഹോദരന്മാര് ഉണ്ടായിരുന്നു; അവരില് ഒന്നാമത്തവന് ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി.

29. Now there were seven brothers; the first married a woman but died childless.

30. രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു.

30. Then the second

31. അവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി.

31. and the third married her, and likewise all the seven died childless.

32. ഒടുവില് സ്ത്രീയും മരിച്ചു.

32. Finally the woman also died.

33. എന്നാല് പുനരുത്ഥാനത്തില് അവള് അവരില് ഏവന്നു ഭാര്യയാകും? ഏഴുവര്ക്കും ഭാര്യയായിരുന്നുവല്ലോ.

33. Now at the resurrection whose wife will that woman be? For all seven had been married to her.'

34. അതിന്നു യേശു ഉത്തരം പറഞ്ഞതുഈ ലോകത്തിന്റെ മക്കള് വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു.

34. Jesus said to them, 'The children of this age marry and remarry;

35. എങ്കിലും ആ ലോകത്തിന്നും മരിച്ചവരില് നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവര് വിവാഹം കഴിയക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവര്ക്കും ഇനി മരിപ്പാനും കഴികയില്ല.

35. but those who are deemed worthy to attain to the coming age and to the resurrection of the dead neither marry nor are given in marriage.

36. അവന് പുനരുത്ഥാനപുത്രന്മാരാകയാല് ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.

36. They can no longer die, for they are like angels; and they are the children of God because they are the ones who will rise.

37. മരിച്ചവര് ഉയിര്ത്തെഴുന്നേലക്കുന്നു എന്നതോ മോശെയും മുള്പ്പടര്പ്പുഭാഗത്തു കര്ത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാല് സൂചിപ്പിച്ചിരിക്കുന്നു.
പുറപ്പാടു് 3:2, പുറപ്പാടു് 3:6

37. That the dead will rise even Moses made known in the passage about the bush, when he called 'Lord' the God of Abraham, the God of Isaac, and the God of Jacob;

38. ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.

38. and he is not God of the dead, but of the living, for to him all are alive.'

39. അതിന്നു ചില ശാസ്ത്രിമാര്ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു.

39. Some of the scribes said in reply, 'Teacher, you have answered well.'

40. പിന്നെ അവനോടു ഒന്നും ചോദിപ്പാന് അവര് തുനിഞ്ഞതുമില്ല.

40. And they no longer dared to ask him anything.

41. എന്നാല് അവന് അവരോടുക്രിസ്തു ദാവീദിന്റെ പുത്രന് എന്നു പറയുന്നതു എങ്ങനെ?

41. Then he said to them, 'How do they claim that the Messiah is the Son of David?

42. “കര്ത്താവു എന്റെ കര്ത്താവിനോടുഞാന് നിന്റെ ശത്രുക്കളെ നിന്റെ പാദ പീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”
സങ്കീർത്തനങ്ങൾ 110:1

42. For David himself in the Book of Psalms says: 'The Lord said to my lord, 'Sit at my right hand

43. എന്നു സങ്കീര്ത്തനപുസ്തകത്തില് ദാവീദ് തന്നേ പറയുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 110:1

43. till I make your enemies your footstool.''

44. ദാവീദ് അവനെ കര്ത്താവു എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രന് ആകുന്നതു എങ്ങനെ എന്നു ചോദിച്ചു.

44. Now if David calls him 'lord,' how can he be his son?'

45. എന്നാല് ജനം ഒക്കെയും കേള്ക്കെ അവന് തന്റെ ശിഷ്യന്മാരോടു

45. Then, within the hearing of all the people, he said to (his) disciples,

46. നിലയങ്കികളോടെ നടപ്പാന് ഇച്ഛിക്കയും അങ്ങാടിയില് വന്ദനവും പള്ളിയില് മുഖ്യാസനവും അത്താഴത്തില് പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്വിന് .

46. 'Be on guard against the scribes, who like to go around in long robes and love greetings in marketplaces, seats of honor in synagogues, and places of honor at banquets.

47. അവര് വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്ഘമായി പ്രാര്ത്ഥിക്കയും ചെയ്യുന്നു; അവര്ക്കും ഏറ്റവും വലിയ ശിക്ഷാവിധിവരും.

47. They devour the houses of widows and, as a pretext, recite lengthy prayers. They will receive a very severe condemnation.'



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |